Profile cover photo
Profile photo
Inji Pennu
6,479 followers
6,479 followers
About
Inji Pennu's interests
View all
Inji Pennu's posts

Post has attachment
While these arguments are made, a common question that such men raise is, ‘Where are the feminists?” It is as if feminists are a police or protection force to be called in, whenever there is gender violence. Mind you, the feminists are not needed for all cases. They believe they get to choose when and where feminists should be involved. The perpetrators are men but the answers have to come from feminists.


ആർക്കെങ്കിലും ഓർമ്മയുണ്ടോ എന്ന് അറിയില്ല. പക്ഷെ എനിക്ക് നല്ലോണം ഓർമ്മയുണ്ട്. ഫേസ്ബുക്കിനെതിരെ സമരം നടക്കുമ്പൊ മീഡിയ വൺ ആണോ മറ്റേതെങ്കിലും ചാനൽ ആണോ എന്ന് ഓർമ്മയില്ല, അതിൽ ഞാൻ ഗവണ്മെന്റ് സോഷ്യൽ മീഡിയകൾ വഴി ഡേറ്റാ കളക്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നും അത് തീവ്രവലതുപക്ഷ ഗവണമെന്റുകൾക്ക് നമ്മൾ വളം വെച്ച് കൊടുക്കുയാണെന്നും അതുകൊണ്ട് കൂടി തന്നെ റിയൽ നേം പോളിസി എന്ന് പറയുന്നത് അത്ര നിസ്സാരമായൊരു ഐഡന്റിറ്റി പ്രശ്നം പോലെ കാണരുതെന്നും ഒക്കെ ഞാൻ ആ ചർച്ചയിൽ പറഞ്ഞിരുന്നു. അന്ന് കുറേ ആൺകൂട്ടങ്ങൾ ഒരു വിവരവുമില്ലാതെ അന്ന് എന്തുമാത്രം സ്ത്രീകളെ പരിഹസിച്ചിരുന്നു... എന്തുമാത്രം വിഡ്ഡിത്തരം യാതൊരു ഉളുപ്പുമില്ലാതെ അവർ പറഞ്ഞിരുന്നു....

സ്വന്തമായി ഒരു ക്ലബ് ഉണ്ടാക്കി അതിന്റെ തലപ്പത്ത് ഡയറക്റ്ററും പ്രസിഡന്റും ആയി സ്വയം അവരേയോ അല്ലെങ്കിൽ അവരുടെ കൂട്ടുകാരേയോ വീട്ടുകാരെയോ അവരോധിച്ച് ഇരുത്താമെന്ന് അല്ലാണ്ട് പത്ത് പൈസയ്ക്ക് ഇവരൊക്കെ എപ്പഴെങ്കിലും വിവരമുള്ള ഒറിജിനൽ ആയിട്ടുള്ള നാലക്ഷരം വായിച്ചിട്ടുള്ള വിവരം പറഞ്ഞിട്ടുണ്ടോ? ചളി യൂണിയൻ ഉണ്ടാക്കിയതാണ് വേറെ വിവരദോഷിയുടെ "സ്കിൽ സെറ്റ്". ഫേസ്ബുക്കിൽ ഫോളോവേർസ് ഉള്ളതാണ് അലോഗോരിതം ഇങ്ങിനെ അങ്ങിനെ എന്നൊക്കെ വെച്ച് കാച്ചുന്നവരുട് വിവരം. അഞ്ച് വരി കോഡ് തെറ്റാണ്ട് ഇവരൊക്കെ പ്രോഗ്രാം ചെയ്തിട്ടില്ലാന്ന് ആ വാ പൊളിക്കുമ്പൊ അറിയാം... എന്നിട്ട് അത് കണ്ണടച്ച് വിശ്വസിക്കാൻ ബാഹുബലിക്കും മോഹൻലാലിലും ഫാൻസുകൾ ഉള്ളപോലെ വലിയ കുറേ പുരുഷ ഈഗോ കൂട്ടങ്ങൾ... എന്തൊരു ദുരന്തമാണെന്ന് അറിയുമോ സ്ത്രീകൾക്ക്? സമരങ്ങൾ നടത്തുന്നതും പോരാ ഈ ആൺ പന്നിക്കൂട്ടങ്ങളെ സ്പൂൺ ഫീഡ് ചെയ്യുകയും അവരുടെ മരത്തലയിൽ വെളിച്ചം കടത്തുകയും വേണം...

ഒരു മലയാളി പുരുഷൻ ഒരു മലയാളി പെണ്ണിനെക്കാൾ മിനിമം അഞ്ച് വർഷം പിന്നിലാണ് ചിന്തകൾ എന്ന് ചുമ്മാ ഫേസ്ബുക്ക് ഒന്ന് ഓടിച്ച് വായിച്ചാ മനസ്സിലാവും. ചിലതുങ്ങൾ ഒക്കെ അങ്ങ് ശിലായുഗത്തിലാ... അതു പോട്ടെ രക്ഷയില്ല. പക്ഷെ ഈ ബുദ്ധിജീവി നടിച്ച് നടക്കണവരു പോലും മിനിമം അഞ്ച് വർഷം പുറകിലാണ് ചിന്തകൾ.. എന്തൊരു ദുരന്തമാണ് എന്നിട്ട് അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യണതും പോരാ, എന്തുവാ മക്കളേ അവകാശം എന്നതിന്റെ അർത്ഥം എന്ന് കൂടി പഠിപ്പിച്ച് കൊടുക്കണ്ട ഗതികേട്...

ദേഷ്യം വന്നിട്ട് പാടില്ല.. ബ്ലഡി ഫൂൾസ് ഇത് വായിക്ക്...ഇനി.. ഗാർഡിയനിൽ വന്ന റിപ്പോർട്ടാണ്.. വിവരമോ ഇല്ല. കോമൺ സെൻസെങ്കിലും ഇതുങ്ങൾക്ക് കൊടുത്തൂടായിരുന്നോ എന്റെ മാതാവെ...

Facebook has publicly acknowledged that its platform has been exploited by governments seeking to manipulate public opinion in other countries – including during the presidential elections in the US and France – and pledged to clamp down on such “information operations”.

പ്രിയപ്പെട്ട കെ ജെ ജേകബ് സാർ, താങ്കൾ ഒരു ബലാൽസംഗത്വരക്കാരനാണോ സാർ?

ഞാൻ സാധാരണ ആരെയും സാർ എന്ന് വിളിക്കാറില്ല. ആരായാലും, ഏത് പദവിയിൽ ഇരിക്കുന്ന ആളായാലും തുല്യമായ പെരുമാറ്റം എന്നോടുണ്ടാവണം എന്ന് കരുതുന്ന ആളാണ്. ഫ്യൂഡലായ ഒരു അഭിസംബോധന വളരെ പിന്തിരിപ്പനാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. പക്ഷെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് താങ്കൾ കാണിക്കുന്ന ദിവ്യപരിജാഞാനം കാരണം താങ്കളെ സാർ എന്ന് തന്നെ വിളിക്കണം.

അപ്പോൾ പറഞ്ഞുവന്നത്, April 23, 2017 ന് ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി തരാൻ താങ്കൾ കനിഞ്ഞു.. ഇതായിരുന്നു എന്റെ ചോദ്യം. ‘ഇത് എല്ലാവരോടും, പ്രത്യേകിച്ച് കെ ജെ ജേക്കബിനോടുള്ള ചോദ്യമാണ്. എം എം മണി ബലാൽസംഗത്വരയുള്ള ആളാണോ? മറുപടി നൽകിയാൽ വലിയ ഉപകാരം. നന്ദി.’ താങ്കളുടെ മറുപടി ഇപ്രകാരമായിരുന്നു.
ബലാൽസംഗത്വരയുള്ളയാൾ എന്ന് ആളുകളെ വിളിക്കാൻ വേണ്ടുന്ന ജ്ഞാനം എനിക്കില്ല. എനിക്കറിയാവുന്നത് ലൈംഗികമായി അധിക്ഷേപിക്കുന്ന പ്രസ്താവനകളും ആംഗ്യങ്ങളും എം എം മണി ചെയ്യാറുണ്ട് എന്നാണ്. അതാണ് ലൈംഗിതത്വരയുള്ളയാൾ എന്നതിന്റെ നിർവചനം എങ്കിൽ, അതെ, അയാളങ്ങനെയാണ്.’ April 23. 2.30 p.m

അപ്പോൾ താങ്കൾ എന്നെപ്പറ്റി ഇപ്പറഞ്ഞത് പറഞ്ഞത് എങ്ങനെയാണ് എന്നൊന്നു പറയാമോ?
"അന്തംവിട്ടാൽ പ്രതി എന്തും ചെയ്യും, അതിന്റെ പാച്ചിലാണ് വിട്ടുകള"
എന്നെപ്പറ്റി പച്ചക്കള്ളം പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റിലെ ആദ്യത്തെ കമന്റാണിത്. താങ്കൾ വൈകാരികമായും ആധികാരികമായും പെരുമാറുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ ആ പോസ്റ്റ് പച്ചക്കള്ളമാണെന്ന് ഉടനെ തന്നെ ഞാൻ എന്റെ വോളിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റുടമ അപ്പറഞ്ഞതിന് വല്ല തെളിവും താങ്കൾക്ക് തന്നിരുന്നോ? പോസ്റ്റ് സത്യമാണോ എന്ന് എന്നോട് ചോദിച്ചിരുന്നോ?

പോട്ടെ, പരസ്യമായി ‘ഒരിക്കൽക്കൂടി കേട്ടുനോക്കൂ’ എന്നോ ‘വെറുതെ നിഗമനങ്ങൾ നടത്താതെ’ എന്ന് പറഞ്ഞിരുന്നോ? മണി ബലാൽസംഗത്വരയുള്ള ആളാണെന്ന് തീർച്ചയായും താങ്കൾ വിശ്വസിക്കുമ്പോഴും അയാളുടെ കാര്യത്തിൽ താങ്കൾ അങ്ങനെ ചെയ്തിരുന്നല്ലോ.
ഓർക്കണം, അധികാരം കൈയ്യിലുള്ള, ഒരു മന്ത്രി, കേരളത്തിലെ അധികാരം കൈയ്യിലുള്ള രാഷ്ട്രീയ പാർട്ടിയുടെ സെക്രട്ടറിയായ ഒരു മനുഷ്യനുവേണ്ടിയാണ് ആ ടേപ്പുകൾ ഒന്നുകൂടി കേട്ടുനോക്കൂ എന്ന് താങ്കൾ വക്കാലത്ത് പറഞ്ഞത്. എനിക്കുള്ള മറുപടിയിൽ താങ്കൾ അയാൾ ഒരു ബലാൽസംഗത്വരക്കാരനാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. അപ്പോൾ അത്തരത്തിലൊരാൾ ഇപ്പോൾ അധികാരത്തിലുണ്ട് എന്ന് പറയാം.

ടെലിവിഷൻ പരിപാടികളിലും പത്രങ്ങളിലും ഡെക്കാൻ ക്രോണിക്കിൾ Deccan Chronicle എന്ന പത്രത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ എന്നാണ് താങ്കൾ വിളിക്കപ്പെടുന്നത്. ബഹുമാനിക്കപ്പെടുന്ന ഒരു പദവി തന്നെ. അധികാരം കൈയ്യിലുള്ള, പൊതു അഭിപ്രായം സ്വാധീനിക്കാൻ കഴിവുള്ള ഒരു പദവി. എന്നിട്ടും ഞാൻ ഒരു കുറ്റവാളിയാണെന്ന് ഒരന്വേഷണവും കൂടാതെ താങ്കൾ എങ്ങിനെ പറഞ്ഞു? ഇനി ഇത് തെളിയിക്കുന്ന ഒരു തെളിവെങ്കിലും കൈയ്യിലുണ്ടെങ്കിൽ അത് പരസ്യപ്പെടുത്തൂ.

എന്നെ ആരോപണവിധേയയാക്കിയ ആൾ ഒരു സവർണ ഹിന്ദു പുരുഷനാണ്. അതിനെപ്പറ്റി താങ്കൾക്ക് ഒന്നും തോന്നിയില്ലേ സാർ? സവർണ ഹിന്ദുക്കൾക്ക് തെറ്റിദ്ധരിപ്പിക്കൽ, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയെല്ലാം പതിവുള്ളതാണെന്ന് താങ്കൾക്ക് അറിയില്ല എന്നുണ്ടോ? അയാൾ ഒരു മലയാളിയുമാണ്. ഇതിനർത്ഥം സുപരിചിതമായ ആ മലയാളി ആണത്തത്തിന്റെ അങ്കണത്തിൽ സ്ത്രീകൾക്കെതിരെ കള്ളം പടച്ചുവിടുന്നത് ഒരു പതിവാണ് എന്നാണ്. ഓ. മറന്നുപോയി. താങ്കളും അക്കൂട്ടത്തിൽ പെടും അല്ലേ. അതേ സവർണ മലയാളി ആണത്തം. ശരി.

ജനിവരി 2016 ഞാൻ താങ്കളെ അൺഫ്രണ്ട് ചെയ്തിരുന്നു. എന്റെ ലിംഗമായ സ്ത്രീത്വത്തെ വാക്കാൽ അധിക്ഷേപിച്ചതുകൊണ്ടായിരുന്നു അത്. ഇതാണ് ആ പോസ്റ്റ്. ഞാൻ ആ നിലപാടിനെയും താങ്കൾ അത് ഷേർ ചെയ്തതിതെനെയും കളിയാക്കിയതോടെ എന്നെ കളിയാക്കുന്ന രീതിയിൽ പലതവണ താങ്കൾ ‘ചേച്ചി’ എന്ന് വിളിച്ചു. (https://tinyurl.com/lb2nbqy) ആ പോസ്റ്റ് പറഞ്ഞത് ഇതായിരുന്നു. കിസ് ഓഫ് ലവ് എന്ന പ്രതിഷേധം ആരെങ്കിലും ആവർത്തിച്ചാൽ അത് ശ്രദ്ധയാകർഷിക്കാനും ലൈംഗികപിരിമുറുക്കം കൊണ്ടുമാണ് എന്നായിരുന്നു. (https://tinyurl.com/madudjk)
ഞാൻ മറുപടിയായി എഴുതി, എനിക്ക് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ആരെങ്കിലും വേണം, കാരണം ഞാൻ ലൈംഗികമായി പിരിമുറുക്കം അനുഭവിക്കുന്നവളാണ്, അതിന് താങ്കൾക്ക് താൽപര്യമുണ്ടോ എന്ന്. അതേ പോസ്റ്റിൽ, ഞാൻ ഭാഗഭാക്കായിരുന്ന #forabetterFB കാംപെയിനെ താങ്കൾ പരിഹസിച്ചു. താങ്കളുടെ നിലപാടിനെയും പുരുഷമേധാവിത്വ ക്രൂരതയെയും സംബന്ധിച്ച് വേറൊരു തെളിവും ആവശ്യമില്ലാത്തതുകൊണ്ട് ഞാൻ താങ്കളെ അൺഫ്രണ്ട് ചെയ്തു.

ആണ് എന്ന നിലയിൽ നിങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന എല്ലാ പ്രിവിലെജുകളും മാധ്യമപ്രവർത്തനം എന്ന ജോലിയുടെ പ്രിവിലെജുകളും സാറ് നന്നായി ഉപയോഗിക്കുയാണ്. സാർ, ഞാൻ ഒരു കുറ്റവാളിയാണ് എന്ന നിഗമനത്തിലേയ്ക്ക് താങ്കൾ എത്തിച്ചേർന്നത് എങ്ങിനെയാണ്? ഇതൊരു നിഗൂഢമായ പരിവർത്തന പ്രക്രിയയാണോ? സാറിനെപ്പോലുള്ള ആളുകളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ ഇത്തരത്തിൽ നേരിടുന്നത് ഫേസ്ബുക്കിലെ ഇപ്പോഴത്തെ രീതിയാണോ സാർ?

താങ്കളുടെ പക്കൽ ഇതിനെല്ലാം ഉത്തരമുണ്ടോ അല്ലെങ്കിൽ എന്നോട് മാപ്പ് പറയണം എന്ന് തോന്നുന്നുണ്ടോ?

തർക്കങ്ങൾക്കിടയിൽ ഞാനൊരു പരിഹാസക്കുറിപ്പെഴുതിയിരുന്നു സാരി ഉടുക്കുന്നതിനെപ്പറ്റി. ഒരു മാസം മുമ്പ് സോഷ്യൽ മീഡിയ lynchingനു ഒരു വ്യക്തിയെ വിധേയമാക്കിക്കൊണ്ടിരുന്ന സമയത്തായിരുന്നു അത്. അതിനുശേഷം താങ്കൾ ഒരു കമന്റിൽ എഴുതി, സാരിയുടുക്കുന്ന പെണ്ണുങ്ങൾ ലൈംഗികവേട്ട, പ്രത്യേകിച്ച് കുട്ടികളെ, ലൈംഗിക വേട്ട നടത്തുന്നവരാണ് എന്ന്. പരോക്ഷമായി എന്റെ പോസ്റ്റിനെ പരാമർശിച്ചുകൊണ്ട്. സാർ എനിക്ക് വരുത്തിയ മാനസിക പ്രയാസം, വിഷാദരോഗം എന്നിവയെക്കുറിച്ച് സാറിനറിയാമോ? ബാലലൈംഗികപീഡനത്തിനിരയായ, അതിജീവിച്ച, ബലാൽസംഗത്തിനിരയായ, അതിജീവിച്ച എന്നോട്, തൊട്ട്മുമ്പത്തെ പോസ്റ്റിൽ ഇത് പ്രത്യേകം പരാമർശിച്ചിരുന്ന എന്നോടാണ് താങ്കൾ അത് പറഞ്ഞത്. ഞാൻ അതിജീവിച്ച പീഡനത്തെ ഒരു വാചകം കൊണ്ട് താങ്കൾ ഇല്ലാതാക്കി.

ആണുങ്ങൾ, മാധ്യമപ്രവർത്തകരായ ആണുങ്ങൾ, മലയാളി ആണത്തം, ഇന്ത്യൻ ആണത്തം. നിങ്ങൾക്കൊക്കെ നിങ്ങൾ കൈവശപ്പെടുത്തിവെച്ചിരിക്കുന്ന പ്രിവിലെജുകളെക്കുറിച്ച് വല്ല ധാരണയുമുണ്ടോ? ആ പ്രിവിലെജുകളിൽ നിന്ന് എന്നെപ്പോലുള്ള സ്ത്രീകളെ നിങ്ങൾ നിരന്തരം അധിക്ഷേപിക്കുമ്പോൾ, ഞങ്ങളുടെ സോഷ്യൽ മീഡിയ ഇടങ്ങൾ തട്ടിപ്പറിക്കുമ്പോൾ, ഞങ്ങളുടെ പ്രതികരണങ്ങൾ ഇല്ലാതാക്കാനും ഞങ്ങളെ ഇവിടെനിന്നും ഓടിക്കാനും നിങ്ങൾ ശ്രമിക്കുമ്പോൾ ഈ വസ്തുത ഓർക്കാറുണ്ടോ?

സ്ത്രീകളെക്കുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുക, തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക, എന്നതെല്ലാം ഇന്ത്യയിലും നിയമപരമായി ശിക്ഷാർഹമാണ്. പക്ഷെ ഞാൻ നിയമത്തിന്റെ വഴിയേ പോവില്ല, കാരണം മിക്ക സ്ത്രീകളെപ്പോലെ എനിക്കതിന് കെൽപില്ല. പ്രവർത്തനക്ഷേമമായ ഒരു സൈബർ പോലീസ് ഇന്ത്യയിലില്ല. ഞാനും എന്നെപ്പോലെ ലക്ഷക്കണക്കിന് സ്ത്രീകളും പരാതിപ്പെട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. പോലീസ് ഞങ്ങളോട് അക്കൌണ്ട് ഡീആക്റ്റിവേറ്റ് ചെയ്യാനാണ് പറയാറ്. പക്ഷെ സാർ, ഞങ്ങളത് ചെയ്യില്ല. ഇതെന്റെ ശബ്ദമാണ്. നിങ്ങൾ അത് കേൾക്കുക തന്നെ ചെയ്യും. ഈ ഇടം എന്നിൽ നിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന എല്ലാ ആണും കേൾക്കും.

സാർ അപ്പോൾ സാറിന്റെ തന്നെ വ്യാഖ്യാനപ്രകാരം സാറും ബലാൽസംഗത്വരയുള്ള ആളാണോ?

(എന്റെ കഴിഞ്ഞ പത്തു വർഷത്തെ ഡിജിറ്റൽ ജീവിതത്തിൽ എന്നെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുള്ള ആണുങ്ങളെക്കുറിച്ചാണ് ഈ പരമ്പര. വർഷങ്ങളായി ഞാൻ അനുഷ്ഠിച്ചിരുന്ന നിശ്ശബ്ദത എന്ന നയം ഞാൻ തകർക്കുകയാണ്. എനിക്കെതിരെ തുടരെത്തുടരെ നടന്നിട്ടുള്ള അക്രമത്തെക്കുറിച്ച് ഞാൻ ആദ്യമായി സംസാരിക്കുകയാണ് ബ്ലോഗ് ലിങ്ക് https://medium.com/.../dear-k-j-jacob-sir-are-you-a...)

Today after listening to her interview, it just fell into place. Why women worship Arundhati Roy, women of a particular era. Where their mothers left homes at least mentally with their children tagging along. Why some men like her too, men who tagged along with those mothers as babies, when their feisty mothers left homes.

She is a novelist, she has the tools of the fiction and fiction is her truth. As actor Parvathy says in an interview, once the camera is on, I can be nothing else but honest. It is the same with Roy, that is why her political essays don't enrage you but romanticize you.

She uses data and then laces it with fiction. Her anger, masha allah, what a sight to see. We are talking about falling bodies, nuclear war and that woman stitches laces, makes tea in smaller teacups, plucks small juicy mangoes and ask us to think about politics and power. That is why I hated her for twenty years.

I wanted her fiction. Blood, bones, and skin.

She is as stubborn as her twisted phrases. Doesn't budge. How many would have tried to coax her into writing the next big hit and she just put her feet up and giggled? Like you cannot get words out of me, I would give them when I want to dance. The audacity. The audacity of enjoying her absolute solitude, on a mango tree, listening to Bhim Sen Joshi singing about submittal, I mean about submittal, she is teasing us all right.

The spunkiness in telling her village, she is bold and bold women are happily married many times. Gosh, the shock she can send through your spine, with those never ending teases, she makes you feel wanted. She digs through all those gaps in your life with her lyrical prose and sits pretty up in those cracks, tickling you and taunting you.

Of feisty mothers and feisty children.

No wonder the women I let near me, like ten inches near me, all worshiped and even could recite her in their sleep. We are all born of the same womb separated by time and space. She sounds as if it is me. Giggles included.


ഭക്ഷണത്തിനു രാഷ്ട്രീയമുണ്ട്. എവിടെന്ന് ഉല്പാദിപ്പിക്കപ്പെടുന്നു, ഭക്ഷണത്തിന്റെ രീതികൾ തുടങ്ങി അന്യോന്യം ഒരു സംസ്കാരത്തെ പരിചയപ്പെടാൻ ആദ്യം അറിയുക അവരുടെ ഭക്ഷണരീതികൾ തന്നെയാണ്. അവിടെയാണ് അങ്കമാലി ടൗണിലേക്ക് ഏറ്റവും വൃത്തിഹീനമെന്ന് ആളുകൾ കരുതുന്ന അതേ സമയം നാലരക്കോടിയുടെ കച്ചവടമുള്ള പന്നിയിറച്ചിയിലേക്ക് ലിജോയും ചെമ്പനും കഥകൊണ്ട് വെക്കുന്നതു. അങ്കമാലി ടൗണിന്റെ ഒത്ത നടുക്കാണ് ക്യാമറ കൊണ്ട് വെച്ചിരിക്കുന്നത് ലിജോ. പിന്നെ ആ ക്യാമറ ഇട്ടൊരു വട്ടം തിരിക്കൽ മാത്രമേയുള്ളൂ.

വെർച്ചുവൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? വെർച്ചുവൽ റിയാലിറ്റിയിൽ ഹെഡ്സെറ്റിന്റെ ഭാരം തലയിൽ ഉണ്ടാവും. ആ ഹെഡ്സെറ്റ് വെക്കുമ്പോൾ മറ്റൊരു ലോകത്തേക്ക് എടുത്തെറിയപ്പെടുമെങ്കിലും, ഇത് യാഥാർത്ഥ്യമല്ല മറ്റൊരു കാഴ്ചയാണെന്ന് ഉപബോധമനസ്സിൽ എങ്കിലും തോന്നും. അതേസമയം augmented റിയാലിറ്റി എന്നൊരു സംഗതിയുണ്ട്. അത് വെർച്ചുവൽ റിയാലിറ്റിയേക്കാളും ഭംഗിയാണ്. സംഭവം നടക്കുന്നതിനു നടുവിൽ നമ്മുടെ യാഥാർത്ഥ്യത്തേയും ഉല്പാദിപ്പിക്കപ്പെടുന്ന “റിയാലിറ്റി” യേയും സംയോജിപ്പിച്ചുകൊണ്ടാണ് ഓഗ്മെന്റഡ് റിയാലിറ്റി. അതുപോലെയാണ് അങ്കമാലി ഡയറീസ് ചെയ്തിരിക്കുന്നതു.

ഏറ്റവും പരമപ്രധാനമായ കച്ചവടം ഭക്ഷണത്തിന്റേത് തന്നെ. അതിനു വേണ്ടിയാണല്ലോ വെട്ടും കുത്തും കൊലയും ക്യാപിറ്റലസവും കമ്മ്യൂണിസവും രാഷ്ട്രീയവും തന്നെ നിലനിൽക്കുന്നതു. അതെല്ലാം ഉപസംഗ്രഹിച്ച് ഒരു കുഞ്ഞു ടൗണിൽ ഈ ഭക്ഷണത്തിന്റെ രാഷ്ട്രീയം പറയുകയാണ് അങ്കമാലി ഡയറീസ്.

അന്യോന്യം തല്ലും വഴക്കും ഒരു കൊലപാതകവും ഉണ്ടെങ്കിലും സാധാരണ മോഹൻലാൽ നായകനപ്പോലെ ആരും വൈരാഗ്യം കാലങ്ങളായി വർഷങ്ങളായി സൂക്ഷിച്ചു വില്ലന്മാരെ എല്ലാം വന്ന് കുത്തിമലർത്തി ക്ഷയിച്ച തറവാട് പുതുക്കി തന്നോട് തന്റേടം കാണിച്ച വില്ലന്റെ പെങ്ങളെ കടത്തിക്കൊണ്ട് വന്ന് മഹാഭാരതയുദ്ധം ഒന്നും ഇവിടെ ആരും ജയിക്കുന്നില്ല. ഇടിക്കുമ്പോൾ പോലും കലപില ഇടിയാണ്, എല്ലാർക്കും ഇടി കൊള്ളുന്നുണ്ട്. സ്റ്റെപ്പിനിക്ക് വന്ന് കുറേ പേർക്ക് ഇടികൊണ്ട് നായകൻ ഒരു ആൺതുരുമ്പിന്റെ പ്രമാണിയാവുന്നില്ല. അന്യോന്യം കലപിലയായി തല്ല് കൂടുകയും പിന്നെ ഇണങ്ങുകയും മരണപ്പെട്ടപ്പോൾ പൈസ കൊടുത്ത് കുടുംബത്തെ രക്ഷിച്ച് പിന്നേയും തല്ലുണ്ടാക്കുകയും ചെയ്യുന്ന മനുഷ്യരാണ്. ഗുഡ് vs ബാഡ് പോലെ സ്വർഗ്ഗം അല്ലെങ്കിൽ നരകം എന്ന കൺസപ്റ്റ് തന്നെ ഇല്ല. മനുഷ്യർ ഇങ്ങിനേയുമാണ്.

എർണാകുളവും അല്ല തൃശൂരും അല്ല എന്ന് സങ്കടപ്പെടുന്നവരുടെ നാടാണ് അങ്കമാലി. അരികുവൽക്കരിക്കപ്പെട്ട പോലെ രണ്ട് വലിയ പട്ടണങ്ങളുടെ ഇടയിൽ ഞെരുങ്ങിപ്പോയ എന്നാലും അങ്കമാലി ഡാ എന്ന് പറയുന്ന ഒരു സംസ്കാരമുണ്ടതിനു. അതുപോലെയാണീ സിനിമയിലും. ആർക്കും പ്രത്യേകിച്ച് താല്പര്യം ഒന്നും തോന്നാത്തെ (outliers) കുറച്ച് മനുഷ്യരുടെ അവരുടെ അതിജീവിനത്തിന്റെ ആയിരം ഫ്രേമുകൾ തുന്നിച്ചേർത്തൊരു കടലാസു പട്ടം. അതിങ്ങനെ പൊങ്ങിപ്പറന്ന് താഴ്ന്നിറങ്ങി എവിടെയോ കുരുങ്ങി എന്നേയുള്ളൂ. എല്ലാ സിനിമകളിലും ഒരു എൻഡ് റിസൾട്ട് തിരയുക ഒന്നും വേണ്ട. മോറൽ ഓഫ് ദ സ്റ്റോറിയും ഇല്ല.

മനപ്പൂർവ്വം സിനിമയിലെ ഫ്രേമുകൾ ഇഴക്കുന്നുണ്ട്. അത് ആ ഇടിയും തല്ലും വയലൻസിന്റേയും തീവ്രത കുറച്ച് ഒരു പാട്ട് പോലെയാക്കുന്നുണ്ട്. ചെറുപ്പകാലത്ത് ഊഞ്ഞാലാടിയ അപ്പുവിനേയും അമ്മുവിനെയൊന്നും കാത്ത് ബ്ലാക്ക് ആന്റ് വൈറ്റ് ആയി നായകനും നായികയും നിൽക്കുന്നുമില്ല. ഇങ്ങിനെ നമ്മൾ ശീലിച്ച യാതൊരു വിധ സവർണ്ണ ബിംബങ്ങളും ഈ സിനിമയിൽ ഇല്ല. രക്ഷപ്പെടാൻ വേണ്ടി രണ്ട് വശത്തുന്നും പ്രണയിക്കുന്നുണ്ട്. ആരൊക്കയോ സെറ്റ് ചെയ്ത വെച്ച പോലെയൊന്നുമല്ലല്ലോ ജീവിതം. ഇതുപോലെ അലസമായി തന്നെയാണ് ചില ജീവിതങ്ങളും.

ഇതില്ലെല്ലാമുപരി ഏറ്റവും വൃത്തിഹീനമായ മറ്റുള്ളവരുടെ വിസ്സർജ്ജനം തിന്ന് ജീവിക്കുന്ന ജീവിയാണ് പന്നി. കോഴിയിറച്ചിയോട് അറപ്പ് ഇല്ലാത്തത്, അത് കാഴ്ചയിൽ വലിയ തരക്കേടില്ല എന്ന് തന്നെ. ആട്ടിറച്ചിയും കുഴപ്പമില്ല. എപ്പഴെങ്കിലും ഈ ഇറച്ചിയെല്ലാം കഴിച്ചിട്ട് ഈ ഇറച്ചി വെട്ടുന്ന ഇടങ്ങളിൽ പോയി നിന്നിട്ടുണ്ടോ? നമ്മുടെയെല്ലാം ഉള്ളിന്റെ ഉള്ളിലെ അഹന്തയുടെ അറപ്പിനെ നല്ല വൃത്തിക്ക് എടുത്ത് അലങ്കരിച്ച് മുന്നിൽ വെച്ച് തന്നു ലിജോ.

ആർക്കും ഒരു ഓമനത്തവും തോന്നാത്ത എന്നാൽ ഏറ്റവും രുചിയായ പന്നിയിറച്ചിയെ വലിയ പ്ലേറ്റിൽ തക്കാളിയെ പക്ഷിയാക്കിയും വെള്ളരിക്കയെ മുയലാക്കി ഒരുക്കിയൊന്നും ഒരിക്കൽ പോലും ലിജോ കാണിച്ചിട്ടുമില്ല. പച്ചനെ തന്നെ പച്ചനെ തന്നെ എല്ലാം. അത്രയും ഭംഗിയേ ജീവിതത്തിനും ഉള്ളൂ.

പക്ഷെ ഇതിൽ എല്ലാം ഒരുപാട് സ്നേഹമുണ്ട്. അതുകൊണ്ട് ഓരോ ഫ്രേമിലും ഇങ്ങിനെ സ്നേഹം കുത്തിനിറച്ച് വെച്ചിട്ടുണ്ട്. ആ സ്നേഹത്തിന്റെ അതിരുവിട്ടപ്രകടങ്ങൾ ഒന്നും ഇല്ലാതെ ദോ നയനാ ദോ നയനാ എന്ന് പറഞ്ഞ് കള്ള് കുടിച്ച് ആടിയുലഞ്ഞ് ലിച്ചിയുടെ ആ നടപ്പുണ്ടല്ലോ, ഈ പോർക്കിനേം കൊണ്ട് എങ്ങോട്ടാടീ എന്ന് ചോദിച്ചതും കേട്ട്, അതുപോലെ ആടിയുലഞ്ഞ് ആടിയുലഞ്ഞ് അനാവശ്യ മുഴക്കങ്ങളൊന്നുമില്ലാതെ വൃത്തിക്ക് സ്നേഹം കൊണ്ടൊരു സിനിമാപ്രപഞ്ചം.

എന്തായാലും ഫർഹദിന്റെ കാര്യം സേഫായി. ഇനിയിപ്പൊ ആരു ഹർഹദിനെ തല്ലിയാലും കൊന്നാലും അത് മനസൂർ പരമലും ashkar ka-യും ആണ്. ഇവർക്ക് തല്ലാനുള്ള അധികാരവും പാർട്ടി പിൻബലവും ഉണ്ട്. ഇവർ ആരെയെങ്കിലും തല്ലിയാലും കൊന്നാലും ഒന്നും ആരും ചോദിക്കില്ലായിരിക്കും. അത് നല്ലതാണ്. കറ നല്ലതാണ് ടോണിൽ.
ഇന്നലെ ജാനകിയുടെ പോസ്റ്റിൽ ഇവർ 'എവിടെടാ ഇവൻ ഇപ്പൊ അടിക്കണം' എന്നൊക്കെ പറഞ്ഞപ്പൊ, അങ്ങിനെയെങ്കിൽ ഞാൻ തരാം ഫർഹദിന്റെ ഫോൺ നമ്പർ എന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഫർഹദിനെ അറിയിക്കുകയും ചെയ്തിരുന്നു, ഇത് കുറച്ച് ഗാംഗിനു തല്ലി തീർക്കാനുള്ള പ്രശ്നം ആയിരുന്നെങ്കിൽ എന്റെ ഇത്രയും സമയം മെനക്കെടുക ഇല്ലായിരുന്നു.
എവിടെയോ ഒരു ക്രിമിനൽ ഉണ്ട് എന്ന് ഭയന്ന് ഇത്രയും സ്ത്രീകൾ ഇവിടെ സ്വന്തം അനുഭവങ്ങളുടെ പ്രൈവസി കളഞ്ഞ്, വാദിച്ച്, വിഷമിച്ച്, കരഞ്ഞ് തീർക്കില്ലായിരുന്നു. നിങ്ങൾ ആണുങ്ങൾ ഗ്രൂപ്പിനു പലവിധവൈരാഗ്യങ്ങളും കാണും. പാർട്ടി, പെണ്ണ്, തുടങ്ങി മോഹൻലാലിന്റെ സിനിമ ഒരു ഗ്രൂപ്പിനു ഇഷ്ടെപ്പ്ട്ടില്ലെങ്കിൽ പോലും അടിയാണ്. അടിച്ച് തന്നെ ചത്ത് തന്നെ തീർക്കൂ. ഫർഹദ് ആകട്ടേ ആഷക്ർ ന്റെ പോസ്റ്റിന്റെ താഴെ ഇന്നാ എന്റെ നമ്പർ എന്ന് പറഞ്ഞ് കൊടുത്തിട്ടുണ്ട്. എന്തായാലും ഞാൻ സ്ക്രീൻ ഷോട്ട് ചറ പറാ എടുക്കുന്നുണ്ട്. ആരെങ്കിലും ഒരു രക്തസാക്ഷി ഉണ്ടായാൽ ആ സ്ക്രീൻ ഷോട്ടുകളുടെ ഒരു റീത്ത് വെക്കാമല്ലോ!
ഡിജിറ്റൽ സ്പേസുകൾ എന്തെന്നോ അത് സ്ത്രീകൾക്കും മൈനോരിറ്റികൾക്കും കൊടുത്ത സ്വാതന്ത്ര്യം എന്തെന്നോ യാതൊരു വകതിരുവും ഇല്ലാത്തവരാണ് ഇതിന്റെ ഒക്കെ മുന്നിൽ ചുമ്മാ പത്ത് പൈസയുടെ വകതിരിവ് ഇല്ലാണ്ട് തല്ല് അടി ഇടി കുത്ത് എന്ന മട്ടിൽ നിൽക്കുന്നതു. പരമാവധി ഫേസ്ബുക്ക് എന്നാൽ എന്തോ റേഷൻ കാർഡ് മട്ടിലായിരിക്കും ഉപയോഗം. അതുകൊണ്ടാണ് പല കാര്യങ്ങളും ഇവർക്ക് മനസ്സിലാവാണ്ട് പോലും പൊവുന്നതു. ഫേസ്ബുക്ക് എന്തോ പാർട്ടി ഓഫീസ് പോലെയാണ് പറച്ചിലും നടപ്പും. ഞങ്ങൾ ആങ്ങളമാർ ഇവിടെ നല്ല നടപ്പ് കൊണ്ട് വരും സ്റ്റൈലിൽ. ദൈവമേ! ചിരിക്കാൻ പോലും എനിക്ക് ത്രാണിയില്ല. സഹതാപം കൊണ്ട്. ഇവരുടെ ഒക്കെ വിചാരം ലൈക്കുകൾ ഷെയറുകൽ ആണ് ഡിജിറ്റൽ ഇന്ററാക്ഷനുകൾ എന്ന്....ഹൊ! ഫേസ്ബുക്ക് ആകട്ടെ ആകെ മൊത്തം അവരുടെ യൂസർ ഇന്റെർഫേസുകളും ഡേറ്റാ ഗാതെറിംഗും മാറ്റി മറിച്ച് കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിന്റെ കഴിഞ്ഞ ഒരു കൊല്ലത്തെ സോഫ്റ്റ്വേർ റോൾ ഔട്ട് വേഗത ഭയപ്പെടുത്തും.
അതേ സമയം ബിജെപിയുടെ ഓരോ cyber mole ഉകൾക്കും എന്ത് മാത്രം കൃത്യം അജണ്ട ഉണ്ടെന്ന് ഈ മരക്കഴുതകൾക്ക് എന്ന് മനസ്സിലാവുമോ എന്തോ? ഓരോ തല്ലുകാരു വന്നേക്കണൂ. ദൈവമേ! ഈ മരക്കഴുതകൾ പറയുന്നത് കേട്ട്, അവരുടെ ഓരോ പൊട്ടത്തരം കേട്ട് ഇത്രമാത്രം സ്ത്രീകൾ ഭയന്ന് ഇവിടെ ഉണ്ടായിരുന്നല്ലോ എന്നോർക്കുമ്പോ ആണ്!

എല്ലാവരും ഒരുപോലെ ചിന്തിച്ചിരുന്നെങ്കിൽ എല്ലാവരും ഒരു പോലെ എതിർത്തിരുന്നെങ്കിൽ രാഷ്ട്രീയത്തിനു തന്നെ എന്തു പ്രസക്തി? കഴിഞ്ഞ വർഷത്തിൽ നിന്ന് അവനവന്റെ നിലപാടുകൾക്ക് എന്തെങ്കിലും പുരോഗമനം ഉണ്ടായിട്ടുണ്ടോ എന്ന് മാത്രം ചിന്തിച്ച് നോക്കി തൃപ്തിപ്പെട്ടാൽ മതി. പുറകോട്ടാണ് പോക്കെങ്കിലും അവിടെ തന്നെ നിൽക്കുകയാണെങ്കിലും അത് അവനവന്റെ മാത്രം പ്രശ്നമാണ്. അത് സമൂഹത്തിലേക്ക് കൊണ്ട് വരാതിരിക്കാൻ ആഞ്ഞു പരിശ്രമിക്കണം.

Post has attachment
:)

The Mighty Atom
"Girls aren't the delicate flowers they used to be."

Meet 'The Mighty Atom' - The first Women's World Boxing Champion.

{ഈ പോസ്റ്റ് സാധാരണ പോലെ ഒരു ഫേസ്ബുക്ക് പോസ്റ്റല്ല. കാര്യമാത്രപ്രസ്തക്തമായ വിവരങ്ങൾ മാത്രം ഉൾക്കൊള്ളിക്കുന്ന അതിനു വേണ്ടി ഒരു ഇടം ഒരുക്കുന്ന ഒരു പോസ്റ്റാണ്. ഒരു തരത്തിലുള്ള പരിഹാസ/വ്യക്തിഹത്യ/victim bashing/ manipulation/accusations കമന്റുകളും എടുക്കുന്നതല്ല. ഒരു ഇന്ററാക്ഷനും ഈ പോസ്റ്റിൽ ഉണ്ടായിരിക്കുന്നതല്ല.}

രണ്ടാമത്തെ വിശദമായ പോസ്റ്റ്:
ഫേസ്ബുക്കിൽ സജീവ ചർച്ച ആയിരുന്ന ഫർഹാദിന്റെ വിഷയത്തെക്കുറിച്ച് എന്റേതായ തരത്തിൽ എനിക്ക് അന്വേഷണം നടത്തണ്ടേതായിട്ടുണ്ടായിരുന്നു. കാരണം, ആദ്യം മുതലേ ഈ വിഷയം പല തരത്തിൽ സെൻസിറ്റീവ് ആയ തലത്തിലുള്ളതുകൊണ്ട് തന്നെ.

എന്റെ ബാക്ക്ഗ്രൗണ്ട്
ഞാൻ ഒരു alternate mediaയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. അതു കൂടാതെ Hivos.org സ്പോൺസർ ചെയ്യുന്ന advocacy ഗ്രൂപ്പിൽ ഇന്ത്യയിലെ ഡിജിറ്റൽ റൈറ്റ്സ് വയലേഷനുകളുടെ റിപ്പോർട്ട് എല്ലാ ആഴ്ചയിലും സമർപ്പിക്കുന്ന വ്യക്തിയുമാണ്.

കഴിഞ്ഞ അഞ്ച് വർഷമായി കൊല്ലത്തിലെ എട്ട് മാസങ്ങളിൽ രണ്ട് ദിവസം ഏകദേശം ആറു മണിക്കൂറോളം ഒരു “സ്പെഷ്യൽ” സ്കൂളിൽ കുട്ടികളുമായി ഇടപടുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ എല്ലാ കൊല്ലവും കുട്ടികളുടെ അബ്യൂസ് ആയി ബന്ധപ്പെട്ട ഒരു കോർസ് സെർട്ടിഫിക്കറ്റ് എടുക്കണം (physical classroom course), ഇത് എല്ലാ കൊല്ലവും പുതുക്കകയും വേണം.

ഈ ജോലിയുടെ ഭാഗമായി കുട്ടികൾ വീടുകളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്നു തുടങ്ങി കുട്ടികൾക്ക് വേണ്ട മുൻകരുതൽ, അബ്യൂസ് മനസ്സിലാക്കപ്പെടേണ്ടത് എങ്ങനെ എന്നിങ്ങനെ മിക്ക കാര്യങ്ങളെക്കുറിച്ചും ക്ലാസ്സിൽ സംസാരിക്കേണ്ടതുണ്ട്, ലീഫ് ലെറ്റ് വിശദീകരിക്കേണ്ടതുണ്ട്. കൂടാതെ കുട്ടികളിൽ സ്വഭാവ വ്യത്യാസങ്ങൾ കാണുന്നുണ്ടോ എന്നെല്ലാം “information” ശേഖരിക്കേണ്ടതും തുടർന്നുണ്ടാവുന്ന എന്തെങ്കിലും നടപടിയിലോ അന്വേഷണത്തിലോ “assist” ചെയ്യേണ്ട ചുമലതയും ഉള്ള വ്യക്തിയുമാണ്.

ഞാനും ഒരു child abuse survivor ആണ്. വിക്റ്റുമിൽ നിന്ന് സർവൈവർ ആയത് വളരെ ദൂരെം നടന്നാണ്.

ഇതുകൊണ്ടെല്ലാം തന്നെ ഇത് എനിക്ക് വ്യക്തിപരമായി വളരെ ഗൗരവമേറിയതും താല്പര്യം ഉള്ള വിഷയവുമാണ് ഇവയെല്ലാം. മറ്റൊരു കുട്ടി കൂടി ഒരു ഇരയാവരുത് എന്ന് തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. 2006-ൽ മലയാളം ബ്ലോഗിൽ വരുകയും നാലാമത്തെയോ അഞ്ചാമത്തേയോ പോസ്റ്റ് തന്നെ വീടുകളിൽ ഉള്ളിൽ നടക്കുന്ന ശിശുപീഡനത്തെക്കുറിച്ച് ഒരു ഡിസ്കോർസ് തുടങ്ങിയിരുന്നു.

അതോടൊപ്പം തന്നെ വളരെ വേഗത്തിൽ ഒരു ആരോപണം ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു വിഷയം കൂടി ആയതിനാൽ വളരെ സസൂക്ഷ്മം ശ്രദ്ധിക്കേണ്ട വിഷയവുമാണ്. പ്രത്യേകിച്ച് നിരന്തരമായി കുട്ടികളുമായി ഇടപെടുന്നവർക്ക്. ഡിവോർസ് കേസുകൾ തുടങ്ങി പലവിധ കാര്യങ്ങളിൽ പെട്ടെന്ന് ആരോപണം ഉണ്ടാവുന്നുണ്ട്. ഇവിടെയെല്ലാം അവസാനം കുട്ടികളുടെ ശബ്ദം ദുർബലമായി പോവുകയും ഇത്തരത്തിലുള്ള അബ്യൂസ് റിപ്പോർട്ട് ചെയ്യപ്പെടാതെയും തെളിയിക്കപ്പെടാതെയും പോവുന്നുണ്ട്. അതായതു രണ്ട് പേരു മാത്രമുള്ള ഇടത്തിൽ സംഭവിച്ച ഒരു ലൈംഗിക അതിക്രമം ‘തെളിവുകളുടെ’ അഭാവത്തിലാണ് മിക്കപ്പോഴും മാഞ്ഞ് പോകുന്നതു. ഇത് പലർക്കും മുന്നോട്ട് വരാൻ തടസ്സമാവുകയും ച്യെയ്യുന്നു.

Full disclosure:
എനിക്ക് ഈ പോസ്റ്റിൽ പ്രതിപാദിക്കുന്ന മനുഷ്യരായൊന്നും അടുപ്പമോ പരിചയമോ ഇല്ല.

ഈ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമായി പലവിധ സോർസുകളോട് സംസാരിക്കുകയും (ഏകദേശം 15 ആളുകൾ) കാര്യങ്ങൾ വേരിഫൈ ചെയ്യുകയും ചെയ്യാൻ വേണ്ടി സംസാരിച്ചിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ.

ഹർഹാദ് - എന്റെ ഫേസ്ബുക്ക് സുഹൃത്തായതു ഒരു മാസം മുൻപ് മാത്രമാണ്, ഞാൻ അധികമൊന്നും പ്രൊഫൈൽ കണ്ടിട്ടുമില്ല വായിച്ചിട്ടുമില്ല സംസാരിച്ചിട്ടുമില്ല. അതു കൂടാതെ രണ്ട് ആഴ്ച മുൻപോ മറ്റോ നടന്ന ഒരു രൂക്ഷമായ സ്ത്രീപക്ഷ വാക്കുതർക്കത്തിൽ ഫർഹാദിനേയും മറ്റ് രണ്ട് വ്യക്തികളേയും ബ്ലോക്ക് ചെയ്യുകയാണ് ചെയ്തത്.

നചികേതസ് - എനിക്ക് പ്രൊഫൈൽ പരിചയമില്ല.

ദിലീപ് വേണുഗോപാലൻ - ഒരു അഞ്ച് വർഷമായി ഈ വ്യക്തിയുടെ ഫേസ്ബുക്ക് ഫ്രന്റായിരുന്നു. ലപ്പോഴും ഇടക്കൊക്കെ വായിച്ചിട്ടുണ്ട്, ഇന്ററാക്റ്റ് ചെയ്തിട്ടുണ്ട്. അതല്ലാതെ മറ്റു വലിയ പരിചയങ്ങളൊന്നുമില്ല. ദിലീപിന്റെ health issue കാരണം സഹായിക്കണമെന്ന് പറഞ്ഞ് ഏകദേശം ഒരു കൊല്ലം മുൻപ് ഒരു സ്ത്രീ എന്നെ സമീപിച്ചിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും, professional help തന്നെ തേടുകയാണ് വേണ്ടതും എന്ന് പറഞ്ഞ് ഞാൻ അവരെ മടക്കി അയച്ചിരുന്നു.
ഇതു കൂടാതെ:

09/02/2016 11:05AM - ൽ താനൊരു സൈക്യാട്രിസ്റ്റിനെ കാണാൻ പോയിരുന്നു എന്നും തന്റെ അറ്റമ്പ്റ്റുകൾ കാരണം യഥാർത്ഥത്തിൽ മരണം സംഭവിക്കുമോ എന്ന് ഭയക്കുന്നു എന്നും ദിലീപ് തന്നെ എന്നോട് യാതൊരു മുഖവരയും കൂടാതെ ഞാൻ ഒരു സ്റ്റാറ്റസ് ഇട്ടതിന്റെ റെസ്പൊൺസ് എന്ന പോലെ എന്നോട് വന്നു സംസാരിച്ചിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ‘എന്നെയാരെങ്കിലും കൈവെക്കുമോ’ എന്നൊരു മറുപടി മാത്രമേ കൊടുത്തിരുന്നുള്ളൂ.

(ഇതിവിടെ പറയാൻ കാരണം, ഫർഹദ് ഇഷ്യൂവിനോടനുബന്ധിച്ച് ദിലീപ് എന്നെക്കുറിച്ച് ഒരു നുണക്കഥ ഇട്ടതിൽ ദിലീപിന്റെ ഹെൽത് ഇഷ്യൂ ഞാൻ അന്വേഷിച്ച് ചെന്നത് പ്രൈവസി വയലേഷൻ എന്ന മട്ടിൽ എഴുതിയിരുന്നതുകൊണ്ട് മാത്രമാണ്. ദിലീപ് മറന്നതാവും ഈ കാര്യങ്ങളൊക്കെ. )

യഥാർത്ഥ കാര്യം നടക്കുമ്പോൾ ബ്ലൊക്ക് ചെയ്തിരുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ഫർഹാദിന്റെ കമന്റോ ഒന്നും ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഞാനീ വിഷയം അറിയുന്നത് തന്നെ മാർച്ച് രണ്ടിലെ ജോളിയുടെ പോസ്റ്റിൽ ഫർഹാദിന്റെ അക്കൗണ്ട് പൂട്ടിച്ചു എന്നും ആർ.എസ്.എസ്സ് ഗ്രൂപ്പിൽ ആളെ ഐഡന്റിഫൈ ചെയ്യുന്നു എന്നും അറിഞ്ഞതു കൊണ്ടാണ്.

തുടർന്നാണ് വിവാദമായ കമന്റിന്റെ സ്ക്രീൻ ഷോട്ട് കണ്ടത്. എനിക്ക് കാര്യം വ്യക്തമായില്ല, ആകെ വ്യക്തമായതു അക്കൗണ്ട് ഇല്ല എന്നതാണ്. തുടർന്ന് അവിടെ ജോളിക്കെതിരെ ഭയങ്കരമായി ആഭാസ കമന്റുകളും ഭീഷണികളും എല്ലാം വന്നുവെന്നും അൺഫ്രന്റ് ചെയ്യാൻ ആളുകൾ ആഹ്വാനം ചെയ്യുന്നു അറിഞ്ഞു. എന്റെ ഇൻബോക്സിലും കുറേ പേർ ഉപദേശിക്കാൻ വന്നപ്പോഴാണ് ഞാൻ മാർച്ച് രണ്ടിനു പ്രതികരിച്ചു തുടങ്ങിയത്. അതിലാണ് ഫർഹദ് എന്റെ സുഹൃത്താണെന്നും എന്നേയും അൺഫ്രന്റ് ചെയ്യൂ എന്ന് ഞാൻ ഒരു taunting പോസ്റ്റ് ആ സമയത്ത് ഇടുന്നതു, അപ്പോൾ സോഷ്യൽ മീഡിയയിൽ രൂപപ്പെടുന്ന ആൾക്കൂട്ട യുക്തിക്കെതിരെയായിരുന്നു.

പ്രധാനമായും ഈ അൺഫ്രന്റ് മോബ് ഫോർമിംഗിനെതിരെയാണ് എന്റെ ബ്ലോക്ക് ലിസ്റ്റിൽ ആണെങ്കിൽ കൂടി, സല്മാനും ഫർഹദും എന്റെ സുഹൃത്തുക്കളാണെന്ന് ഞാൻ ഒരു പോസ്റ്റ് ഇട്ടത്. കാരണം ഒരു മോബ് ഉരുത്തിരിയുന്നത് അല്പമെങ്കിലും നിറുത്താൻ വേണ്ടിയിട്ടായിരുന്നു അത്.

ആദ്യത്തെ ഫർഹദിന്റെ കമന്റിന്റെ സ്ക്രീൻ ഷോട്ടുകൾ ചർച്ചകൾ എല്ലാം വന്നപ്പോൾ മുതൽ ഈ കമന്റുകളുടെയും മറുകമന്റുകളുടെയും ഇടയിൽ എവിടെയെങ്കിലും ഒരു യഥാർത്ഥ ഇര ഉണ്ടോ എന്ന് എന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാൻ എന്നാലാവും വിധം പലതരത്തിൽ താമസിക്കുന്ന ഇടവും സുഹൃത്തുക്കളുടെ ഇടയിലും എല്ലാം moderate ആയി അന്വേഷിക്കാൻ ശ്രമിച്ചു. എവിടെയാണ് ഈ വ്യക്തി താമസം, കുട്ടികളുമായി ആക്സസ്സ് ഉണ്ടോ എന്ന് തിരിഞ്ഞും മറിഞ്ഞും അന്വേഷിക്കുന്നുണ്ട്, കാരണം ഒരു ചെറിയ സംശയം പോലും ദുരീകരിക്കുന്നതാണ് നല്ലത് എന്ന് മനസ്സ് പറഞ്ഞതുകൊണ്ട്.

ഫേസ്ബുക്കിലെ ചർച്ചകൾ അല്ലല്ലോ പ്രധാനം ഒരു ഇര ഉണ്ടാവരുത് എന്നാണ് തുടർന്ന് ഇനി എന്തെങ്കിലും നിയമസാധുത ഉണ്ടോ എന്നും ആരാഞ്ഞിരുന്നു.
Coincidentally, മാർച്ച് ഒന്നിനു മുൻപ് തന്നെ ഞാൻ പൊതുവേ ഇപ്രകാരമുള്ള ചർച്ചയിൽ പൊന്തി വരുന്ന consent നെക്കുറിച്ച് ഒരു ലേഖനം എഴുതുകയും രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക് അയക്കുകയും ചെയ്തിരുന്നു (ഇവരെയാണ് ഞാൻ പിന്നീട് അൺഫ്രന്റ് ചെയ്തു എന്ന് ഒരു പോസ്റ്റിട്ടതു, അതെന്തിനായിരുന്നു എന്ന് പിന്നീട് വെളിപ്പെടുത്താം ) , തുടർന്ന് ഈ കോലാഹലം കണ്ടപ്പോൾ, ഈ സംഭവത്തിന്റെ കൂടെ പശ്ചാത്തലത്തിൽ ലേഖനം പുതുക്കുകയും ചെയ്തിരുന്നു, ആ പോസ്റ്റിൽ പീഡോഫീലിയയക്കുറിച്ചുള്ള എന്റെ നിലപാടും, ഫർഹദിന്റെ കമന്റ് അടക്കം ഞാൻ ചോദ്യം ചെയ്തിട്ടുമുണ്ട്. അതായതു ഇത് നിരന്തരം എന്റെ ഫോക്കസിലുള്ള ഒരു വിഷയമാണ്. യാതൊരു വിധത്തിലുമുള്ള ശിശുപിഡനങ്ങളും, അതിനെ സംബന്ധിക്കുന്ന ഫാന്റസി ഫിക്ഷൻ പോലും എന്റെ സ്ഫിയറിൽ ഞാൻ അനുവദിക്കാറില്ല.

അതിനുശേഷം ഫർഹാദിന്റെ വിവാദമായ കമന്റിനെക്കുറിച്ച് അഭിപ്രായങ്ങൾ ആരായനും എങ്ങിനെ ആയിരിക്കും സ്ത്രീകൾ നോക്കിക്കാണുന്നത് എന്നും അറിയാൻ ഞാൻ കുറച്ച് സ്ത്രീ സുഹൃത്തുക്കളെ സമീപിക്കുന്നു. ചില സ്ത്രീ സുഹൃത്തുക്കൾ ആ കമന്റിൽ ഒരാപകതയും കണ്ടില്ല, മറ്റു സ്ത്രീ സുഹൃത്തുക്കൾ വാവിട്ട് കരയുകയും ചെയ്തു. ആ കമന്റ് ഒരു ‘extremely insensitive’ കമന്റ് എന്നതിൽ എനിക്ക് വ്യക്തിപരമായി യാതൊരു തർക്കമില്ലായിരുന്നുതാനും - അതിന്റെ താഴെ നടന്ന കൺസെന്റിന്റെ കുറിച്ചുള്ള ചർച്ചകളും പരിഹാസങ്ങളും കുത്തുവാക്കുകളും ആ കമന്റിലേറേ ക്രൂരമായി തോന്നി.

Prior Cases:
ഇതിനു മുൻപും ഫേസ്ബുക്കിൽ പീഡോഫീലിയ വിഷയങ്ങൾ ചർച്ചക്ക് വന്നിട്ടുണ്ട്.
ആദ്യം എന്റെ ഓർമ്മയിൽ കിംഗ് ജോൺസിന്റെ കവിതയാണ്’. എനിക്കത് വളരെ വയലന്റായി തോന്നിയിരുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ശരീരം സെക്ഷുവലൈസ് ചെയ്യാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നിയിരുന്നു. ആ സമയത്ത് വളരെ രൂക്ഷമായി ഞാൻ പ്രതികരിച്ചിരുന്നു. അന്നും ഇതേപോലെ തന്നെ അയാളെ റിപ്പോർട്ട് ചെയ്യണമെന്ന് ആളുകൾ പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ല എന്നും, അതേ സമയം രൂക്ഷമായി വിമർശിക്കണം എന്ന നിലപാടായിരുന്നു എന്റേത്. അതൊരു discourse ആണെന്നും കൺസെന്റ് എന്നത് ഒരു ആൺകൂട്ടം നിർമ്മിക്കുന്നതോ ചർച്ചയ്ക്ക് കൊണ്ട് വരുന്നതോ പോലും സമ്മതിക്കാൻ തരമില്ലായിരുന്നു.

പിന്നീട് മറ്റൊരു (2016 ജനുവരി) പീഡോഫീലിയ ചർച്ചയിൽ മറ്റൊരു വ്യക്തിയും ഒരു പേർസണൽ നരേറ്റീവ് പോലെ ഒരു കാര്യം പറയുന്നു. അന്ന് ഗൂഗിൾ പ്ലസ്സിലെ ഒരു വക്കീൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അതേ തുടർന്ന് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾക്കെതിരെ കേസ് കൊടുക്കണ്ട ആവശ്യമില്ലായെന്നും പൊട്ടത്തരങ്ങൾ പൊളിച്ചു കാട്ടുകയും ചെയ്യുകയാണ് വേണ്ടത് എന്നും സിമി (Francis Nazareth) പബ്ലിക്കായിട്ട് ഒരു നിലപാട് എടുക്കുകയും ചെയ്തിരുന്നു.

ഹരീഷ് വാസുദേവൻ, ഷാഹിന നഫീസ, ഊമ്മൻ തുടങ്ങിയവർ അടങ്ങുന്ന ഒരു ഈമെയിലിൽ അതേ അഭിപ്രായം സിമി പങ്ക് വെച്ചിരുന്നു. ആ ഈമെയിൽ ചർച്ചയിൽ ഷാഹിനയും ഹരീഷും പറഞ്ഞത് ഇങ്ങിനെയുള്ള ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കേസ് നിലനിൽക്കില്ല എന്ന് തന്നെയായിരുന്നു. ഈ സിമിയാണ് എന്നെ ഇപ്പോൾ അത്യന്തം സ്ത്രീവിരുദ്ധമായൊരു “അമേരിക്കൻ അമ്മായി” വിശേഷണം ചാർത്തിത്തന്നിരിക്കുന്നത്. കിംഗ് ജോൺസിന്റെ കവിത ഒരു കലാപരമായ സൃഷ്ടി എന്ന് അന്ന് വാദിച്ചവരും മറ്റും ഇന്ന് വിശാഖ് ശങ്കർ ഉൾപ്പെട ‘മഞ്ച് ഇഞ്ചി’ എന്നോ മറ്റോ തീർത്തും സ്ത്രീപക്ഷത്തിനു എതിരായി വയലന്റായി പരിഹസിക്കുന്നത് വായിക്കുമ്പോൾ എന്തുമാത്രം പൊള്ളയായ നിലപാടുകൾ ആണ് സ്ത്രീ വിഷയത്തിൽ പലർക്കും എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതുകൂടാതെ ഈ ഡിസ്കോർസിൽ മുഴുവൻ വന്ന ആൺകോയ്മ യാദൃച്ഛികവുമല്ല.

അടുത്തത് രാഹുൽ പശുപാലൻ രശ്മി കേസ് ഉണ്ടാവുന്നു, ഇത് പോലീസ് കേസ് രെജിസ്റ്റർ ചെയ്തതാണ്, കോടതിയിലുമാണ്. അന്ന് ഞാൻ ഫേസ്ബുക്കിൽ സസ്പ്പെൻഡട്ഡ് ആയിരുന്നു. ഫേസ്ബുക്കുമായുള്ള ഞങ്ങളുടെ സമരത്തിൽ കൂടെ ഉണ്ടായിരുന്ന സ്ത്രീകളെ, ഞങ്ങളുടെ സമരത്തെ വളരെ മോശമായി പരിഹസിക്കുകയും മറ്റും ചെയ്ത വ്യക്തിയാണ് രാഹുലും രശ്മിയും. പക്ഷെ പോലീസ് വന്ന് അന്വേഷിച്ച് കേസ് ചാർജ്ജ് ചെയ്ത കേസായിട്ട് കൂടി, കേസ് തെളിയട്ടെ എന്നിട്ടാവാം വിമർശനം എന്നും മോബ് അല്ല അത് തീരുമാനിക്കേണ്ടതും എന്ന് ഞാൻ നിലപാട് എടുക്കുകയും ചെയ്തിരുന്നു. അഴിമുഖം പോർട്ടൽ രശ്മിയുടെ ലേഖനങ്ങൾ ഉടനടി മാറ്റിയപ്പോൾ അതിനെതിരെ അഴിമുഖത്തിലെ എഡിറ്റർമാരുമായി വാക്ക് തർക്കം ഉണ്ടാക്കുകയും, in solidarity എന്റെ ലേഖനം അഴിമുഖത്തിൽ നിന്ന് മാറ്റണം എന്നും ആവശ്യപ്പെട്ട് പബ്ലിക്കായി പോസ്റ്റും ഇട്ടിരുന്നു. അതായതു പറഞ്ഞ് വന്നത് സുഹൃത്തുക്കളായതു കൊണ്ടുള്ള നിലപാടുകൾ എന്നുള്ളത് ഇനി ദയവായി ആർഗ്യുമെന്റ് കൊണ്ട് വരരുത് എന്നു തന്നെ.

ഫർഹദിന്റെ അക്കൗണ്ട് എടുത്തു കൊടുക്കാൻ കൂട്ട് നിന്നു എന്ന് പറഞ്ഞ് അനിരുദ്ധൻ എന്ന ഒരു വ്യക്തി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു മൂന്നാഴ്ച മുൻപ് രശ്മിയുടെ അക്കൗണ്ട് പോവുകയും അന്ന് അതുപോലെ ഞങ്ങളുടെ സമരത്തെ പരിഹസിച്ച, പോലീസ് കേസ് നിലനിൽക്കുന്ന രശ്മിയുടെ അക്കൗണ്ട് വീണ്ടെടുത്ത് കൊടുക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. അത് അനിരുദ്ധനു അറിയുക പോലുമില്ല താനും. അതായത് സമരം നടന്നത് ഒരാളുടെ ഡിജിറ്റൽ സ്പേസ് പോവരുത് എന്ന് തന്നെയാണ്.
ഫേസ്ബുക്കിൽ എന്ത് തരം ആളുകൾ ഉണ്ടാവണം എന്നും എന്തു തരം പോസ്റ്റുകൾ ഇടണമെന്നും ഫേസ്ബുക്കിനു റെഗുലേഷൻസ് ഉണ്ട്. അത് എന്റെ judgement അല്ല. പീഡോഫീലിയ പ്രമോട്ട് ചെയ്യുന്ന പോസ്റ്റുകൾ ഉണ്ടെങ്കിൽ അതിനെതിരെയും പരാതി ഫെസ്ബുക്കിൽ എന്റെ വക പോവും. അവസാനമായി അതിനെ മാറ്റേണ്ടത് ഫെസ്ബുക്കാണ്. ഞാനെന്ന വ്യക്തിയല്ല. അങ്ങിനെ ഞാനെന്ന വ്യക്തിയുടെ സുഹൃത്തുക്കൾക്കോ എനിക്ക് ഇഷ്ടമുള്ള വിഷയങ്ങൾക്കോ അല്ല ഡിജിറ്റൽ റൈറ്റ്സുകൾ. ഡിജിറ്റൽ റൈറ്റുകൾ മനുഷ്യാവകാശങ്ങളിൽ പെട്ടതാണ് എന്ന് ആദ്യം മനസ്സിലാക്കുക. എന്റെ കുടുംബസ്വത്തല്ല!

ഇന്ന് നിലപാട് മാറ്റി എന്നെയടക്കം പീഡോഫീലിയ സപ്പോർട്ടിംഗ് എന്ന് ആരോപിക്കുന്നവർ അന്ന് മോബിനെതിരെ ആയിരുന്നു നിലകൊണ്ടത്. അതായത്, ഫേസ്ബുക്ക് ഒരു ഡിജിറ്റൽ സ്പേസാണെന്നും അതിന്റെ സ്വഭാവം നിയന്ത്രിക്കേണ്ടത് ഫേസ്ബുക്കിന്റെ നിയമാവലികൾ ആണെന്നും തന്നെ ഇന്ന് ആൾക്കൂട്ടത്തിൽ ചേർന്നവർ വാദിച്ചിരുന്നു. എന്തുകൊണ്ട് ഇങ്ങിനെ പെട്ടെന്ന് ഒരു വ്യത്യസ്ഥ നിലപാട് എല്ലാവരിൽ നിന്ന് വന്നുവെന്നും എന്തെങ്കിലും മിണ്ടിയാൽ തന്നെ ബ്ലോക്ക്, അൺഫ്രന്റ്, തുടങ്ങി മാരകമായ ഹേറ്റ് ക്യാമ്പ്യിൻ നടക്കുന്നുവെന്നും എനിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

ഇവിടെ ഒരു സുപ്രധാന കാര്യം ലൈംഗികാതിക്രമണ കേസുകളിൽ എന്റെ നിലപാടുകളെ സ്വാധീനിക്കുന്നത്, അബ്യൂസ് ആരോപിക്കപ്പെടുന്നവർ, അധികാരമുള്ള സ്ഥാനങ്ങളിലാണോ, അല്ലെങ്കിൽ കുട്ടികളുമായി ആക്സസ്സ് ഉള്ള സ്ഥാനങ്ങളിലാണോ എന്നാണ്. റോബിൻ വടക്കുഞ്ചേരിക്കെതിരെ അതുകൊണ്ട് തന്നെ ഞാൻ രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. ഇത് പറയാൻ കാരണം അധികാരമുള്ളവരെ ആ സ്ഥാനങ്ങളിൽ നിന്ന് മാറ്റുക ആണ് പ്രധാനമായും ചെയ്യേണ്ടത്. പിന്നീടേ അന്വേഷണം പോലും ആവാവൂ. തെളിവുകൾ നശിപ്പിക്കാനും സ്വാധീനിക്കാനും ഇവർക്ക് കഴിയും എന്നതുകൊണ്ട്.

5. അടുത്ത പടി മെമ്മറീസ് ഓഫ് മെഷീൻ സിനിമ വരുന്നു. ആ സിനിമക്കെതിരെ തെറി വിളിക്കാൻ പോസ്റ്റ് ഇടാൻ ഒരുങ്ങിയ ഞാൻ അറിയുന്നത് ഇതൊരു സ്ത്രീ സംവിധായിക അവരുടെ അനുഭവത്തിന്റെ ഒരു ഏട് പറയുന്നതാണെന്നും. ഞാൻ ആദ്യമായി കനിയുമായും സംവിധായിക ഷൈലജയുമായി സംസാരിക്കുന്നത് അങ്ങിനെയാണ്. എനിക്ക് ഭാവന തീരെ ഇല്ലാത്ത വ്യക്തിയായതുകൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ താല്പര്യമുണ്ട്.

തുടർന്ന് ഫേസ്ബുക്കിൽ അതിഭയങ്കരമായി ഒരു മോബ് രൂപെപ്പെടുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു. നടിയെ ഒറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുന്നു. പോലീസ് കേസ് പോവുന്നു. അത് രസം, നടിക്കെതിരെ കേസ് പോവുന്നില്ല, സംവിധായികക്കെതിരെയും പോവുന്നില്ല. ഫേസ്ബുക്കിൽ ആ സിനിമയ്ക്ക് വേണ്ടി സംസാരിച്ച ഒരു മുസ്ലീം വ്യക്തിക്കെതിരെ മാത്രമാണ് കേസ് പോയതു.

അന്ന് കേസ് കൊടുത്ത വ്യക്തികൾ ഹിന്ദു നാമധാരികളുമാണ്. അതായതു ഹൈന്ദവ പ്രിവിലേജുകൾ ഉപയോഗിച്ചുകൊണ്ട് അധികാരം ഉള്ളതുകൊണ്ട് ചെയ്ത ഒരു പ്രവർത്തിയാണ്. യാതൊരുവിധ അടിസ്ഥാനവുമില്ലാതെ പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറയപ്പെടുന്ന ആൾ, ഫേസ്ബുക്കിലൂടെ അന്ന് ആ മുസ്ലീം വ്യക്തിയോട് കാര്യങ്ങൾ അന്വേഷിക്കുന്നു. എന്ത് തരം അക്രമമാണിത്? ഫേസ്ബുക്ക് മെസഞ്ചറിലൂടെയാണോ പോലീസ് കാര്യങ്ങൾ ചോദിക്കേണ്ടത്? അന്ന് ഞാനാ പോലീസ് ഉദ്യോഗസ്ഥനോട് വിളിച്ച് സംസാരിച്ചിരുന്നു. എന്ത് തരം കേസാണെന്ന് അന്വേഷിക്കുമ്പോൾ ഒന്നും പറയാൻ സാധ്യമല്ല എന്ന് അയാൾ. അതായതു കേസ് ഒന്നും ഇല്ല, പിന്നെ വേണമെങ്കിൽ ഒന്ന് വിരട്ടി നോക്കാം എന്ന ലൈൻ മാത്രമാണ്.

ഇത് ഇങ്ങിനെ നിങ്ങൾ എല്ലാം വകവെച്ച് കൊടുത്താൽ ആർക്കെതിരെയും ഈ ഫേസ്ബുക്കിൽ കെസ് കൊടുക്കാം. അതിനാണോ ഇത്രയും കഷ്ടെപ്പെട്ട് ഡിജിറ്റൽ സ്പേസുകൾ എന്നും ഡിജിറ്റൽ റൈറ്റ്സുകൾ എന്നും ഇത്രയും നാൾ നാമെല്ലാം വായിട്ടലച്ചത്? ഒരു പോലീസ് ഉദ്യോഗസ്ഥനു കൈ കടത്താവുന്ന തരത്തിൽ.
ഈ രണ്ട് മൂന്ന് കൊല്ലം കൊണ്ട് സംഭവിച്ച മാറ്റം, ടെക്നോളജി ഫീൽഡിൽ നിന്ന് മാറി സാമ്പ്രദായികമായി അച്ചടിയും പുസ്തകവും ഒക്കെ ആയി നടന്നിരുന്നവർ ഡിജിറ്റൽ സ്പേസിലേക്ക് ചേക്കേറി എന്നാണ്. അതിന്റെ തുടർ ചലനങ്ങളാണ് ഡിജിറ്റൽ സ്പേസുകൾ എന്തെന്നുള്ള അവ്യക്തത.

എന്തായാലും എനിക്ക് മെമ്മറീസ് ഓഫ് മെഷീനിന്റെ ചർച്ചോട് കൂടി മനസ്സിലായി ഇമോഷണൽ വയലന്റായല്ല കുറച്ച് കൂടി ഒരു തുറന്ന സംവാദം ആവശ്യമുണ്ട്.
അപ്പോഴും ഇപ്പോഴും ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുന്നതിനെതിരെ, മോബിന്റെ അധികാര സ്വഭാവത്തിനെതിരെ, കുറ്റവാളി എന്ന് പൊടുന്നനെ കണ്ടെത്തുന്നെതിരെ തന്നെയാണ് എപ്പോഴും നിലപാടുകൾ എടുത്തിട്ടുള്ളത്. അല്ലാതെ ശിശുപീഡകരെ പോയിട്ട് “നല്ല” പീഡീഫീലിയെ പോലും എനിക്ക് സമ്മതിച്ച് തരാൻ ബുദ്ധിമുട്ടുള്ള സംഗതിയാണ്.

Current Scenario:
സ്ത്രീകളെ മാത്രമേ ഇങ്ങിനെയുള്ള കാര്യങ്ങളിൽ എനിക്ക് പൊതുവേ വിശ്വാസമുള്ളൂ, അതുകൊണ്ട് സ്ത്രീകൾ വഴിയാണ് മിക്ക കാര്യങ്ങളും വിവരങ്ങളും ശേഖരിച്ചതും മറ്റും.
മാർച്ച് ഏഴ് 2017നു നചികേതസ് എന്ന ആളുടെ ‘വെളിപ്പെടുത്തലുകൾ’ മുതൽ ഫേസ്ബുക്ക് കമന്റുകളിൽ നിന്ന് അത്രയും നാളുണ്ടായിരുന്ന ചർച്ചയുടെ സ്വഭാവം മാറി. ആ വെളിപ്പെടുത്തലെ സാധൂകരിച്ചുകൊണ്ട് ദിലീപ് വേണുഗോപലനും പോസ്റ്റിട്ടു. അങ്ങിനെ discourseഇൽ നിന്ന് direct physical violence, bragging, child porn തുടങ്ങി അത്യന്തം ഗൗരവമായി സമീപിക്കേണ്ട സംഗതിയാണ് എന്ന നിലയിലേക്ക് മാറുകയും കാര്യങ്ങളുടെ നിജസ്ഥിതി കൂടുതൽ ഗൗരവത്തോടെ precise evidence-ഓടു കൂടി അന്വേഷിക്കണമെന്ന് തീരുമാനിച്ചു.

എന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും എനിക്ക് മനസ്സിലായ, corroborative evidence-ഉം, കൃത്യമായി തെളിവുകളുമുള്ളതുമായ കാര്യങ്ങളാണു ചുവടെ. തെളിവുകൾ ചാറ്റുകളും ഫോൺ സംഭാഷണങ്ങളും എല്ലാമാണ്. ഇതിൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് വെളിയിൽ പേരു വരാൻ ആഗ്രഹിക്കാത്തവരുടെ കാര്യങ്ങൾ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ളവരുടേത് ഇതിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

First Section:
1. രണ്ട് കൊല്ലത്തിനു മുൻപ്, ഫർഹദ് എന്ന വ്യക്തി എട്ടാം ക്ലാസ്സുകാരിയായ സഹോദരി എന്ന് പറഞ്ഞതായി, പോസ്റ്റ് ഇടുന്നതിനു മുൻപ് തന്നെ നചികേതസ് കുറഞ്ഞത് രണ്ട് പേരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

2. എട്ടാം ക്ലാസ്സുകാരി എന്ന് പറയുന്ന കുട്ടി, ഫർഹാദിന്റെ സഹോദരി ആണെന്ന് പറയുന്ന വ്യക്തി.
**
ഫർഹാദിനേക്കാൾ ഒന്നര വയസ്സ് ഇളയവളാണ് ഫർഹാദിന്റെ സ്വന്തം സഹോദരി. രണ്ട് കൊല്ലം മുൻപ്, സംഭവം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത്, അവർ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയല്ല. ഇനി അവർ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള കാര്യം ആണെങ്കിൽ തന്നെ ഫർഹദ് ഒൻപതാം ക്ലാസ്സിലും ആയിരിക്കും.

3. ഫർഹാദിന്റെ സഹോദരിയുമായി വിവരശേഖരണാർത്ഥം സംസാരിച്ചു, ഞാനല്ലാതെ മറ്റു രണ്ട് സ്ത്രീകളെക്കൊണ്ടും സംസാരിപ്പിച്ചു. നചികേതസ്സ് ആരോപിച്ച രീതിയിലുള്ള ഒരു പെരുമാറ്റവും ഫർഹാദിൽ നിന്നും അവർ നേരിട്ടിട്ടില്ല എന്ന് അവർ തീർച്ചപ്പെടുത്തി പറയുന്നു. ഇങ്ങിനെ ഒരാരോപണം സഹോദരനു എതിരെ വന്നതിൽ അത്യന്തം അവർ അപ്സെറ്റ് ആവുകയും ഇതിനെതിരെ എന്തും ചെയ്യാൻ കുടുംബത്തോടൊപ്പം തയ്യാറാണ് എന്നും പറയുന്നു. അവരെ ഇതിലേക്ക് വലിച്ചിഴച്ച് അവർക്ക് വ്യക്തിപരമായി പ്രശ്നമുണ്ടായാലും ശരി, അവർ എവിടേയും വന്ന് സത്യം വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നു.

Second Section ഫേസ്ബുക്കിൽ വന്ന പോസ്റ്റുകളുടെ അടിസ്ഥാനപ്പെടുത്തി:
നചികേതസിന്റെ പോസ്റ്റിൽ നിന്ന് വേരിഫൈ ചെയ്ത് മനസ്സിലായ കാര്യങ്ങൾ: (ഞാൻ നചികേതസ് എന്ന വ്യക്തിയുമായി ഇത് പ്രതി സംസാരിച്ചിട്ടില്ല, third person narrative ആയതുകൊണ്ട് കാര്യമില്ല എന്ന് തോന്നി)

1. നചികേതസിന് ഈ വിഷയം കേട്ടറിവാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നു നചികേതസും പറഞ്ഞിട്ടില്ല. മാത്രമല്ല “കഥ” എന്ന മട്ടിലാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതു. മിക്കതും ക്വോട്ട്സിൽ ആണ് ഇട്ടിരിക്കുന്നതു. അതായതു നാളെ ചോദ്യം വന്നാൽ കഥ ആയേക്കാം എന്ന്.

2. നചികേതസിനെ ഫർഹാദിനോ ഫർഹാദിന്റെ സുഹൃത്തായ ജിതേന്ദ്രനോ അറിയുകയുമില്ല എന്ന് പറയുന്നു.

ദിലീപ് വേണുഗോപാലന്റെ പോസ്റ്റിൽ നിന്ന് വേരിഫൈ ചെയ്ത് മനസ്സിലായ കാര്യങ്ങൾ:
1. ഇവിടെ രണ്ടാമത്തെ personal account ആയി നചികേതസ് പറഞ്ഞത് ശരിയെന്ന് പറയുന്ന പോസ്റ്റിട്ട ദിലീപിൽ നിന്നാണ് പലരും ഇപ്പോൾ പൊന്തി വന്നിട്ടുള്ള ഈ ‘സഹോദരി’ക്കഥ കേട്ടിട്ടുള്ളതു എന്ന് പറയുന്നു. രണ്ട് ദിവസം മുൻപോ മറ്റോ ഇതിനെക്കുറിച്ച് ഒരു പോസ്റ്റിടുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്ത ഒരു സ്ത്രീ(Female-X) ഉൾപ്പടെ ഇത് കേട്ടിട്ടുള്ളത് ദിലീപിൽ നിന്നു തന്നെയാണെന്ന് എന്ന് എന്നോട് പറയുന്നു.

2. തുടർന്നന്വേഷണത്തിൽ ഒരിക്കൽ ദിലീപിന്റെ കാമുകി ആയിരുന്ന വ്യക്തിയാണ് ഇപ്പോൾ ഫർഹാദുമായി സ്നേഹത്തിലായിരിക്കുന്ന സ്ത്രീ എന്ന് ഒരു പെൺകുട്ടി വെളിപ്പെടുത്തുന്നു (Female-Y).

ഫർഹാദുമായി ഈ ബന്ധം തുടങ്ങിയിട്ട് ഒന്നരവർഷമായെന്നും ആ പെൺകുട്ടി പറയുന്നു. ഈ പെൺകുട്ടിക്ക് പറയാനുള്ളതാകട്ടെ ദിലീപ് കഴിഞ്ഞ ഒരു വർഷമായി പലവിധത്തിൽ അവരെ ഉപദ്രവിക്കുന്നു എന്നാണ്.

ദിലീപിനോടും ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഈ പെൺകുട്ടിക്ക് ശേഷം അനേകം പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നു എന്നും, ഈ പെൺകുട്ടിക്ക് മാത്രം പ്രത്യേകത ഇല്ലായെന്നും ദിലീപ് ഫോണിൽ എന്നോട് പറയുന്നുണ്ട്.
പെൺകുട്ടിയുടെ(Female-Y) സ്റ്റേറ്റ്മെന്റ് താഴെ. സ്വന്തം ഫേസ്ബുക്ക് വാളിലും ഈ കുട്ടി ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

“ഫർഹാദുമായി ബന്ധപ്പെട്ട ഇപ്പോഴുണ്ടായ പ്രശ്നങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുകൾ അനുഭവിച്ച് കൊണ്ടിരിയ്ക്കുന്ന ഒരാൾ ആണ് ഞാൻ. ഫർഹാദിന്റെ സുഹൃത്തും കാമുകിയുമെന്ന നിലയിൽ ഇൻബോക്സിൽ വരുന്ന മാനസിക പീഡനങ്ങൾക്ക് ഒരു കുറവും ഇല്ല. അതിൽ എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടു­ള്ളത്, എന്റെ പഴയ സുഹൃത്തായിരുന്ന, ഇപ്പോൾ ഏറ്റവും പുതിയ കഥകളുമായി രംഗത്ത് വന്നിരിക്കുന്ന ദിലീപ് വേണുഗോപാൽ ആണ്. അയാൾ ഈ വിഷയം കൈകാര്യം ചെയ്യുന്നതിലും, എന്നെ അതിന്റെ പേരിൽ വേദനിപ്പിക്കുന്നതിലു­ം പ്രത്യേക രസം കണ്ടെത്തുന്ന ആൾ ആണ്. അയാളുടെ ഭാഗത്ത് നിന്നുള്ള പീഡനങ്ങൾ കാരണം അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചതിലും, ഫർഹാദുമായുള്ള പ്രണയത്തിന്റെ പേരിലും അയാൾ എന്നെ നിരന്തരം ശല്യം ചെയ്ത് വരികയാണ്.ഇപ്പോഴത്തെ സംഭവങ്ങൾ ഈ നിലയിൽ വഷളാക്കിയതിനും, ഒരു പാട് കഥകൾ പറഞ്ഞ് പരതിയതും അയാൾ തന്നെയാണ്. ഇപ്പോൾ അതുകൊണ്ടൊന്നും ഒരു കാര്യമില്ലെന്ന് മനസ്സിലാക്കി, അയാൾ പുതിയ കഥകളുമായി ഇറങ്ങിയിരിക്കുകയാണ്.­ ഞങ്ങളുടെ ബന്ധം തകർക്കുകയുമാണ് അയാളുടെ ആത്യന്തിക ലക്ഷ്യം. ഇതൊക്കെ ഞങ്ങളെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വ്യക്തിപരമായ കാര്യം ആയത് കൊണ്ട്, ആരും പറയുന്നില്ല എന്ന് മാത്രം. ഇപ്പോഴും ഞാൻ പലതും പറയുന്നില്ല. ഒരിക്കൽ പ്രേമിച്ചിരുന്ന ആളെ കുറിച്ച് അതൊന്നും പറയാൻ ആരും ആഗ്രഹിക്കില്ല, പക്ഷേ.. ഇതു തുടർന്നാൽ എല്ലാം പറയേണ്ടി വരും, അതിന് നിർബന്ധിക്കരുത്.ഞങ്ങ­ളെ ജീവിക്കാൻ അനുവദിക്കണം”.

3. മാർച്ച് നാലാം തീയതി ഹർഹാദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഫർഹദ് എന്നോട് പറയുന്നു.

സഹായിക്കാം എന്ന് ഞാൻ പറഞ്ഞതനുസരിച്ച് ഫേസ്ബുക്ക് മേധാവികൾക്ക് എഴുതുകയും പരാതി നൽകുകയും തുടർന്ന് അവർ അക്കൗണ്ട് അന്വേഷണത്തിൽ വെക്കുകയും ചെയ്തു. ഫർഹദിന്റെ രണ്ടാമത്തെ അക്കൗണ്ട് ആണിത്. ആദ്യത്തെ അക്കൗണ്ട് ഹാക്കിംഗ് കാരണം തൽക്കാലത്തെക്ക് അടക്കുകയും, പുതിയത് തുടങ്ങുകയും ചെയ്തിരുന്നു.

പരാതി പ്രകാരം ശരിക്കും ഹാക്കിംഗ് നടന്നിരുന്നു എന്ന് എനിക്ക് മനസ്സിലായി. അന്വേഷിക്കുമ്പോൾ ഹാക്കിംഗ് സുപ്രധാനമായ കാര്യമാണിതിൽ, അതായതു ഒരു സൈന്റിഫിക്ക് എവിഡൻസ് ഉണ്ടാവുന്ന ഒരു കാര്യമാണ്.

ഇതിൽ ഏറ്റവും വിചിത്രമായി തോന്നിയ സംഗതി, ഈ ഹാക്കർ കഴിഞ്ഞ ഒരു കൊല്ലമായി ഫർഹാദിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറുകയും ഹർഹാദ് മറ്റു സ്ത്രീകളോട് സംസാരിക്കുന്നതു സ്ക്രീൻ ഷോട്ട് എടുത്ത് ഹർഹാദിന്റെ കാമുകിക്ക് (Female-Y)ക്ക് അയച്ച് കൊടുക്കയും ചെയ്യുകയാണ് എന്ന് പറയുന്നു. ഇതാണ് പ്രധാനമായും ഈ ഹാക്കർ ഇതുവരെ ചെയ്തിട്ടുള്ളത്. ഇതാണ് എനിക്ക് വളരെയധികം സംശയം ജനിപ്പിച്ചൊരു വസ്തുത. ഇത് എന്തു തരം ഹാക്കിംഗ് ആണ്? അതു കൂടാതെ fabricated വാട്ട്സ്പ്പ് സ്ക്രീൻ ഷോട്ടുകൾ തുടങ്ങി (Female-Y) മറ്റനേകം ശല്യങ്ങൾ ഈ ഹാക്കറിൽ നിന്ന് ഉണ്ടായിട്ടുണ്ട് താനും.

4. ഫർഹാദ് പറയുന്നത് ദിലീപ് തനിക്ക് ഒരടുപ്പവും ഉള്ള സുഹൃത്തായിരുന്നില്ല എന്നും അശ്വിൻ എന്ന സുഹൃത്തിനോടൊപ്പം ഒരിക്കൽ മാത്രമേ ദിലീപ് താൻ താമസിച്ചിരുന്ന ആ റൂമിൽ വന്നിരുന്നുള്ളൂ എന്നുമാണ്. അന്ന് അവിടെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു കഥ തന്റെ ഫോണിൽ പകർത്തി പോവുക മാത്രമാണ് ദിലീപ് ചെയ്തതെന്നും. അത്രയും നേരം ആ മുറിയിൽ ഫർഹാദും അശ്വിനും ദിലീപുമാല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല എന്നും.

5. സംഭവം നടക്കുമ്പോൾ മുറിയിൽ കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്ന് ദിലീപ് പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. അതിൽ ഒരാളായി ദിലീപ് പറയുന്ന ജിതേന്ദ്രൻ ദിലീപ് പറയുന്നത് പാടെ നിഷേധിച്ചിട്ടുണ്ട്. എപ്പോഴേങ്കിലും ഇങ്ങിനെ ഒരു സംഭവം നടന്നതായോ ഒരു സംസാരം നടന്നതായോ പോലും നിഷേധിക്കുന്നു. ദിലീപുമായി നാലു മാസമാണ് നല്ല അടുപ്പം ഉണ്ടായിരുന്നതെന്നും പറയുന്നു.

6. ഈ കാര്യവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റിട്ടിരുന്ന പിന്നീട് ഡിലീറ്റ് ചെയ്ത മാത്രമല്ല അങ്ങിനെയില്ല എന്ന് നിലപാട് മാറ്റിയ ഒരു സ്ത്രീയും(Female-X) കാര്യം ദിലീപ് വഴി കേട്ടറിവാണെന്ന് പറയുന്നു.

7. ദിലീപിനോട് സംസാരിച്ചപ്പോൾ തെളിവുകളോട് കൂടി പോലീസ് കേസുമായി മുന്നോട്ട് പോകുന്നു എന്ന് മാത്രമേ എനിക്ക് അറിയാൻ കഴിഞ്ഞുള്ളൂ.

8. ഈ പറയപ്പെടുന്ന കേസ് ഫർഹദിനെതിരെ ഇതുവരേയും എവിടേയും ഉള്ളതായി എന്റെ അറിവിൽ ഈ പോസ്റ്റ് എഴുതുന്ന വരെ ഇല്ല. ഏകദേശം ഇരുപതു ദിവസമായി ഇത് ഇപ്പോൾ പോസ്റ്റ് ചെയ്യുമ്പോൾ.

9. ഹർഹാദ് ആകട്ടെ ഈ ആരോപണങ്ങൾ എഴുതിയ രണ്ട് പേർക്ക് എതിരേയും പോസ്റ്റുകൾ ഷെയർ ചെയ്യുകയും മറ്റും ചെയ്തവർക്കെതിരെയെല്ലാം മാനനഷ്ടക്കേസ് ഫയൽ ചെയ്തു ലീഗൽ പ്രൊസീഡിംഗസ് ആയി പോകുകയാണെന്നും അറിയുന്നു.

10. എന്നെക്കുറിച്ച് ഇതിന്റെ ഇടയിൽ ദിലീപ് ഒരു കഥ ഇറക്കുന്നു. ഇത് ഞാൻ ശക്തിയുക്തം കള്ളമാണെന്ന് പറയുന്നുണ്ട്. കഥ ഇപ്രകാരമാണ്: ഞാൻ ലൈംഗികാതിക്രമ കേസ് കൊടുത്തുകൂടെ എന്ന് പലരോടും ആവശ്യപ്പെടുന്നു എന്ന്. ഒന്നാമത് ഈ സംസാരിച്ച പതിനഞ്ചോളം പേരിൽ ഒരു വ്യക്തികളുമായി യാതൊരു മുൻപരിചയവുമില്ലാത്ത ഞാൻ അങ്ങിനെ ഒന്ന് ഫോണിലൂടെ പറയാൻ മാത്രം വിവരദോഷിയല്ല. കൂടാതെ സംഭാഷണങ്ങളും എല്ലാം എന്റെ കയ്യിലുണ്ട് താനും. Female-A, Female-B തുടങ്ങി മറ്റു രണ്ട് സ്ത്രീകളോട് ചില കാര്യങ്ങൾ തിരക്കിയിരുന്നു. ഒരാൾ പറയുന്ന ഒരു കാര്യം മറ്റൊരാൾ കൂടി സ്ഥിരീകരിക്കേണ്ടതുണ്ടോ എന്ന് അറിയാനാണിങ്ങനെ ചെയ്യുന്നതു. ഒന്നിൽ കൂടുതൽ സോർസ് ഉണ്ടാവുക എപ്പോഴും പ്രധാനമാണ്.

ഇത് ഒരു റിപ്പോർട്ടിന്റെ ഭാഗമാണെന്നും വളരെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ നോ കമന്റ്സ് പറയണമെന്നും വളരെ professional ആയി മാത്രമാണ് ആരോടെങ്കിലും സംസാരിച്ചത്. ദിലീപിന്റെ ആ പോസ്റ്റ് വന്നതിനു ശേഷവും ഞാൻ സംസാരിച്ച സ്ത്രീകളോട് എന്റെ ഭാഗത്ത് നിന്ന് അങ്ങിനെ ഒരു കാര്യം ഉണ്ടായിട്ടുണ്ടോ എന്ന് തിരക്കുകയും ഇല്ല no bad intentios എന്നു തന്നെയാണ് എന്ന് ആ സ്ത്രീകളും പറയുന്നുണ്ട്. ദിലീപ് ഇതും മറന്നതാവും എന്ന് കരുതി ഞാൻ ആശ്വസിക്കുന്നു. എന്തായാലും തെളിവുണ്ടോ എന്ന് ചോദിച്ച എന്നോട്, ലീഗൽ ബോഡി എന്നൊക്കെ ഇറക്കുന്നുണ്ടായിരുന്ന ദിലീപിനോട്, സുഹൃത്തേ ഇതുവരെ എനിക്ക് എതിരെ ഈ ലീഗൽ ബോഡി വന്നില്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു. ഉണ്ടെങ്കിൽ വേഗം ചെയ്യുമല്ലോ.

ഞാൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമായി എനിക്ക് മനസ്സിലായത് ഈ accusationsന്റെ ഉറവിടം ഒരു single point of source ആണ്. അത് ദിലീപ് വേണുഗോപാലൻ മാത്രമാണ് എനിക്കിതു വരെ കിട്ടിയ എവിഡൻസുകളിൽ. പലരുടേയും ജീവിതത്തെ തന്നെ തകിടം മറിക്കുകയോ ഒക്കെ ചെയ്യാമെന്നുള്ളതുകൊണ്ട് വളരെയധികം കരുതലോടു കൂടിയേ ഈ ചർച്ചയോ എന്തും തുടർന്നു മുന്നോട്ടു കൊണ്ട് പോകാവൂ എന്ന് അഭ്യർത്ഥിക്കുന്നു. Ultimately, all concerned parties need to lead a healthy life ahead.

ഇത്രയും വിഷയങ്ങളിൽ നിന്ന് എന്റെ ബേസിക്ക് informed അനുമാനം:

മെമ്മറീസ് ഓഫ് മെഷീൻ ചർച്ചകളുടെ തുടർച്ചയോ തുടർന്ന് യൂണിവേർസിറ്റി കോളേജ് വിഷയത്തിൽ ഫർഹാദ് ഉൾപ്പെട്ടിരുന്നതു മുതൽ ദിലീപിന്റെ പോസ്റ്റുകൾ വരെ, വലിയ ഒരു മോബ് exponentially exaggerated ആയി ഒരു കമന്റിന്റെ ബേസിസിൽ സമീപിക്കുന്നു. ആദ്യം മുതലേ ഈ മോബ് സ്വഭാവത്തിനെ ഇതിന്റെ നരേറ്റീവ് നിർമ്മിക്കപ്പെടുന്നതിനെയാണ് ഞാൻ ഉൾപ്പെടെയുള്ളവർ എതിർത്തിരുന്നതു. പക്ഷെ അത് ബാലപീഡനത്തെ സാധൂകരിക്കുന്നതായും മറ്റും പല വിധമായി മനപൂർവ്വം കൊണ്ട് പോകുയുണ്ടായി.

വ്യക്തിവൈരാഗ്യങ്ങളും personal ഇഷ്യൂസും - including chronic bipolar disorder - വരെ പലതരത്തിൽ ഈ വിഷയത്തിൽ unfortunately ഉപയോഗിക്കപ്പെടുന്നുണ്ട്, ബാധിക്കുന്നുണ്ട്.

പൊതുവേയുള്ള ആശങ്കാകുലമായ രാഷ്ട്രീയ സാഹചര്യത്തിൽ, എളുപ്പം moral panic (മോറൽ പാനിക്ക് എന്തെന്ന് ഗൂഗിൾ ചെയ്തു നോക്കുക) ഉണ്ടാക്കാനുള്ള നല്ല ചാൻസസ് സോഷ്യൽ മീഡിയയിലും അവിടന്ന് സമൂഹത്തിലും ഉണ്ട്. ഇതിനെ ആർക്ക് വേണമെങ്കിലും ഇപ്പോൾ മുതലെടുക്കാവുന്ന ഒരു സാഹചര്യം ഉണ്ട്.

അതിവേഗം പടർന്ന് പിടിക്കുന്ന മിസ്ഇൻഫോർമേഷൻ ഫേക്ക് ന്യൂസുകൾ സോഷ്യൽ മീഡിയയുടെ സ്വഭാവം ആയിക്കഴിഞ്ഞിരിക്കുന്നു.

“Fear of muslim men” വളരെ കാര്യമായി ഇപ്പോൾ കേരളത്തിന്റെ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതു പോലുള്ള സമാനമായൊരു സംഭവം ഇതേ സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുള്ളത് ശ്രദ്ധിക്കുക (https://www.facebook.com/naser.kp/posts/971676056197972). മിക്കവരും അവിടെ എവിഡൻസ് ചോദിക്കുകയും ചെയ്യുന്നു. ടാഗ് ചെയ്തിട്ടുള്ള മിക്ക വ്യക്തികളും അവിടെയൊന്നും മിണ്ടിയിട്ട് കൂടിയില്ല. പാനിക്ക് ഉണ്ടാവുന്നില്ല, കുട്ടികളെക്കുറിച്ചും പെണ്മക്കളക്കെറിച്ചും ഒന്നും ആർക്കും പ്രശ്നം ഉണ്ടാവുന്നില്ല. ഫർഹദ് എന്ന പേരു, അതിന്റെ ഐഡന്റിറ്റി വളരെ കാര്യമായി സിറ്റുവേഷൻ exponentially violent ആവുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് വേണം അനുമാനിക്കാൻ.
യൂണിവേർസിറ്റി കോളേജ് വിഷയം, സദാചാര വിഷയം, മാവോയിസ്റ്റ് ആരോപണം, ഒറ്റപ്പെട്ട സമരങ്ങളെ തച്ചുടക്കൽ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ മോബ് അവർക്ക് favourable ആയി ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ എല്ലാം പെട്ട് പോയതു വളരെ വൈകാരികമായി ഇതിനെതിരെ നിലകൊള്ളാൻ കുട്ടികളെ ചേർത്ത് പിടിച്ച ഭയന്ന് പോയ സ്ത്രീകളാണ്.

ഇവിടെ, പ്രധാനമായി എനിക്ക് അറിയേണ്ടതായിരുന്ന, ഒരു minor child ന്റെ ഇൻവോൾവ്മെന്റുള്ളതായ ഒരു തെളിവും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഇതായിരുന്നു എന്റെ പരമപ്രധാനമായ ആധി. ഫേസ്ബുക്ക് പോസ്റ്റുകൾ ഒരു യഥാർത്ഥ വിക്റ്റിം ഇല്ലാത്തിടത്തോളം കാലം ഒരു informant മാത്രം ആവുന്നുള്ളൂ.

അതിനു ഒരു സൈബർ സെൽ അന്വേഷണം ഉണ്ടാവാം എന്നു മാത്രം. ആ കമന്റ് നീക്കം ചെയ്യുന്നതോട് കൂടി യാതൊരു വിധത്തിലും ആ കേസ് നിലനിൽക്കില്ല.

എത്ര ആരോപണവും ഇരുപതിനായിരം ലൈക്കും കമന്റും ഒക്കെ ഉണ്ടെങ്കിലും തെറ്റായിട്ട് ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് നിയമം പറയുന്നതു. കാരണം വളരെ ഗുരുതരമായ ഒരു കുറ്റകൃത്യം ആണിത്, ഫേസ്ബുക്ക് പോസ്റ്റുകൾ തീരുമാനിക്കേണ്ടതല്ല ഇതിന്റെ സ്വഭാവം. എനിക്ക് എത്ര പേരു പറഞ്ഞാലും സ്വയം മനസ്സിലാവാതെ ഒന്നിലും തീരുമാനമെടുക്കാൻ സാധിക്കാറുമില്ല.

പിന്നെ കൂട്ടുകാരുടെ അടുത്ത് സ്ക്രീൻ ഷോട്ടുകൾ എല്ലാം ഇറക്കാൻ വളരെ എളുപ്പമാണ്. പക്ഷെ in a court of law, ഫേസ്ബുക്ക് സെർവറുകൾ/ വാട്ട്സ്ആപ്പ് സെർവറുകൾ തുടങ്ങിയവ പരിശോധിക്കാൻ കോടതിക്ക് ഉത്തരവിടാം. തുടർന്ന് ഇങ്ങിനെ evidence manufacture ചെയ്താൽ വളരെ ബുദ്ധിമുട്ടാവും കാര്യങ്ങൾ എന്ന് സൂചിപ്പിക്കുന്നു.

അതുകൊണ്ട് ഇപ്പോഴറിഞ്ഞ വിവരങ്ങൾ വെച്ചും, പലരോടും -- ഒരു സിംഗിൾ പോയിന്റ് ഓഫ് സോർസല്ല, പ്രത്യേകിച്ച് വിവരങ്ങൾ മിക്കതും സ്ത്രീകളോട് തന്നെ ശേഖരിച്ചത് വെച്ച്, യഥാർത്ഥ അപകടത്തിൽ പെട്ടതോ, അപകടത്തിൽ പെടുത്താവുന്നതോ, അപകടത്തിൽപെടാൻ സാദ്ധ്യതയുള്ളതോ ആയ ഒരു കുട്ടിയെ എനിക്ക് ഈ തെളിവുകളിൽ നിന്ന് കണ്ടെത്തനാവുന്നില്ല.

അതിന്റെ അർത്ഥം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് പരിപൂർണ്ണമായി മനസ്സിലാവുന്നില്ല എന്ന് മാത്രമാണ്. പക്ഷെ ഒരാൾ എങ്കിൽ ഒരാൾ ഇതിനെക്കുറിച്ച് വ്യക്തമായി സംസാരിച്ച സ്ഥിതിക്ക് ഇത് പോലീസ് വിശദമായി തന്നെ അന്വേഷിക്കേണ്ടതാണ്. എന്തന്വേഷണവും നേരിടാൻ ഫർഹദ് തയ്യാറാണ് എന്നും പറയുന്നു.

ഇതു കൂടാതെ, ദിലീപിന്റെ പോസ്റ്റിലെ ഒരു ഭാഗം എനിക്കിപ്പഴും ക്ലിയർ അല്ല. ഇത് മുന്നെ റിപ്പോർട്ട് ചെയ്യാൻ - കൂട്ടുകാർ കൂടെ നിൽക്കില്ല എന്നും സ്മിയർ കാമ്പയിനെ ഭയപ്പെട്ടിരുന്നു എന്നും ദിലീപ് പറയുന്നുണ്ട്. ഒറ്റക്കും ഇത് പരാതിപ്പെടാവുന്നതാണ്. ഫർഹാദ് ഒരു വിദ്യാർത്ഥി എന്നതിൽ കവിഞ്ഞ് എന്തെങ്കിലും തരത്തിൽ സമൂഹത്തിലോ പോലീസിലോ ഒക്കെ സ്വാധീനം ചെലുത്താൻ പറ്റുന്ന വ്യക്തിയാണോ? എന്റെ അന്വേഷണത്തിൽ അല്ല. അപ്പോൾ എങ്ങിനെയാണ് സ്മിയർ ക്യാമ്പെയിൻ ഉണ്ടാവുക ദിലീപിനെതിരെ? കൂടാതെ ദിലീപ് ചെയ്യുന്നതല്ലേ സമൂഹം അംഗീകരിക്കുക? ഇപ്പോഴാകട്ടെ, പത്ത് രണ്ടായിരം പേരു തന്നെ ദിലീപിനു വേണ്ടി നിലകൊള്ളാൻ സന്നദ്ധരാണെന്ന് ഫേസ്ബുക്കിൽ പറയുന്നുമുണ്ട്. ഇനി ഒന്നും ദിലീപിനു ഭയപ്പെടേണ്ടതില്ല.

ഇനി ഇത് ബാക്കി തെളിയിക്കേണ്ടതും മറ്റും കേസ് അന്യോന്യം കൊടുത്തെന്ന് പറയുന്നവരാണ്. ലീഗൽ പ്രൊസീഡിംഗ്സ് ഉള്ള ഒരു കാര്യത്തിൽ ഇനി എനിക്ക് ബോദ്ധ്യമാവാനുള്ള തെളിവ് സംബന്ധിയായ ചർച്ചക്കും വാലിഡിറ്റി ഉണ്ടെന്ന് തോന്നുന്നില്ല.

എന്റെ നിലപാട് (Summary):
1. കമന്റിന്റെ insensitivity ചർച്ചക്ക് തന്നെ വിധേയമാവേണ്ടതാണ്. കൂടാതെ ഇങ്ങിനെയുള്ള ഡിസ്കോർസിൽ പൊതുവേ ഇവർ കാണിക്കുന്ന irresponsibility is highly damaging. വിക്റ്റിമുകളുടെ നെഞ്ചത്ത് ചവുട്ടി നിന്നാണ് ഇമ്മാതിരി കമന്റുകൾ. പക്ഷെ അതിനെതിരെയുള്ള ഡിസ്കോർസ് ഒരു മോബ് അല്ല, ആൺ ഭാഷയിലും അല്ല കൈകാര്യം ചെയ്യേണ്ടതും.

2. ഈ കേസ് സുതാര്യമായി എല്ലാത്തരത്തിലും അന്വേഷിച്ച് തെളിയിക്കപ്പെടേണ്ടതാണ് എന്ന് ഞാൻ കരുതുന്നു. അല്ലാത്തപക്ഷം വളരെ വലിയ ഒരു ട്രാജെഡി ആയിപ്പോവുമിത്.

അതല്ല, ഇതൊരു കെട്ടിച്ചമച്ച കഥയാണെങ്കിൽ സമൂഹത്തിന്റെ naivete വളരെയധികം ഭയപ്പെടുത്തുന്നുണ്ട്. ഇടപെടുന്ന വ്യക്തികൾ, സോഷ്യൽ മീഡിയയുടെ പ്രശ്നങ്ങൾ തുടങ്ങി ഒരാളെ ഇത്രമാത്രം വ്യക്തിഹത്യ ചെയ്യുക തുടങ്ങി അനവധി possibilities അത് തുറന്നിടുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ‘ചിലവാവുന്ന’ ഒരു കാര്യമാണീ ലൈംഗികാരോപണങ്ങൾ. നല്ല consumer base ഉള്ള എന്നാൽ തെളിയിക്കപ്പെടാൻ വിരളമായി മാത്രം സാദ്ധ്യതയുള്ള ഒന്നായതുകൊണ്ട് ആർക്ക് മേലേയും ആരോപിക്കാം.
ഈ മുഴുവൻ ഡിസ്കോർസിന്റെ ആൺ ഭാഷകൾ മാത്രം ശ്രദ്ധിച്ചാൽ മതി, പ്രധാനമായും ഇത് ഇരകൾക്ക് വേണ്ടിയുള്ള ഒച്ചകൾ അല്ലായെന്ന്. നളിനി ജമീല പറയുന്നു കേരളത്തിലാണ് ഏറ്റവും കൂടുതൽ ലൈംഗിക കള്ളന്മാർ ഉള്ളത് എന്നാണ്. ഇരകളാക്കപ്പെട്ട് ജീവിതം മുഴുവൻ മുറിവേൽപ്പിക്കപ്പെടുന്നവരോട് ചെയ്യുന്ന ഈ അനീതിക്ക് അത്രയേ എനിക്കും പറയാനുള്ളൂ.

(ബാക്കിയും ഒരുപാട് കാര്യങ്ങൾ ഇത് സംബന്ധിച്ച് എനിക്ക് പറയാനുണ്ട്, പ്രത്യേകിച്ചും സ്ത്രീകളോട്, പക്ഷെ ഇപ്പോഴത്തേക്ക് ഇത്രയും മതി. ഇൻബോക്സിലും കമന്റിലും ഒക്കെ എന്നോട് നിരന്തരം പോരാടുകയും എന്നാൽ ഒരിക്കൽ പോലും വ്യക്തിപരമായി മുറിവേലിപ്പിക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുകയും ചെയ്ത ഒരുപാട് സ്ത്രീകളോട് എനിക്ക് വളരെ നന്ദിയുണ്ട്, നിങ്ങളുടെ ആത്മാർത്ഥമായ രാഷ്ട്രീയത്തിനോട്)

“എന്റെ പേരു ലിൻഡാ സർസൗർ, ഞാൻ വാഷിങ്ങ്ടണിലേക്കുള്ള സ്ത്രീകൾടെ പ്രക്ഷോഭ റാലിയിലെ സംഘാടകരിൽ ഒരാളാണ്. ഞാനിവിടെ നിൽക്കുന്നത്, ക്ഷമാപണില്ലാത്തൊരു (unapologetically) മുസ്ലീം അമേരിക്കൻ ആയിട്ടാണ്, ക്ഷമാപണമില്ലാത്തൊരു പാലസ്തീൻ അമേരിക്കൻ ആയിട്ടാണ്, ക്ഷമാപണമില്ലാത്തൊരു ബ്രൂക്ക്ലിൻ ന്യൂയോർക്ക്-കാരിയുമായിട്ടാണ്.
സഹോദരി സഹോദരന്മാരെ, നിങ്ങളാണ് ജനാധിപത്യം. നിങ്ങളാണന്റെ സമൂഹത്തിനു വേണ്ടിയുള്ള പ്രതീക്ഷ. അമേരിക്കൻ പ്രസിഡൻസിയെ ഞാൻ ബഹുമാനിക്കും, പക്ഷെ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്-നെ(ഡോണാൾഡ് ട്രമ്പ്) ഞാൻ ബഹുമാനിക്കില്ല. മുസ്ലീംഗളേയും, കറുത്തവർഗ്ഗക്കാരേയും, രേഖകളില്ലാത്തവരേയും, മെക്സിക്കൻസിനേയും, അംഗവൈകല്യമുള്ളവരേയും, സ്ത്രീകളേയും അധിക്ഷേപിച്ചുകൊണ്ടും ഭിന്നിപ്പിച്ചുകൊണ്ടും ജയിച്ച ഈ തിരഞ്ഞെടുപ്പിനേയും ഭരണത്തേയും ഞാൻ ബഹുമാനിക്കില്ല.
പല സമൂഹങ്ങളും, എന്റെ മുസ്ലീം സമൂഹം ഉൾപ്പെടെ, കഴിഞ്ഞ പതിനഞ്ച് വർഷമായി, ബുഷിന്റേയും ഒബാമയുടേയും ഭരണങ്ങളുടെ കീഴിൽ എല്ലാം മൗനമായി സഹിച്ചു പോരുന്നു. നിങ്ങൾക്കിപ്പോൾ അന്യായമെന്ന് തോന്നുന്ന പല കാര്യങ്ങളും -- മുസ്ലീം സ്വത്വ രേഖകൾ, മുസ്ലീങ്ങൾക്കെതിരെയുള്ള നിരോധനാജ്ഞകൾ, മുസ്ലീം സമുദായത്തോടുള്ള മനുഷ്യത്വരഹിതമായ വിവേചനങ്ങൾ, ഇവയെല്ലാം കഴിഞ്ഞ പതിനഞ്ച് വർഷമായുള്ള യാഥാർത്ഥ്യങ്ങളാണ്.
സഹോദരീസഹോദന്മാരെ, നിങ്ങൾ ആദ്യമായിട്ടാണ് ഇവിടെ വന്നിട്ടുള്ളതെങ്കിൽ, ആദ്യമായിട്ടാണ് ഒരു മാർച്ചിൽ പങ്കെടുക്കുന്നതെങ്കിൽ, ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, നിങ്ങളുടെ സ്വരം ഉച്ചത്തിൽ മുഴങ്ങേണ്ടതുണ്ട് -- കറുത്തവർഗ്ഗക്കാരികൾക്ക് വേണ്ടി, അമേരിക്കൻ ഗോത്രവർഗ്ഗക്കാരികൾക്ക് വേണ്ടി, രേഖകളില്ലാതെ കഴിയുന്ന സ്ത്രീകൾക്ക് വേണ്ടി, LGBT QIA സമൂഹത്തിനു വേണ്ടി, അംഗവൈകല്യം ബാധിച്ചവർക്ക് വേണ്ടി.
നിങ്ങൾക്ക് എന്നെ വിശ്വസിക്കാം, നിങ്ങളുടെ ഈ മുസ്ലീം സഹോദരിയിൽ, അവളുടെ സ്വരം ഉച്ചത്തിൽ മുഴങ്ങുവാൻ, അവളുടെ കാലടികൾ തെരുവിലേക്കിറങ്ങുവാൻ, അവളുടെ ശിരസ്സ് കുനിയാതെയിരിക്കുവാൻ, കാരണം എനിക്ക് ഭയമില്ല.
സഹോദരീസഹോദരന്മാരെ ഭയം ഒരു തിരെഞ്ഞെടുക്കൽ മാത്രമാണ്. നമ്മളാണ് ഭൂരിപക്ഷം. അമേരിക്കയുടെ മനസ്സാക്ഷി നമ്മളാണ്. ഈ രാജ്യത്തിന്റെ ധർമ്മമണ്ഠലം നമ്മളാണ്. നിങ്ങൾ ശരിയായ പാതയിലൂടെയാണോ നീങ്ങുന്നത് എന്ന് അറിയണമെങ്കിൽ, വെള്ളക്കാരല്ലാത്ത സ്ത്രീകളെ അനുഗമിക്കുക സഹോദരീ സഹോദരന്മാരെ. ഞങ്ങൾക്കറിയാം എവിടെയാണ് പോകേണ്ടതെന്ന്. നീതി എവിടെ ലഭിക്കും എന്നും ഞങ്ങൾക്കറിയാം. കാരണം, ഞങ്ങൾ നീതിക്ക് വേണ്ടി പോരാടുമ്പോൾ എല്ലാവർക്കും വേണ്ടിയാണ്, എല്ലാ സമൂഹങ്ങൾക്കും വേണ്ടിയാണ് പോരാടുന്നതു.
നിങ്ങൾ ഇവിടെ പങ്കെടുക്കാനുണ്ടായ കാരണം ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. അമ്മമാർ, യോഗടീച്ചർമാർ, ബേക്ക്ർമാർ, തുടങ്ങി വളരെ സാധാരണക്കാർ കാരണമാണ് ഈ റാലി സംഭവിച്ചതു. യാതൊരു വിധ കമ്പനി ഭീന്മമരുടെ ചിലവില്ലാതെ, അവരുടെ പണമില്ലാതെ, നിങ്ങളുടെ ഡോളറിലാണ് ഈ റാലി നടന്നതു. ഇത് നിങ്ങളുടെ അധ്വാനമാണ്, നിങ്ങളാണ് ഇതിനിടയാക്കിയതു. ഇന്നിവിടെ ഈ വേദിയിൽ, ഇതിന്റെ സംഘാടകരിൽ ഒരാളായ എന്റെ സഹോദരതുല്യമായ, സമീക്കയോടൊപ്പവും കാർമെൻ-നോടൊപ്പവും എന്റെ കുടുംബത്തോടൊപ്പവും ഇവിടെ നിൽക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു.
കാരണം, ഞാൻ എന്റെ അമ്മയെ ഈ പ്രക്ഷോഭത്തിലേക്ക് കൂട്ടിയിരുന്നു. എന്റെ മകൾക്കൊപ്പവും എന്റെ കുട്ടികൾക്കൊപ്പവും ഞാൻ ഇതിൽ പങ്കെടുക്കുന്നു. അതിലുപരി, ഞാൻ കൈവശപ്പെടുത്തിയിരിക്കുന്ന പാലസ്തീൻ ഭൂമിയിലെ എന്റെ അമ്മൂമ്മയോടൊപ്പവുമാണ്, അവരുടെ ഭാവനകൾക്കതീതമാണീ പ്രക്ഷോഭം സഹോദരീസഹോദന്മാരെ. ഇവിടെ നിങ്ങളോടൊപ്പം നിൽക്കുന്നതിൽ വളരെ അഭിമാനിക്കുന്നു. (മുദ്രവാക്യത്തോടെ) എല്ലാവർക്കും നീതി !”
അമേരിക്കയിൽ മാത്രമല്ല ലോകെമെമ്പാടും അമാനവ സംഗമമം! തലയിൽ തട്ടമിട്ട് കുടുംബത്തോടൊപ്പം, തീപ്പൊരി പ്രസംഗം നടത്തിയ ലിൻഡാ സർസൗർ. 21 ജനുവരി 2017ൽ, ലോകമെമ്പാടും 634 നഗരങ്ങളിൽ ഡോണാൾഡ് ട്രമ്പിന്റെ പ്രസിഡന്റ് പദവിക്കെതിരെ സ്ത്രീകൾ നയിച്ച റാലി. പുസ്സി എന്ന പദത്തിനു പുസ്സിക്യാറ്റിന്റെ പിങ്ക് ഹാറ്റുകൾ നിർമ്മിച്ചുകൊണ്ടും കുറിക്കുകൊള്ളുന്ന പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടും (i could call him a “cunt” but he has no depth or warmth) യാതൊരു വിധ കോർപ്പറേറ്റ് സ്പോൺസർഷിപ്പുമില്ലാതെ, യാതൊരുവിധ രാഷ്ട്രീയ സംഘടനകളുടേയും ഭാരമില്ലാതെ, ഇത്രയും ഗംഭീരമായ പ്ലാനിംഗോടു കൂടി 7 മില്യണോളം മുലകൾ ലോകമെങ്ങും ചേർന്നിരിക്കുന്നു. മുലയില്ലാത്താവരാകട്ടെ മുലകൾ വെച്ച് കെട്ടി അവരോടൊപ്പം കൂടുന്നു. ഫക്ക് എന്ന് കോഴിക്കോടെ അമാനവ സംഗമത്തിനു പ്ലക്കാർഡ് കണ്ട് ഞെട്ടിയ ബൗദ്ധിക നര ബാധിച്ച മോറലിസ്റ്റുകൾ ഈ റാലിയിലെ പ്ലക്കാർഡുകൾ കണ്ട് ആത്മഹത്യ ചെയ്തിട്ടുണ്ടാവണം. അസലാമു അലൈക്കും എന്ന് തുടങ്ങിയ പ്രസംഗംങ്ങൾ കേട്ട്, കോഴിക്കോട് ബീച്ചിലെ അമാനവ സംഗമത്തിന്റെ നിസ്കാരം കണ്ട് ലിബറൽ ഞെട്ടലുകൾ രേഖപ്പെടുത്തിയവർ മാളങ്ങളിൽ ഒളിച്ചിട്ടുണ്ടാവും. തട്ടമിട്ട് മുസ്ലീം ആണെന്ന് പറയാൻ ലവലേശം ഖേദമില്ലാതെ, അഭിമാനത്തോടെ അനേകം സ്ത്രീകൾ. വെള്ളക്കാരായ ക്രിസ്ത്യൻ ആണുങ്ങൾ വരക്കുന്ന കളങ്ങൾക്ക് പുല്ലുവില കല്പീച്ചുകൊണ്ട് സ്ത്രീകൾ, പലനിറങ്ങളിൽ!
ഈ ദിവസം കഴിയാതെ ഇരിക്കട്ടെ. അസലാമു അലൈക്കും!
Wait while more posts are being loaded