Profile cover photo
Profile photo
Olympuss Doctrine
228 followers -
Natural Hygienist, Ecosopher and Mentor strives to establish an Eco Village and University
Natural Hygienist, Ecosopher and Mentor strives to establish an Eco Village and University

228 followers
About
Communities and Collections
Posts

Post is pinned.Post has attachment
ലോക സമാധാന സമ്മേളനത്തില്‍ ഒളിമ്പസ്സിന്റെ സാന്നിദ്ധ്യം.
=========================================
നേപ്പാളില്‍ അന്താരാഷ്ട്ര സമാധാന ഗവേഷകരുടെ സമ്മേളനമായ അപ്രാ കോണ്‍ഫ്രണ്‍സില്‍ (http://appra.net/) ഭാരതത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഗ്രീന്‍ക്രോസ്സ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി ഡയറക്റ്റര്‍ സന്തോഷ്‌ ഒളിമ്പസ് പ്രബന്ധം അവതരിപ്പിക്കുന്നു.. ഏഷ്യാ പസഫിക് മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൈവരിക്കുവാന്‍ ഡീപ് ഇക്കോളജിക്കല്‍ ലിറ്ററസി സങ്കേതങ്ങളുടെ പ്രാധാന്യവും ലോക ജനതയുടെ ജീവിതത്തില്‍ ഇക്കോ സോഷ്യോളജി, ഇക്കോ ബയോളജി, ഇക്കോ സൈക്കോളജി, ഡീപ് ഇക്കോളജി എന്നീ നവ ശാസ്ത്ര വിഷയങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഭരണകര്‍ത്താക്കള്‍ വരെ സാക്ഷരരാകേണ്ടതിന്റെ പ്രാധാന്യവും അതിനായുള്ള സങ്കേതങ്ങളും പ്രബന്ധത്തില്‍ പ്രതിപാദിച്ചു.
പരിസ്ഥിതി, നയതന്ത്രം, അനുരഞ്ജനം. മതസംഘര്‍ഷം, ജനാധിപത്യം, പ്രകൃതിദുരന്തം, കുടിയേറ്റം, കല, അധിനിവേശം തുടങ്ങി വിവിധ മേഖലകളില്‍ മുപ്പതോളം പാനലുകളില്‍ ആണ് ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. സമ്മേളനത്തില്‍ നാല്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും നയതന്ത്രജ്ഞരും സര്‍വകലാശാലാ വിദഗ്ദ്ധരും പങ്കെടുത്തു. ഏഷ്യാ പസഫിക് മേഖലയിലെ വിവിധരാഷ്ട്രങ്ങളുടെ നയപരമായ കാര്യങ്ങളില്‍ പ്രസ്തുത പഠനങ്ങള്‍ പരിഗണിക്കപ്പെടുമെന്നു നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രസ്തുത സമ്മേളനത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും നവഗോത്ര സമൂഹത്തെ പ്രതിനിധീകരിച്ചു കൊണ്ട് സോജന്‍ മൂന്നാര്‍, ന്യൂസിലാന്റിലെ ഒട്ടാവോ യൂണിവേഴ്സിറ്റിയേ പ്രതിനിധീകരിച്ചു കൊണ്ട് കോയമ്പത്തൂര് നിന്നും സെന്തില്‍ റാം തുടങ്ങിയവര്‍ പങ്കെടുത്തു. നേപ്പാളിലെ കാത്മണ്ടുവിലുള്ള ഗോകര്‍ണാ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വച്ച് ഒക്റ്റോബര്‍ എട്ടിന് തുടങ്ങിയ സമ്മേളനം പതിനൊന്നിന് സമാപിച്ചു.
Photo

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded