Profile cover photo
Profile photo
സുനിൽ വി.എസ്.
About
സുനിൽ വി.എസ്.'s interests
View all
സുനിൽ വി.എസ്.'s posts

Post has shared content
രണ്ടുദിവസം മുൻപ് നാട്ടിലൊരു സംഭവം നടന്നു. എസ്.ഡി.പി.ഐ.യുടെ ജാഥയ്ക്ക് സംരക്ഷണം കൊടുക്കാൻ പോയ പോലീസുകാരെ മുസ്ളീം ലീഗുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. പോലീസുകാരിൽ ചിലർ അടികൊണ്ട് ആശുപത്രിയിലായി. എന്തു ചെയ്യാനാണു? 'ആകസ്മികമായ' മർദ്ദനം എന്നാണു ഒരു ലീഗുകാരനായ ഫേസ്ബുക്ക് സുഹൃത്തിന്റെ ഡയലോഗ്.

ഇനിയെങ്ങാൻ പോലീസ് തിരിച്ചടിച്ചാൽ എസ്.ഡി.പി.ഐയും മുസ്ളീം ലീഗും മൽസരിച്ച് പോലീസിന്റെ ഇസ്ളാമോഫോബിയ, മുസ്ളീങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു, നരനായാട്ട് എന്നൊക്കെ പറഞ്ഞ് ഇറങ്ങും. പിണറായി വിജയൻ കുടുങ്ങും.

മാസാമാസം പാലിനും പത്രത്തിനും പിള്ളേരെ പഠിപ്പിക്കാനും വീട്ടിൽ പച്ചക്കറി വാങ്ങാനും ഒക്കെയായി ജോലിക്കു പോകുന്ന മനുഷ്യരാണു, ശമ്പളത്തിനുവേണ്ടി ജോലിചെയ്യുന്നവരാണു പോലീസുകാരും എന്നു മാത്രം പറയുന്നു.

Post has shared content
ഈ സർവ്വേ ഒന്ന് പൂരിപ്പിക്കാമോ? താല്പര്യമുണ്ടാവും എന്നുള്ളവർക്ക് അയച്ചുകൊടുത്താൽ സന്തോഷം.

Post has shared content
മറ്റെവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നത് മനുഷ്യന്റെ ആദിമജിജ്ഞാസകളിലൊന്നാണ്. ഏറെ ചിന്തകരും ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ തര്‍ക്കിച്ചിട്ടുണ്ട്, സിദ്ധാന്തങ്ങളും നിഗമനങ്ങളും വന്നിട്ടുണ്ട്. 1960 കളില്‍ അമേരിക്കന്‍ ഗവേഷകനായ ഫ്രാങ്ക് ഡ്രേക്ക് ഒരു ഗണിതസമവാക്യത്തിന് തന്നെ രൂപംനല്‍കി. പ്രപഞ്ചത്തില്‍ എത്രയിടത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് കണക്കാനുള്ള സമവാക്യം. ഡ്രേക്കിന്റെ സമവാക്യമനുസരിച്ച് നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥത്തില്‍ മാത്രം ലക്ഷക്കണക്കിന് ഇടങ്ങളില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ട്!

ഓര്‍ക്കുക, പതിനായിരം കോടി മുതല്‍ നാല്പതിനായിരം കോടി വരെ നക്ഷത്രങ്ങള്‍ കണ്ടേക്കാവുന്ന ഒരു സാധാരണ ഗാലക്‌സിയാണ് ക്ഷീരപഥം. ഇതുപോലെ പതിനാലായിരം കോടിയിലേറെ ഗാലക്‌സികള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്ക്. അപ്പോള്‍, ഡ്രേക്കിന്റെ സമവാക്യമനുസരിച്ച് പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളുടെ എണ്ണം അമ്പരപ്പിക്കുംവിധം വലുതാകുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ജീവനുള്ളതായി നമുക്ക് അറിവുള്ളത് ഭൂമിയില്‍ മാത്രം!

നിരാശാജനകമായ അവസ്ഥയാണിത്. ഇതിനുള്ള മറുമരുന്നാണ് സൗരയൂഥത്തിന് വെളിയില്‍ ഗ്രഹങ്ങളെ കണ്ടെത്തുക, അവയില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാഹചര്യമുണ്ടോ എന്ന് പഠിക്കുക എന്നത്. ഇതിനുള്ള ശ്രമം ഏറെക്കാലമായി ശാസ്ത്രലോകം നടത്തുന്നുണ്ടെങ്കിലും, സൗരയൂഥത്തിന് പുറത്ത് ആദ്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ട് അധിക കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍, സൗരയൂഥത്തിന് പുറത്ത് ആദ്യ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ട് കഴിഞ്ഞ മാസം 25 വര്‍ഷം തികഞ്ഞതേയുള്ളൂ.....

മാതൃഭൂമി നഗരം പേജിലെ കോളം-പുതിയ ലക്കം. https://goo.gl/x25TF1
http://digitalpaper.mathrubhumi.com/1112457/Mathrubhumi/FEBRUARY-21,-2017#page/27

#Exoplanet


Photo

ubuntu F1.

Where are the text entry input method mapping files are stored? I want to do some customisation on it

+praveenp +Subin PT +Prime Jyothi

"You can get both emdash and endash in transliteration scheme. To get emdash type "---\" (three dashes followed by backslash). Similarly, to get en dash type "--\" (two dashes followed by backslash).
Transliteration scheme has key combinations to get most of the characters from Malayalam Unicode table as well, except few that appeared later when I stopped developing it."

കണ്ണുണ്ടായിരുന്നപ്പൊ അതിൻ്റെ വില അറിഞ്ഞിരുന്നേയില്ല

Post has shared content
നായ കടിച്ചാല്‍ എന്തു ചെയ്യണം...!

ചില സംഗതികളുണ്ട്, എല്ലാവര്‍ക്കും അറിയാമന്ന് നമ്മള്‍ ചുമ്മാ അങ്ങ് കരുതും. ആരോടെങ്കിലും അത് ചോദിക്കുന്നതോടെ നമ്മുടെ ധാരണ പാടെ പൊളിയുകയും ചെയ്യും.

നായ കടിച്ചാല്‍ പ്രാഥമികമായി എന്താണ് വേണ്ടത്? സത്യം പറയാമല്ലോ, ഇതിനുള്ള ഉത്തരം എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു എന്റെ വിചാരം. നൂറുകണക്കിന് തെരുവ് നായകള്‍ കറങ്ങി നടക്കുന്ന നമ്മുടെ നാട്ടില്‍ ഏത് സമയവും സംഭവിക്കാവുന്നതാണ് പട്ടികടി എന്നതിനാല്‍ പ്രത്യേകിച്ചും!

കഴിഞ്ഞയാഴ്ച ഒരു ക്ലാസില്‍ ഇക്കാര്യം ചോദിക്കാന്‍ ഇടവന്നു. ഡിഗ്രി കഴിഞ്ഞ നാല്പതോളം യുവാക്കളും യുവതികളുമാണ് ക്ലാസിലുണ്ടായിരുന്നത്.

'നായ കടിച്ചാല്‍ നിങ്ങള്‍ ആദ്യം എന്തുചെയ്യും?'

'ഇതൊക്കെ ഇത്ര ചോദിക്കാനെന്തിരിക്കുന്നു' എന്ന ഭാവത്തില്‍ ഭൂരിപക്ഷം പേരും ഇങ്ങനെ മറുപടി നല്‍കി: 'ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകും'.

'നല്ലത്, പക്ഷേ അടുത്ത് ആസ്പത്രിയില്ലെങ്കില്‍' - ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ആര്‍ക്കുമില്ലായിരുന്നു (അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല. നായ കടിച്ചാല്‍ അടിയന്തരമായി എന്താണ് വേണ്ടതെന്നതിന് രണ്ട് പേര്‍ ശരിയായ ഉത്തരം നല്‍കി).

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. വീട്ടിലെത്തിയ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന മകളോട് ഇക്കാര്യം ഫോണില്‍ ചോദിച്ചു. കിട്ടിയ മറുപടി അതുതന്നെയായിരുന്നു: 'ഉടന്‍ ആസ്പത്രിയില്‍ കൊണ്ടുപോകും!'

നായകടിച്ചാല്‍ അടിയന്തരമായി വേണ്ടത്, വെള്ളം നന്നായൊഴിച്ച് മുറിവ് കഴുകുക എന്നതാണ്. ഓര്‍ക്കുക: മുറിവ് കഴകുന്നത് സോപ്പുപയോഗിച്ചാണെങ്കില്‍ വളരെ നല്ലത്. പക്ഷേ, സോപ്പ് കിട്ടിയില്ലെന്ന് കരുതി കഴുകാന്‍ വൈകിക്കൂടാ. ഇത് ചെയ്തിട്ട് വേണം രോഗിയെ ആസ്പത്രിയിലെത്തിക്കാന്‍.

ഇത്ര പ്രധാനപ്പെട്ട സംഗതി അറിയാതെയാണ്, തെരുവുപട്ടികള്‍ തേരാപാരാ നടക്കുന്ന നാട്ടില്‍ നമ്മുടെ കുട്ടികള്‍ വളരുന്നതെന്ന് പറഞ്ഞാല്‍ അത്ഭുതമല്ലേ! ഇതുപോലെ ഇനിയും എത്ര അത്ഭുതങ്ങള്‍ അറിയാന്‍ കിടക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്.

വാല്‍ക്കഷണം: നായയോ പൂച്ചയോ കടിക്കുമ്പോള്‍ മുറിവില്‍ അവയുടെ ഉമിനീര്‍ പറ്റിയാണ് പേവിഷബാധയ്ക്ക് കാരണമായ റാബിസ് വൈറസ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. മുറിവ് ഉടന്‍ നന്നായി വെള്ളമൊഴിച്ച് കഴുകിയാല്‍, 80 ശതമാനം വൈറസും നശിക്കും. പേവിഷബാധയേല്‍ക്കാനുള്ള സാധ്യത അത്രയും കുറയും. അതുകഴിഞ്ഞ് ആസ്പത്രിയിലെത്തിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം റാബിസ് വാക്‌സിന്‍ എടുക്കുകയാണ് വേണ്ടത്.

('ഇതൊക്കെ ഇവിടെ വിളമ്പാന്‍ താനാരുവാ' എന്ന ചോദ്യം പ്രതീക്ഷിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. കൊല്ലം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ പ്രൊഫസര്‍ ഡോ.ബി.പത്മകുമാറിനോട് ഫോണ്‍ മുഖേന സംസാരിച്ച് സംഗതി സ്ഥരീകരിച്ചിട്ടുണ്ട്).

#Rabies

Photo

സഹസ്രാബ്ദം എന്നൊക്കെ പറയുമ്പോൾ ആയിരം വർഷം എന്നാണ് മനസിൽ വരാറുള്ളത്. പക്ഷേ കോടിക്കുമുകളിൽ അർബുദം അതിനും മുകളിലാണ് അബ്ദം.
100 കോടിയാണോ അതോ 1000 കോടിയാണോ അർബുദം എന്ന കാര്യത്തിലാണ് സംശയം. ഹിന്ദിയിലും മറ്റും അർബ് എന്നു പറയുന്നത് 100 കോടിയെ ആണ്.
ഗുണ്ടർട്ടിൻ്റെ കണക്കിൽ കോടിക്കു ശേഷം 1000-ത്തിൻ്റെ മൾട്ടിപ്പിൾ ആയാണ് അർബുദവും അബ്ദവും ഒക്കെ പോകുന്നത്.

ക്രെഡിറ്റ് കാർഡ് റ്റു പേറ്റിയെം. പേറ്റിയെം റ്റു ബാങ്ക് അക്കൗണ്ട്.

പെട്ടെന്ന് കാശിനത്യാവശ്യം വന്നാൽ ഇങ്ങനെയും ചെയ്യാം. :)

Post has attachment
തിരുകിച്ചേർത്തു. ഫോണ്ട് ആവശ്യമുള്ളവർക്ക് ഫ്രീ ആയി വിതരണം ചെയ്യുന്നതായിരിക്കും :)
Photo

ചൊവ്വര ശിവപുര ആയിരുന്നോ?
Wait while more posts are being loaded