#പുതിയകാഴ്ചകള്#പുതുഅറിവുകള്
ആര്‍ക്കെങ്കിലും  അറിയാമായിരിക്കും കാരണം. പാതിരാക്ക് കടപ്പുറത്തുകൂടി കാമറയും തൂക്കി പാട്ടും പാടി നടന്നപ്പോള്‍ കണ്ട കാഴ്ച. ഓരോ തിരയിലും കരയിലേക്ക് കയറുന്ന്‍ നീല വെളിച്ചത്തിന്റെ തരികള്‍. തിരയടിച്ചു  കയറിക്കഴിഞ്ഞപ്പോള്‍ മണലില്‍ നല്ല നീല നിറത്തിലുള്ള തിളങ്ങുന്ന കുഞ്ഞുകുഞ്ഞു തരികള്‍. കയ്യിലെടുത്താല്‍ കയ്യിലും നീല നിറം. ചവിട്ടി നടന്നാല്‍ വീണ്ടും  തിളക്കം കൂടി കാല്പ്പാദത്തിന്റെ ആകൃതിയില്‍ നീല വെളിച്ചം. പിന്നെ പതിയെ പതിയെ പത്തുമുപ്പതു സെക്കന്‍ഡ്‌ ആകുമ്പോഴേക്കും ഈ വെളിച്ചം മാഞ്ഞുപോകുന്നു. അടുത്ത തിരയില്‍ പിന്നെയും നീല വെളിച്ചം കരയിലേക്ക് അടിച്ചു കയറുന്നു. നോക്കിയാല്‍ കാണാവുന്ന  ദൂരത്ത് ഒക്കെയും  നീല വെളിച്ചം കൊണ്ട് അതിരിട്ട കടല്‍ തീരം.
 രഞ്ജിത്ത് ആന്റണി, പണ്ട്  പാലക്കാടന്‍ വയലുകളില്‍ പതിനായിരക്കണക്കിന് മിന്നാമിന്നികളെ ഒന്നിച്ചു  മിന്നിത്തെളിയുന്നത് കണ്ടിരുന്നതിന്റെ ഭംഗി വിവരിച്ചത് ഓര്‍മ്മവന്നു ഇതുകണ്ടാപ്പോള്‍.
Photo
Shared publiclyView activity