പത്രത്തോടൊപ്പം സംസ്ക്കാരം പ്രചരിപ്പിക്കുന്നു എന്നൊക്കെ വീമ്പിളക്കുന്ന മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷനിലെ നഗരം സപ്ലിമെന്റില്‍ വന്ന ഒരു ഫീച്ചര്‍.
ലിങ്ക് > http://digitalpaper.mathrubhumi.com/c/1117655
ഓച്ചിറ ശങ്കരന്‍ കുട്ടിയെ കുറിച്ചുള്ള ലേഖനത്തില്‍ കൊടുത്തത് കലാമണ്ഡലം ഗോപിയുടെ, നളന്റെ  വേഷത്തിലുള്ള ഫോട്ടോ. അതെന്തുമാകട്ട്.... കഥകളി = കലാമണ്ഡലം ഗോപി എന്നായിരിക്കും ചെലപ്പോ ലേഖകന്. ചെലപ്പോ ഓച്ചിറ ശങ്കരന്‍ കുട്ടിയുടെ കഥകളി വേഷത്തിലുള്ള പടം നെറ്റില്‍ തപ്പി കിട്ടിയിട്ടില്ലായിരിക്കും. :-)

ഈലേ ഖനത്തില്‍ കൊടുത്ത , ഗോപിയാശാന്റെ നളന്റെ വേഷത്തിലുള്ള ഫോട്ടോ , പാലക്കാട് ഒരു പ്രോഗ്രാമില്‍ ഞാനെടുത്തതാണ്. അത് വിക്കി കോമണില്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു.

പ്രസ്തുത ചിത്രത്തിന്റെ വിക്കി കോമണ്‍ ലിങ്ക് > http://commons.wikimedia.org/wiki/File:Kalamandalam_Gopi_as_Nalan.jpg

പത്രത്തോടൊപ്പം സംസ്ക്കാരം പ്രചരിപ്പിക്കുന്ന മാതൃഭൂമിക്ക് , ആ പടം പബ്ലിഷ് ചെയ്തപ്പോള്‍ വിക്കിക്കോ അല്ലെങ്കില്‍ ഫോട്ടോഗ്രാഫര്‍ക്കോ ഒരു ക്രെഡിറ്റ്‌ കൊടുക്കാന്‍ പോലുമുള്ള സംസ്ക്കാരം ഇല്ലാതെ പോയതിലുള്ള സങ്കടം പങ്കുവെക്കുന്നു. പടം തലതിരിച്ച് കളര്‍ കൂട്ടിയാല്‍ മാതൃഭൂമിയുടെ സ്വന്തം ആകുമായിരിക്കും  ചിലപ്പോള്‍ :-)

#മലയാളമാധ്യമം   #മാധ്യമസംസ്കാരം  
Shared publiclyView activity