Profile cover photo
Profile photo
Physel Poilil
3,185 followers
3,185 followers
About
Physel's interests
View all
Physel's posts

Post has attachment
ഒരു അടയാളപ്പെടുത്തൽ മാത്രം.......!! ഇവിടെ ഒക്കെ ഉണ്ടെന്നതിനു!!
Photo

ഒരു വിശ്വാസത്തിൻ്റെ.... ഒരു പ്രത്യാശയുടെ... കടയ്ക്കൽ കത്തി വെച്ചതിനു.. നന്ദിയുണ്ട് സാർ..... തീർച്ചയായും!!!

Feeling bullshit...

+Chief Minister's Office, Keralaനിങ്ങളെന്നെ എക്കണോമിസ്റ്റ് ആക്കി.........!!!!

പച്ചേം മഞ്ഞേം ചോപ്പും വയലറ്റും കളറുകളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും സെക്യൂരിറ്റീം കോപ്പും മേലാപ്പുമോക്കെയുള്ള എല്ലാ നോട്ടുകളും നല്ല തങ്കപ്പെട്ട ലീഗല്‍ വെള്ള പണങ്ങള്‍ ആണ്!

അപ്പൊ കള്ള പണമോ... ഐ മീന്‍ ബ്ലാക്ക് മണി!?

അങ്ങനൊരു സംഭവമേ ഇല്ല!!

പ്രാന്തായാ?

ന്ന്വച്ചാല്‍.... വ്യാജ നോട്ടുകള്‍ അല്ലാത്ത എല്ലാ നോട്ടുകളും വെള്ള പണങ്ങള്‍ ആണ്! അത് ക്രയ വിക്രയം ചെയ്യുന്ന വഴി ആണ് അതിനെ കള്ള പണം ആക്കി മാറ്റുന്നത് . (ഒരു നോട്ടും കള്ള പണമായി ജനികുന്നില്ല....വ്യവഹാരമാണ് അതിനെ കള്ള പണം ആക്കുന്നത്!!)

മനസ്സിലായില്ല!

ശരി... ഉദാഹരിക്കാം! ഞാന്‍ എന്റെ പേരിലുള്ള ഒരു വസ്തു 50 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നു എന്ന് കരുതുക! ആധാരത്തില്‍ വെറും 25 ലക്ഷം മാത്രം കാണിച്ച് അതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി മാത്രമേ അടച്ചുള്ളൂ എന്നും കരുതുക.

അതെന്തു കരുതാന്‍... എല്ലാരും അതന്നെ അല്ലെ ചെയ്യുന്നേ?

അപ്പൊ എന്റെ കയ്യില്‍ 25 ലക്ഷം രൂപ കണക്കില്‍ പെടാത്തത് ഉണ്ട്!

അതല്ലേ കള്ള പണം?!

സാങ്കേതികമായി അതെ... പക്ഷെ ഞാന്‍ ആ 25 ലക്ഷവും തലയണക്കടിയില്‍ വെച്ച് കാലാ കാലോം കിടന്നുറങ്ങോ?

നീയായത് കൊണ്ട് സാധ്യത കുറവാണ്...

അപ്പൊ ഞാന്‍ അതില്‍ കുറച്ചു രൂപ എടുത്ത് ഒരു കാര്‍ വാങ്ങി എന്ന് വെക്കൂ... അത് ലീഗല്‍ ആയ ഒരു ഇടപാട് ആയത് കൊണ്ട് അത്രയും രൂപ വീണ്ടും വൈറ്റ് ആവുന്നു. അത് പോലെ കള്ള പണം ഉപയോഗിച്ച് രണ്ട് ഫൈവ് സ്റ്റാര്‍ വാങ്ങിച്ചു കാമുകിക്ക് കൊടുത്താ പോലും അത്രേം തുക വെള്ള പണം ആയി മാറും! എന്ന് വെച്ചാ കള്ള പണം, വെള്ള പണം എന്ന നിശ്ചിത കള്ളികളില്‍ നമുക്ക് നോട്ടിനെ വേര്‍ തിരിച്ച് നിര്‍ത്താന്‍ പറ്റില്ല! അതിങ്ങനെ രണ്ടു കള്ളികളിലും മാറി മാറി വന്നോണ്ടിരിക്കും.

അപ്പൊ കുഴപ്പം നോട്ടിന്റെ അല്ല!

അല്ല!

പിന്നെന്തിനാനോളീ നോട്ടു നിരോധിച്ചത്!!?

ആ....?!! സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ടിയിരുന്നത് നോട്ടു വരുന്ന വഴികള്‍ക്കിട്ടായിരുന്നു... അല്ലാതെ പാവം നോട്ടിന്റെ മണ്ടയ്ക്കിട്ടായിരുന്നില്ല!

അദെങ്ങിനെ പറ്റും?

അയ്നല്ലെടോ ഇന്‍കം ടാക്സ്, സെയില്‍സ് ടാക്സ്... വിജിലന്‍സ്.. പോലീസ്.. എക്സൈസ്... കുന്തം കോടാലി വെട്ടുകത്തി എല്ലാമുള്ളത്?

അതൊക്കെ ഇത്രേം കാലം ഇണ്ടായിരുന്നല്ലോ... എന്നിട്ടെന്തായി?

അതല്ലേ പറഞ്ഞേ... സര്‍ജിക്കല്‍ സ്ട്രൈക്ക് അവിടെ വേണമായിരുന്നു ചെയ്യാന്‍ എന്ന്!

അപ്പൊ ഇക്കാണുന്നതാകുന്നു കതിരിന്മേല്‍ വളം വെയ്ക്കല്‍ എന്ന കലാ പരിപാടി...!!

ഇത് കതിരിന്മേല്‍ വളം വെയ്ക്കലല്ല സാര്‍... വിഷം വെയ്ക്കലാണ്. ശരിക്കും!!!

എന്നാലും ഇങ്ങളല്ലോളീ ഇന്നാള്‍ പറഞ്ഞെ... നോട്ട പിന്‍വലിക്കല്‍ നല്ലതാണെന്ന്!!

അദിപ്പോ... നമ്മളിങ്ങനെ കുറെ വായിച്ചും...മനസ്സിലാക്കിയും... ആലോചിച്ചും ഒക്കെ വരുമ്പോ....

ആലോചിച്ചാല്‍ ഒരന്തോം ഇല്ല... ആലോചിചില്ലേല്‍..........

ഹഥാണ്......!!

എന്തിനാണ് മനുഷ്യര്‍ വല്ലാതെ കാല്പനികന്മാര്‍ ആയി പോകുന്നത്? യാഥാര്‍ഥൃം പലപ്പോഴും വല്ലാതെ പരുക്കനും പാകമാകാത്ത മനസ്സുകള്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതും ആണ്. ചില സത്യങ്ങള്‍ നമുക്കരോചകമായി തോന്നുന്നുണ്ടെങ്കില്‍ അത് സത്യത്തിന്റെ കുഴപ്പമല്ല! അതംഗീകരിക്കാന്‍ മാത്രം പാകത നമ്മുടെ മനസ്സിന് എത്തിയില്ല എന്നതാണ്!!!

ആ.... ആരോ...എന്തോ!!

പുറത്ത് നല്ല മഴ..... അതിന്റെ കുഴപ്പം ആവും!! :-)

സര്‍ക്കുലേഷനില്‍ ഉള്ള 86% നോട്ടുകളും ഒറ്റയടിക്ക് പിന്‍ വലിച്ചാല്‍ ആളുകളുടെ പര്‍ച്ചേസിംഗ് പവര്‍ കുറയുമെന്നും, അങ്ങിനെ വന്നാല്‍ അത് ഉത്പന്നങ്ങളുടെ ഡിമാന്റ് കുറയ്ക്കുമെന്നും, ഉത്പന്നങ്ങളുടെ ഡിമാന്റ് കുറഞ്ഞാല്‍ വില കുറയുമെന്നും അത് ആത്യന്തികമായി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഇന്ത്യയിലെ ബഹു ഭൂരിഭാഗം ജനതയുടെയും, ഇന്ത്യയുടെ തന്നെയും സാമ്പത്തിക അടിത്തറ കമ്പി പാര വെച്ച് കുത്തിയിളക്കുന്നതിന് തുല്യമാണെന്നും അറിയാന്‍ എക്കണോമിക്സില്‍ പി എഛ് ഡി വേണമെന്നുണ്ടോ.....ഉണ്ടോ!!! 

സ്റ്റാന്‍ഡ് ക്ലിയറാക്കല്‍ പോസ്റ്റ്‌! :-)

1) കള്ളപ്പണവും വ്യാജനോട്ടും നിലവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത നഷ്ടം വരുത്തി വെയ്ക്കുന്നുണ്ട് ആയതിനാല്‍ അവയെ നിഷ്കരുണം നിയന്ത്രിക്കേണ്ടത് ഇപ്പോള്‍ വളരെ വളരെ അത്യാവശ്യം ആണ്!

യാതൊരു തര്‍ക്കവുമില്ല. അടിയന്തിര്‍ പ്രാധാന്യത്തോടെ ചെയ്യേണ്ട ഒരു കാര്യം തന്നെ ആണ്.

2) നിലവില്‍ ഉള്ള വലിയ ഡിനോമിനെഷന്‍ നോട്ടുകള്‍ പിന്‍വലിക്കുന്നത് കള്ളപ്പണവും വ്യാജ നോട്ടുകളും തടയാനുള്ള ഫലപ്രദമായ മാര്‍ഗമാണ്!

നൂറുവട്ടം യോജിക്കുന്നു. കള്ളപ്പണത്തെ അതിന്റെ ഒളിസ്ഥലത്ത് വെച്ചു തന്നെ തകര്‍ക്കാന്‍ പറ്റുന്ന ഒന്നാന്തരം സ്ട്രാറ്റജി തന്നെ ആണത്.

3) അപ്പോള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അടിയന്തിര നടപടി സര്‍വാത്മനാ സ്വാഗതം ചെയ്യപ്പെടെണ്ട ഒന്നാണ്!

തീര്‍ച്ചയായും അല്ല! അതില്‍ വലിയ ഡിനോമിനേഷന്‍ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു! എന്നാല്‍ വെളിവും വെള്ളിയാഴ്ചയുമില്ലാതെ ഒറ്റയടിക്ക് നോട്ടുകള്‍ മരവിപ്പിച്ച തീരുമാനം സ്വതന്ത്ര ഇന്ത്യ അടിയന്തിരാരാവസ്ഥയ്ക്കു ശേഷം കണ്ട ഏറ്റവും വിവരം കേട്ട ഒരു തീരുമാനം ആണെന്നും, ശ്രീ നരേന്ദ്ര മോഡി ദീര്‍ഘ വീക്ഷണമോ പ്രായോഗിക ബുദ്ധിയോ തൊട്ടു തീണ്ടാത്ത ഒരു ഭരണാധികാരി ആണെന്നും ഉറച്ചു വിശ്വസിക്കുന്നു!

എന്ത് കൊണ്ടെന്തുകൊണ്ടെന്ത് കൊണ്ട്?

വിശദീകരിക്കാം!

a) ഇപ്പഴത്തെ സിനാരിയോ!

ആയിരത്തിന്റെം അഞ്ഞൂറിന്റെം നോട്ടു മുന്നറിയിപ്പില്ലാതെ മരവിപ്പിക്കുന്നു! ആ നോട്ടുകള്‍ കയ്യിലുള്ളവന് ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം! സോഴ്സ് കാണിക്കാന്‍ കഴിയുന്ന പണം എത്ര വേണമെങ്കിലും ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാം. നാല്‍പതിനായിരം രൂപ വരെ ഒറ്റയടിക്ക് ബാങ്കില്‍ നിക്ഷേപിക്കാന്‍ പാന്‍ കാര്‍ഡ് വേണ്ട!

ഫലം: ഇത്തരം ഒരു ലാര്‍ജ് സ്കെയില്‍ ഒപേറെഷന് വേണ്ട യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ നടപ്പാക്കിയത് കൊണ്ട് സര്‍വത്ര ആശയ കുഴപ്പം! പൊതുജനം നിത്യവൃത്തിക്ക് കാശില്ലാതെ പെരുവഴിയില്‍ പൊരിവെയിലില്‍! ഏകദേശം "വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രേ!" എന്ന അവസ്ഥ.

ദേശ സ്നേഹം.....?! മിണ്ടിപ്പോകരുത്. ചൂല് ചാണകത്തില്‍ മുക്കി തച്ചളയും!!

കള്ള പണക്കാര്‍: ഭയങ്കര ബുദ്ധിമുട്ടിലാണ്! എന്ത് ചെയ്യാന്‍ പറ്റും? കയ്യിലുള്ള മൊത്തം സംഖ്യ മിനിമം നാല്‍പതിനായിരം ആക്കി വിഭജിച്ചു അസംഖ്യം ചാനലുകള്‍ കണ്ടെത്തി ബാങ്കില്‍ എത്തിക്കുക. അല്ലെങ്കില്‍ ആയിരത്തിന്റെം അഞ്ഞൂറിന്റെം നോട്ടുകള്‍ സ്വീകരിക്കുന്ന ജ്വല്ലറികള്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങളോ പോലുള്ള സ്ഥലങ്ങളില്‍ കുരെശയായി ചെലവാക്കുക! (അത്തരം സ്ഥലങ്ങള്‍ ഉണ്ട്! കൃത്യമായി ബില്ലെഴുതി വിറ്റാല്‍ ആ പണം അവര്‍ക്ക് ബാങ്കില്‍ അടയ്ക്കാന്‍ ഒരു തടസ്സവും ഇല്ല! എന്നാലും കോടികളുടെ കള്ള പണം ഉള്ളവന്‍ രണ്ടു മാസം കൊണ്ട് ഇങ്ങനെ എത്ര ചെലവാക്കും!)

b) ചെയ്യാന്‍ പറ്റുമായിരുന്നത്!!

നോട്ടുകള്‍ ഇടിത്തീ പോലെ മരവിപ്പിക്കുന്നില്ല! പകരം വാലിഡിറ്റി ഡിസംബര്‍ 30 വരെ മാത്രം എന്ന് തീരുമാനിക്കുന്നു. അതിനുള്ളില്‍ ലീഗല്‍ പോസെഷന്‍ തെളിയിക്കാന്‍ പറ്റുന്ന എല്ലാ നോട്ടുകളും ബാങ്കില്‍ നിന്ന് മാറ്റി എടുക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം കൊടുക്കുക. അത് വരെ ലിക്വിഡ് കാഷ ആയി ഒരു വ്യക്തിക്ക് പരമാവധി ഒരു ദിവസം ചെലവാക്കാവുന്ന പണം 25,000 രൂപ എന്നും ഒരുമാസം ഒരു ലക്ഷം എന്നും നിയന്ത്രണം വെക്കുക. അത് കര്‍ശനമായി നടപ്പില്‍ വരുത്തുക. അതിനു മുകളില്‍ വരുന്ന എല്ലാ ഇടപാടുകളും ബാങ്ക് മുഖേന മാത്രം എന്നത് ഒരു വിട്ടു വീഴ്ചയുമില്ലാതെ നടപ്പാക്കുക.

ഫലം: ദിനം ദിന ചെലവുകള്‍ക്ക് പണമില്ലാതെ ജനം നട്ടം തിരിയുന്ന അവസ്ഥ വരുന്നില്ല! റിസര്‍വ് ബാങ്കിന് എല്ലാം ശരിയാക്കാന്‍ സാവകാശം കിട്ടും. ലീഗല്‍ മണി ആണെങ്കില്‍ പൊതു ജനത്തിനു ബാങ്കുകള്‍ വഴി എങ്ങനെ വേണേലും ട്രാന്‍സാക്ഷന്‍ നടത്താം!

കള്ള പണക്കാര്‍: ഭയങ്കര ബുദ്ധിമുട്ടിലാണ്! എന്ത് ചെയ്യാന്‍ പറ്റും? കയ്യിലുള്ള മൊത്തം സംഖ്യ മിനിമം ഇരുപത്തയ്യായിരം ആക്കി വിഭജിച്ചു അസംഖ്യം ചാനലുകള്‍ കണ്ടെത്തി പുറത്ത്എ ത്തിക്കുക. അല്ലെങ്കില്‍ ജ്വല്ലറികള്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങളോ പോലുള്ള സ്ഥലങ്ങളില്‍ കുരെശയായി ചെലവാക്കുക! (അത്തരം സ്ഥലങ്ങള്‍ ഉണ്ട്! കൃത്യമായി ബില്ലെഴുതി വിറ്റാല്‍ ആ പണം അവര്‍ക്ക് ബാങ്കില്‍ അടയ്ക്കാന്‍ ഒരു തടസ്സവും ഇല്ല! എന്നാലും കോടികളുടെ കള്ള പണം ഉള്ളവന്‍ രണ്ടു മാസം കൊണ്ട് ഇങ്ങനെ എത്ര ചെലവാക്കും!) ഇവിടെ ഒരു വത്യാസം കൂടെ ഉണ്ട്. പരമാവധി അയാള്‍ക്ക് രണ്ട മാസം കൊണ്ട് രണ്ടു ലക്ഷം രൂപ മാത്രമേ ഇങ്ങനെ പുറത്തെത്തിക്കാന്‍ പറ്റൂ!

ഇതാണ് എന്റെ വിയോജിപ്പിന്റെ കാരണം.

ഡിസ്ക്ലെയിമര്‍: അഭിപ്രായം ഇരുമ്പുലക്ക ആണെന്നും അറിവില്ലായ്മ ഒരു ക്രിമിനല്‍ കുറ്റം ആണെന്നും വിശ്വസിക്കുന്നില്ല. ആയതിനാല്‍ മേല്‍ പറഞ്ഞ അഭിപ്രായം തെറ്റാണെന്ന് കാര്യ കാരണ സഹിതം ആരെങ്കിലും ബോധ്യപ്പെടുത്തി തരാന്‍ ദയവുണ്ടായാല്‍ തീര്‍ച്ചയായും എന്റെ അഭിപ്രായം തിരുത്താന്‍ ഞാന്‍ തയ്യാറാണ്!

നന്ദി നമസ്കാരം.....!!


കിട്ടിയോ...കിട്ടിയോ?

ഇല്ല.. നിനക്കോ?

കിട്ടി.. നാലായിരം. ഉച്ച വരെ പൊരി വെയിലില്‍ നിന്നിട്ട്!

ഹൂ ഒടുക്കത്തെ ചെയ്ത്തായിപ്പോയി... ഇടിത്തീ വീഴാനായിട്ട്!

ഏയ്‌ ഒരു നല്ല കാര്യത്തിനല്ലേ ഡാ......

നല്ല കാര്യം... എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട...

എന്തേ, അങ്ങനല്ലേ... നാടിന്റെ ശാപമല്ലേ കോയാ.. കള്ളപണവും കള്ള നോട്ടും!?

അതിനു? ഇജ്ജാതി പണിയാ കാണിക്കാ... അല്ല എന്താ ഇപ്പൊ ഈ ചെയ്തെ നീ തന്നെ ഒന്ന് പറ!

ഏതാണ്ടൊരു സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന മട്ടില്‍ വെറും നാല് മണിക്കൂര്‍ സമയം (അതും പാതിരാത്രിക്ക്!) മാത്രം കൊടുത്ത് നിലവിലുള്ള ആയിരത്തിന്റെയും അഞ്ഞുറിന്റെം ബാങ്ക് നോട്ടുകളുടെ ലീഗല്‍ വാലിഡിറ്റി മരവിപ്പിക്കുന്നു.

ഫലം?

കള്ള പ്പണം ആയിരത്തിന്റേം അഞ്ഞൂറിൻറേം അട്ടികളാക്കി അലമാരീൽ വെച്ച് പൂട്ടി താക്കോൽ തലയണക്കടിയിൽ വെച്ച് ഖൂർക്കം വലിച്ചുറങ്ങുന്ന മൊയലാളിമാരെല്ലാം ഉറങ്ങുന്ന ഉറക്കത്തില്‍ മൂഞ്ചസ്യ!

അപ്പൊ പാവപ്പെട്ട ജനങ്ങൾ?

ഏയ്... ഒന്ന് രണ്ടു ദിവസം ബുദ്ധിമുട്ടും. രാജ്യത്തിനു വേണ്ടി നമ്മൾ പൗരന്മാർ അൽപ സ്വല്പം ത്യാഗങ്ങളൊക്കെ ചെയ്യെണ്ടെ? ആ അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ കാര്യം ഒന്നാലോചിച്ചു നോക്കിയേ! പിന്നെ ഡിസംബർ 31 വരെ കയ്യിലുള്ള ആയിരത്തിന്റേം അഞ്ഞൂറിൻറേം നോട്ടൊക്കെ മാറ്റി എടുക്കാലോ? പിന്നെന്താ?

അപ്പോ കള്ളപ്പണം ആയിരവും അഞ്ഞൂറുമാക്കി കെട്ടിപ്പൂട്ടി വെച്ചിരിക്കുന്നവർക്കും അതൊക്കെ മാറ്റി എടുക്കാൻ പറ്റൂലെഡോ?

പൊട്ടൻ... അതെങ്ങനെ പറ്റും? അവർ പണം എങ്ങനെ കിട്ടി എന്ന് ബാങ്ക് കാരെ അണ പൈ കണക്കാക്കി ബോധ്യപ്പെടുത്തണം. അല്ലാത്ത കാശും കൊണ്ടങ്ങു ചെന്നെച്ചാ മതി. തൂക്കിയെടുത്ത് അകത്തിട്ടും. ഹും ജീ യോടാണോടാ കളി?

ഏതു ജീ മാര്‍ ആയാലും ഇന്ത്യാ മഹാരാജ്യം അച്ചി മാര്‍ക്ക് അട്ടിപ്പേറു കിട്ടീട്ടു നമ്മക്ക് സ്ത്രീധനം കിട്ടിയ വഹ ആണെന്ന് കരുതി ഇമ്മാതിരി കന്നന്തിരിവ് കാണിക്കാതിരിക്കുന്നതാണ് നല്ലത്. അത്യാവശ്യം ചരിത്രങ്ങള്‍ ഒക്കെ ഒന്ന് നോക്കി വെക്കുന്നത് അതിലും നല്ലതാവും...

ഇങ്ങളെനത്തിന് കോയാ ചൂടാവുന്ന്‍? അപ്പൊ ഇങ്ങളെ കയ്യിലുമുണ്ടല്ലേ പൂത്ത കള്ളപ്പണം?

ബെസ്റ്റ്! അന്തക്കെടിന്റെ അങ്ങേ തല കാണിച്ചു വെച്ചിട്ട് അത് ചോദ്യം ചെയ്യുന്നവനോക്കെ കള്ളപ്പണക്കാരും ദേശ ദ്രോഹികളും..... !! ദേശ സ്നേഹം പുരട്ടി ചാണകം കാട്ടിക്കൊടുത്താലും മൂക്കുമുട്ടെ തട്ടുന്ന ജാതി ഐറ്റംസ് ആണല്ലോ.. എരമ്പും!

ങ്ങള് കാര്യം പറ കോയാ... ഇ ചെയ്ത ചെയ്തില്‍ എന്താണൊരു കൊഴപ്പം?

കള്ളപ്പണമാണ് പ്രശ്നമെങ്കില്‍ സാധാരണക്കാരന്റെ നെറുകം തലയില്‍ കൂടം വെച്ചു വെക്കുന്ന പോലെ നോട്ടുകള്‍ മരവിപ്പിച്ചത് എന്തിനു? പകരം അവ സര്‍ക്കുലേഷനില്‍ നിര്‍ത്തി കൊണ്ട് തന്നെ ഡിസംബര്‍ മുപ്പത്തി ഒന്നിന് ആ നോട്ടുകള്‍ അസാധു ആകുമെന്നും അതിനുള്ളില്‍ ആയിരത്തിന്റെം അഞ്ഞൂറിന്റെം നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റി എടുക്കണമെന്നും തിട്ടൂരം ഇറക്കിയാ എന്തായിരുന്നു തരക്കേട്? അങ്ങിനെ മാറുമ്പോഴും ഈ അന പൈ കണക്കാക്കി സോഴ്സ് കാണിക്കണം എന്നും അതുവരെ ഒരാള്‍ക്ക് ഒരു ദിവസം പരമാവധി ചെയ്യാവുന്ന പണ ഇടപാട് (അതേതു സ്ഥലത്ത്തായാലും) ഇരുപത്തയായിരം രൂപയും മാസം ഒരുലക്ഷം രൂപയും മാത്രം ആക്കി നിജപ്പെടുത്തുകയും ചെയ്യുക. അതില്‍ കൂടുതല്‍ വരുന്ന എല്ലാ ഇടപാടുകളും ബാങ്ക് മുഖേന മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിയന്ത്രണം വെക്കുക. അത് ഒരു ലൂപ് ഹോളുമില്ലാതെ നടപ്പാക്കാന്‍ ഇപ്പ കാണിച്ച അഭ്യാസത്തിന്റെ പത്തിലൊരു അംശം എഫര്‍ട്ട് വേണ്ടി വരില്ലല്ലോ? അപ്പഴും ഇപ്പറയുന്ന കള്ളപണക്കാര്‍ നീ നേരത്തെ പറഞ്ഞ "ഞ്ചസ്യ" തന്നല്ലേ?

ങ്ങളെന്ത് പോട്ടത്തരമാ പറയുന്നേ ബ്രോ...? നോട്ട് സര്‍ക്കുലേഷനില്‍ ഉണ്ടെങ്കില്‍ കള്ളപ്പണം കയ്യിലുള്ളവര്‍ കാഞ്ഞ ബുദ്ധി വെച്ച് അതെന്ങ്ങിനേലും മാറ്റിയെടുക്കില്ലേ... ങ്ങളെന്തൊരു തോല്‍വിയെന്റപ്പാ!!

എങ്ങനെ എങ്കിലും എന്ന് പറയരുത് എങ്ങനെ? അത് കൃത്യമായിട്ട്‌ പറ. ഇല്ലേല്‍ ഞാന്‍ പറയാ... കയ്യിലുള്ള കാശ് മിനിമം ഇരുപത്തയ്യായിരം ആയി വിഭജിച്ച് അത്രേം ചാനലിലൂടെ പുറത്തെത്തിക്കണം. അത്രേം എഫര്‍ട്ട് എടുക്കാന്‍ കെല്‍പുള്ള കാഞ്ഞ പുള്ളിക്ക് അതിപ്പഴും ഈസി ആയിട്ട് ചെയ്യാം. ഡിസംബര്‍ 31 വരെ സമയം ഉണ്ടല്ലോ!

എന്നാലും വ്യാജ നോട്ടിന്റെ പ്രശ്നം ബാക്കിയല്ലെ... അതെന്തു ചെയ്യും?

അതിനും ഇപ്പറഞ്ഞത്‌ തന്നെ പരിഹാരമല്ലേ മരത്ത്തലയാ! ഏതായാലും ഇത്രേം കാലം അവ നമ്മളെ സേവിച്ചു.. ഇനി ഒരു രണ്ടു മാസം കൂടെ അങ്ങനങ്ങ് പോട്ടെ എന്ന് വെച്ചാ പോരെ?

മുന്‍കൂട്ടി അറിയിപ്പ് കൊടുത്താ രണ്ടു മാസത്തിനുള്ളില്‍ പിന്നേം ദ്രോഹികള്‍ പുതിയത് അച്ചടിച്ച് ഇറകൂല്ലേ?

ഹത് ശരി! അതിനു ങ്ങള് വൈ ഫൈ യും എസീം കിംഗ്‌ സൈസ് ബെഡും മിനി ബാറുമൊക്കെ ഉള്ള നോട്ടല്ലെ ഇറക്കുന്നെ! അതും കള്ളന്മാര്‍ അടിക്കോ? മോനെ ദിനേശാ കള്ള നോട്ടടിക്കുന്ന കേന്ദ്രം പാക്കിസ്ഥാന്‍ ആണെങ്കില്‍ ആ ചെലവു അവര്‍ നമുക്കെതിരായുള്ള യുദ്ധത്തിന്റെതായെ കൂട്ടൂ... അപ്പൊ ഒരു നോട്ടടിക്കാന്‍ അയ്യായിരം ചെലവായാലും അവരത് ചെയ്യും. ഇതിപ്പോ രണ്ടായിരത്തിന്റെ നോട്ടിറക്കി കൊടുത്ത് നമ്മള്‍ നമുക്ക് തന്നെ ആപ്പ് കയറ്റുകയാണോ എന്നാണു എന്റെ സംശയം!!

അപ്പൊ പിന്നെ ഈ കൂത്തും കുതിയാട്ടവുമൊക്കെ എന്തിനായിരുന്നു പോലും?

ആദ്യം ഞാന്‍ കരുതിയത് ഭീകരാക്രമണo പോലുള്ള എന്തോ സെന്‍സിറ്റീവ് ഇഷ്യൂ ആയിരിക്കും എന്നാണു! പക്ഷെ സാധാരണക്കാരന്റെ മൂലാധാരത്തില്‍ പന്നിപ്പടക്കം തള്ളിക്കേറ്റി തീയും കൊളുത്തിയേച്ചു അങ്ങേരു ജപ്പാനില്‍ വീണവായിക്കാന്‍ പോയത് കണ്ടപ്പോ ആ തോന്നല്‍ തീര്‍ന്നു കിട്ടി. ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ ആണ് അധികാരികള്‍ എന്നും ഭരിക്കുന്നവര്‍ അവരുടെ വെറും പ്രതിനിധികള്‍ ആണെന്നും സൌകര്യ പൂര്‍വ്വം മറന്നു, ഇന്ത്യാ മഹാരാജ്യം അപപനപ്പൂമ്മന്‍മാര്‍ക്ക് സ്ത്രീ ധനം കിട്ടിയ വകയില്‍ തങ്ങള തിന്റെ പരമാധികാരികള്‍ ആണെന്നും, ഈ രാജ്യത്തെ "പൌരന്മാര്‍" (മിക്കവാറും ഒരക്ഷരം മാറ്റിയായിരിക്കും അവരത് വായിക്കുന്നത്!) തങ്ങള്‍ കൊണോന്‍ അഴിച്ചു കണ്ണ് കാണിച്ചാല്‍ ഉടുമുണ്ട് പൊക്കി കുനിഞ്ഞു നില്‍ക്കേണ്ടവരാണെന്നും ഉള്ള ബോധ പുറത്ത് ഭരിക്കുന്നവരുടെ നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കും. കുനിഞ്ഞു നിക്കാന്‍ പറയുമ്പോ തിരിഞ്ഞു മുട്ടുകാലില്‍ വീഴുന്ന തരം ഭക്തന്മാര്‍ ഉണ്ടെങ്കില്‍ വിശേഷിച്ചും!!!

ഏതായാലും കുണ്ടിക്ക് തീ പിടിച്ച്! ഇനി .......ണ്ടി എങ്കിലും ബാക്കി കിട്ടിയാ മതിയാര്‍ന്ന്‍!!!Second Thought..............

ഇത് കള്ള പണത്തിനും വ്യാജ നോട്ടുകള്‍ക്കും എതിരെ ഉള്ള ഒരു നീക്കം മാത്രമല്ല എന്ന് തോന്നുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യം നേരിട്ട് കൊണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു കറന്‍സി നോട്ടുകളുടെ അമിത സര്‍ക്കുലേഷന്‍. ഈ വര്ഷം ഏപ്രിലിലെ കണക്കു പ്രകാരം 16.5 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ ആണ് ഇന്ത്യയില്‍ സര്‍ക്കുലേഷനില്‍ ഉള്ളത്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില്‍ ഉള്ളതിനേക്കാള്‍ 15% കൂടുതല്‍. (അവലംബം: The Economic Times) അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ ഉള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതും കോ ഓപ്പറെറ്റിവ് ബാങ്കുകളിലെ നിക്ഷേപത്തിനും TDS (Tax Deducted at Source) ഏര്‍പ്പെടുത്തിയ നീക്കവും സ്ത്രോതസ് വെളിപ്പെടുത്താനാവാത്തതും മറ്റു ടാക്സുകള് ടെ പരിധിയില്‍ വരുന്നതുമായ പണത്തിന്റെ ബാങ്കുകളിലെക്കുള്ള ഒഴുക്ക് വലിയൊരളവില്‍ തടഞ്ഞിരുന്നു! ഉദാഹരണത്തിന് ആധാരത്തില്‍ കാണിച്ച വിലയേക്കാള്‍ കൂടിയ വില വസ്തു ഇടപാടില്‍ കൈപറ്റിയാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അത് ബാങ്കുകളില്‍ കൂടെ ക്രയ വിക്രയം ചെയ്യുക സാധ്യമല്ല. (ഇത്തരക്കാരുടെ പ്രശാന ആശ്രയം ആയിരുന്നു കോ ഒപറെറ്റീവ് ബാങ്കുകള്‍) അത് കൊണ്ട് തന്നെ ബാങ്കുകളില്‍ കൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണവും കറന്‍സി നോട്ടുകളായി കൈമാറ്റം ചെയ്യപ്പെടുന്ന പണവും തമ്മിലുള്ള ഇംബാലന്‍സിംഗ് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന പണപെരുപ്പത്തിന് വലിയൊരളവു വരെ കാരണമാവുന്നുണ്ട്. അതിനുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കറന്‍സി സര്‍ക്കുലേഷന്‍ കുറയ്ക്കുക എന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനില്‍ ഉള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍ വലിക്കുന്നതിലൂടെ ഇന്ത്യന്‍ ധന കാര്യ മാനെജ്മെന്റ് ഉന്നം വയ്ക്കുന്നത് പ്രധാനമായും ഈ ഒരു എകണോമിക്കല്‍ സ്ട്രാറ്റജി ആണെന്നാണ്‌ എന്റെ ഒരു തോന്നല്‍. കള്ളപ്പണത്തിന്റെം വ്യാജ കറന്‍സിയുടെയും വ്യാപനം തടയുക എന്നത് അതിന്റെ ഒരു ബോണസ് എന്ന് കൂട്ടുന്നതാവും ഉചിതം!

ലിക്വിഡ് മണി സര്‍ക്കുലേഷന്‍ കുറയ്ക്കാന്‍ ഇങ്ങനെ ഇടിത്തീ പോലെ ഒരു പ്രഖ്യാപനം നടത്തേണ്ട കാര്യമൊന്നുമില്ല! ജനങ്ങള്‍ക്ക് ആവശ്യത്തിനു സമയം അനുവദിച്ചു ചെയ്യാവുന്നതേ ഉള്ളൂ. കള്ളപണത്തിന്റെ കാര്യമാണെങ്കില്‍ ഇതൊരു ഫലപ്രദമായ ഒരു മാര്‍ഗവുമല്ല! ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ കള്ള പണത്തിന്റെ തോത് വെച്ചു നോക്കുമ്പോള്‍ ഇത് കൊണ്ട് പണി കിട്ടുന്നത് വെറും പരല്‍ മീനുകള്‍ക്ക് മാത്രമാണ്. അപ്പോഴും വന്‍ തോക്കുകള്‍ സുരക്ഷിതരായി തന്നെ നില്‍ക്കും. അതായത് കോര്‍പറേറ്റു സുഹൃത്തുക്കളെ വേദനിപ്പിക്കാതെ തന്നെ കള്ള പണത്തിനെതിരെയുള്ള ഒരു യുദ്ധ പ്രഖ്യാപനമെന്ന തോന്നല്‍ സാധാരണക്കാരില്‍ ഉണ്ടാക്കുക എന്നതാവാം ഉന്നം! എങ്കിലും അതിനും ഏകദേശം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്ക് തുല്യമാവുന്ന ഒരു പ്രഖ്യാപനം അടിയന്തിരമായി നടത്തേണ്ട തരം ഒരു ഭരണ പ്രതിസന്ധി ഒന്നും ഇപ്പോള്‍ രാജ്യത്ത് നിലവിലില്ല! അപ്പോള്‍ യുദ്ധ സമാനമായ ഒരു സാഹചര്യത്തില്‍ എന്ന പോലുള്ള അടിയന്തിര മീറ്റിംഗുകള്‍ക്ക് ശേഷം പെട്ടെന്നിങ്ങനെ ഒരു പ്രഖ്യാപനം വരാനെന്താവും കാരണം?

സ്ഥിതി ഗതികള്‍ വിരല്‍ ചൂണ്ടുന്നത് മറ്റൊരു പേടിപ്പെടുത്തുന്ന സാധ്യതയിലേക്കാണ്. ഭീകരാക്രമണം!! ഏതു നിമിഷവും ഇതുവരെ നേരിട്ടിട്ടില്ലാത്ത വിധം ഭീകരമായ അത്തരമൊരു ആക്രമണം രാജ്യം പ്രതീക്ഷിക്കുന്നുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്. അത്തരം എന്തെങ്കിലും പദ്ധതിതികള്‍ അണിയറയില്‍ ഒരുങ്ങുന്നുവെങ്കില്‍ ഒറ്റയടിക്ക് അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന സാമ്പത്തിക സ്ത്രോതസ്സുകള്‍ മരവിപ്പിക്കുക എന്ന തന്ത്രമാവാം ഇക്കാണുന്നത്. ഇത് വെറുമൊരു അനുമാനം മാത്രമാണ്. ആധികാരികമായതോ അല്ലാത്തതോ ആയ ഒരു തെളിവും എന്റെ കയ്യില്‍ ഇല്ല. എപ്പോഴുമെന്ന പോലെ മഞ്ഞു മലയുടെ അറ്റം മാത്രമാണല്ലോ നമുക്ക് കാണാന്‍ കഴിയുന്നത് !!!!


കള്ള പണം അഞ്ഞൂറിൻറേം ആയിരത്തിന്റേം അട്ടികളാക്കി അലമാരീൽ അടുക്കി വെച്ച് പൂട്ടി താക്കോൽ തലയാണക്കടിയിൽ വെച്ച് കിടന്നുറങ്ങുന്ന ടൈപ്‌ പൊട്ടന്മാർ സിനിമേലല്ലാതെ ഇപ്പഴുമുണ്ടോ നാട്ടിൽ? ആ... എന്തരോ എന്തോ?

അടി, ഇടി, വെടി... മൊത്തം ഒരു പൊഹ...... !!

മലപ്പുറം കത്തി, നാടന്‍ തോക്ക്, അമ്പും വില്ലും, ഊത്താങ്കുഴല്‍ ഇതൊന്നും പോരാഞ്ഞ് സുദര്‍ശന ചക്രോം കൂടെ കൂട്ട പൊരിച്ചിലിന് ടച്ചപ്പാക്കാന്‍ മൂന്നാലു കടുവകളും!!

രണ്ടിഞ്ച് വണ്ണമുള്ള നീര്‍ക്കോലി രാജവെമ്പാലയെ പിടിക്കാന്‍ നോക്കുമ്പോലെ തിരക്കഥ എഴുതിയ ഉദയകൃഷ്ണ, കാട്ടാറിനും കരിമ്പാറകൂട്ടങ്ങള്‍ക്കും ഇടയില്‍ കാറ്റ് വാക്ക് പരിശീലിക്കുന്ന കാട്ടു പെണ്ണ് കമാലിനി മുഖര്‍ജി, പണ്ടത്തെ ഐ വി ശശി സിനിമേലെ കാബറെ സീനില്‍ നിന്നും നേരെ ഇറങ്ങി വന്ന ആ ഗൊച്ചു ഗള്ളി ഗാമാക്ഷി, ഭാസി ബഹദൂര്‍ മുത്തയ്യ ത്രയങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സുവര്‍ണ്ണ കാലഘട്ടത്തിലെ നോസ്ടാള്‍ജിക്ക് ഹാസ്യ നിമിഷങ്ങളിലേക്ക് നമ്മളെ കൈ പിടിച്ച് നടത്തി കൊണ്ട് പോകുന്ന സുരാജ് വെഞ്ഞാറമമൂട് , തന്നെ പിന്നേം അഭിനയിക്കാന്‍ വിളിച്ചത് ആമേന്‍ സിനിമയിലേക്ക് തന്നെ ആണെന്ന് ഉറച്ചു വിശ്വസിച്ച മകരന്ദ് ദേശ് പാണ്‍ഡേ... സര്‍വോപരി ചുമ്മാ വീഴുന്ന ആപ്പിളിന് കീഴെ സ്വന്തം തലകൊണ്ട് വച്ചു കൊടുത്ത സര്‍ ഐസക് ന്യൂട്ടന്‍.......
ഇത്രേം ഐറ്റംസിനെ തോണ്ടിയെടുത്ത് തോട്ടിലെറിഞ്ഞാല്‍,

ഖൊള്ളാo....ഞെരിപ്പായിരിക്കുന്ന്‍!!!!

#പുലിമുരുഗന്‍

Wait while more posts are being loaded