Profile cover photo
Profile photo
Habby Sudhan
88 followers -
I am just a human being...
I am just a human being...

88 followers
About
Posts

Post has attachment
ചില തെറ്റുകൾക്ക് പ്രായശ്ചിത്തമില്ല , ഒരു ഓർമപ്പെടുത്തൽ പോലെ, കണ്ണീരിന്‍റെ ഉണങ്ങിയ ചാലുകളായി അവ എന്നും അവശേഷിക്കും.ചുവന്ന ലില്ലിപ്പൂക്കൾ പോലെ ആളിപ്പടർന്നു മനസ്സെരിയിക്കും.
Add a comment...

Post has attachment
ജീവിതത്തിനുള്ളിലെ ജീവിതമാണ് വായന
Add a comment...

Post has attachment
കുന്നിൻ പുറത്ത് കുങ്കുമച്ചെപ്പു തുറന്നു വീഴുന്നു. സൂര്യൻ താഴുകയാണ്. മണലിൽ കാലുകൾ പൂഴ്ത്തി കുന്നു കയറാൻ ഇനി വയ്യ. മുന്പൊക്കെ ആവേശത്തോടെ ഓടിക്കയറിയിട്ടുണ്ട്. കുന്നിന്റെ നെറുകയിലെത്തി സൂര്യനെ തൊട്ടിട്ടുണ്ട്. പൂഴി മണലിലൂടെ ചുവന്നു ചുവന്നു താഴേയ്ക്ക് ഇഴുകിയിട്ടുമുണ്ട്‌. ഇന്ന് സൂര്യൻ എന്നിലേയ്ക്ക് ഇറങ്ങി വരട്ടെ. ഈ താഴ്വാരത്ത് ഞാൻ കാത്തിരിക്കട്ടെ. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം രക്തപങ്കിലനായി ഒരു മന്ദസ്മിതം പടർത്തി സൂര്യൻ കുന്നിറങ്ങി എന്റെ നെഞ്ചിൽ വന്നസ്തമിച്ചു. ഉദയം കാക്കുന്നവർക്കായി തിരികെ പോകും വരെ ഇരുളിൽ എനിയ്ക്ക് ചൂട് പകർന്നു പഞ്ചാരമണലിലെ പൊന്നുസൂര്യൻ!
Add a comment...

Post has attachment
ജീവിതം മുളയിടാന്‍ ഗര്‍ഭപാത്രവും വളര്‍ത്താന്‍ സ്തനയിടവും ഉണ്ടായിപ്പോയതാണ് പെണ്ണിന്റെ ഭാഗ്യഭംഗം അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും’ എന്ന് പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് കഥാകാരി പറയുമ്പോള്‍ മാതൃത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും കഥാകാരിയെ അങ്ങനെ ചിന്തിപ്പിച്ചതിന്റെ കാരണം തീയിലുരുകിയ ഈ ജീവിതം തന്നെയാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.
Add a comment...

Post has attachment
കൊതിപ്പിക്കുന്ന തൊണ്ടിപ്പഴത്തിന്റെ ചോപ്പിൽ , മഴ മറന്ന് മരത്തിൽ അള്ളിപ്പിടിയ്ക്കുമ്പോൾ അവൻ പറഞ്ഞു..
"മഴ പെയ്താൽ മരം വഴുക്കും. തെന്നി വീണ് കൈയ്യും കാലും ഒടിയ്ക്കണ്ട.. കൈ കുമ്പിൾ നീട്ടി പിടിച്ചു താഴെ നിന്നോളൂ..ഞാൻ പഴം ഇറുത്ത് താഴേയ്ക്കിടുമ്പോ മണ്ണിൽ വീഴാതെ പിടിച്ചാ മതി... "
"ഹൊ ചെക്കനിപ്പോ എന്താ സ്നേഹം.. നീയെന്നെ സൈക്കിളീന്ന് ഉന്തിയിട്ടിട്ട് മുട്ട് പൊട്ടി ചോര വന്നതിന്‍റെ പാട് ഇപ്പഴും മാഞ്ഞിട്ടില്ല്യ...മാവിന്‍റെ വേരുണ്ടായത് ഭാഗ്യം അല്ലെങ്കീ കല്ലില് ചെന്നിടിച്ചേനേന്ന് അമ്മമ്മ പറഞ്ഞു ന്നോട്..."
രണ്ടു കുല ചെന്തൊണ്ടിപ്പഴം പറിച്ചെടുത്ത് കയ്യിലേക്കിട്ടിട്ടു അവൻ , മരം പിടിച്ചു കുലുക്കി..
"ചിന്നുട്ടീ ഇത് കണ്ട്വോ.. ഇങ്ങന്യാ മരം പെയ്യുക .."
Add a comment...

Post has attachment
യക്ഷികളുംദേവതകളും ഭൂതങ്ങളും നടത്തിയതേര്‍വാഴ്ച്ചകളില്‍ പിന്നെയുമെത്രയോ രാത്രികള്‍ അപഹരിയ്ക്കപ്പെട്ടു. കോലോത്തുങ്കുളം പായല്‍വന്നുമൂടി. ഇളംചുവപ്പ്മുട്ടകള്‍വിരിഞ്ഞ്കുളക്കോഴികള്‍ പെരുകി. കഥയറിഞ്ഞവരോ പറഞ്ഞവരോ മരിച്ചവരുടെലോകംപൂണ്ടു. നിഗൂഢമായ ഒരുഅനുഭൂതി ബാക്കിവച്ചുകൊണ്ട്ഓര്‍മ്മയുടെചെപ്പുക്കുടത്തിലിപ്പോഴും ആ വനദേവതയുണ്ട്. കൈതപ്പൂവിന്റെ മണമുള്ള പനിച്ച രാത്രികളുമുണ്ട്.
Add a comment...

Post has attachment
പുസ്തകം വായിച്ചു തീരുന്നതോടെ, അത്രമേൽ വായനയെ , കലയെ, സാഹിത്യത്തെ നെഞ്ചോട്‌ ചേർത്ത എൻ ശശിധരൻ എന്ന മഹദ് വ്യക്തിയുടെ , കപ്പൽച്ചേതം വന്ന നാവികനിൽ നിന്നും , വിട്ടുപോരാൻ കഴിയാതെ വായനക്കാരന്റെ മനസ്സും, പുസ്തകം നല്കുന്ന അറിവിന്റെ അപാരതയിൽ നങ്കൂരമിട്ടു കൊണ്ട് വ്യത്യസ്ത ചിന്തകളാൽ നിറഞ്ഞ പുതിയൊരു ലോകത്തെ കുറിച്ച് അതിശയത്തോടെ ഓർത്തുകൊണ്ടിരിയ്ക്കും..
Add a comment...

Post has attachment
കുങ്കുമം പടരുന്നു...വസ്ത്രമില്ലാതെ ഭീരുത്വം മുറവിളി കൂട്ടുന്നത്‌ അരമണികളുടെകിലുക്കത്തിൽ മുങ്ങിപ്പോകുന്നു..
കോമരം അകന്നുപോകുന്നു..
Add a comment...

Post has attachment
അവിടെയെന്നും മരിച്ചവരുടെ നിശ്വാസങ്ങൾ പൂവിടുന്നു.
ഇനിയെന്റെ നിശ്വാസങ്ങളും പൂക്കളാവും
ഇനി ഞാൻ മടങ്ങേണ്ടതില്ല
Add a comment...

Post has attachment
വേരുകൾ ഉപേക്ഷിച്ച മരമായിരുന്നു അയാൾ. തണൽ കൊതിയ്ക്കുന്ന മരം. അതിനെ ഒരു ചില്ലയോളമെങ്കിലും ഉയർന്ന് തലോടണം എന്നു തോന്നി.
Add a comment...
Wait while more posts are being loaded