Profile cover photo
Profile photo
Dileepan Venugopalan (മത്താപ്പ്)
6,799 followers
6,799 followers
About
Dileepan Venugopalan (മത്താപ്പ്)'s posts

ലഗ്നത്തിൽ ചൊവ്വയുള്ളതുകൊണ്ട് മൂന്ന് നേരം ഒന്ന് വെച്ച് പാരസെറ്റമോൾ, ശനീടെ അപഹാരം തീർക്കാൻ രാവിലെ ഭക്ഷണത്തിനു മുൻപ് ഒരു പാൻടോപ്രാസോൾ. പിന്നെ, ധർമദൈവം ശിവനല്ലേ? അതുകൊണ്ട് ബെനാഡ്രിൽ സിറപ്പ് രണ്ട് മണിക്കൂറിടവിട്ട് ഓരോ ടീസ്പൂൺ. അധികം താമസിയാതെ തിയ്യതി കുറിച്ച് നമുക്കൊരു ഡയാലിസിസും നടത്താം,
നന്നായി വരട്ടെ..
ഈശ്വരവിചാരം ഉണ്ടാകണം.. എല്ലാം ശരിയാവും..
അടുത്ത പേഷ്യന്റ്...

-മദ്ധ്യപ്രദേശിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും തൽസമയം!


ജനഗണമന അധിനായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ.
പഞ്ചാബ് സിന്ധ് ബീപ്ബീപ് മറാഠാ
ദ്രാവിഡ ഉത്കല വംഗാ...

ദിലീപ് അറസ്റ്റിൽ!
ചെറിയൊരു ഉറക്കമുറങ്ങി എഴുന്നേറ്റുവരുമ്പൊഴാണ് ക്ലാസ്സ്മേറ്റ്സ്റ്റിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇങ്ങനെയൊരു മെസ്സേജ് വന്നത്. അറസ്റ്റിലായത് ഞാൻ ആണെന്നോർത്ത് പെട്ടന്നൊരു നിമിഷം ഞെട്ടിപ്പോയി. പാതിയുറക്കത്തിൽ മനുഷ്യരെത്ര എളുപ്പത്തിലാണ് മാനിപ്പുലേറ്റ് ചെയ്യപ്പെടുന്നത്!!

Post has attachment
Photo

പുകവലി നിർത്തിയതിന്റെ മറ്റൊരു ഗുണം തിരിച്ചറിയുന്നത് ഒറ്റയ്ക്ക് വണ്ടിയോടിക്കുമ്പോഴാണ്. കോഴിക്കോട് നിന്ന് വീട്ടിലേക്കുള്ള യാത്രകളിൽ മിനിമം മൂന്നോ നാലോ വട്ടമെങ്കിലും വലിക്കാൻ വേണ്ടി വണ്ടി നിർത്താറുണ്ടായിരുന്നതാണ്. ഇന്നലെ കണ്ണൂർ നിന്ന് വീട്ടിലെത്തും വരെ ആകെപ്പാടെ വണ്ടി സൈഡാക്കിയത് പയ്യോളി കഴിഞ്ഞൊരു ചായ കുടിക്കാൻ മാത്രം!


Post has attachment

സ്കൂളിലോ കോളേജിലോ നാടകം കളിക്കാൻ പോയിട്ട് കാണാൻ പോലും പോയിട്ടില്ല.
മൂന്ന് കൊല്ലം മുൻപ് വജൈന മോണോലോഗ്സ് മലയാളത്തിൽ അവതരിപ്പിക്കാൻ ഇറങ്ങിത്തിരിക്കുമ്പോഴും രാഷ്ട്രീയത്തിനപ്പുറം നാടകമെന്നൊരാഗ്രഹം മനസ്സിലേക്കു വന്നിട്ടില്ല.

Kamchatka അപരിചിതമായൊരു വിദൂര റഷ്യൻ നഗരമാണ്. യുദ്ധം മൂലമോ, ജോലി തേടിയോ, പകർച്ചവ്യാധികളോ ക്ഷാമമോ പ്രകൃതിദുരന്തങ്ങളോ കൊണ്ടോ, പ്രണയസാധ്യത്തിനായോ ജന്മനാടുകളിൽ നിന്നു പലായനം ചെയ്ത് അപരിചിതമായ വിദൂരദേശങ്ങളിൽ എത്തിപ്പെടുന്നവരുടെ കഥയാണ് Migrar. ഒരു തെരുവുനാടകത്തിലൂടെ പല നഗരങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നവരുടെ കഥകൾ പറയുന്നൊരു സ്പാനിഷ് നാടകക്കമ്പനിയാണ് Kamchatka.

ആദ്യമായൊരു തെരുവുനാടകത്തിൽ പങ്കു ചേർന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു..
പകുതിക്ക് നിന്നു പോയ വജൈന മോണോലോഗ്സ് പ്രൊജക്റ്റ് വീണ്ടും പതുക്കെപ്പതുക്കെ നടന്നു തുടങ്ങുമെന്നും തെരുവിലേക്കിറങ്ങുമെന്നുമുള്ള പ്രതീക്ഷകളും...
സ്നേഹം...

ഒരളവു വരെ ഏതൊരു മനുഷ്യജീവിയേയും പോലെ, മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ മാത്രം ശ്രമിച്ചു ജീവിക്കുന്നൊരാൾ തന്നെയാണു ഞാൻ.
"ഞാൻ മോറൽ പോലീസിങ്ങിനെ എതിർക്കുന്നു എങ്കിലും,.." എന്ന മുഖവുരയില്ലാതെ ചില കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുള്ളതിന്റെ കാരണവും അതു തന്നെയാണ്.
"Culture is the concern for others" എന്നാണു ഞാൻ കരുതുന്നത്. പബ്ളിക് / സോഷ്യൽ ഇടങ്ങളിൽ അപരർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുക എന്നതിനു തന്നെയാണ്, പൊതു ഇടങ്ങളിൽ ആയിരിക്കുമ്പോൾ, എന്റെ സ്വന്തം താൽപര്യങ്ങൾക്കുപരി ഞാൻ പ്രാധാന്യം കൊടുക്കുന്നത്.
"അപരർക്കുണ്ടാകുന്ന ബുദ്ധിമുട്ട്" എന്നത് നിർവചിക്കാൻ എളുപ്പമുള്ളൊരു സംഗതിയല്ല. "When a person tells you that you hurt them, you don't get to decide that you didn't."* , എന്നാണ് ഇതിനെ സംബന്ധിച്ച് എന്റെ അഭിപ്രായം.
അപരരെ Hurt ചെയ്യുന്ന നമ്മുടെ പ്രവർത്തി ഫിസിക്കൽ പോയിട്ട്, പലപ്പോഴും വെർബൽ പോലും ആയിരിക്കില്ല. നമ്മുടെ സാന്നിധ്യം കൊണ്ടു മാത്രം മുറിപ്പെടുന്ന ആളുകളുണ്ടായേക്കാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഈഗോ (Ego എന്നതൊരു മോശം വാക്കാണെന്നു ഞാൻ കരുതുന്നില്ല.) മുറിപ്പെടുന്നത് ശരീരം മുറിപ്പെടുന്നതിനോളം തന്നെയോ, ഒരു പക്ഷേ അതിലധികമോ വേദനയുണ്ടാക്കുന്ന സംഗതിയാണ്. എന്റെ ചുറ്റുമുള്ളവർക്കും അവരവരുടെ ഈഗോ അത്രയും തന്നെ പ്രിയപ്പെട്ടതാണെന്നു തന്നെ മനസ്സിലാക്കുക ഒരു സമൂഹ ജീവി എന്ന നിലയിൽ എന്റെ ചുമതലയാണെന്ന് ഞാൻ കരുതുന്നു. ആയതുകൊണ്ടു തന്നെ, ഒരു സ്ത്രീ സുഹൃത്തിനൊപ്പം ഒരുമിച്ചിരിക്കുന്നതു കണ്ടാൽ "Hurt" ആകുന്ന ആളുകളുടെ ഇടങ്ങളിൽ പരസ്‌‌പരം മാറിയിരിക്കാൻ ശ്രമിക്കും.

വീണ്ടും പറയട്ടെ, ഒരു തരത്തിലും രണ്ടുപേരുടെ (നിങ്ങളുടെ, അല്ലെങ്കിൽ ഒരു കൂട്ടത്തിന്റെ) സ്വകാര്യതയിൽ മൂന്നാമതൊരാൾ ഇടപെടുന്നതിനെ ന്യായീകരിക്കുകയല്ല. നിങ്ങളുടെ സ്വാതന്ത്ര്യം അപരർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്ന ധാരണ പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല എന്നു മാത്രം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്വാതന്ത്ര്യം മറ്റൊരാൾക്ക് ബുദ്ധിമുട്ടാകാതെ സൂക്ഷിക്കേണ്ടത് എന്റെ ബാധ്യതയാണ്; ഞാൻ മൂലം hurt ആകാതിരിക്കേണ്ടത് അപരരുടെ ബാധ്യത അല്ല തന്നെ. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ എന്റെ സ്വാതന്ത്ര്യത്തിന് പരിധികൾ നിശ്ചയിക്കുന്നതിൽ ഞാൻ യാതൊരു തെറ്റും കാണുന്നില്ല. ഓരോരുത്തരുടെയും സമൂഹം മാറിത്തുടങ്ങേണ്ടത് അവരവരിൽ നിന്നു തന്നെയാണ് എന്നു ഞാൻ കരുതുന്നു.


ഫൂട്ട്നോട്ട് : വെള്ളം കടക്കാത്ത അറയിലല്ല ജീവിക്കുന്നത്. മേൽ പറഞ്ഞതൊക്കെ ഇതെഴുതുമ്പോഴും പോസ്റ്റ് ചെയ്യുമ്പോഴുമുള്ള ധാരണകളാണ്. ഭൂതകാലത്തിൽ, ജനനം മുതൽ ഇന്നു വരെ, ആരെയും വേദനിപ്പിക്കാത്തൊരു സാത്വികനല്ല ഞാൻ. ഭാവിയിൽ ഒരു സീരിയൽ കില്ലറോ, ഇൻവെസ്റ്റ്മെന്റ് ബാങ്കറോ, സ്ട്രിപ്പറോ, പുരോഹിതൻ പോലുമോ ആയിക്കൂടായ്കയുമില്ല. സിസിഫസിനു കല്ലുരുട്ടാൻ കാരണങ്ങളുണ്ടായിരുന്നു; കാമു പറഞ്ഞത് മുഖവിലക്കെടുക്കാമെങ്കിൽ സന്തോഷവാനായിരിക്കാനും. എന്റെ കല്ല് ഇതൊക്കെത്തന്നെയാണ്.


ഫൂട്ട്നോട്ടിന്റെ ഫൂട്ട്നോട്ട് : സത്യത്തിൽ ഈ ഫേസ്ബുക്കിലെ ഞാനല്ല ഞാൻ. നിങ്ങൾ പലരും നേരിട്ട് കണ്ടിട്ടുള്ള ഞാൻ പോലും അല്ല ഞാൻ. ഞാൻ മൂക്ക് തോണ്ടി മേശക്കടിയിൽ തേയ്ക്കാറുള്ള, കാണുന്ന മനുഷ്യരെയൊക്കെ ജഡ്ജ് ചെയ്യാറുള്ള, എനിക്കു തന്നെ ഏതാണ്ടെല്ലാ ദിവസങ്ങളിലും കിറിക്ക് തോണ്ടാൻ തോന്നാറുള്ള ഒരു ബിലോ ആവറേജ് കൂതറമനുഷ്യൻ മാത്രമാകുന്നു.

*Quote from Louie, S5E3

ലേബൽ : ഫേസ്‌‌ബുക്കിലാവാമെങ്കിൽ ഇവിടേം ആവാം. 

Post has attachment
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ മാത്രമാണിങ്ങനെ, ബാക്കി എസ് എഫ് ഐ ഒക്കെ നല്ലതാണെന്നും പറഞ്ഞ് ന്യായീകരണത്തൊഴിലാളികൾ വന്നു തുടങ്ങിയിട്ടുണ്ട്. (No true Scotsman എന്നൊന്ന് ഗൂഗിൾ ചെയ്താൽ തീരാവുന്നതേ ഉള്ളു.)

ന്യായീകാരികളുടെ അറിവിലേക്കായൊരു വാക്ക്.
ഞാൻ പഠിച്ചത് കൊച്ചിൻ യൂണിവേഴ്സിറ്റി മെയിൻ ക്യാമ്പസ്സിൽ ആയിരുന്നു. അവിടുത്തെ എസ് എഫ് ഐ യും ഇക്കാര്യത്തിൽ വല്യ മോശമൊന്നും ഇല്ലായിരുന്നു. ഗുണ്ടായിസത്തിനും മോറൽ പോലീസിങ്ങിനും ആ ക്യാമ്പസ്സിലും ഒരു കുറവുമില്ലായിരുന്നു.

നേരിട്ട് അറിയാവുന്ന ക്യാമ്പസ്സുകളിലൊക്കെ എസ് എഫ് ഐ ആണധികാരബോധം കൈയ്യാളുന്ന ഒരു മൊബ് തന്നെയാണ്.
സമരങ്ങൾ നടത്തി അവകാശങ്ങൾ നേടിയെടുത്ത കഥകൾ ധാരാളം കേട്ടിട്ടുണ്ട്. ചെയ്തു തന്ന ഉപകാരങ്ങൾക്കു നന്ദിയുമുണ്ട്. അതു പക്ഷെ അധികാരപ്രയോഗങ്ങൾക്കുള്ള സ്വാതന്ത്ര്യമാണെന്നു ധരിക്കരുത്.
Photo

Post has attachment
പഞ്ചാരക്കത്തിന്റെ സമ്മാനം വന്നു.. :)

ഒന്നാമതായി, തമാശയെ തമാശയായിത്തന്നെ എടുക്കുമെന്നുറപ്പുള്ള ബഡിയെ കിട്ടിയതുകൊണ്ടാണ് ഇങ്ങനൊരു സീരീസ് എഴുതാമെന്നു കരുതിയത്.. ;))
രാജീവിനോടും സംഘാടകരോടും നന്ദി പറഞ്ഞ് ബോറാക്കുന്നില്ല.
എല്ലാർക്കും സ്നേഹം.. :)))

ശാന്ത കഴിഞ്ഞ് ജനവരി ഒന്നു മുതൽ ഇന്നലെ വരെ മിക്കവാറും എല്ലാ ദിവസം ചെറുതെങ്കിലും ഓരോ കത്ത് വച്ച് എഴുതുന്നുണ്ട്.. ചെർതായിട്ട് ഡയറി എഴുത്തും തുടങ്ങി.. അതിന്റെ സന്തോഷം വേറെ.. :))

കത്തെഴുതിയ സാങ്കൽപിക കാമുകി 30-32 വയസ്സുള്ള, ബാംഗ്ലൂർ ഐ ഐ എസ് സി യിൽ റിസർച്ച് ചെയ്യുന്ന ഒരു ഡിവോഴ്സീ ആണ്. പലയിടങ്ങളിലായി പി എച് ഡി ചെയ്യുന്ന രണ്ടുമൂന്ന് സുഹൃത്തുക്കളുടെ ഒരു മാഷപ്പ്. 20-25 കത്തുകളെഴുതി ഒരു കഥ പറയാനായിരുന്നു പ്ലാൻ. എപ്പഴത്തേയും പോലെ മുടങ്ങിപ്പോയി..
എഴുതിയ എല്ലാ കത്തും ഒരുമിച്ചെടുത്ത് ഒന്നൂടെ ഇവിടെ പേസ്റ്റുന്നു.. <3


#1
എത്രയും പ്രിയപ്പെട്ട രാജീവ്,
മറവികളിലും മൗനങ്ങളിലും ജീവിതത്തിന്റെ വലിയ സന്തോഷങ്ങൾ തേടുന്നൊരാളാണു ഞാൻ. സ്വന്തമെന്ന മിഥ്യാധാരണകളിലേക്ക് മൂഢയായി ചുരുങ്ങുന്നൊരുത്തി. ഇവിടെ എല്ലാവരേയും പോലെ തേനേ പാലേ എന്ന് പറഞ്ഞ് കത്തെഴുതാനൊന്നും എനിക്കറിയില്ല.
എനിക്ക് രാജീവിനെ ഇഷ്ടമാണെന്ന കാര്യം രാജീവിന് നന്നായി അറീയാം. അതിൽ കൂടുതൽ ഒരു സൂചന നൽകാൻ ഞാൻ അശക്തയാണ്. തുറന്നു പറയാനുള്ള മടി ഈ പ്ലാറ്റ്‌‌ഫോം നൽകുന്ന അനോണിമിറ്റി ഒഴിവാക്കിത്തരുന്നുണ്ട് എന്നതുകൊണ്ടു മാത്രമാണ് ഞാനിപ്പോൾ രാജീവിനോടിതു പറയുന്നത്. നേരിട്ടു സംസാരിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല ഫോൺനമ്പർ ഇല്ലാഞ്ഞിട്ടുമല്ല. എന്തു പറയണമെന്നാലോചിക്കുമ്പോൾ എന്റെ തൊണ്ട വരണ്ടു പോകുന്നതുകൊണ്ട് മാത്രമാണ് ഇത് ഇത്രനാൾ താമസിച്ചത്.

രാജീവ് തിരക്കിലാണെന്നറിയാം. പക്ഷെ, എന്തെങ്കിലുമൊരു റെസ്പോൺസ് ഞാൻ പ്രതീക്ഷിക്കും. ചില പ്രതീക്ഷകളാണല്ലോ നാമെല്ലാവരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...

പ്രിയ രാജീവിന് നന്മകൾ മാത്രം നേർന്നുകൊണ്ട് നിർത്തട്ടെ...
എന്ന് സ്വന്തം..#2
എത്രയും പ്രിയപ്പെട്ട രാജീവ്,
എനിക്കെന്റെ പ്രണയം, അസന്ദിഗ്ദമായൊരു കാത്തുനിൽപ്പാണ്. ഇടവഴിപ്പിരിവുകളിൽ പരസ്പരം തുണയാകാനുള്ള കാൽവയ്പുകളാണ്. പേരറിയാ വഴിയറിയാ നാട്ടിലേക്കുള്ള സമയം തെറ്റിയ യാത്രകളാണ്. മരത്തണലുകളിലും കടൽത്തീരങ്ങളിലും ചേർന്നുരുമ്മിയ തോളുകളാണ്.

പതിഞ്ഞൊരു കർക്കിടകസന്ധ്യയിൽ ചാഞ്ഞു പെയ്ത മഴനൂലിഴകളാൽ കുതിർന്നു പോയൊരു പുഞ്ചിരി മാത്രമേ രാജീവിനായി ഞാൻ കരുതി വയ്ക്കുന്നുള്ളു. പറഞ്ഞറിയേണ്ടതല്ലല്ലോ പ്രണയം..

നിലാവതിരിട്ട മുറ്റത്തെ, നിശാഗന്ധിയും മുല്ലയും പൂത്ത യാമങ്ങളിൽ നമുക്ക് പുസ്തകങ്ങൾക്കുള്ളിൽ മയിൽപീലികളാകാം. കുളക്കടവിലെ പായൽ പിടിച്ച കൽപടവുകളിൽ കിടന്നുകൊണ്ട് മൗനം പങ്കുവയ്ക്കാം.

നാം നടന്നു തീർത്ത വഴികളിൽ ബാകി വച്ചു പോന്ന കാൽപാടുകൾക്ക്, ഇന്നും തുടരുന്ന ഹൃത്തിന്റെ നിതാന്തമായ നിശബ്ദതയ്ക്ക്...

സ്നേഹം.
എന്നും നന്മകൾ.
രാജീവിന്റെ സ്വന്തം..#3
എത്രയും പ്രിയപ്പെട്ട രാജീവ്,

മഞ്ഞ്, തണുപ്പ്, പതിനാലാം നിലയിലെ ബാൽക്കണി കനിഞ്ഞു നൽകുന്ന ഒരു കീറ് ആകാശം, ഇനിയും തിരക്കു മാറീയിട്ടില്ലാത്ത തെരുവ്. ഗസലുകളിൽ രാത്രി പെയ്തു തുടങ്ങിയിട്ടേയുള്ളു. വിഷാദമായെങ്കിൽ കൂടി, ഇനിയും വിട്ടു പോകാൻ തന്നെയെങ്കിൽ കൂടി, ഇനിയും വന്നെത്തിയിട്ടില്ലാത്ത കാമുകനു വേണ്ടി എന്റെ ഹൃദയവും കാത്തിരിക്കുന്നു. മെഹ്ദി ഹസന്റെ ശബ്ദത്തിലെ പ്രണയവും വിഷാദവും ഒരു വേള എന്റെ കണ്ണിണകളിലെ മഷി തന്നെയാണെന്നു തോന്നിപ്പോകുന്നു.

മരവിച്ചുപോയ തൊലിച്ചീളുകൾക്കും, ശരത്കാലം കൊഴിച്ചുപോയ ഇലകൾക്കും, വസന്തം പൂവുമ്മകൾകൊണ്ട് ഉത്തരം നൽകും പോലെ രാജീവിൽ നിന്നും ഒരുത്തരം കിട്ടാനായി കാത്തിരിക്കുകയാണു ഞാൻ. കുറച്ചു നാൾ മുൻപു വരെ എനിക്കു ചുറ്റും കാറ്റിനു പോലും നിരാശയുടെ തളർന്ന സ്വരവും, കനവുമായിരുന്നു. കരളിൽ പ്രണയം തീപ്പോരുകളുടെ ചിത്രങ്ങൾ വരച്ചു തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. ഈ ശാന്തക്കാലം കഴിഞ്ഞാൽ ഇനിയെന്നെങ്കിലും എന്റെ പ്രണയം രാജീവിനെ അറീയിക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു മാത്രമാണു വീണ്ടും വീണ്ടും ഞാൻ കത്തുകളെഴുതുന്നത്.

എല്ലാ മഞ്ഞുകാലങ്ങളും ദേവദാരു മരങ്ങളുടെ അഗ്രശാഘിയിൽ കൊളുത്തി വെക്കുന്ന ഹൃദയമിറ്റുന്ന ചോരത്തുള്ളികൾ ഇക്കുറി എന്റേതുകൂടിയാണെന്നു മാത്രം പറഞ്ഞുകൊണ്ട്...

രാജീവിന് നന്മകൾ മാത്രം നേരുന്നു.
സ്വന്തം...#4
എത്രയും പ്രിയപ്പെട്ട രാജീവ്,

നിങ്ങളീ ആകാശം കാണുന്നുണ്ടോ? ഈ ചന്ദ്രൻ, ഈ നക്ഷത്രങ്ങൾ? വിഷാദാർദ്രമായ കണ്ണിണകളിൽ സുറുമയെന്നപോലെ നഗരത്തെ മൂടിനിൽക്കുന്ന നീലക്കറുപ്പുനിറം? ഇരട്ടവാലൻ തുരന്ന ഒറ്റനാളിയിലൂടെ ഉൾക്കഥകളിലേയ്ക്കും നഗ്നകാവ്യങ്ങളിലേയ്ക്കും പരസ്പരം ഏറുകണ്ണിട്ട് നോക്കിയ, അടുത്തടുത്തിരുന്ന രണ്ട് പുസ്തകങ്ങളായിരുന്നൂ നാം. എണ്ണിപ്പറയാൻ കഴിയാത്തൊരൊഴിവുദിവസത്തിൽ പരസ്പരമറിയാത്ത രണ്ടുപേർ നമ്മെ വായിച്ചു തുടങ്ങും. പതിയെപ്പതിയെ ഞാനൊരു ദ്വീപായി മാറും. ഏതു പായ്‌‌വഞ്ചിക്കും എത്ര പാതിരാവിലും അടുക്കാവുന്ന ഒന്ന്.

പ്രിയനേ, നീയൊരു കപ്പലായി മാറുക. നീ ബാധിച്ചയത്രയും എന്നെ ഇതുവരെ ആരും ബാധിച്ചിട്ടേയില്ല. നിന്നിൽ മറന്നിട്ടയത്രയും എന്നെ എനിക്കെവിടെയും നഷ്ടമായിട്ടേയില്ല. തിരമാലകൾ താണ്ടീ നീ വരിക. എന്റെ തീരത്തുറയ്ക്കുക. എന്റെയാകാശങ്ങൾ നാളേറെയായി നിന്നെമാത്രം കാത്തിരിക്കുന്നു.

ഒരുപക്ഷേ ഈ ഡിസംബറിനപ്പുറം ഇനിയൊരിക്കലും നമ്മിലേയ്ക്ക് സ്മൃതികളിലൂടെയല്ലാതെ നടന്നെത്താനാകാനെനിക്ക് കഴിഞ്ഞില്ലെന്നു വരാം. എന്നെ നീ കഴിഞ്ഞുപോയ കലണ്ടർത്താളുകളിലേക്ക് മാറ്റി വയ്ക്കാതിരിക്കുക.
നന്മകൾ മാത്രം നേർന്നുകൊണ്ട്,
സ്വന്തം...
#5
എത്രയും പ്രിയപ്പെട്ട രാജീവ്,

തിരക്കുകളിലായിരുന്നു. വീണ്ടും അതേ ബാൽക്കണി, അതേ നരച്ച ആകാശം, റെഡ്‌‌വൈൻ, പൈജാമകളില്ലാത്ത ദേശം.

ഏതു രണ്ടിടത്താണെങ്കിലും നിവർത്തി വച്ചൊരു ഭൂപടത്തിൽ ഒരു നേർരേഖകൊണ്ട് യോജിപ്പിക്കാവുന്ന രണ്ടു ബിന്ദുക്കൾ മാത്രമാണു നമ്മളെന്നു തോന്നും വിധം, പിടിച്ചു വച്ചില്ലെങ്കിൽ വിപരീത ദിശകളിലേക്ക് പറന്നു പോയേക്കാവുന്ന രണ്ട് അപ്പൂപ്പൻ താടികളാണു നാമെന്നു തോന്നും വിധം, തലയിൽ നിന്നും ആഴ്ചത്തിരക്കുകളിറങ്ങിപ്പോയിരിക്കുന്നു.

പ്രണയിക്കപ്പെടുന്നില്ലെങ്കിൽ കൂടി, പ്രണയത്തിലാണെന്നു സ്വയം പറഞ്ഞു വിശ്വസിപ്പിക്കാനൊരു രസമുണ്ട്. ഇക്കാണായ മനുഷ്യരൊക്കെയും പ്രണയിക്കുന്നതെന്തിനാണെന്നോർത്ത് പാഴാക്കിക്കളഞ്ഞ കൗമാരവും, യൗവ്വനത്തിന്റെ സിംഹഭാഗവും വെറുതെപോയെന്നു തോന്നിപ്പോകുന്നു.

സമ്മാനം ഇഷ്ടപ്പെട്ടെന്നു കരുതുന്നു. അതും കൊണ്ടൊരു യാത്രപോകുക. എന്നെയും കൊണ്ടൊരു യാത്ര പോകുക. ഇതുവരെ രാജീവ് എന്നോടൊന്നും പറഞ്ഞിട്ടില്ല. രാജെവ് ഇതിനെയൊരു കളിതമാശയായി മാത്രമാണെടുത്തിട്ടുള്ളതെന്നറിയാം. ചരിവുതലങ്ങൾ ഉരുളൻ കല്ലുകളെ പ്രണയിച്ചുകൂടെന്നറിയാഞ്ഞിട്ടല്ല. ജീവിതം യുക്തികൊണ്ടു മാത്രം ചമയ്ക്കാവതല്ലല്ലോ..

നന്മകൾ മാത്രം നേർന്നുകൊണ്ട്,
സ്വന്തം...#6
എത്രയും പ്രിയപ്പെട്ട രാജീവ്,

അവിടെ സുഖമാണോ എന്നുപോലും ചോദിക്കാതിരിക്കുന്നത് മറ്റൊരാളുടെ സുഖവിവരം അന്വേഷിക്കാൻ മാത്രം സുഖമൊന്നും സ്വയമനുഭവിക്കുന്നുണ്ടെന്നു തോന്നാത്തതുകൊണ്ടാണ്. കുഴപ്പങ്ങളില്ലെന്നു കരുതുന്നു.

പ്രണയിക്കാത്ത മനുഷ്യർ വന്യതകളിൽ ഒറ്റയ്ക്കൊഴുകുന്ന നദികൾ പോലെയാണെന്നു പറഞ്ഞതാരായിരുന്നു? മറന്നുപോയി. മഴപ്പോരുകളും പനിക്കോളുകളുമറിയാതെ, വള്ളപ്പാടും വലപ്പാച്ചിലുകളുമില്ലാതെ അവർ അവരവരുടെ കാലങ്ങളെഴുതുന്നു. രാജീവിന്റെ കമന്റ് കണ്ടു. എനിക്കിപ്പോൾ പ്രതീക്ഷകളൊന്നുമില്ല. വെറുതെ എഴുതിക്കൊണ്ടിരിക്കുന്നുവെന്നുമാത്രം. ഒഴുക്കിൽ പെട്ട മരം പോലെ നനഞ്ഞും പാതി ദ്രവിച്ചും എന്നെങ്കിലുമെത്തിച്ചേരാനിടയുള്ളൊരു കടൽ കാത്ത് കാറ്റത്താടി നിൽക്കുന്നു.

മരിച്ചവരുടെ ശബ്ദരേഖകൾ മിന്നാമിനുങ്ങുകൾ പ്രക്ഷേപണം ചെയ്യുന്ന രാത്രികളിലൊന്നിലെങ്കിലും, ഒരു സ്വപ്നമായെങ്കിലും രാജീവ് എന്നെ അറിയുമെന്നു തന്നെ ഞാൻ കരുതുന്നു. ആ രാവിലേക്ക് ജീവിച്ചിരിക്കുന്നു.

നന്മകൾ മാത്രം നേർന്നുകൊണ്ട്,
സ്വന്തം...
#7
എത്രയും പ്രിയപ്പെട്ട രാജീവ്,

തിരക്കുള്ളൊരു നിരത്ത് കുറുകെ കടക്കുമ്പോൾ പാതിയിൽവച്ച് സ്വയം മറന്ന് പൂക്കളും പൂമ്പാറ്റകളുമായി പറന്നു പോകുന്ന പോലെ, ജീവിതം മാർകേസിന്റെ കഥയിലൊരു മഴ പോലെ, കാണുന്ന കാഴ്ചകളിലെല്ലാം എനിക്കുവേണ്ടി മാത്രം ഒരു മഴവില്ലൊളിഞ്ഞിരിക്കുന്നതുപോലെ... നമ്മൾ നല്ലൊരു കഥയായിരുന്നുവല്ലേ രാജീവ്?

കഥയെ ഉള്ളിൽ കൊരുത്തെടുത്തെങ്കിലും കഥ തീരുമ്പോഴും നായകനു നെറ്റിയിലൊരുമ്മയെങ്കിലും കൊടുക്കാൻ കഴിയാത്തതിന്റെ വിഷമം മാത്രം ബാക്കിയാകുന്നു. ഇനി നമ്മളില്ല. കത്തുകളും.

ഇനിയെനിക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ തെളിഞ്ഞു തെളിഞ്ഞു കാണുന്ന ശൂന്യസ്ഥലികളിലേക്ക് ഉള്ളിലോർമ്മകൾ നിറച്ച കടലാസു വിളക്കുകൾ പറത്തണം, ഓർമ്മച്ചൊരുക്കുകളങ്ങനെ കടലാഴത്തിലാഴണം, ചിലതൊക്കെ പവിഴപ്പുറ്റുകളിലടക്കപ്പെടണം, പിന്നെയും ശേഷിക്കുന്നവ മിന്നാമിന്നികളാവണം. ബലമില്ലാത്ത ചുവരുകളാൽ നിലം പൊത്തുന്ന മൂന്നാമിടങ്ങളിൽ നനമണ്ണിൽ കാതു ചേർത്തു കിടക്കണം....

നന്മകൾ മാത്രം നേർന്നുകൊണ്ട്,
സ്വന്തം...
Photo
Wait while more posts are being loaded