Profile cover photo
Profile photo
Saswath S Suryansh
10,598 followers -
Research is what I'm doing when I don't know what I'm doing.
Research is what I'm doing when I don't know what I'm doing.

10,598 followers
About
Saswath S Suryansh's posts

Post has attachment
A lot of prizes to win this time. Just click on the link, sign in/sign up and register yourself for the challenge.

ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്ത പ്രകാരം ആകെ 14 ട്രില്യണ്‍ രൂപ വിലമതിക്കുന്ന 500/1000 നോട്ടുകള്‍ പിന്‍വലിച്ചതില്‍ 3 ട്രില്യണ്‍ ആര്‍ബിഐയില്‍ തിരിച്ചെത്തില്ല എന്നൊരു എസ്റ്റിമേറ്റ്‌ ഉണ്ടത്രേ. എക്കണോമിക്‌ ടൈംസ് ആണ് ആദ്യം ഇത് പുറത്തു വിട്ടത്‌. അത് കൊണ്ട് തന്നെ എത്രത്തോളം ശരിയാണെന്നോ കുറച്ച് തള്ളുണ്ടോ എന്നോ അറിയില്ല. ശരിയായ കണക്കുകള്‍ ഡിസംബര്‍ 31നു ശേഷമേ കിട്ടുകയുള്ളൂ.

അക്കൌണ്ടിംഗ് ടേംസില്‍ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തത് അതേ പടി നടക്കുമോ എന്ന് സംശയമുണ്ട്‌. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബറാവു കഴിഞ്ഞ ആഴ്ച ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തില്‍ എഴുതിയത് അനുസരിച്ച് 75% മാത്രമേ തിരിച്ച് വരാന്‍ സാധ്യതയുള്ളൂ എന്നായിരുന്നു. അതായത്‌ 14 x 0.75 = 10.5 ട്രില്യന്‍. ഇതും എക്കണോമിക്‌ ടൈംസ് റിപ്പോര്‍ട്ടും ഏതാണ്ട് അലൈന്‍ഡ് ആണ്. ഡിസ്പോസ് ചെയ്യപ്പെടാവുന്ന ബ്ലാക്ക്മണി 3.5 ട്രില്യന്‍ ആണ് സുബ്ബറാവുവിന്റെ കണക്കില്‍. ഇ.ടി. പറയുന്നത് 3 ട്രില്യന്‍. എന്ത് ബെയ്സ് വെച്ചുള്ള എസ്റ്റിമേറ്റ്‌ ആണെന്ന് അറിയില്ല.

ഫോര്‍ബ്‌സ് പറയുന്നത് ഇത് ആര്‍ബിഐയുടെ പ്രോഫിറ്റ് ആയി മാറും എന്നാണ്. അതിന് കാരണം ഉണ്ട്. സര്‍ക്കുലേഷനില്‍ ഉള്ള കറന്‍സി ഒരു പ്രോമിസറി നോട്ട് ആണല്ലോ. ആര്‍ബിഐ ഗവര്‍ണര്‍ ഒപ്പിട്ട വാചകം പറയുന്നത് "I promise to pay the bearer the sum of five hundred rupees" എന്നാണ്. അതായത്‌ ഇത് ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം ഒരു ബാദ്ധ്യതയാണ്. അക്കൌണ്ടിംഗ് അറിയുന്നവര്‍ക്ക് ഇത് ബാലന്‍സ്‌ ഷീറ്റില്‍ ലയബിലിറ്റി സൈഡില്‍ എഴുതാനുള്ള ഐറ്റം ആണെന്ന് മാത്രം പറഞ്ഞാല്‍ മതിയാകും. അപ്പോ 3 ട്രില്യന്‍ (അഥവാ 3 ലക്ഷം കോടി) രൂപ ഡിസംബര്‍ 30നുള്ളില്‍ തിരിച്ച് എത്തിയില്ല അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ അത്രയും രൂപയുടെ ബാധ്യത ആര്‍ബിഐയുടെ തലയില്‍ നിന്നും ഒഴിഞ്ഞു എന്നാണ് അര്‍ത്ഥം. പ്രോഫിറ്റ് ആന്‍ഡ്‌ ലോസ് സ്റ്റേറ്റ്മെന്റില്‍ ഇത്രയും രൂപ പ്രോഫിറ്റ് ആയി മാറും. ആര്‍ബിഐ ആക്റ്റ്‌ അനുസരിച്ച് ആര്‍ബിഐയുടെ ലാഭം ഗവണ്‍മെന്റിലേക്ക്‌ കൈമാറണം. ഗവണ്‍മെന്റിന്റെ ബുക്കില്‍ ഈ വര്‍ഷം 3 ട്രില്യന്‍ രൂപ അഡീഷനല്‍ വരുമാനം കാണിക്കും.

എന്നാല്‍ ഈ പ്രോമിസറി നോട്ടുകളില്‍ കുറെ ഒപ്പിട്ട ഡി സുബ്ബറാവുവിന് ഇതില്‍ സംശയമുണ്ട്‌. പ്രധാനമായും ഈ ലയബിലിറ്റിയുടെ സ്വഭാവത്തെ കുറിച്ചാണ് അത്. ഈ പ്രതീക്ഷിക്കുന്ന 3.5 ട്രില്യന്‍ രൂപ ആര്‍ബിഐ ഒരു തുടര്‍ബാധ്യത (continuing liability) ആയി ട്രീറ്റ്‌ ചെയ്യുമോ അതോ നേരത്തെ പറഞ്ഞ പോലെ ബാധ്യത തീര്‍ന്നതായി (extinguished liability) കണക്കാക്കുമോ? ആദ്യത്തേതാണെങ്കില്‍ 3.5 ലക്ഷം കോടി രൂപയുടെ ഒരു സ്പെഷ്യല്‍ റിസര്‍വ്‌ ഉണ്ടാക്കി ലയബിലിറ്റി സൈഡില്‍ കാണിച്ചാല്‍ പ്രശ്നം തീരും. സുബ്ബറാവു ഈ സംശയം ഉന്നയിക്കാന്‍ കാരണം, നേരത്തെ പറഞ്ഞ പ്രോമിസ്‌ ആണ്.

ആര്‍ബിഐക്ക് ആ കൊടുത്ത പ്രോമിസ്‌ അഥവാ ഒബ്ലിഗേഷനില്‍ നിന്നും സ്വയം പിന്മാറാനുള്ള അധികാരം ഉണ്ടോ എന്നതാണ് സുബ്ബറാവു ഉയര്‍ത്തുന്ന പ്രധാനപ്രശ്നം. (ഈ ചോദ്യം ദീപക്‌ ശങ്കരനാരായണനും ബോണി കുര്യാക്കോസും ഉള്‍പ്പെടെ പലരും ചോദിക്കുന്നത് കണ്ടിരുന്നു.) ഇനി ഇപ്പോഴുള്ള നിയമം ഇക്കാര്യത്തില്‍ അവ്യക്തമാണെങ്കില്‍ പുതിയ നിയമം പാസാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും സുബ്ബറാവു വിരല്‍ ചൂണ്ടുന്നുണ്ട്. ഇത്രയും തുക ഗവണ്മെന്റിന്റെ പ്രോഫിറ്റ് ആയി കാണിക്കുന്നത് വിചാരിക്കുന്നത്ര സിമ്പിള്‍ അല്ല, മറിച്ച് വളരെ കോംപ്ലക്സ്‌ ആയ, ഒരു പാട് നൂലാമാലകളും അത് പോലെത്തന്നെ ആഫ്റ്റര്‍ എഫക്റ്റ്സും ഉള്ള പ്രോസസ് ആയിരിക്കുമെന്ന് പറയാതെ പറയുന്നുണ്ട് അദ്ദേഹം.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഇത്രയും ഞാന്‍ കഴിഞ്ഞ ആഴ്ച ഒരു പ്രൈവറ്റ്‌ പോസ്റ്റില്‍ കമന്റ്സ് ആയി എഴുതിയതാണ്. ഇപ്പോഴത്തെ അപ്പ്‌ഡേറ്റ്സ് പ്രകാരം ഇത് വരെ സുമാര്‍ ആറു ലക്ഷം കോടി (ആറു ട്രില്യന്‍) രൂപയുടെ കറന്‍സി ആണ് ആര്‍ബിഐയില്‍ തിരിച്ചെത്തിയത്‌. ഇനിയും പഴയ 500ഉം 1000ഉം കൈവശം വെച്ച സാധാരണക്കാര്‍ എണ്ണത്തില്‍ കുറവാവാനാണ് സാദ്ധ്യത. ഉദ്ദേശിച്ചതിനുമപ്പുറം പണം സ്റ്റാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകണം. ഇതിൽ കുറെയൊക്കെ ലോൺ തിരിച്ചടവുകളുടെയും മറ്റും പേരിൽ തിരിച്ച് ബാങ്കിൽ എത്തും. കൂടാതെ സാധാരണക്കാരന്റെ പണവും തീര്‍ച്ചയായും കാണും. എന്നാലും ഒരു രണ്ട്-മൂന്ന്‍ ട്രില്യൺ രൂപ കൂടിയേ മാക്സിമം പോകാൻ സാധ്യതയുള്ളൂ. അതായത്‌, assuming all other factors constant, ഇപ്പോഴത്തെ ബഡ്ജറ്റ്‌ ഡെഫിസിറ്റ് ആയ 3.9% of GDP കവര്‍ ചെയ്യാന്‍ ഉള്ള ലാഭം ആര്‍ബിഐ മാത്രം അച്ചീവ്‌ ചെയ്യേണ്ടതായിരുന്നു. (Obviously, that won't happen since a lot of things have gone wrong.)

Forbes article:-
http://www.forbes.com/sites/timworstall/2016/11/17/indias-rs-500-and-1000-demonetisation-is-lowering-interest-rates-and-also-inflation/#363b508e2edf

Subbarao's article:-
http://www.business-standard.com/article/economy-policy/full-text-of-former-rbi-governor-d-subbarao-s-views-on-demonetisation-116111601524_1.html

DEMONetization

ഇത്തരം ഒരു ഡ്രാസ്റ്റിക് മൂവ് എത്രത്തോളം മോശമായി എക്സിക്യൂട്ട് ചെയ്യാമോ, അതിന്റെ അങ്ങേയറ്റമാണ് സർക്കാരും ആർബിഐയും കാണിച്ച് കൊണ്ടിരിക്കുന്നത്.

ഡിസാസ്റ്റർ മാനേജ്മെന്റ് ലിറ്ററേച്ചറിൽ പറയുന്ന പ്രകാരം പത്തിലധികം മരണങ്ങൾ ഉണ്ടായാൽ ഒരു സംഭവത്തെ ഡിസാസ്റ്റർ ആയി പ്രഖ്യാപിക്കാം എന്നാണ്. രാജ്യമൊട്ടാകെ ഈ ഡീമോണിറ്റൈസേഷൻ കാരണം ഉണ്ടായ ഡെത്ത് ടോൾ അഥവാ മരണസംഖ്യ ഇന്നത്തോടെ 40 കടന്നു എന്നാണ് വായിച്ചത്. അവധിദിനങ്ങളടക്കം മൂന്ന് ദിവസം തുടർച്ചയായി 18 മണിക്കൂർ വെച്ച് ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് കുഴഞ്ഞു വീണു മരിച്ച 56 വയസ്സുകാരനായ ബാങ്ക് മാനേജർ മുതൽ പൊരിവെയിലത്ത് ക്യൂവിൽ നിന്നവരും, ഇങ്ങ് കേരളത്തിൽ ആശുപത്രിയിൽ ബില്ലടക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് മെച്ചപ്പെട്ട ചികിത്സ തേടാൻ കഴിയാതെ പോയവരും, എന്തിന് പിറന്ന് വീണ നവജാതശിശു വരെ ഇത് കാരണം രക്തസാക്ഷികളാകേണ്ടി വന്നു. ഇനിയെങ്കിലും ഇതൊരു ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം എടുക്കണം.

ഇത്രയും മരണങ്ങൾ വെറും കൊളാറ്ററൽ ഡാമേജ് മാത്രം ആയി കാണുന്ന ഭക്തന്മാരോട് എന്ത് പറയണമെന്ന് സത്യമായും എനിക്ക് അറിഞ്ഞു കൂട. 

Post has shared content
Today, you've got a chance to win your own OnePlus 3. All you have to do is like this post and share your favorite ‪#‎OnePlus3‬ feature in the comments!

Rules:
1. Like this post.
2. Share your favorite #OnePlus3 feature in the comments.
3. This contest closes at 10 PM Eastern time, August 18.

This contest is open to participants in all oneplus.net shipping countries
Animated Photo

Post has attachment
രാവൂനെ ടാഗ് ചെയ്യുന്ന ഇവന്റ് തുടങ്ങീട്ട്ണ്ടത്രേ. അല്ലേലും ഇവന്റുകൾ എന്നും എനിക്കൊരു വീക്ക്നെസ്സ് ആയിരുന്നല്ലോ. +Ravanan Kannur​

Post has attachment
A classic example of Marketing Myopia too.

Post has attachment
Tum Kanhaiya ke saath ho ya unke khilaaf ho, ek baat toh maanna hi padega ji. Admit it. This is the best sloganeering that we have seen in recent times. Sirf us slogan ka lyrics hi nahin, jis tarike se apna aawaz, apna sharir ka istamal kar raha hai woh, yeh dekh kar rongate khade ho rahe hain mera. Aur yeh poora josh se, gahrayiyon se kehta hai Kanhaiya. #SunRahaHaiNaTu #AStarHasBorn

https://www.youtube.com/watch?v=3AcV4iC-cNY

Post has attachment
സംസ്ഥാന ഫിലിം അവാർഡുകളിൽ ഏറ്റവും നിരാശ തോന്നിയത് മികച്ച ഛായാഗ്രാഹകൻ അനാർക്കലി ചെയ്ത സുജിത് വാസുദേവ് അല്ല എന്നതിലാണ്. അടുത്ത കാലത്തൊന്നും ഒരു സിനിമയുടെ ക്യാമറ എന്നെ ഇത് പോലെ പിടിച്ചിരുത്തിയിട്ടില്ല. അനാർക്കലി കാണാത്തവർ ഉണ്ടെങ്കിൽ ഇവിടെ ഷെയർ ചെയ്ത സാഹിബാ എന്ന പാട്ട് കണ്ടാൽത്തന്നെ ഒരു ചെറിയ ഐഡിയ കിട്ടും. ഇതിലെ ഓരോ ഷോട്ടിലെയും ലൈറ്റിങ്ങ്, ഫ്രെയിംസ്, ക്യാമറ മൂവ്മെന്റ്സ്, ആങ്കിൾ എന്നിവ മനസ്സിരുത്തി കാണണം. (ഇതിന്റെ എഡിറ്റിങ്ങ്, ഡിജിറ്റൽ ഇമേജിങ് എന്നിവയും എടുത്ത് പറയേണ്ടതാണ്.) മുഖ്യ സിനിമാട്ടോഗ്രാഫർക്കും അസിസ്റ്റന്റ് ക്യാമറാമെന്നിനും ഹെലിക്യാം കൈകാര്യം ചെയ്തവർക്കും എല്ലാം നന്ദി പറയുന്നു.

+Sujith Vaassudev​ Kudos to you man!

https://m.youtube.com/watch?v=lOqPLzm7jo8

Post has attachment
സിമിയും സുരാജും ചോദിക്കാത്ത ചോദ്യം ചോദിക്കാം. എനിക്ക് സരിതാ നായർ എന്ന തട്ടിപ്പുകാരി എന്ത് ചെയ്യുന്നു എന്നത് വിഷയമേയല്ല. പക്ഷേ സംസ്ഥാന മുഖ്യമന്ത്രി എന്ത് പറഞ്ഞു എന്നത് വിഷയമാണ്. അത് കൊണ്ട് ചോദ്യം ഇതാണ്.

ജുഡീഷ്യൽ കമ്മീഷൻ മുൻപാകെ കൊടുത്ത മൊഴിയിലോ നിയമസഭയിൽ കൊടുത്ത മറുപടികളിലോ ഉമ്മൻ ചാണ്ടി കള്ളം പറഞ്ഞു എന്ന് നിങ്ങൾ കരുതുന്നുണ്ടോ? (പത്രസമ്മേളനങ്ങൾ തൽക്കാലം അവിടെ നിൽക്കട്ടെ.)

-
votes visible to Public
92%
ഉമ്മൻ ചാണ്ടി കള്ളം പറഞ്ഞു
8%
ഉമ്മൻ ചാണ്ടി പറഞ്ഞതെല്ലാം സത്യമാണ്

Post has attachment
അടുത്ത ചെസ്റ്റ് നമ്പർ കൈപ്പറ്റാനായി 'മാർക്ക് ആര്യാടൻ' ഉടനെ സ്റ്റേജിന്റെ പിന്നിൽ എത്തേണ്ടതാണ്.
Photo
Wait while more posts are being loaded