Profile cover photo
Profile photo
Akhil Krishnan S
2,070 followers
2,070 followers
About
Posts

'Double coincidence of wants', രണ്ടാളുടേയും ആവശ്യങ്ങൾ തമ്മിൽ പൊരുത്തപ്പെടണമെന്നു പറയേണ്ടതേയുള്ളൂ. അതിനെ 'ദ്വന്ദപക്ഷസ്പൃഹസന്ധി' എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

#അതല്ലേഹീറോയിസം #തരൂരിസം

Add a comment...

Post has attachment
പ്ലസു പൂട്ടാൻ പോണ സ്ഥിതിക്ക് പോയി മാസ്റ്റോഡോണിൽ കുറ്റിയടിച്ചിട്ടുണ്ടു്. (മലയാളികൾക്കായുള്ള ഒരു ഇൻസ്റ്റൻസ് http://aana.site -ൽ തുറന്നിട്ടുണ്ട്) ദേ ടെക്കി ചളിപറയാൻ +Subin PTയെ +Prime Jyothiതിരക്കുന്നു.
Add a comment...

ഇന്ത്യയിൽ കൃഷിഭൂമിയുടെ 72%വും തുണ്ട്ഭൂമി (2 ഹെക്ടറിൽ കുറവ്) ആണെന്നാണു എക്കണോമിക് സർവേ 2016-17 പറഞ്ഞിരുന്നത്. NSSO 70 പറയുന്നത് ഒരു ഹെക്ടറെങ്കിലും കൈയിലുള്ളവർക്കേ ചിലവു നീക്കിപോകാൻ കഴിയൂ എന്നാണു്. 65%വും ഇതിനു താഴെയാണുള്ളത്.

ഇക്കഴിഞ്ഞ എക്കണോമിക് സർവേ (2017-18) പറയുന്ന ഒരു കാര്യം ഇന്ത്യയിൽ കാര്യമായി 'Feminization of agriculture' നടക്കുന്നുണ്ടെന്നാണു്. പുരുഷന്മാർ മെച്ചപ്പെട്ട ജീവിതം തേടി നഗരത്തിലേക്ക് മൈഗ്രേറ്റ് ചെയ്യുമ്പോൾ നാട്ടുമ്പുറങ്ങളിൽ സ്ത്രീകൾ കൃഷിയിൽ തളച്ചിടപ്പെടുകയാണു്.

Add a comment...

നിഷേധത്തിന്റെ/വൈരുദ്ധ്യത്തിന്റെ പുസ്തകമാണു മഹാഭാരതം. ഭീഷ്മപർവത്തിൽ യുദ്ധത്തിന്റെ ഒന്നാം ദിവസം വരുന്ന ഗീതയിൽ കൃഷ്ണൻ പറയുന്നത്:
"ഹതോ വാ പ്രാപ്സ്യസി സ്വർഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയ യുദ്ധായ കൃതനിശ്ചയഃ"   (3:37)
(തോറ്റാൽ നിനക്ക് വീരന്മാരേപ്പോലെ സ്വർഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയേയും അനുഭവിക്കാം. അതിനാൽ യുദ്ധം ചെയ്യുവാനുറച്ച് എഴുന്നേൽക്കുക, അർജ്ജുനാ) എന്നാണു്.
യുദ്ധം പതിനെട്ടു ദിവസം കൊണ്ടുകഴിഞ്ഞ്, നാല് പർവ്വവും മറിഞ്ഞ് സൗപ്തികപർവ്വത്തിലെത്തുമ്പൊൾ അശ്വദ്ധാമാവ് രാത്രിയിൽ പടപ്പാളത്തിൽ തീയിടുന്നു. രണ്ടുപക്ഷത്തും വിരലിലെണ്ണാവുന്നവർ മാത്രം ബാക്കിയെന്ന അവസ്ഥയിൽ അവിടെയെത്തുന്ന ഉഗ്രശ്രവസ്സ് പറയുന്നത് :
"ജയോഽയമജയാകാരോ ജയസ്തസ്മാത്പരാജയഃ"
(ജയമിവിടെ തോൽവിയുടെ ആകാരം പൂണ്ടിരിക്കുന്നു. ജയമായി നിങ്ങൾ കരുതിയത് വാസ്തവത്തിൽ പരാജയമായി ഭവിച്ചിരിക്കുന്നു)
എന്നും. മുൻപറഞ്ഞതിനു നേർവിരോധം.
തുടർന്ന് ശാന്തിപർവ്വത്തിലെ കർണ്ണരഹസ്യം, സ്ത്രീപർവ്വത്തിലെ ഗാന്ധാരീവിലാപം, അശ്വമേധപർവത്തിലെ കീരിയുടെ സംഭാഷണം, ദുശ്ശളയുടെ പ്രാർത്ഥന, ആശ്രമവാസികപർവ്വത്തിലെ കുന്തിയുടെ വനപ്രവേശം, സ്വർഗ്ഗാരോഹണപർവ്വത്തിലെ പാണ്ഡവരുടെ നരകപ്രവേശവും ദുര്യോധനന്റെ സ്വർഗ്ഗാരോഹണവുമെല്ലാം ഈ പരാജയത്തെ ഊട്ടിയുറപ്പിക്കുന്നുമുണ്ടു്.

Add a comment...

ഇളയിടം പറയുന്നപോലെ 'ഒരു കൗതുകമുള്ള കാര്യന്തെന്ന്വച്ചാൽ' നമ്മളു പൊതുവേ രാമായണം എഴുതിയതു വാൽമീകിയാണെന്ന് പറയുമെല്ലോ. പക്ഷേ ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന രാമൻ (അല്ലെങ്കിൽ ഇന്നുള്ള ദൈവാവതാരമായ രാമനെ കാണുന്നത്) അദ്ധ്യാത്മരാമായണത്തിലാണ്. തുളസീദാസന്റെ രാമചരിതമാനസവും എഴുത്തച്ഛന്റെ കിളിപ്പാട്ടുമൊക്കെ ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ബ്രഹ്മാണ്ഡപുരാണത്തിന്റെ ഭാഗമായി വരുന്ന ഇതിന്റെ കർത്തൃത്വം ആരോപിക്കുന്നത് വ്യാസനിലാണു്‌. ചുരുക്കത്തിൽ പോപ്പുലർകൾച്ചറിലെ രാമായണം വാൽമീകിയുടേതല്ല, വ്യാസന്റേതാണു്. വാൽമീകിയുടെ രാമൻ ദൈവമല്ല, ഇക്ഷാകുവംശത്തിൽ പെട്ട മനുഷ്യനായ രാജാവു മാത്രമാണു്.
Add a comment...

വിശ്വാസവും തത്ത്വശാസ്ത്രവും തമ്മിലുള്ള പോര്, ഇടശ്ശേരിയുടെ 'തത്ത്വശാസ്ത്രങ്ങൾ ഉറങ്ങുമ്പോൾ' എന്ന കവിത.

'വിധിയാണെല്ലാം കാര്യം, വിശ്വസിക്കുന്നു പിതാ-
വതിനാൽത്തനിക്കില്ലാ ഭാരമീ യാതൊന്നിലും.
ചരിത്രമത്രേ സത്യം വാദിച്ചു മകൻ,
എല്ലാം ചരിത്രപരമായ സംഭവവികാസങ്ങൾ.'

#സമകാലികം
Add a comment...

Post has attachment
ബാലചന്ദ്രൻ ചുള്ളിക്കാടിനെ പൊട്ടിച്ചിട്ടേ ഇനി ബാക്കി കാര്യോള്ളൂ. #അല്ലപിന്നെ

https://nanthuni.wordpress.com/2018/09/27/post_34/
Add a comment...

അതേയ്, ആഡോൺ അല്ലാതെ ലിനക്സിൽ ഒരു സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള എളുപ്പവഴി പ്ലീസ്. /etc/hosts പറയരുത്. ഗൂഗിളിൽ സേർച്ച് ചെയ്തിട്ടാണു സൈറ്റെടുക്കുന്നതെങ്കിൽ ലോക്കൽഹോസ്റ്റിനെ അവിടുന്നു കിട്ടുന്ന ഐപി ഓവർറൈഡ് ചെയ്യുന്നു. ഡി.എൻ.എസ്. മാറ്റാനും നിർവ്വാഹകമില്ല.

+ശ്യാം കുമാര്‍ +Prime Jyothi +praveenp +Subin PT
Add a comment...

Post has attachment
കേരളവുമായി ബന്ധപ്പെട്ട് പുതുതായിറങ്ങുന്ന റിസർച്ച് ജേണലുകൾ ഈ ടെലഗ്രാം ചാനലിൽ കിട്ടും..

https://t.me/keralascholars
Add a comment...

കൊടുക്കുന്ന പണത്തിനു ഒരു സോഷ്യൽ ഓഡിറ്റിനു സാധ്യതവേണം എന്ന പ്രതിപക്ഷനിലപാടിനോട് എനിക്ക് അനുകൂലമാണു്. നികുതിയിൽ സർക്കാരിനു കിട്ടുന്ന പണത്തിനെ വിനിയോഗം - ബജറ്റ് അവതരണം, പാർലമെന്റിലെ ബജറ്റിന്റെ ചർച്ച, ഡിപാർട്ട്മെന്റ് കമ്മിറ്റിയുടെ സ്ക്രൂട്ടിണി, ഡിമാന്റ് ഫോർ ഗ്രാന്റിന്മേലുള്ള വോട്ടെടുപ്പ്, (പോളിസി കട്ട്, എക്കണോമി കട്ട്, ടോക്കൺ കട്ട് മോഷനുകൾ) അപ്രോപ്രിയേഷൻ ബില്ലിന്റെ പാസിങ്ങ്, ഫിനാൻസ് ബില്ലിന്റെ പാസിങ്ങ് - ഇങ്ങനെ കുറേയധികം വഴികളിലൂടെ കടന്നുപോയിട്ടാണു സാധ്യമാക്കുക. ബജറ്റിൽ നിന്നും വകമാറ്റി ചിലവഴിക്കണമെങ്കിൽ Supplementary grant, Additional grant, excess grant, vote of grant - പോലത്തെ മുൻപറഞ്ഞ വഴികളിലൂടെയേ നടക്കൂ. പൗരൻ നിർബന്ധമായും കൊടുക്കേണ്ട revenue reciept -ന്റെ മേലിൽ ഇത്രയും ക്രമീകരണങ്ങളുള്ളപ്പോൾ, ഒരു നിബന്ധനയുമില്ലാതെ നമ്മുടെ ഇഷ്ടപ്രകാരം കൊടുത്തപണത്തിനു ഓഡിറ്റിങ് ലഭ്യമാകണം എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല (പ്രത്യേകിച്ചും ഇതിന്മേൽ പ്രത്യേകിച്ച് ലെജിസ്ലേറ്റീവിനു റോളില്ലാതെ എക്സിക്യൂട്ടീവ് തീരുമാനമനുസരിച്ചാണു ചിലവാക്കുന്നു എന്നതിനാൽ) എന്നു കരുതി പൈസ കൊടുക്കും മുൻപേ ഇന്നതിന്നതൊക്കെ ചെയ്തു കാണിച്ചിട്ടേ ഞാൻ കാശ് തരൂന്ന് പറയുന്ന 'പക്ഷേ'ക്കാരോട് കണ്ടം വഴി ഓടാൻ പറയാനേ പറ്റൂ..

Add a comment...
Wait while more posts are being loaded