Profile cover photo
Profile photo
M.SANG ..
278 followers
278 followers
About
M.SANG's posts

വേദന അസഹ്യമായ്
മാറുന്നു, മരുന്നിനും
ആവതേയില്ലാ അല്പം
സാന്ത്വനം പകരുവാൻ!

ഉറക്കം പിണക്കമായ്
സങ്കടം പെരുക്കയായ്
രാത്രി നീ വേഗം പോകൂ
വെളിച്ചം പരക്കുവാൻ.

നിഴലായ് പെരും ദു:ഖം
കനക്കും നേരത്തൊരു
കിളിയും വരുന്നില്ലെൻ
അരികേ പാട്ടും പാടി !

പെയ്യുന്നു അസഹ്യത
തലച്ചോർ മരയ്ക്കാതെ
മരുന്നിൽ മണം മനം
പുരട്ടും രാവിൻ കണം.

ഇനിയും യാമങ്ങളെ
കടന്നേ പോയീടണം
ഉറക്കം വരാനെന്നെ
താരാട്ടാൽ മയക്കുവാൻ .

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded