Profile cover photo
Profile photo
Suhair T A
2,466 followers -
www.kuttiadikkaran.blogspot.com
www.kuttiadikkaran.blogspot.com

2,466 followers
About
Posts

Post has attachment
പേരുമാറ്റാൻ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ വേറൊരു പ്രൊഫൈൽ ഉണ്ടാക്കി. സർക്കിളിലുള്ളവരെ ഒക്കെ അങ്ങോട്ട് മാറ്റിക്കഴിഞ്ഞാൽ ഈ പ്രൊഫൈലിൽ നിന്നുള്ള പ്ലസ്സിംഗ് നിർത്തും.

കടന്നു വരൂ, വട്ടത്തിലാക്കൂ... 
ഇതാണ് പ്രൊഫൈൽ:  https://plus.google.com/u/1/114345407758341133435/posts

കമ്യൂണിറ്റി ഉടമകളുടെ ശ്രദ്ധയ്ക്ക്: "ഒന്ന് ആഡ് ചെയ്തേക്ക്"

Inconvenience caused is truly regretted.

Post has attachment
ബാലന്റെ കഥ

ഇവിടെയുള്ളപ്പോൾ ബാലന്റെ കഥ പറഞ്ഞു കൊടുത്താണ് ഞാൻ പലതവണ മോനെ ചോറൂട്ടിയത്. അങ്ങനെ പ്രത്യേകിച്ച് കഥയൊന്നും ഇല്ല. ഇച്ചുവിനായി ഉപ്പാപ്പ വാങ്ങിക്കൊണ്ടുവന്ന മീൻ ബാലൻ സഞ്ചിയോടെ എടുത്ത് ഓടിയതും പിന്നീട് ഉപ്പാപ്പ പിന്തുടർന്ന് പിടിച്ചതും ഒടുവിൽ ഇച്ചു പറഞ്ഞതു കൊണ്ട് ബാലന്റെ കുട്ടികൾക്കായി ആ മീൻ കൊടുത്ത ശേഷം ഉപ്പാപ്പയും ഇച്ചുവും ഓട്ടോറിക്ഷ പിടിച്ച് കുറ്റ്യാടി പോയി വേറെ മീൻ വാങ്ങിയതും ഒക്കെ. അപ്പൊഴേക്ക് ചോറ് തീരും.

സത്യത്തിലെ ബാലന്റെ കഥ ഇതൊന്നുമായിരുന്നില്ല. അതെനിക്ക് അറിയാമായിരുന്നില്ല. കാരണം ഞാൻ നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ബാലൻ എന്റെ വീട്ടിൽ സന്ദർശനം തുടങ്ങിയത്.

ഇത്തവണ നാട്ടിൽ പോയപ്പോഴാണ് ഞാൻ ബാലനെ പരിചയപ്പെട്ടത്. കഥകളിൽ നിറഞ്ഞു നിന്ന ബാലനെ നേരിൽ കണ്ടതിൽ ഇച്ചുവിനും അതീവ സന്തോഷം! ഒരു ദിവസം പുലർച്ചെ എങ്ങോട്ടോ പോവുന്നതിനു മുൻപ് ഒരു ഉമ്മ മേടിച്ചു പോവാമെന്ന് കരുതി ഇച്ചുവിനെ എഴുന്നേൽപ്പിക്കാൻ ഞാൻ പറഞ്ഞത് ബാലൻ വന്നിട്ടുണ്ട് എന്നൊരു കളവായിരുന്നു. പൂച്ചെവിടേ??? എന്ന് പറഞ്ഞ് ഇച്ചു ചാടിയെഴുന്നേറ്റു. എന്റെ ഭാഗ്യത്തിന് ബാലൻ അപ്പൊഴേക്കും ഹാജറായിരുന്നു.

കുലീനൻ, സുമുഖൻ, സൽസ്വഭാവി. ഒരു പൂച്ചയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ യുവകോമളൻ ആയിരുന്നു ബാലൻ പൂച്ച. തന്റെ ആകാര സൗഷ്ടവവും പെരുമാറ്റത്തിലെ കുലീനതയും കാരണം എല്ലാവരെയും ആകർഷിക്കാൻ ബാലനു കഴിഞ്ഞു.

ബാലൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞു. ഏത് സിനിമയാണെന്ന് എനിക്കറിയില്ല, ഉമ്മയ്ക്കും. ഞങ്ങടെ നാട്ടിലെ മനുഷ്യനായ സിനിമാ നടന്റെ പേരും ബാലൻ എന്ന് തന്നെയാണ്. പാറക്കൽ ബാലൻ. പാലേരിമാണിക്യത്തിൽ അഹമ്മദ് ഹാജിയുടെ ശിങ്കിടിയായി അഭിനയിച്ച ബാലേട്ടൻ. ഒരു നാട്ടിലെ മനുഷ്യനടന്റെയും മൃഗനടന്റെയും പേര് ഒന്ന് തന്നെയായത് എന്തോ നിമിത്തം കൊണ്ടായിരിക്കണം.

ബാലന്റെ ഫോട്ടോ ആണത്. കൂടെയുള്ള ബാലൻ എന്റെ മകൻ. വന്ന ഉടനെ തന്നെ ബാലനുമായി കൂട്ടു കൂടിയും കൈയിൽ ഉമ്മ കൊടുത്ത് ആ ഉമ്മ ബാലനെ തൊടുവിച്ചും നടന്നിരുന്ന ഇച്ചു പക്ഷെ ബാലനുമായി പിണങ്ങുകയും ഉണ്ടായി. രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന സീനിൽ ബാലൻന്മൂരിനിവർന്നപ്പോൾ അടുത്തിരുന്ന ഇച്ചുവിന്റെ മേൽ കൈ തട്ടുകയും അല്പനേരം ഇച്ചു നിശ്ശ്ബദനായി ഇരിക്കുകയും ചെയ്തു. പിന്നീട് ബാലൻ തന്നെ മാന്തുകയാണ് ചെയ്തത് എന്ന് ധരിച്ച് ആ വിഷമത്തിൽ ഏറെ നേരം കരയുകയും ബാലൻ പോയ്ക്കോട്ടെ, ഇനി ഇങ്ങോട്ട് വരണ്ട എന്ന് പറയുകയും ചെയ്തു.

ബാലന്റെ കഥ പറയാം. നാട്ടിലെ അധ്യാപകനും, അതിലുപരി പൊടിമിൽ, അനേകം ഭൂസ്വത്തുക്കൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമയും, അതിനാൽ തന്നെ വലിയ പണക്കാരനുമായിരുന്ന ഒരാളുടെ വീട്ടിലായിരുന്നു ബാലൻ. അദ്ദേഹത്തിന്റെ പേഴ്സണൽ പൂച്ച. എവിടുന്നാണ് ബാലനെ അവർക്ക് കിട്ടിയത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. കൊട്ടാരസദൃശമായ ആ വീട്ടിൽ നാട്ടിലെ മറ്റേതുപൂച്ചക്കും കിട്ടാത്ത സൗകര്യങ്ങൾ ആസ്വദിച്ചുകൊണ്ടായിരുന്നു ബാലന്റെ ജീവിതം. പാൽ, പലതരം ഇറച്ചികൾ, മുട്ട തുടങ്ങിയവ ഒറ്റയ്ക്കൊറ്റയ്ക്ക് പാകം ചെയ്തതും, ഇവയെല്ലാം ചേർത്ത തീൻവിഭവങ്ങളും കഴിച്ച് ബാലൻ വളർന്നു. ആയിരക്കണക്കിന് പൂച്ചകൾ ബിപിൽ കാർഡുമായി തെണ്ടുമ്പോൾ ഇത് എന്തുകൊണ്ടും അത്യാഡംബരപൂർണമായിരുന്നു ഈ ജീവിതമെന്ന് പ്രത്യേകിച്ച് പ്രസ്താവിക്കേണ്ടല്ലോ? ദിവസവും കുളിപ്പിക്കൽ, ബ്രഷിംഗ്, മാനിക്യൂർ പെഡിക്യൂർ തുടങ്ങിയ ഗ്രൂമിംഗും ബാലന് ലഭിച്ചതായി പറയപ്പെടുന്നുണ്ട്. എല്ലാത്തിലുമുപരി തന്റെ യജമാനന്റെ പതുപതുപ്പുള്ള മെത്തയിൽ കിടന്നുറങ്ങാനുള്ള അവകാശവും ബാലനുണ്ടായിരുന്നു. രാത്രികൾ ബാലൻ യജമാനന്റെ ഉറക്കറയിൽ തന്നെയായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്.

ഇങ്ങനെ ആഡംബരത്തിൽ കഴിഞ്ഞുപോന്ന ബാലൻ എന്തിനാണ് ആ കുരുത്തക്കേട് കാണിച്ചത് എന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അവിടെയെത്തി മാസങ്ങൾ പിന്നിട്ടപ്പോൾ, വീട്ടിലെ കോഴികളെ കാണാതാവുകയും ബാലന്റെ യജമാനൻ ഈ കാര്യം ശ്രദ്ധിക്കുകയും ചെയ്തു. പിന്നീട് ഒരു രാത്രി അസമയത്ത് ഉറക്കം എഴുന്നേറ്റ യജമാനന്റെ ഭാര്യ ബാലനെ ഉറക്കറയിൽ കാണാനില്ലെന്ന കാര്യം ശ്രദ്ധിച്ചു. പിന്നീടൊരിക്കൽ പാതിരാത്രി എന്തോ ആവശ്യത്തിനെഴുന്നേറ്റ യജമാനന്റെ മകൾ ജനൽ കമ്പികളിൽ പിടിച്ച് തന്റെ മുറിയിലേക്ക് നോക്കിക്കൊണ്ടിരുന്ന ഒരു കള്ളൂണിയെ" കാണുകയും ഭയന്നു വിറച്ച മകൾ ഒച്ചപ്പാടുണ്ടാക്കുകയും വീട് മൊത്തം ഉണരുകയും യജമാനൻ ഇത് കാണുകയും ചെയ്തു.

അതിനു പിറ്റേന്നാണ് ബാലൻ ആ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്. ബാലന് കള്ളൂണിയുമായി അവിഹിത ബന്ധം ഉണ്ടെന്നും, ബാലനുമായുള്ള ബാന്ധവമാണ് കള്ളൂണി ആ വീട്ടിൽ വരാൻ കാരണം എന്നും ആരോപണമുയർന്നു. അതാണ് യജമാനൻ ബാലനെ പുറത്താക്കാൻ കാരണം എന്നും എന്നാൽ അതല്ല, പ്രാണനെപ്പോലെ താൻ സ്നേഹിക്കുന്ന തന്റെ മകളെ ഭയചകിതയാക്കിയതിന്റെ പേരിലാണ് പുറത്താക്കിയതെന്നും രണ്ട് ഭാഷ്യങ്ങളുണ്ട്. എന്തുതന്നെയായാലും ബാലൻ പുറത്താക്കപ്പെട്ടു എന്നതാണ് സത്യം. അത്യന്തം കോപാകുലനായ യജമാനൻ ബാലനെ ശാസിക്കുകയും ഇനിയൊരിക്കലും തന്റെ വീടിന്റെ പരിസരത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് ബാലനെ ആട്ടിയിറക്കുകയും ചെയ്തു. ഒരിക്കൽ പള്ളിയിൽ വച്ച് ബാലന്റെ കാര്യം സംസാരിച്ചപ്പോൾ ഈ സംഭവത്തിനു ശേഷം യജമാനൻ തന്റെ പൊടിമില്ലിൽ ദുഃഖഭരിതനായി ഇരിക്കുന്നത് കണ്ടെന്നും, അത്രമേൽ താൻ അവനെ സ്നേഹിച്ചിരുന്നെന്ന് പറഞ്ഞ് തന്റെ വിഷമം പങ്കുവെച്ചിരുന്നെന്നും പറഞ്ഞിട്ടുണ്ട്. യജമാനന് ബാലനോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ അളവ് മാന്യ വായനക്കാർക്ക് ഇതിൽ നിന്നും മനസിലാക്കാമല്ലോ.

അതിനു ശേഷം സ്ഥിരമായി ഒരു വീടില്ലാതെ വലഞ്ഞെങ്കിലും ബാലൻ മറ്റു പൂച്ചകളോടൊന്നും കൂട്ടുകൂടാനോ അവരെപ്പോലെ ഏത് ഭക്ഷണവും കഴിക്കാൻ തയാറാവാനോ നിന്നില്ല. കള്ളൂണിയുമായി ഈ കാലയളവിൽ ബാലൻ എന്തെങ്കിലും ബന്ധം പുലർത്തിയിരുന്നോ എന്ന് നമുക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. നാളുകൾക്കു ശേഷം നാട്ടിലെ മറ്റു വീടുകളിൽ ചില പ്രത്യേക സമയങ്ങളിൽ പോയി ഭക്ഷണം കഴിക്കുന്ന പതിവ് ബാലൻ തുടങ്ങി. അങ്ങിനെയാണ് എന്റെ വീട്ടിലും ബാലൻ സന്ദർശനം തുടങ്ങിയത്. ബാലന്റെ ഭക്ഷണരീതികൾ പ്രത്യേകത ഉള്ളതായിരുന്നതുകൊണ്ട് തന്നെ കോഴി ഇറച്ചി, ബിസ്കറ്റ് തുടങ്ങി വിശിഷ്യഭോജ്യങ്ങൾ മാത്രമേ ബാലൻ കഴിച്ചിരുന്നുള്ളൂ. എങ്കിലും ഞാൻ മുകളിൽ പ്രസ്താവിച്ചപോലെ തന്റെ ആകാരസൗഷ്ടവവും, പെരുമാറ്റത്തിലെ കുലീനതയും കാരണം ബാലൻ ആ വീടുകളിലെല്ലാം ഒരു അംഗത്തെപ്പോലെയായി മാറുകയും ചെയ്തു.

ശുഭം


കള്ളൂണിയെ പറ്റി അറിയാത്ത മാന്യവായനക്കാർക്ക് വേണ്ടി ആ ജീവിയുടെ ചിത്രമുള്ള ഒരു ഫേസ്ബുക്ക് ലിങ്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു: https://scontent-b-lga.xx.fbcdn.net/hphotos-frc3/t1/1546056_1404101859841437_1124841461_n.jpg

ശ്രീമാൻ വിജിലേഷിന്റെ ഫേസ്ബുക്ക് പേജിൽ നിന്നാണ് (https://www.facebook.com/VijileshPhotography) ഈ ചിത്രം
Photo
Photo
2014-03-10
2 Photos - View album

രണ്ടുമൂന്ന് വടക്കൻ വീരഗാഥകൾ..

ഞങ്ങൾ കടത്തനാട്ടുകാർ പയറ്റിൽ പ്രഗത്ഭരാണ് പണ്ടേ, അത് വാൾപ്പയറ്റായാലും കളരിപ്പയറ്റായാലും ചുരികപ്പയറ്റായാലും ഇനി പണപ്പയറ്റായാലും. പണ്ടത്തെ കാലത്ത് വാളിന്റെ അവൈലബിലിറ്റി കൂടുതലായിരുന്നതിനാൽ ഞങ്ങൾ വാളുകൊണ്ടും, കുറച്ചുമുന്നത്തെ കാലത്ത് പണത്തിന്റെ നെസസിറ്റി കൂടുതലായിരുന്നത് കൊണ്ട് പണം കൊണ്ടും പയറ്റി എന്നു മാത്രം. പണ്ട് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപൊന്നുമല്ല, ജസ്റ്റ് ലിബറലൈസേഷനും പ്രൈവറ്റൈസേഷനും ഗ്ലോബലൈസേഷനും ഇങ്ങ് കുറ്റ്യാടിയിൽ അതിന്റെ അലയൊലികൾ സൃഷ്ടിക്കുന്നതു വരെ പണപ്പയറ്റിന്റെ സുവർണകാലമായിരുന്നു.

ഈ പണപ്പയറ്റ് എന്താണെന്നത് ബ്ലോഗിൽ എന്റെ ശിഷ്യനും, സുഹൃത്തും, നാട്ടുകാരനുമായ +SHRADHEYAN I shradheyan  വിശദീകരിച്ചിട്ടുണ്ട്. (സത്യത്തിൽ ആളൊരു ഏകലവ്യനാണ്, വിനയത്തിന്റെ പുറത്ത് എന്നെ ഗുരുവെന്ന് വിളിച്ചതാണ്. പണ്ട് ഞാനത് മൈൻഡ് ചെയ്തിരുന്നില്ലെങ്കിലും ഇപ്പോൾ ശ്രദ്ധു ഒരു നല്ല നിലയിൽ എത്തിയ സ്ഥിതിക്ക് ഞാനാ ഗുരുവിളിക്ക് പബ്ലിസിറ്റി കൊടുത്തേക്കാം എന്ന് കരുതി...)

ഇതാണ് ശ്രദ്ധേയന്റെ പണപ്പയറ്റ് ലേഖനം. http://www.shradheyan.com/2009/12/blog-post_1186.html. വളരെ നന്നായി ശ്രദ്ധേയൻ ഇതിനെ പറ്റി എഴുതിയിട്ടുണ്ട്. എന്നാലും ഞാനൊന്ന് ചുരുക്കിപ്പറയാം.

അത്യാവശ്യം വലിയൊരു സംഖ്യ പണമായി ആവശ്യമുണ്ടെന്നിരിക്കട്ടെ, ഇന്നൊക്കെ നാം നേരെ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും കടം വാങ്ങും (കിട്ടുമെങ്കിൽ), അല്ലെങ്കിൽ ബാങ്കിൽ ചെന്നൊരു ഗോൾഡ് ലോണെടുക്കും (ഭാര്യക്ക് പൊന്നുണ്ടെങ്കിൽ), അല്ലെങ്കിൽ പേഴ്സണൽ ലോണെടുക്കും (അവര് തരുമെങ്കിൽ) ഇല്ലെങ്കിൽ സ്ഥലം വിൽക്കും (വിൽക്കാൻ ഉണ്ടെങ്കിൽ). സുഹൃത്തിന്റെ കയ്യിൽ നിന്ന് കടം വാങ്ങലാണ് നമുക്ക് ഏറ്റവും സൗകര്യമെങ്കിലും തരുന്നവന് അതത്ര സൗകര്യമുള്ള ഏർപ്പാട് ആവില്ല. വലിയ എമൗണ്ട് ആണെങ്കിൽ പ്രത്യേകിച്ചും. ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങളുടെ നാട്ടുകാർ പണ്ട് ചെയ്തിരുന്ന പരിപാടിയാണ് ഈ പണപ്പയറ്റ്.

അതായത്, ഇന്ന ദിവസം ഇന്ന സ്ഥലത്ത് വച്ച് ഇന്നയാൾ പയറ്റ് നടത്തും എന്ന് പ്രഖ്യാപിക്കുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും ഇടയിൽ ഈ വിവരം അറിയിക്കുന്നു. അന്നേ ദിവസം നിശ്ചയിച്ച സ്ഥലത്ത് ക്ഷണിക്കപ്പെട്ടവർ എല്ലാവരും എത്തുന്നു, പയറ്റാൻ വരുന്ന ആൾ അവിടെ ഒരുക്കിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നു, കൈകഴുകി പോവുന്ന വഴിക്ക് കൗണ്ടറിൽ പയറ്റുന്നു. എന്നുവച്ചാൽ പയറ്റു കണക്ക് എഴുതുന്ന ആളുടെ കൈയ്യിൽ ഒരു സംഖ്യ കൊടുക്കുന്നു, (കഴിച്ച ഫുഡിന്റെ പൈസ അല്ല, ഒരു വലിയ എമൗണ്ട്. AD2000ത്തിൽ ഒക്കെ ഒരു 100 രൂപ ഒക്കെയായിരുന്നു തുടക്കക്കാർ കൊടുക്കുന്ന സാധാരണ പയറ്റുപൈസ എന്ന് ഉപ്പയുടെ പയറ്റുബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്). കണക്കെഴുത്തുകാരൻ "പയറ്റുബുക്കിൽ" പയറ്റിയ ആളുടെ പേരും കൊടുത്ത സംഖ്യയും രേഖപ്പെടുത്തുന്നു. അവസാനം എല്ലാവരും പോയിക്കഴിയുമ്പോൾ പയറ്റുഹാളിന്റെ പൈസയും ഭക്ഷണത്തിന്റെ പൈസയും ഒക്കെ കൊടുത്ത് സെറ്റിൽ ചെയ്ത് പയറ്റുകഴിച്ചു കിട്ടിയ പൈയും ആയി വീട്ടിൽ പോകുന്നു. ആ പൈസ ഇനി എങ്ങനെ വേണമെങ്കിലും പയറ്റുകാരന് ഉപയോഗിക്കാം. പക്ഷെ തനിക്ക് പയറ്റിയ ആളുകൾ പയറ്റു കഴിക്കുമ്പോൾ മിനിമം ഇങ്ങോട്ട് പയറ്റിയ പൈസയെങ്കിലും തിരിച്ചു പയറ്റണം എന്ന് മാത്രം. 

ആദ്യമായി ഒരാൾ പയറ്റുന്ന സംഖ്യ "മുതൽ" ആണ്. തിരിച്ചു പയറ്റുമ്പോൾ മുതലിനേക്കാൾ കൂടുതൽ പയറ്റുക എന്നതാണ് നാട്ടുനടപ്പ്. അതുകൊണ്ട് ഒരിക്കൽ പയറ്റിയ ആൾ പയറ്റ് കഴിക്കുമ്പോൾ താൻ ഇതുവരെ എല്ലാവർക്കും കൊടുത്തതിനേക്കാൾ കൂടുതൽ സംഖ്യ തിരിച്ചു കിട്ടും. ഇൻ കേസ് പയറ്റ് നിർത്താനാണ് ഭാവമെങ്കിൽ തന്ന മുതല് തിരിച്ചു കൊടുത്ത് പയറ്റ് മുറിക്കും, അല്ലെങ്കിൽ മുറിച്ച് പയറ്റും. ചിലർ പയറ്റിയാൽ തിരിച്ചു പയറ്റാറില്ലെങ്കിലും അത്തരം ആളുകൾ വളരെ വളരെ കുറവായിരുന്നു.

കിട്ടുന്ന സംഖ്യ പയറ്റുനടത്തുന്ന ആളുടെ പബ്ലിസിറ്റിയും, പി ആറും, വിശ്വാസ്യതയും, അതിലുപരി ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെയേറെ പുള്ളികളുള്ള(പയറ്റിന് ക്ഷണിക്കപ്പെടുന്ന ആൾ)വർക്കും, പെൺകുട്ടികളുടെ കല്യാണം, ചികിത്സാ സഹായം തുടങ്ങിയ ആവശ്യങ്ങൾ ഉള്ളവർക്കും ഒക്കെ കൂടുതൽ സംഖ്യ കിട്ടും. 

പയറ്റും പയറ്റുമായി ബന്ധപ്പെട്ട സാഹസികതകളും ഒക്കെ ഇപ്പോൾ എഴുതാൻ ഒരു "പെട്ടെന്നുണ്ടായ കാരണം" ഉണ്ട്. (ഈ ഒന്നാം ലോക മഹായുദ്ധത്തിനൊക്കെ ഉള്ള പോലെ - ഓസ്ട്രിയയിലെ രാജകുമാരനെയും ഭാര്യയെയും ആരോ വെടിവച്ചുകൊന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന് "പെട്ടെന്നുണ്ടായ കാരണം" എന്ന് ഹിസ്റ്ററി ക്ലാസിൽ പഠിച്ചിട്ടില്ലേ?). കഴിഞ്ഞ ദിവസം ലുലുവിൽ നിന്ന് വാങ്ങിയ പപ്പടവടയും കൂട്ടി ചായ കുടിക്കുമ്പോൾ പപ്പടവടയുടെ രുചിയില്ലായ്മ ട്രിഗർ ചെയ്ത നൊസ്റ്റാൾജിയപ്പുറത്ത് പണ്ടവളുടെ ഉമ്മ ഉണ്ടാക്കാറുണ്ടായിരുന്ന "ഇടിയൂന്നി"യുടെ ടേസ്റ്റിനെ പറ്റി ഭാര്യ വാചാലയായി. ഇടിയൂന്നി ഒരു നാടൻ പലഹാരമാണ്. വൈകുന്നേരത്തെ ചായക്ക് ഇടിയൂന്നി ചെറിയപഴവും കൂട്ടി ഒരു പിടിപിടിച്ചാൽ എന്താ അയ്ന്റൊരു ടേസ്റ്റ്!

വൈകുന്നേരമാണ് പയറ്റെങ്കിൽ ഇടിയൂന്നി ഒക്കെയാണ് ഒരു വെരിസാദാ പയറ്റിന് ഉണ്ടാവാറ്. പയറ്റിന് കലക്ഷൻ ഇച്ചിരി കുറവായിരിക്കും. കൂടിയ പയറ്റൊക്കെ ഉച്ചക്കായിരിക്കും. ചോറ്/ബിരിയാണി പ്രതീക്ഷിക്കാം - നല്ല കലക്ഷനും. മിഡിൽക്ലാസ് പയറ്റുകൾ ഒക്കെ പത്തുമണി മുതൽ തുടങ്ങും. അതിനൊക്കെ മിക്കവാറും പൊറോട്ട+ബീഫ് കറിയായിരിക്കും പയറ്റ്കോള്. അള്ളാണെ, പയറ്റിന്റെ പൊറാട്ടയും കറിയും... അതിന്റൊരു ടേസ്റ്റ് വേറൊരു വിഭവത്തിനും കിട്ടില്ല! പയറ്റ് കഴിഞ്ഞ് പൊറോട്ടയും കറിയും ബാക്കിയായാൽ അത് കമ്പനിക്കാണല്ലൊ. ബാക്കിവരുന്ന പൊറോട്ടയ്ക്കും കറിക്കും വേണ്ടിയുള്ള ആക്രാന്തം പയറ്റിന് അധികം ആളുവരല്ലേ പടച്ചോനേ എന്ന് പ്രാർത്ഥിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു എന്ന് പൊറോട്ട+ബീഫ് കറിയുടെ ടേസ്റ്റോർത്ത് കുമ്പ തടവിക്കൊണ്ട് ഇത്തരുണത്തിൽ ഞാൻ കുമ്പസാരിക്കുന്നു. എന്റെയീ പൊറോട്ട പ്രേമം കാരണം ആവും, പഹയൻ പ്രാർത്ഥിച്ചിട്ട് ഇനി പയറ്റിന് ആള് വരാതിരിക്കണ്ട എന്ന് കരുതി ഉപ്പ ആദ്യം തന്നെ കുറേ പൊറോട്ടയും കറിയും പാക്ക് ചെയ്ത് തരും. 

പണ്ട് കുറ്റ്യാടി എംഐയുപിയിൽ പഠിക്കുന്ന കാലം, നാലാം ക്ലാസിലാണെന്ന് തോന്നുന്നു. അന്നൊരിക്കൽ കയ്യിൽ പ്രതീക്ഷിക്കാതെ കുറച്ച് പൈസ വന്നുപെട്ടു. കുറച്ചെന്നു പറഞ്ഞാൽ ഒരു രൂപ. വീടും സ്കൂളുമായി അധികം ദൂരമൊന്നുമില്ലാത്തതിനാൽ ഉച്ചയ്ക്ക് വീട്ടിൽ പോയി ഭക്ഷണം കഴിക്കാറാണ് പതിവ്. എന്റെ കയ്യിൽ ഒരു രൂപയുള്ള സ്ഥിതിക്ക് അന്ന് വീട്ടിൽ പോവാതെ അടുത്തേതെങ്കിലും ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാമെന്ന് കരുതി. ഒരു രൂപക്ക് രണ്ട് പൊറോട്ട പെയിന്റടിച്ചു കിട്ടും, പിന്നെ ചൂടുവെള്ളവും. (പൊറോട്ടയും സാൽനയും (ഗ്രേവി) ആണീ പൊറോട്ട പെയിന്റടിച്ചത്). അങ്ങനെ സ്കൂൾ വിട്ട് പുറത്ത് തേജസ് ഹോട്ടലിൽ കയറി. വലിയ തിരക്കില്ല.
രണ്ട് പോറോട്ട പറഞ്ഞു. സപ്ലയർക്കൊരു സങ്കോചം ഉണ്ടോ എന്ന് മനസ് ചോദിച്ചു. ഹേയ്.
സപ്ലയർ പറയാതെ തന്നെ കറി കൊണ്ടു വന്നു - കഷണങ്ങൾ അടക്കം.
ഇത് മാണ്ട, സാൽന മതിയെന്ന് ഞാൻ മടക്കി. സപ്ലയർക്ക് എന്തോ ഒരു ഡൗട്ട് ഇല്ലേ എന്ന് മനസ് വീണ്ടും ചോദിച്ചു. ഹേയ്..
പറയാതെ തന്നെ ചായയും കൊണ്ടുവന്നു. ചായയും വേണ്ടെന്ന് മടക്കി. മോന് എന്നാ പാലുംവെള്ളം കൊടുക്ക് എന്ന് പരിചയമുള്ളൊരു മുഖം സപ്ലയറോട് പറഞ്ഞു. ഇന്ത മൂഞ്ചി ഞാൻ എങ്കെയാണ് പാത്തത് എന്ന് ആലോചിച്ചു - കിട്ടിയില്ല.
അവിടുള്ളവരൊക്കെ ഒരു ജാതി കൂർത്തനോട്ടം നോക്കുന്നുണ്ടോന്ന് ഒരു സംശയം. പൊറോട്ട ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും കഴിച്ചു. കൈ കഴുകി കാഷ്യറുടെ അടുത്തെത്തി. ഒരു രൂപ നാണയം മേശപ്പുറത്ത് വച്ചു.
"എന്തേയ്?"
"ഇത് പൈശ... പൊറാട്ടേന്റെ.." എന്ന് ഞാൻ...
"ഇന്നിവിട പയറ്റാ മോനേ" എന്ന് പറഞ്ഞ് നേരത്തെ കണ്ട പരിചിതമുഖം സ്ഥലത്തെത്തി.
ശരിയാണ്. പുറത്ത് നോക്കുമ്പോൾ പനയോല കുത്തിയിട്ടുണ്ട്, ബോർഡിൽ ഇന്നത്തെ പണപ്പയറ്റ് കുഞ്ഞിരാമൻ ടി കെ, (മേസ്തിരി) എന്നുമുണ്ട്. ഈ പനയുടെ ഓല പയറ്റ് ഹാളിന്റെ മുന്നിൽ പയറ്റു നടത്തുന്ന ആളുടെ പേരെഴുതിയ ബോർഡിനൊപ്പം കുത്തിവെക്കുന്നത് പതിവാണ്. പണപ്പയറ്റിന്റെ അടയാളം. പൊറോട്ടപ്രാന്തിനിടയിൽ പനയോല അല്ല, വലിയൊരു പനതന്നെ അവിടെ ഉണ്ടായിരുന്നുവെങ്കിലും ഞാൻ കണ്ടിട്ടുണ്ടാവില്ല.

എന്തായാലും ഒരുർപ്യ പയറ്റാൻ പറ്റാത്തതിനാലും എന്നെ പുള്ളിയാക്കാൻ പുള്ളിക്ക് താല്പര്യം ഇല്ലാത്തതിനാലും ഒരുജാതി സൈക്കിളിൽ നിന്ന് വീണ ചിരിയുമായി ഞാൻ ആ പൈസയടക്കം ഒഴിവായി, പൈസ പലവഴിക്കും ചെലവായി.

വീട്ടിലെത്തിയപ്പോഴേക്കും പയറ്റിന് കയറി ഒരു ഉറുപ്യ കൊടുത്തവൻ എന്ന ദുഷ്പേര് വീണു കഴിഞ്ഞിരുന്നു. ഞാൻ പോയി അല്പം കഴിഞ്ഞപ്പോഴേക്കും ഉപ്പ അവിടെ പയറ്റിനു പോയിരുന്നു. പരിചയമുള്ള മുഖം ഉപ്പയോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഞാൻ (സ്ലൈറ്റായിട്ട്) ചമ്മി.

ഈ പയറ്റ് കഴിക്കുന്നവരുടെ പേരുകൾ എപ്പോഴും ഒഫിഷ്യൽ നെയിം ആയിരിക്കണം എന്നില്ല. ജോലി, ബിസിനസ് ഒക്കെയും ആയി ബന്ധപ്പെട്ട് പേരുകൾ മാറും. അല്ലെങ്കിലേ ആ കാലത്ത് മുതിർന്നവരുടെ മുസ്ലിം പേരുകൾ അധികവും അമ്മദ്, അബ്ദുല്ല തുടങ്ങിയവയുടെ ഡെറിവേറ്റിവുകൾ ആയിരുന്നു. കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്കുട്ടി, അമ്മദ് കുട്ടി, അബ്ദുല്ലക്കുട്ടി തുടങ്ങിയ പേരുകൾ മൊത്തം പേര് ഡാറ്റാബേസിന്റെ പകുതിയോളം അപഹരിച്ചിരുന്നു. ബാക്കി ജമാൽ, ഹമീദ്, ബഷീർ, അഷ്റഫ് തുടങ്ങിയവയും. ഇവരുടെയൊക്കെ മക്കൾക്കാണ് കുറച്ചുകൂടി മോഡേൺ പേരുകൾ കിട്ടാൻ ഭാഗ്യമുണ്ടായത്. ഉദാഹരണത്തിന് ഉപ്പയുടെ കുടുംബത്തിൽ അതേ പേരുള്ള ഒന്നിലധികം പേരുള്ളതുകൊണ്ട് ഫൂട്ട്വെയർ ബിസിനസുകാരനായ തെരുവത്ത് അമ്മോട്ടി (ചെരുപ്പ്) എന്നും ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന ഉപ്പ തെരുവത്ത് അമ്മോട്ടി (ഹെൽത്ത്) എന്നും ആയിരുന്നു പണപ്പയറ്റ് ബോർഡിൽ എഴുതിയിരുന്നത്. 

ഒന്നിലേറെ പയറ്റ് ഉണ്ടായിരുന്ന ഒരു ദിവസം ഉപ്പ ഈ പൈസ പറമ്പത്ത് ഹമീദിന് പയറ്റിയേക്ക് എന്നും പറഞ്ഞ് എന്നെ ഏൽപ്പിച്ചു. അങ്ങാടിയിൽ പോയി സാധാരണ പയറ്റ് നടക്കാറുള്ള പയറ്റ് ഹാളിൽ കയറി പൊറോട്ടയും കറിയും തട്ടി പയറ്റുകയും ചെയ്ത് ഞാൻ ഇങ്ങു പോന്നു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഉപ്പ കലിപ്പ് മോഡിൽ വിളിപ്പിച്ചു. 

അന്ന് പയറ്റാൻ തന്ന പൈസ എന്ത് ചെയ്തു എന്നാണ് ചോദ്യം. ഹമീദിക്ക ടൗണിൽ വച്ച് ഉപ്പയെ കണ്ടപ്പോൾ "തിരക്കായതു കൊണ്ടായിരിക്കും പയറ്റിന് വരാതിരുന്നത്, അല്ലേ?" എന്ന് ചോദിച്ചുവത്രെ. പയറ്റാൻ പൈസ എന്റടുത്ത് പറഞ്ഞു വിട്ട കാര്യം പറഞ്ഞ ഉപ്പ പറഞ്ഞെങ്കിലും പയറ്റു ബുക്കിൽ എൻട്രി വന്നിട്ടില്ല എന്ന് ഹമീദ്ക്ക ഉപ്പയെ അറിയിച്ചു.

ഞാനവിടെപ്പോയി പൊറോട്ടയും കറിയും തിന്ന് പയറ്റുകയും ചെയ്തതാണല്ലോ എന്ന് ഞാൻ.

ഒടുവിൽ അന്വേഷണം നീണ്ടപ്പോഴാണ് കാര്യം മനസിലായത്. എന്റെ കാലക്കേടിന് അന്ന് അങ്ങാടിയിൽ രണ്ട് ഹമീദുമാരുടെ പയറ്റ് ഉണ്ടായിരുന്നു. പൊറോട്ടാർത്തി മൂത്ത് ബോർഡ് നോക്കാതെ പയറ്റിന് കയറി ഞാൻ വേറേതോ ഹമീദിനാണ് പോയി പൈസ കൊടുത്തത്. അയാളാണെങ്കിൽ ഉപ്പയുമായി പയറ്റു ബന്ധങ്ങളൊന്നും ഇല്ലാത്തയാളും. ഒടുവിൽ പയറ്റ് ഹാളിലെ റെജിസ്റ്റർ തപ്പി ആളെ കണ്ടുപിടിച്ച് വീട്ടിൽ പോയി കാര്യം പറഞ്ഞു. ശരിക്കും ഹമീദ്ക്കാക്ക് ഉപ്പ വേറെ പയറ്റുകയും ചെയ്തു. പയറ്റിയ പൈസ തിരിച്ചു വാങ്ങുന്നത് മോശമായ കാരണം ഉപ്പാക്ക് പുതിയൊരു പുള്ളിയെ കിട്ടുകയും ചെയ്തു.

ഉമ്മയുടെ എളാപ്പ മലയിൽ നിന്ന് മരം മുറിച്ച് ചങ്ങാടം കെട്ടി കല്ലായിയിൽ കൊണ്ടു പോയി വിൽക്കാറുണ്ടായിരുന്ന കാലത്തെ കഥകൾ പറയാറുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ അത് വിസ്മയത്തോടെ കേട്ടിരിക്കാറുണ്ടായിരുന്നു...

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേത് സ്വർഗം വിളിച്ചാലും...
http://www.mathrubhumi.com/paramparyam/story.php?id=397523

Post has attachment
My hero,my father!

After all you have done,you really deserved better.
Nothing makes sense in this world. It's all a big pile of crazy.

And the kings are all fools. Where is the honor?
When a solemn promise is just a pretty lie...
...and the mighty mock the courage of the humble.
Although he's just an ordinary penguin.

My daddy taught me.
You don't need to be colossal,to be a great ♥.

You don't need to fly,to be awesome.
My hero,my father!

ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 ആണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്.

ഖുർആനിലോ ഹദീസിലോ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാൻ പ്രത്യേക പ്രായമൊന്നും പറയുന്നുമില്ല.

വിവാഹം എന്നത് കുട്ടിക്കളിയല്ല. ഒരു തീരുമാനമെടുക്കുമ്പോൾ അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെ പറ്റി ആലോചിക്കാനുള്ള പ്രായം ആവാനെങ്കിലും പെൺകുട്ടികൾക്ക് സമയം കൊടുക്കേണ്ടതുണ്ട് . പന്ത്രണ്ടോ പതിമൂന്നോ വയസിൽ ഋതുമതിയായി എന്നതുകൊണ്ട് ഒരു പെൺകുട്ടിക്ക് വിവാഹത്തെ പറ്റി തീരുമാനിക്കാനുള്ള പക്വത കൈവരില്ല.  

വിവാഹത്തിനാണെങ്കിൽ പെൺകുട്ടിയുടെ സമ്മതം നിർബന്ധവമാണ് - അല്ലെങ്കിൽ ആ വിവാഹം സാധുവല്ല. 

പെൺകുട്ടികളെ പതിനെട്ടിനു മുൻപേ കല്യാണം കഴിച്ചയക്കേണ്ട പ്രത്യേക സാഹചര്യമൊന്നും മുസ്ലിംകൾക്ക് മാത്രമായി ഈ നാട്ടിലില്ലാത്ത നിലക്കും, അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളാരും നരകത്തിൽ പോവാൻ സാധ്യതയില്ലാത്ത നിലക്കും  എന്തിനാണ് നിങ്ങൾ കോടതി കയറാൻ നോക്കുന്നത് മുസ്ലിം സംഘടനകളേ, തീർക്കാൻ മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്ത സമുദായമായി വളർന്നുപോയോ നമ്മൾ?

മിനിയാന്ന് വൈകുന്നേരം വീട്ടിലേക്ക്‌ പോവുന്ന വഴിക്ക്‌ റാസൽഖോർ അങ്ങാടി കഴിയുന്നിടത്ത്‌ വച്ച്‌ എന്റെ മുന്നിൽ ടപടപടപേന്ന് ഒരു നാല്‌ വണ്ടി ബാക്ക്‌ റ്റു ബാക്ക്‌ ഇടിച്ചു. അഞ്ചാമത്‌ ഇടിക്കേണ്ടത്‌ ഞാനായിരുന്നു. ജീവിതത്തിലിന്നേവരെ ചവിട്ടിയതിലേറ്റവും വല്യ ബ്രേയ്ക്ക്‌ ചവിട്ടിയത്‌ കൊണ്ട്‌ എന്റെ വണ്ടി തൊട്ടുമുന്നിലെ പ്രാഡോയുടെ ബമ്പറിൽ ഇഞ്ചുകളുടെ വ്യത്യാസത്തിന്‌ മുട്ടാതെ നിന്നു. മുന്നിലിടിച്ചില്ലല്ലോ എന്ന് സന്തോഷത്തിൽ റിയർ വ്യൂ മിറർ നോക്കിയപ്പോളുണ്ട്‌ ഒരു സണ്ണിക്കുട്ടി ഞാൻ പിടിച്ചപോലത്തെ ബ്രേക്കും പിടിച്ച്‌ മോഹൻ ലാൽ സ്റ്റെയിലിൽ സൈഡ്വൈസ്‌ നിരങ്ങി വരുന്നു. കിട്ടിയല്ലോ പടച്ചോനേ മൂട്ടിൽ ഇടി എന്ന് റോളിൽ നിൽക്കുമ്പോൾ (അവന്റെ) ഭാഗ്യത്തിന്‌ അതും സ്റ്റോപ്പായി.

ഒരു രണ്ടുമിനിറ്റ്‌ ഹസാർഡ്‌ ലൈറ്റിട്ട്‌ സമാധാനം കൈവന്ന ശേഷമാണ്‌ വണ്ടിയെടുത്തത്‌ പിന്നെ.

അതുപോലെ വേറൊരിക്കൽ ഞാനിങ്ങനെ നേരെ പൊവുമ്പോ, ഓപ്പസിറ്റ്‌ വരുന്ന ഡൈഹാട്സു കുഞ്ഞിക്കാറിനെ മുന്നിലെ ജങ്ങ്ഷനിൽ വച്ച്‌ ഒരു മാക്സിമക്കാരൻ പള്ളക്ക്‌ കുത്തി പറപ്പിച്ച്‌ അങ്ങ്‌ ക്രോസ്‌ ചെയ്ത്‌ പോയി. ജങ്ങ്ഷനിൽ വണ്ടിയുണ്ടോന്ന് നോക്കാതെയാണ്‌ മാക്സിമ നേരെപോയത്‌. എന്തിന്‌, ഇടിച്ചതു പോലും അവൻ അറിഞ്ഞില്ലാന്ന് തോന്നുന്നു.

ഞാൻ നോക്കുമ്പൊ, ഇടികൊണ്ട വണ്ടി റിവേഴ്സായി എന്റെ നേരെ വരികയാണ്‌. പടച്ചോനേ കാത്തോളീന്നും പറഞ്ഞ്‌ ഞാൻ ബ്രെയ്ക്ക്‌ പിടിച്ച്‌ (മിനിയാന്ന് പിടിച്ചതിന്റെ അത്ര വരൂല). എന്റെ വണ്ടി നിന്നിട്ടും ഇടികൊണ്ട വണ്ടി മൂടും ഫെയ്സ്‌ ചെയ്‌തോണ്ട്‌ ഞമ്മളെ വണ്ടിക്ക്‌ നേരെ റിവേഴ്സായി വരുന്നു... ഭാഗ്യത്തിന്‌ ആ സാനം എന്റെ ബമ്പറിന്റെ ഇഞ്ചുകൾ വ്യത്യാസത്തിന്‌ മുട്ടാതെ നിന്ന്.

നമ്മള്‌ ചെയ്യണ്ടതെല്ലാം ചെയ്ത്‌ കഴിഞ്ഞിട്ട്‌ മറ്റവൻ എന്ത്‌ ചെയ്യും എന്നറിയാതെ വായുമ്പൊളിച്ച്‌ നിൽക്കുമ്പോൾ പള്ളേലുള്ള ആ കാളല്‌ണ്ടല്ലോ... അതൊരു വല്ലാത്ത കാളലാണെന്റെ സാറേ...

എല്ലാ മലയാളിഗള്‌ക്കും യെൻഡെ ഹൃദയം നെർഞ്ഞ അവിട്ടം ആഷംസകള്‌... ഒണാത്തെപോലെ ദന്നെ... യെല്ലാവരൂം എല്ല വിഷ മകളു... മാറ്റി വെച്ച്‌... അവീട്ടവും ആഘോഷിക്കുഗ...

ഓണാശംസകൾ....
(അത്രേയുള്ളൂ...)

Post has attachment
Indian rupee is falling down...
falling down... falling down...
Indian rupee is falling down...
my dear uncles...

So Sorry: Falling Indian Rupee
Wait while more posts are being loaded