Profile cover photo
Profile photo
Sajeev Kadavanad
1,502 followers -
Unofficial Left
Unofficial Left

1,502 followers
About
Sajeev's posts

Post has attachment
കളിത്തോക്ക്
വിക്രമനും മുത്തുവും തുരുതുരാ വെടിപൊഴിച്ചെന്നെ ബോധം കെടുത്തിയിട്ടുണ്ട് സ്കൂൾ വരാന്തയിൽ കളിത്തോക്കുകൊണ്ട്. തോക്കെന്നല്ല എല്ലാ ആയുധങ്ങളുമെനിക്ക് ഭയമാണ്. ഭയം, ഭീതി ഭീതി, ഭയം ‘ടിഷ്യും ടിഷ്യും’ എന്ന് ഇരട്ട വിരൽ ചൂണ്ടി പിന്നീടെല്ലാവരും പരിഹസിക്കുമ്പോഴും ഭയമായിരുന്...

Post has shared content
Frog released in youtube

Post has shared content
ജി സി സി യിൽ വർക്ക് ചെയ്യുന്ന ഫ്രണ്ട്സെല്ലാരും കൂടി ഒത്ത് ചേർന്ന് ഈ പേജൊന്ന് ലൈക്ക് ചെയ്യുമൊ ? . ദുബൈ ബെയ്സ് ചെയ്ത് ഒരു സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സംഗതി ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. നിങ്ങളുടെയുംനിങ്ങളുടെ പീർ ഗ്രൂപ്പിലുള്ളവരുടെയും ലൈക്ക് കിട്ടിയാൽ കൂടൂതൽ പേരിലേക്ക് റീച്ച് ചെയ്യാൻ പറ്റും, എല്ലാം ഒരു ശ്രമമായതിനാൽ ഒത്ത് ശ്രമിച്ചാൽ ചെലപ്പൊ ബിരിയാണി കിട്ടിയാലൊ ?

അപ്പോ ലൈക്കിക്കോളു :)

https://www.facebook.com/pages/Cloud-Apps-Technology-Solutions/300462283429258

Post has shared content
സുഹൃത്തുക്കളെ ഞങ്ങളുടെ ചെറു സിനിമ ഫ്രോഗ് നാളെ യൂട്യൂബിൽ എത്തും. കാഴ്ച ചലചിത്ര വേദി ഒരു മുഴുനീള സിനിമയുടെ നിർമാണത്തിലാണ്. ഒരാൾപ്പൊക്കമെന്നാണ് പേര്. ഫ്രോഗ് നിർമിച്ചപോലെ തന്നെ ജനപങ്കാളിത്തത്തോടെയുള്ള സിനിമാ നിർമാണമാണ് ഉദ്ദേശിക്കുന്നത്. ഫ്രോഗിന് പണം മുടക്കിയത് നാലുപേർ മാത്രമായിരുന്നെങ്കിൽ ഒരാൾപ്പൊക്കത്തിന് നാലായിരം പേർ മുന്നോട്ട് വന്നെങ്കിൽ മാത്രമേ ഈ യാത്രയ്ക്ക് മൂല്യമുള്ളു. ഫ്രോഗ് ഷൂട്ട് ചെയ്യാൻ പൊൻമുടിവരെ മാത്രമേ ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നുള്ളു എങ്കിൽ ഒരാൾപ്പൊക്കത്തിനായി ഹിമാലയം വരെ പോകേണ്ടിയിരിക്കുന്നു. ഇത്തവണ പ്രകാശ് ബാരെ, മീന കന്തസാമി, കൃഷ്ണനുണ്ണി, എൻ.ഹരികുമാർ, ബി.അജിത് കുമാർ, സണ്ണി ജോസഫ് എന്നീ പ്രതിഭകൾ ഞങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്. ഇതൊരു ബൃഹത്തായ ജനകീയ ഉദ്യമമാണ്.. പിന്തുണയ്ക്കുക. ഒപ്പമുണ്ടാവുക. മറ്റുള്ളവരെ കൂടെ കൂട്ടുക.
Photo

Post has attachment
വെളുത്ത തോൽബാഗ് എങ്ങിനെ ക്ലീൻ ചെയ്യാം ഗുരുജീ...?
Photo

കഴിഞ്ഞ ഒരു വർഷത്തോളമായി മിക്ക ദിവസവും രണ്ടു മൂന്നുതവണയെങ്കിലും ഫോൺ ചെയ്യാറുള്ളതാണ്. ബർദുബായിലേക്ക് അധികദൂരമൊന്നുമില്ല. എങ്കിലും ഇതുവരെ കണ്ടിട്ടില്ല. ഫോണിലെ ശബ്ദം കൊണ്ട് വളരെ പരിചിതമാണ് ജലീലിനെ.

ബുധനാഴ്ച കടയിൽ വിളിച്ചപ്പോൾ ജലീലിനു പനിയാണ്, ഹോസ്പിറ്റലിൽ പോയിരിക്കുന്നു എന്നായിരുന്നു മറുപടി. വ്യാഴാഴ്ച വീണ്ടും വിളിച്ചു. ജലീന്റെ വിവരം തിരക്കിയപ്പോൾ അങ്ങേതലയിൽ സങ്കടംമാത്രം.

ഒൻപതുമാസം പ്രായം മാത്രമുള്ള തന്റെ കുഞ്ഞിനെ ആദ്യമായി കാണാനുള്ള ത്രില്ലിൽ വാങ്ങികൂട്ടിയ വളകളും മാലകളും 26ആം തിയ്യതിയിലേക്കു ബുക്കു ചെയ്ത വിമാനടിക്കറ്റും കാത്തിരിക്കയാണ്. നാട്ടിലും കാത്തിരിപ്പായിരിക്കും.വേണ്ടപ്പെട്ടവർ, ഭാര്യ, ഒൻപതുമാസം പ്രായമായ കുഞ്ഞുവാവ...

പനിയും ശ്വാസതടസവും മൂർച്ചിച്ച് അവശതയിലായിരിക്കെ രക്താർബുദം സ്ഥിരീകരിക്കയും ചെയ്തതോടെ നാട്ടിലെത്തിക്കാൻ പോലും വയ്യാത്ത വല്ലാത്തൊരവസ്ഥ. സുമനസ്സുകൾ സഹായിക്കുക. ആ കുഞ്ഞുവളകൾ ഉടഞ്ഞു പോകാതിരിക്കട്ടെ....

http://sphotos-e.ak.fbcdn.net/hphotos-ak-ash3/643938_519576108060813_1139671978_n.jpg

Post has attachment

വര്ഗ്ഗശത്രു ഇല്ലാതാകുകയും കൂലംകുത്തികള്‍ സ്ഥലം കയ്യടക്കുകയും ചെയ്യുമെന്ന് കണ്ടറിഞ്ഞാണ്‌ 'മാറ്റമില്ലാത്തതായി മാറ്റം മാത്ര'മെന്ന് മാക്സ് പറഞ്ഞുവെച്ചത്. അല്ലെങ്കില്‍ ഒദ്യോഗികമാര്‍ക്സിസമെന്ന രാഷ്ട്രീയോദ്യോഗസ്ഥഭരണാവസ്ഥയെന്
ന തീസിസും ജനപക്ഷരാഷ്ട്രീയത്തിനകത്തുനിന്നുള്ള അധികാരാധിഷ്ടിതരാഷ്ട്രീയാവസ്ഥയെന്ന ആന്റിതീസിസും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റിന്റെ ഫലമായി കൂലംകുത്തികളെന്ന സിന്തീസിസ് ഉണ്‍ടാകുമെന്ന് മുങ്കൂട്ടി കണ്‍ടിരുന്നു എന്നു വേണം കരുതാന്‍. അതിന്റെ പ്രായോഗികതയുടെ സമയത്ത് തൊഴിലാളിവര്‍ഗ്ഗ സര്‍‌വ്വാധിപത്യത്തിനു വേണ്‍ടി ആന്റി തീസിസിനേയും സിന്തീസിസിനേയും ഒന്നിച്ചു നേരിട്ട് മാര്‍ക്സിനെ തിരുത്താന്‍ ജീവിതത്തില്‍ രാഷ്ട്രീയമല്ലാതെ മറ്റൊരു തൊഴിലും ചെയ്തിട്ടില്ലാത്ത രാഷ്ട്രീയതൊഴിലാളികളോടൊപ്പം ഗുണ്‍ടാതൊഴിലാളികളും സംഘടിച്ച് സംഘടിച്ച് ശക്തരാകുന്നത് എന്തോ വലിയ തെറ്റാണെന്ന മട്ടിലാണ്‌ മീഡിയയും സോഷ്യല്‍ മീഡിയയിലെ ചില സുഹൃത്തുക്കളും വാചകക്കസര്‍ത്തു നടത്തുന്നത്....

കൂലം കുത്തികളാണോ/ അല്ലേ...? ചാപ്പ/കുരിശ്
സിപി‌എം ആണോ/ യുഡി‌എഫ് ആണോ? ചാപ്പ/കുരിശ്
ജയരാജനാണോ/സുധാകരനാണോ? ചാപ്പ/കുരിശ്
പിസിയാണോ/ ഫാരിസബൂബക്കറാണോ? ചാപ്പ/കുരിശ്

നന്നായി ടോസെറിയാൻ കഴിയുന്ന ഒരു മുഖ്യമന്ത്രിയെക്കിട്ടിയാൽ നുമ്മടെ പ്രശ്നങ്ങൾ തീർന്നു. പിന്നെ ചാനലുകൾക്ക് വീട്ടിലിരുന്ന് വെറുതെയാണോ ഭാര്യ /അല്ലേ എന്ന് വൈരനൈര്യാതനബുദ്ധിയോടെ കൂലങ്കഷമായി ടോസെറിഞ്ഞു തീർച്ചപ്പെടുത്താം. :)

Post has attachment
ഒറ്റക്കൊരുമരമൊരു കാടാകുമെന്ന്
പറഞ്ഞതാരാണ്
എനിക്കുകാണാം
കൈകൾ മേലോട്ടുയർത്തി
മഴനനഞ്ഞ്
മഴനനഞ്ഞ്
ഒറ്റക്കാലിൽ ചുവടുവെച്ച്
ഒരു കാട്
Wait while more posts are being loaded