Profile

Cover photo
എം എസ്
Attends University of Calicut
Lives in Doha
7,197 followers|332,517 views
AboutPostsCollectionsPhotosVideos

Stream

എം എസ്

Shared publicly  - 
 
 
നീതിയും നിയമവും പുസ്തകത്തിലെഴുതി വെച്ചാൽ പോലും അത് നിർവഹിക്കേണ്ടത് മനുഷ്യരാണ്. മനുഷ്യർക്ക് തെറ്റ് പറ്റാം, പറ്റിയിട്ടുണ്ട്, ഇനിയും പറ്റും. അവിടെ, നൽകപ്പെട്ടാൽ ഒരു രീതിയിലും കോംപൻസേറ്റ് ചെയ്യാനാവാത്ത വധശിക്ഷയുടെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്. വധം ഒരു ‘ശിക്ഷ’ ആണോ?
 ·  Translate
1 comment on original post
1
Add a comment...

എം എസ്

Shared publicly  - 
 
പച്ചക്ക് പച്ച മാങ്ങ
#പച്ച
 ·  Translate
27
1
ravimmurl mm's profile photo
Add a comment...

എം എസ്

Shared publicly  - 
 
Dylan O’Donnell, an amateur photographer, took one of the luckiest shots ever: the International Space Station past the moon. Any astro buff would be envious.
7
Suraj T R's profile photoilayda alaf's profile photo
2 comments
 
ooooowwww
Add a comment...

എം എസ്

Shared publicly  - 
 
 
New Video: Should we fear artificial intelligence?
 Neil deGrasse Tyson, Bill Nye and Chuck Nice weigh in: https://www.youtube.com/watch?v=1IFQsfTEm8s
8 comments on original post
3
Add a comment...
In his circles
415 people
Have him in circles
7,197 people
Sangeetha Raman's profile photo
anass mvp's profile photo
muhammedshan labba's profile photo
hamza shahid's profile photo
k v Jayakumar's profile photo
Ryan P Groovy's profile photo
PONGS vs HAREESH's profile photo
Shoukath Ali's profile photo
Mansoor Mansoor's profile photo

എം എസ്

Shared publicly  - 
 
 
രാഷ്ട്രപതിഭവനെ സംവാദവേദിയാക്കി
by എം എ ബേബി on 29-July-2015
രാഷ്ട്രപതിഭവനെ  സംവാദവേദിയാക്കി
രാഷ്ട്രപതി എന്നതിനൊപ്പം ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലകളില്‍ ചരിത്രപ്രധാനമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന നിലയിലാണ് ഡോ. എ പി ജെ അബ്ദുല്‍കലാം ഓര്‍മിക്കപ്പെടാന്‍ പോകുന്നത്. ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഒരു സവിശേഷഘട്ടത്തിലാണ് അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്നത്തെ ഭരണകക്ഷിയായ ബിജെപിക്ക് അവര്‍ക്കുമാത്രം സ്വീകാര്യനായ വ്യക്തിയെ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കാരണം പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസിനും തങ്ങളുടേതുമാത്രമായ സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അത്തരമൊരുഘട്ടത്തിലാണ് ശാസ്ത്രമേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാം ബിജെപിയുടെയും കോണ്‍ഗ്രസിന്റയും പിന്തുണയോടെ രാഷ്ട്രപതിയാകുന്നത്.

രാഷ്ട്രപതി ചുമതല ഏറ്റെടുത്ത എ പി ജെ മുന്‍ രാഷ്ട്രപതിമാരുടെ കാലത്തെ പെരുമാറ്റച്ചട്ടങ്ങളും കീഴ്വഴക്കങ്ങളുമെല്ലാം വലിയതോതില്‍ മാറ്റിമറിച്ചുകൊണ്ടാണ് കാലാവധി പൂര്‍ത്തീകരിച്ചത്. രാഷ്ട്രപതിഭവനില്‍ സാധാരണക്കാരുള്‍പ്പെടെ വലിയ വിഭാഗം ജനങ്ങള്‍ക്ക് അദ്ദേഹം സന്ദര്‍ശാനുമതി നല്‍കി. വിദ്യാര്‍ഥികളുമായി ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്താന്‍ രാഷ്ട്രപതിഭവന് ഉള്ളിലും പുറത്തുവച്ചും അദ്ദേഹം സന്ദര്‍ഭം കണ്ടെത്തി. വിദ്യാര്‍ഥികളോടും കുട്ടികളോടും ഇത്രമാത്രം അഗാധമായ ഹൃദയബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ മറ്റൊരു രാഷ്ട്രീയനേതാവ് പ്രഥമപ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവാണ്. 

ബഹിരാകാശ ശാസ്ത്രരംഗത്തും മിസൈല്‍ സാങ്കേതികവിദ്യയിലും എ പി ജെയുടെ സംഭാവന വിലപ്പെട്ടതാണ്. ഇന്ത്യയുടെ അണ്വായുധപരീക്ഷണവുമായി ബന്ധപ്പെട്ട പൊഖ്റാന്‍ രണ്ടിലാണ് എ പി ജെയുടെ സംഭാവന പ്രാധാന്യത്തോടെ അംഗീകരിക്കപ്പെടുന്നത്. ഇത് ഇന്ത്യയെ അണ്വായുധശേഷിയുള്ള രാജ്യമെന്ന പദവിയിലേക്ക് ഉയര്‍ത്തി. എന്നാല്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഇത് അണ്വായുധ മത്സരത്തിലേക്ക് തള്ളിനീക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഈ മേഖലയില്‍ പുതിയ പ്രതിരോധ നയതന്ത്ര പ്രശ്നങ്ങള്‍ മാത്രമല്ല ഉയര്‍ന്നുവന്നത്. ഉദാഹരണത്തിന് ഇന്ത്യയും പാകിസ്ഥാനും നിരക്ഷരതയും പട്ടിണിയും തൊഴിലില്ലായ്മയും പിന്നോക്കാവസ്ഥയും പരിഹരിക്കാന്‍ വിനിയോഗിക്കേണ്ട വിഭവങ്ങളാണ് ആണവായുധ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നത്. ഇത് പ്രഫുല്‍ ബിദ്വായിയെ പോലുള്ള ഒട്ടേറെ പ്രമുഖചിന്തകന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന സൈനികശക്തിയായി ഉയര്‍ത്താന്‍ "അഗ്നി, പൃഥ്വി' മിസൈലുകള്‍ക്കൊപ്പം അണ്വായുധശേഷിയും സഹായിച്ചുവെന്നാണ് എ പി ജെയെ പോലുള്ളവരുടെ വാദം. ഈ തര്‍ക്കത്തെക്കുറിച്ച് വ്യത്യസ്തവീക്ഷണങ്ങള്‍ സ്വഭാവികമാണ്. എന്നാല്‍, ഇന്ത്യയുടെ പ്രതിരോധശേഷി വികസനത്തില്‍ എ പി ജെയുടെ സംഭാവന ആര്‍ക്കും അവഗണിക്കാനാകില്ല.

രാഷ്ട്രപതിഭവനെ പുതിയ ആശയങ്ങളുടെ സംവാദവേദിയാക്കാന്‍ എ പി ജെ നടത്തിയ സാഹസികമായ അന്വേഷണങ്ങള്‍ കൗതുകരമാണ്. അത് ചിലരിലെങ്കിലും ചെറിയതോതില്‍ പരിഹാസപ്രതികരണങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങളെ വ്യത്യസ്ത ദിവസങ്ങളില്‍ ചെറുസംഘങ്ങളായി ലഘുഭക്ഷണത്തിന് വിളിച്ച് രാഷ്ട്രപതിഭവന്റെ വിശാലമായ ഹാളില്‍ അദ്ദേഹം നടത്തിയിട്ടുള്ള ചര്‍ച്ചകളാണ് ഓര്‍മയില്‍ വരുന്നത്. മുമ്പും രാഷ്ട്രപതിമാര്‍ ഇത്തരത്തില്‍ വിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്. അന്നെല്ലാം ഭക്ഷണവും സൗഹൃദചര്‍ച്ചകളുമാണ് നടന്നതെങ്കില്‍ എ പി ജെയുടെ കാലത്ത് കുറച്ച് ഭക്ഷണവും കൂടുതല്‍ ഗഹനമായ ചര്‍ച്ചകളുമാണ് നടത്താന്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. അതിന് ക്ഷണിക്കപ്പെട്ട എംപിമാരില്‍ കുറെയാളുകളെങ്കിലും എ പി ജെയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയിച്ചവരും അതിനെ പരിഹസിച്ചവരുമായിരുന്നു.

ജീവിതലാളിത്യം എന്നത് എ പി ജെക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മതിപ്പ് നേടാനും എടുത്തണിഞ്ഞ മേലാടയായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിന്റെ ഭാഗമായിട്ടുള്ള നൈസര്‍ഗികലാളിത്യമായിരുന്നു. തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയില്‍ പ്രവൃത്തിയെടുത്തിരുന്ന കാലത്ത് ഗാന്ധാരിയമ്മന്‍ കോവിലിനടുത്ത് വളരെ ചുരുങ്ങിയ സൗകര്യമുള്ള ലോഡ്ജിലാണ് അദ്ദേഹം താമസിച്ചത്. സാധാരണ ചായക്കടകളില്‍നിന്നാണ് ഭക്ഷണം കഴിച്ചത്. വഴിപോക്കരടക്കം ചങ്ങാത്തംകൂടിയിരുന്നു.ഐഎസ്ആര്‍ഒ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാന്‍ ശാസ്ത്രീയമായി ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയപ്പോള്‍ ഒരു വലിയ പ്രശ്നം ഉയര്‍ന്നുവന്നു. അവിടെ വലിയ വിഭാഗം ജനങ്ങളെത്തി പ്രാര്‍ഥിച്ചിരുന്ന ഒരു പള്ളി നില്‍ക്കുന്നിടമായിരുന്നു ഇതിന് വേണ്ടിയിരുന്നത്. ആരാധനാലയം പൊളിച്ചുനീക്കാതെ കേന്ദ്രം സ്ഥാപിക്കാനാകില്ല. ഇക്കാര്യം മതനേതാക്കന്മാരെ ബോധ്യപ്പെടുത്തുന്നത് പ്രയാസകരമായ ഒരു പ്രവര്‍ത്തനമായാണ് അനുഭവപ്പെട്ടത്. എന്നാല്‍, നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ഇത്തരമൊരു സ്ഥാപനം വരുന്നത് ആവശ്യമാണെന്ന് വിശദീകരിച്ചപ്പോള്‍ പള്ളി അവിടെനിന്ന് മാറ്റി സ്ഥാപിക്കാന്‍ മതമേലധികാരികള്‍ തയ്യാറായി. ഇന്ത്യക്ക് അഭിമാനകരമായ ബഹിരാകാശ ശാസ്ത്ര വളര്‍ച്ച നേടാന്‍ സാധിച്ചത് ഇങ്ങനെയാണെന്ന്് എ പി ജെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കാറുണ്ടായിരുന്നു.

കഴിഞ്ഞ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് ബഹിരാകാശ ശാസ്ത്രഗവേഷണ സ്ഥാപനം കേരളത്തില്‍ സ്ഥാപിച്ച ഘട്ടത്തില്‍ എ പി ജെ അതില്‍ പ്രത്യേക താല്‍പ്പര്യം കാണിച്ചിരുന്നു. അതോടൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ റിസര്‍ച്ച് തിരുവനന്തപുരത്ത് സ്ഥാപിച്ചതും അന്നായിരുന്നു. തമ്മില്‍കാണുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനപുരോഗതിയെക്കുറിച്ച് അദ്ദേഹം എപ്പോഴും അന്വേഷിക്കുമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ഈ ശാസ്ത്രസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സഹായസഹകരണങ്ങള്‍ അദ്ദേഹം പലപ്പോഴും എടുത്തുപറഞ്ഞതും ഓര്‍ക്കുന്നു. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ചില സുചിന്തിതമായ അഭിപ്രായങ്ങള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധനചെയ്ത് അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. പുര എന്ന ചുരുക്കപ്പേരില്‍ അവതരിപ്പിക്കപ്പെട്ട ആ ആശയങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞതും അവിസ്മരണീയ അനുഭവമാണ്.

ശാസ്ത്രീയസംഗീതത്തിലും എ പി ജെക്ക് അഗാധമായ താല്‍പ്പര്യമുണ്ടായിരുന്നു. വാദ്യോപകരണങ്ങള്‍ പഠിക്കാനും സമയം ചെലവഴിച്ചു. രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയില്‍ എത്തിയ രണ്ട് പ്രശസ്ത സംഗീതജ്ഞര്‍ അദ്ദേഹത്തെ കണ്ട് ആദരവ് അറിയിക്കാന്‍ അവസരം കിട്ടുമോയെന്ന് അന്വേഷിച്ചത് ഓര്‍മയില്‍ വരുന്നു. ചുമതലയേറ്റ തിന്റെ തൊട്ടടുത്ത ദിവസമായതുകൊണ്ട് നല്ല തിരക്കുണ്ടാകുമെന്നും നേരില്‍കാണുക പ്രയാസമായിരിക്കുമെന്നും മൂന്‍കൂര്‍ ജാമ്യം എടുത്തശേഷമാണ് ഇക്കാര്യത്തിലൊരു ശ്രമം നടത്തിനോക്കിയത്. അത്ഭുതകരമെന്നുപറയട്ടെ, പ്രശസ്ത ഹിന്ദുസ്ഥാനി വയലിനിസ്റ്റായ ഡോ. എന്‍ രാജത്തിനും മൃദംഗചക്രവര്‍ത്തി ഉമയാള്‍പുരം ശിവരാമനും അരമണിക്കൂര്‍ അദ്ദേഹവുമായി രാഷ്ട്രപതിഭവനില്‍ സംസാരിക്കാന്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം സമയമനുവദിച്ചു. ഡോ. എ പി ജെയുടെ ഹൃദയവിശാലതയും സംഗീതസ്നേഹവും വെളിപ്പെടുത്തിയ അനുഭവമായിരുന്നിത്. ജ്ഞാനതപസ്വിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതംപുതിയ തലമുറയെ ശാസ്ത്ര-സാങ്കേതിക പഠനഗവേഷണ മേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

- See more at: http://deshabhimani.com/news-articles-all-latest_news-487279.html#sthash.ffKoGNVI.dpuf
 ·  Translate
View original post
3
Add a comment...

എം എസ്

Shared publicly  - 
2
Add a comment...

എം എസ്

Shared publicly  - 
2
Add a comment...

എം എസ്

Shared publicly  - 
 
 
Shape of Orion Constellation from different directions...
View original post
6
Add a comment...

എം എസ്

Shared publicly  - 
4
E.M BABU BABU's profile photo
 
Super
Add a comment...
എം's Collections
People
In his circles
415 people
Have him in circles
7,197 people
Sangeetha Raman's profile photo
anass mvp's profile photo
muhammedshan labba's profile photo
hamza shahid's profile photo
k v Jayakumar's profile photo
Ryan P Groovy's profile photo
PONGS vs HAREESH's profile photo
Shoukath Ali's profile photo
Mansoor Mansoor's profile photo
Collections എം is following
View all
Basic Information
Gender
Male
Education
  • University of Calicut
    present
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Doha
Links