Profile cover photo
Profile photo
priyan Alex Rebello
118 followers
118 followers
About
priyan Alex's posts

Post has attachment
കവിത വായിക്കുന്നവരുടെ സാങ്കേതികപ്രശ്നങ്ങൾ
മഴയുള്ള ഒരു രാത്രിയിൽ മുട്ടിവിളിച്ചതാണ് നനയുന്നുണ്ടാവും തണുപ്പേറിയിരിക്കാം പട്ടിണിയാവാം പക്ഷെ വാതിൽ തുറന്നില്ല. ഇതു തന്നെയാണ് ലോകം ഇതു തന്നെയാണ് മാന്യത , കുലീനത എന്നൊക്കെ തോന്നുന്നില്ലേ ? കവിത വായിക്കുമ്പോൾ തോന്നുന്ന ഈ രോഷമെല്ലാം പുസ്തകത്തോടൊപ്പം അടച്ചുവെച്...

Post has attachment
**
നമ്മളറ്റുപോവുന്ന ഓര്‍മ്മയുടെ ഒറ്റവാല്‍ത്തുമ്പികള്‍. മറവിയുടെ വിരല്‍ത്തുമ്പുകള്‍ പാറുന്ന വെയിലുകള്‍. തകര്‍ന്നുപോവുന്ന മഴക്കാലങ്ങള്‍. നനഞ്ഞ് നനഞ്ഞ്, കുന്നിന്‍ചെരിവിലേക്ക് പുകയുന്ന മിഴിപ്പച്ചകള്‍. കിനാവിന്റെ നീലമലകള്‍, ആകാശത്തോളം- പറന്ന് പറന്ന് ജലപുഷ്പങ്ങളുടെ ...

Post has attachment
സാധാരണയില്‍ക്കവിഞ്ഞ മരണങ്ങള്‍
                  ചോര കറുത്ത് തണുത്ത് അസ്ഥിയിൽനിന്നും ഇറച്ചി ഒലിച്ചിറങ്ങുന്നനേരത്ത്                              ശ്വാസത്തിന്റെ ഒച്ച                നിലവിളികളുടെ കുമിളകളായി      ഉപരിതലത്തിലെ ആകാശത്തിലേക്ക്    പൊലിഞ്ഞുചേരുമ്പോഴും            ഒന്നുമില്ല ഒന്നുമില...

Post has attachment
**
കടലിനെക്കാളും ഇളക്കമുള്ളൊരു പെണ്ണ് മഴയെക്കാള്‍ വിരലുകളുള്ളവള്‍ ഓര്‍മ്മയെക്കാള്‍ നനഞ്ഞ് നനഞ്ഞ് പല ശിശിരങ്ങളില്‍ തകരത്തീവണ്ടികള്‍ ഒരേപാളങ്ങളില്‍ ഒച്ചകള്‍. പൂക്കള്‍ ഇലകള്‍ ഇലകളെക്കാള്‍ നീളെ നീളെ നീലാകാശങ്ങള്‍. പിന്നെയും പിന്നെയും കടലിനെക്കാളുമിളകുന്നു, തമ്മില്...

Post has attachment
ജലോപരിതലത്തെക്കുറിച്ച് എന്തും കാണാമെന്ന കണ്ണുകളുടെ വിശ്വാസത്തിന്മേലാണ് ഇങ്ങനെ നമ്മള്‍ തനിച്ചാവുന്നത്
ജലനാരുകളുടെ ആഴങ്ങളില്‍ വിഷണ്ണമായ നിശ്വാസങ്ങളില്‍ പൊലിഞ്ഞുപോവുന്ന ആകാശപ്പോളകള്‍. അപാരതയുടെ വലയങ്ങളില്‍നിന്ന് പറന്നുപോവുന്ന നീളന്‍ കാലുള്ള വെള്ളക്കൊറ്റികള്‍. തനിച്ചാവുന്ന ആകാശപ്പച്ചിലകള്‍ക്കുകീഴേ, മഴത്തണുപ്പ്, ജലസ്പര്‍ശത്തിന്നാഴങ്ങളിലെ ശ്വാസക്കുമിള നിലയില്ലാത...

Post has attachment
തലവെട്ടിപ്പുഴ
അപ്പോഴെല്ലാം കൂടുതല്‍ കൂടുതലാഴങ്ങള്‍ നീന്തുന്ന നക്ഷത്രങ്ങള്‍ നിലാവ് താഴേക്കു ചോരുന്ന മേല്‍ക്കൂരവീടുകളാല്‍ പുഴ. തലകുത്തനെ നമ്മള്‍ ചോരുന്നു, പ്രതിബിംബങ്ങള്‍ ഇളവെയിലാല്‍ പലയുമ്മകള്‍ പലരുമ്മകള്‍ പല നിറങ്ങള്‍ നിഴലുകള്‍ പച്ചകള്‍. ഞാനുണ്ട്, നീ കൂടെയുണ്ട് കൈപിടിച്ച...

Post has attachment
പൂമ്പാറ്റബുദ്ധന്‍
പൂമ്പാറ്റബുദ്ധനാവുന്നു പൂവിലിരിക്കുന്നു (തമ്മില്‍ത്തമ്മില്‍ ചിറകിനാല്‍ത്തമ്മില്‍ തല്ലിപ്പിടയുന്ന ഇണപ്പാറ്റകള്‍ ഇണപ്പൂമ്പാറ്റകള്‍, കണ്ടുകണ്ണടയ്ക്കുന്നു) പൂമ്പാറ്റബുദ്ധന്‍ മഞ്ഞുപൂവില്‍ പൂവാകുന്നു, പൂവിലേക്കിറങ്ങുന്നു അറിയുന്നു, പൂവ്, ചെടിയുടെ- രഹസ്യത്തെയൊറ്റു...

Post has attachment
വീട്ടില്‍ ഞങ്ങളുടെ ക്രിസ്മസ്
ക്രിസ്മസ് തണുപ്പുള്ള രാത്രിയില്‍ നീ, ഇപ്പോള്‍ കാപ്പി തിളപ്പിക്കുന്നു, എനിക്ക് പനിക്കുന്നുണ്ട്, ഉറക്കം കുറവാണ്, ജനാലച്ചില്ലിനപ്പുറം നിലാവിന്റെ വിഷണ്ണത; കാപ്പിയുമായി നീ വരുന്നു, നിന്റെ പുഞ്ചിരി- വീട്ടില്‍ നമ്മളൊറ്റയ്ക്കാണ് പശുക്കള്‍ ഇല്ല ദൈവപുത്രന്‍ ഇല്ല എനിക...

Post has attachment
ഇരുട്ടിലും വെളിച്ചത്തിലും
ഇരുട്ട് , നിലാവിൻ കീറത്തോർത്തുടുത്ത് കുള്ളന്മരങ്ങൾക്കിടയിലൂടെ കൂനൻകുന്നുകൾ നിരങ്ങിയും (വടക്ക് പടിഞ്ഞാറോട്ട് ഒരു പെൻസിലിനാൽ വരച്ച പുഴയുടെ അതിർവഴികൾ) -- പുഴകളെക്കുറിച്ച് ബ്രാക്കറ്റിലെഴുതാൻ എന്തധികാരമാണുള്ളത്?-- വെളിച്ചം വീടുകളന്വേഷിച്ചന്വേഷിച്ച് ഉറങ്ങിപ്പോയവര...

Post has attachment
കുട്ടികളോട് സംസാരിക്കുക എളുപ്പമാവുകയും മുതിർന്നവരോട് സംസാരിക്കുക പ്രയാസകരമാവുകയും ചെയ്യുന്നത് സൈദ്ധാന്തികമായി വിശദീകരിക്കാനാവും. ഒന്നുമില്ല, നരേന്ദ്രമോഡി നെഹ്രുവിൽനിന്ന് അത്രയും പഠിച്ചിട്ടുണ്ട്. ഐസക്കിനും അതൊക്കെ അറിയാം. മോഹൻലാൽ പിണറായി വിജയന്റെ ഫാനാണെന്ന് ഉറക്കെ പറഞ്ഞത് അക്ഷരമുറ്റം ക്വിസ്സിൽ വെച്ച് കുട്ടികളോടാണ്. കാര്യങ്ങൾ സിമ്പിളാക്കുന്നതാണ് എല്ലാം സിമ്പിളാക്കുന്നതിന് നല്ലത്. ഒന്നും അത്ര സിമ്പിളല്ലെങ്കിൽക്കൂടി എൻ ജി ഓ വൽക്കരണത്തെ ഉപയോഗപ്പെടുത്താൻ രാഷ്ട്രീയക്കാരനറിയാം. മുതലാളിത്തമോ കമ്പോളമോ അല്ല കുറ്റക്കാരൻ, സമൂഹമാണ് എന്നനിലയിൽ പരത്തിപ്പറയുമ്പോൾ എല്ലാം തികഞ്ഞു.
Wait while more posts are being loaded