യോഗി കഥകൾ അദ്ധ്യായം 1

മലപ്പുറത്തുകാരൻ ബഷീറിന് തുണയായത് യോഗി ആദിത്യനാഥ് . നിറകണ്ണുകളോടെ ബഷീർ മുഖ്യമന്ത്രി ആദിത്യനാഥിനെ ഓർക്കുന്നു

മലപ്പുറം: യോഗി ആദിത്യനാഥ് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ആയതിൽ കേരളത്തിലെ ബി ജെ പി പ്രവർത്തകരെക്കാളും സന്തോഷിക്കുന്ന ഒരു യുവാവുണ്ട് മലപ്പുറം തിരൂരിൽ.. പേര് ബഷീർ . അതെ നിറകണ്ണുകളോടെയാണ് ബഷീർ യോഗിയെ ഓർക്കുന്നത്. തിരൂർ കുറ്റി വടക്കേതിൽ മൊയ്തു വിന്റേയും ഖദീജയുടെയും ആറുമക്കളിൽ രണ്ടാമനാണ് ബഷീർ. കുടുംബപ്രാരാബ്ധം മൂലം ചെറിയ പ്രായത്തിൽ നാടുവിടേണ്ടിവരുന്ന ഒരു ശരാശരി മലയാളി. അയൽവാസിയും ഉറ്റ സുഹൃത്തുമായ സിദ്ധിക്ക് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ബഷീറിനെ ഉത്തർപ്രദേശിൽ കൊണ്ടുപോയി.

സയീദ് മുഷ്താഖ് എന്ന ഹരിയാന സ്വദേശിയുടെ ഹോട്ടലിൽ ഖലീലാബാദ് എന്ന സ്ഥലത്ത് ചെറിയ ജോലി തരപ്പെട്ടു. രണ്ട് വർഷത്തോളം ആയ ജോലി ഭംഗിയായി ചെയ്തുപോരുന്ന സമയം. ജോലി സ്ഥലത്തിന് അടുത്തായി ചെറിയ ഒരു വീട് വാടകയ്‌ക്കെടുത്തു. പ്രകാശ് യാദവ് എന്ന സ്വദേശിയുടെ വീട് . പിന്നെ ഞാൻ എന്റെ ഭാര്യ ഷീജയെയും മകൾ സീനത്തിനെയു കൊണ്ടുവന്നു . അപ്രതീക്ഷിതമായി ഒരുനാൾ ജോലിചെയ്ത ഹോട്ടൽ ഉടമയെ ഭീകര വിരുദ്ധ സ്‌കോഡ് അറസ്റ്റ് ചെയ്തു. പരിസരവാസികൾ ഹോട്ടൽ ആക്രമിച്ചു. ഞാൻ ഹോട്ടലിന്റെ പിൻവാതിലിലൂടെ വീട്ടിൽ എത്തി ഭാര്യയോടും മകളോടും കാര്യം പറഞ്ഞു.

ഞങ്ങൾ ആകെ പരിഭ്രാന്തിയിൽ ആയനിമിഷം.. ഭാര്യ ഷീജ പറഞ്ഞു നമുക്ക് വീടിന്റെ ഉടമസ്ഥനെ അറിയിക്കാമെന്ന് . ഉള്ളിൽ ഭയമായിരുന്നിട്ടും ഞാൻ പ്രകാശ് യാദവിനെ ഫോണിൽ വിളിച്ഛ് കാര്യം പറഞ്ഞു. യാദവ് പറഞ്ഞതനുസരിച്ഛ് വീട് പൂട്ടി ഉള്ളിൽ തന്നെ ഇരുന്നു. അദ്ദേഹം എത്തി സമാശ്വസിപ്പിച്ചു . ഞങ്ങളെ ആരും കാണാതെ അദ്ദേഹത്തിന്റെ കുടുംബത്തെത്തിച്ചു. പിന്നെ അദ്ദേഹം ആർക്കൊക്കെയോ ഫോൺ വിളിച്ചു. ഞങ്ങൾ ആകെ ഭയന്നു.

ഒരു മണിക്കൂറിന് ശേഷം കുറെ വാഹനങ്ങൾ എത്തി. കൂടുതലും കാഷായ വസ്ത്രധാരികൾ. അവരെക്കണ്ട ഷീജയും മകളും പൊട്ടിക്കരഞ്ഞു ഭയത്തോടെ. അക്കൂട്ടത്തിൽ ഒരു സ്വാമി എന്റെ അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞങ്ങളോട് അവരുടെ വാഹനത്തിൽ കയറാൻ പറഞ്ഞു. എന്നിട്ട് ഞാൻ ജോലി ചെയ്യുന്ന ഹോട്ടലിന് അടുത്ത്‌ വാഹനം നിറുത്തി ഇറങ്ങാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ഇറങ്ങിയതും പ്രദേശവാസികൾ തടിച്ചുകൂടി.. ഉള്ളിൽ ഭയന്ന് വിറയ്ക്കുകയായിരുന്നു എന്റെ മകളെയും ഭാര്യയെയും ഓർത്ത്‌ . പെട്ടന്ന് സ്വാമി വാഹനത്തിൽ നിന്ന് ഇറങ്ങി.. അപ്പോഴേക്കും ജനം നിശബ്ദരായി. ഉടൻ തന്നെ പോലീസ് സംഘവും സ്ഥലത്തെത്തി . സ്വാമി നടന്ന കാര്യങ്ങൾ പറഞ്ഞു. ഇദ്ദേഹം ജോലിക്കാരൻ മാത്രമാണെന്നും ഹോട്ടൽ ഉടമയുമായി ബന്ധം ഇല്ലന്നും പറഞ്ഞു.

സത്യത്തിൽ ഞങ്ങളുടെ മനസ്സിൽ അപ്പോഴും ഭയമായിരുന്നു. ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന് . പെട്ടന്നുതന്നെ സ്വാമി എന്റെ തോളിൽ കൈ തട്ടി സാരമില്ല എന്ന് സമാശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വാഹനത്തിൽ കയറി മടങ്ങിപ്പോയി. പെട്ടന്ന് ഗ്രാമീണർ വട്ടം കൂടി ഞങ്ങളോട് പറഞ്ഞു ഭയക്കേണ്ട നിങ്ങൾ നിരപരാധികളാണ് ധൈര്യമായി വീട്ടിലേക്ക് പൊയ്ക്കോളൂ എന്ന് . അവർ മടങ്ങിയ പിറകെ ഞങ്ങളും വീട്ടിലേക്ക് പോയി . കുറെ കഴിഞ്ഞപ്പോൾ വീട്ടുടമ പ്രകാശ് യാദവ് കുറെ അരിയും പച്ചക്കറിയും മറ്റ് സാധനങ്ങളുമായി എത്തി . അയ്യോ ഇതൊന്നും വേണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന്.. ഇതൊന്നും ഞാൻ വാങ്ങിയതല്ല സ്വാമിയുടെ ആശ്രമത്തിൽ നിന്നും തന്നയച്ചതാണ് എന്ന് പറഞ്ഞു. ഞാൻ സത്യത്തിൽ ഭയം കൊണ്ട് മറന്ന ആ ചോദ്യം അപ്പോഴാണ് യാദവിനോട് ചോദിച്ചത് . ആരാണ് ആ സ്വാമി ? യാദവ് ചിരിച്ചുകൊണ്ട് ചോദിച്ചു.. അറിയില്ല ? അദ്ദേഹം ഇവിടുത്തെ എം പി യാണ് . പേര് യോഗി ആദിത്യനാഥ് .

സത്യത്തിൽ ഞങ്ങൾ അമ്പരന്നുപോയി . പിന്നീട് അദ്ദേഹം തന്നെയാണ് എനിക്ക് ജോലിയും ശെരിയാക്കി നൽകിയത് . ഇപ്പോഴും ഞാൻ ഘോരക്പൂരിൽ തന്നെയാണ് ജോലിചെയ്യുന്നത് . അതെ അദ്ദേഹം യഥാർത്ഥ മനുഷ്യസ്നേഹിയാണ് . നിറകണ്ണുകളോടെ ബഷീർ പറയുന്നു. അദ്ദേഹത്തിന്റെ വീഡിയോ സംഭാഷണം ഉടൻ നിങ്ങളിലേക്ക് എത്തിക്കും

https://m.facebook.com/story.php?story_fbid=1491574144195865&id=100000298811981
Shared publiclyView activity