ഒരാഴ്ച്ചയായി നല്ല ഉറക്കം കിട്ടുന്നുണ്ട്. സുഖ വിരേചനവും നല്ല സന്തോഷവും. കാരണം ഞാനൊരു മലയാളിയാണ്.

നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നവനും ഭയങ്കര കാശുകാരനുമായിരുന്ന ഒരുത്തനെ എഴുന്നള്ളിക്കുന്നത് കാണുമ്പോ ഒരു സന്തോഷം.

അയാളുടെ സുന്ദരിയും കാശുകാരിയും ആയ ഭാര്യ വീട്ടിലിരുന്ന് കരയുന്നത് ഓർക്കുമ്പോ ഒരു ഉൾപുളകം.

രാവിലെ മുതൽ ഉച്ചവരെ തുണ്ട് ഇറങ്ങിയോ എന്നന്വേഷിച്ച് എല്ലാരേം വിളിച്ച് നോക്കി. ഇറങ്ങിയിട്ടില്ല. ഉച്ചകഴിഞ്ഞ് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ട് നടനെ കുക്ക് വിളിക്കാൻ പോയി. വൈകിട്ട് പുട്ട് തല്ലിപ്പൊളിക്കാനും. ഹൊ ഒരു ആത്മരതിയുടെ സുഖം.

പണ്ടാ നായർ ചേച്ചിയുടെ തുണ്ട് ഇറങ്ങിയപ്പോഴും അത് കണ്ട് സന്തോഷിച്ച് വിജ്റും ഭിച്ച് അന്നത്തെ മുഖ്യമന്ത്രിയെ കൂക്ക് വിളിക്കാൻ പോയിട്ടുണ്ട്. ഒരു സുഖം അല്ലാതെന്ത്.

ഒരു രഹസ്യം പറയട്ടെ. തെരുവ് പട്ടികൾ ഇണചേർന്നതിന് ശേഷം ലോക്കായി വേദനിച്ച് പുറം തിരിഞ് നിൽക്കുന്നതു കാണുമ്പോഴും എനിക്കൊരു സുഖം കിട്ടാറുണ്ട്. ചിലപ്പൊ കല്ലെടുത്ത് ഒരു ഏറും കൊടുക്കും. ഒരു സന്തോഷം..

മാത്രമല്ല. സംഭവത്തിന് പുറകിൽ ഇയാള് തന്നെയാണെന്ന് തെളിഞ്ഞല്ലോ. നമ്മുടെ മാധ്യമ ചേട്ടൻമാരും ചേച്ചിമാരും എത്ര വിദഗ്ദമായാണ് അത് തെളിയിച്ചത്. എത്ര മണിക്കുർ ചീഫും ക്രോസ്സും നടത്തി. അതും ഈ കേസിലെ പ്രധാന സാക്ഷികളായ ലിബർട്ടി ബഷീർ, വിനയൻ, ബൈജു കൊട്ടാരക്കര മുതൽ പേരെ വിസ്തരിച്ചപ്പോഴാണ് സംഭവം തെളിഞ്ഞത്.

Cross PW 2

മിസ്റ്റർ ബൈജു, നോക്കു ഞാൻ പറയുന്നു ഈ നടൻ തന്നെയാണ് സംഭവത്തിന് പുറകിലെന്ന്.(question)

Ans - തീർച്ചയായിട്ടും.ഇത് മാത്രമല്ല. നേപ്പാൾ രാജകുടുംമ്പത്തിന്റെ കൂട്ടക്കൊലക്ക് പുറകിലും ഇയാളാണ്.
No further cross

മതിയല്ലോ. സംഗതി തെളിഞ്ഞില്ലേ.
മാധ്യമങ്ങൾ നമ്മുടെ ചങ്ക് ബ്രോസാണ്. അവരെ എനിക്ക് നുറ് ശതമാനം വിശ്വാസവുമാണ്. ഒരു സംശയവുമില്ല നിങ്ങളാണ് നമ്മളെ നയിക്കുന്നത്.

അച്ചുതാനന്ദൻ മോശമാണ് എന്ന് നിങ്ങൾ പറഞ്ഞു. നമ്മൾ ഉമ്മൻ ചാണ്ടിയെ ജയിപ്പിച്ചു. ഉമ്മൻ ചാണ്ടി മോശമാണ് പിണറായിക്ക് ഇരട്ട ചങ്കാണ് എന്ന് നിങ്ങൾ പറഞ്ഞു നമ്മൾ പിണറായായെ ജയിപ്പിച്ചു. ഇപ്പൊ ഇങ്ങേർക്ക് ചങ്കേ ഇല്ല എന്ന് പറയുന്നു. നമ്മൾ അതും വിശ്വസിച്ചു.മൻമോഹൻ മൗനിയാണ് മോദി തകർക്കും എന്ന് നിങ്ങൾ. ഇപ്പോ മോദിക്ക് വെളിവില്ല എന്ന് നിങ്ങൾ. നമ്മൾ അത് വിശ്വസിച്ച് മുന്നോട്ട് പോകുന്നു. നാം മുന്നോട്ട്.

ഒരൊറ്റ സംശയം മാത്രം. സംഗതി നിങ്ങൾ ഭംഗിയായി തെളിയിച്ച് പോലീസ് അറസ്റ്റും ചെയ്ത സ്ഥിതിക്ക് ഇയാളെ ഇനി എന്തിന് വച്ചോണ്ടിരിക്കണം. നേരെ കൊണ്ടുപോയി തൂക്കി കൊന്നാൽ പോരെ. അത് പറ്റില്ല ഭരണഘടന പ്രകാരം കോടതിയിൽ തെളിയിക്കണമെന്നോ. അതിനെന്താ . ഭരണഘടന ഉടൻ മാറ്റണം. അതിനിത്ര പ്രയാസമുള്ള കാര്യമാണോ.

വാൽക്കഷണം.......... അവസാനത്തെ പാരഗ്രാഫ് വായ്ച്ച് എന്നെ കേസ് ഏൽപ്പിച്ചിട്ടുള്ള കക്ഷികൾ എന്നെ ഒരു പൊട്ടനോ മന്ദബുദ്ധിയോ ആയി തെറ്റിദ്ധരിക്കരുത്. അങ്ങിനെയൊക്കെ പറഞ്ഞാലെ ചാനലുകാർ 9 മണി ചർച്ചക്ക് നിയമ വിദഗ്ദൻ എന്നും പറഞ്ഞ് വിളിക്കൂ. ചർച്ചയിൽ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് ആക്ട് ചെയ്തതാണ്

ഞായറാഴ്ച്ച ക്കത്തി
Adv Rajesh Vijayan

https://m.facebook.com/story.php?story_fbid=1703980396297851&id=100000577209016
Shared publiclyView activity