ഒൻപതാം ക്‌ളാസ് കാരന് കവിത വേണം ഇഗ്ളീഷില് മഴയാണ് വിഷയം ..

വെക്കേഷന് ഹിന്ദില് ഒപ്പിച്ചത് ഇല്ലെടാ അതങ്ങു ഇഗ്ളീഷില് ആക്കിയാ പോരെ ?

അമ്മെ അത് ബാദൽ നെ പറ്റിയാ ...

ങ്കി പിന്നെ അത് എടുത്തോണ്ട് വാ , ബാദലിന്നു നമ്മക്ക് മഴെണ്ടാക്കാം ...


അവൻ ബാദൽ കവിത കൊണ്ടുവന്നു ..

ധർത്തി കാ മുസാഫിർ ഹെ ബാദൽ .. ന്നൊക്കെയാണ് കവിത പോവണത്

അതൊന്നു മാറ്റിപ്പിടിച്ചു നോക്ക്കി ..


Clouds are on a pilgrimage to meet their mountains ..

ന്നു എഴുത് ഉണ്ണീ ന്നു പറഞ്ഞു ..അമ്മാ thats too much ന്നു ഇത് കേട്ടോണ്ട് ഇരുന്ന പതിനൊന്നാം ക്‌ളാസ് കാരൻ

ഇത്രക്ക് അങ്ങ് പൊയേറ്റിക് ആകാൻ നോക്കല്ലേ അമ്മെ .. ( കൈ താഴ്ത്തി കാണിച്ചിട്ട് ) അമ്മ യീ ലെവലെ ഉള്ളൂ , ന്നട്ട് ( കൈ ഉയർത്തി ) ഇവിടെ ആണ് ന്നു മട്ടിൽ ആണ് പോയം ...ഡാ ഞാൻ ഒരു പറയട്ടെ .. ഞാൻ ഹൈ ലെവൽ ആകാൻ നോക്കുവല്ല ...

ഇത് ഞാൻ ആനന്ദ് ന്റെ ആൾക്കൂട്ടത്തിൽ വായിച്ചതാ ...


മേഘങ്ങൾ തീർഥയാത്രയിലാണ് അവരുടെ പർവതങ്ങൾ ലേക്ക് ന്നു ഗോപാൽ എന്ന കഥാപാത്രം ലളിത എന്ന കഥാപാത്രത്തോട് പറഞ്ഞതാ ..
വേറെ ന്നും കിട്ടാഞൊണ്ട് അതങ്ങ് എഴുതീതാ


അത് ശെരി . അപ്പ അമ്മ ചെയ്യണേ Plagiarism ആണ് . അമ്മക്കെതിരെ കേസ് വരാൻ വകുപ്പുണ്ട് ..


കോപ്പിയടിക്ക് ഇങ്ങനേം പറയും ലെ ( എന്റെ ആത്മൻ ) ...

ലേബൽ : ഇന്നലെ
Shared publiclyView activity