Profile cover photo
Profile photo
കൊച്ചു ത്രേസ്യ
15,218 followers
15,218 followers
About
Posts

Post has attachment
വാല്മീകി..
അർമ്മാദിച്ച്
വാണിരുന്ന വീടും തേരാപാരാ തേരോട്ടമോടിച്ചോണ്ടിരുന്ന ശകടങ്ങളും മറ്റു
സ്ഥാവരജംഗമങ്ങളും ഒക്കെ വിട്ട് ഓൺസൈറ്റ് വനവാസത്തിനായി ഫ്ളൈറ്റ് കേറീപ്പോ മനസിന്റെ
കോർണറിലെവിടെയോ ശകലം ഒരു പേടിയുണ്ടായിരുന്നു. ഗ്ളോബൽ , എക്സ്പോഷറ്‌ , പൗണ്ടില്‌ ദുട്ട് , ചുറ്റിക്കറങ്...

Post has attachment
മനോരമ യുവ :-))
Photo

Post has shared content
ദേണ്ട്‌.. അയാം ദ വനിത :-))
ദേ... കൊച്ചുത്രേസ്യ ഇപ്രാവശ്യത്തെ വനിതയിൽ 'ബിരി' ഞ്ഞു നിക്ക്ണ്..!!!

+Kochu Thressya
Photo

Post has attachment
ആർക്കെങ്കിലുമൊക്കെ ഉപകരിച്ചാലോ...
Photo

യാതൊരു വിധത്തിലുള്ള മതചിഹ്നങ്ങളും ചുമ്മിക്കോണ്ടു നടക്കുന്നില്ലാന്നതു പോട്ടെ, കൃസ്ത്യാനിത്തം സൂചിപ്പിക്കുന്ന പേരു പോലും എനിക്കില്ല. ന്നിട്ടും ഇവിടെ ഓരോ മലയാളികളെ പരിചയപ്പെടുമ്പോൾ ആദ്യം കിട്ടുന്ന ഇന്വിറ്റേഷൻ അവർട്ടെ ഏതേലും പള്ളിക്കമ്യൂണിറ്റീലേക്കാവും. എന്റെ ഭാഗത്തു നിന്ന് ഒരു ക്ലൂ പോലും കിട്ടാതെ ഞാൻ ജനിച്ച മതം ഇവരെങ്ങനെയാണോ കണ്ടുപിടിക്കുന്നത്‌!! ക്ഷണത്തിന്റെ ശക്തി കൂടിവരുമ്പോ ഒരു പരിചയായി , 'ഞാനൊരു അന്യമതജീവിയെ കല്യാണം കഴിച്ച കൂട്ടം തെറ്റിയ കുഞ്ഞാടാണ്‌' എന്നു പറയുമ്പോ ന്നാ പിന്നെ പള്ളീലേക്ക്‌ അങ്ങേരേം കൂടെ കൂട്ടിക്കോന്ന്. ഇനീപോ എനിക്കീ പള്ളിപ്പരിപാടീലൊന്നും താൽപര്യമില്ലാന്നുള്ള സത്യമങ്ങ്‌ പറഞ്ഞാലോ.... ഓ കമ്യൂണിസ്റ്റാരിക്കും അല്ലേ ..എന്ന 'തമാശ'യും.

അല്ല ആക്ച്വലി ഞാനാരാ???

Post has attachment
ഈ ഡിസൈനിലൊരു കുപ്പായം വേണം..
Photo

Post has attachment
ക്യൂട്ടപ്പൻ

എനിക്കിതിങ്ങനെ നോക്കുന്നതു കാണുമ്പോൾ കവിളത്തു പിടിച്ച്‌ ടുട്ടുടൂന്നു പറയാനും മൂക്കത്ത്‌ ഉമ്മ കൊടുക്കാനും തോന്നുമായിരുന്നു.


എന്റടുത്തൂന്ന് ഇതിനെ ആരോ തട്ടിക്കൊണ്ടു പോയി
Photo

ഡാർലിംഗ്‌, വരൂ നമ്മൾക്കൽപം നിങ്ങൾ കടലയെന്നും ഞങ്ങൾ കപ്പലണ്ടി എന്നും വിളിക്കുന്ന സാധനം വാങ്ങി കൊറിക്കാം...

( തെക്കുവടക്ക്‌ മലയാളഭാഷാപ്രണയപ്രതിസന്ധികൾ)

ആര്‍ട്ടിസ്റ്റ് എന്ന സിനിമയില്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത ഒരു രംഗമുണ്ട്. പുതിയ വീട്ടിലേക്കു താമസം മാറി സാധനങ്ങളൊക്കെ അടുക്കിപ്പെറുക്കി തളര്‍ന്നിരിക്കുന്ന മൈക്കലും ഗായത്രിയും. 'കഴിക്കാനെന്തുണ്ട്'' എന്ന മൈക്കല്‍ ചോദിക്കുമ്പൊള്‍ അവിശ്വസനീയതൊടെയും അമ്പരപ്പോടെയും ' എക്സ്യൂസ് മീ..' എന്ന് ചോദിക്കുന്ന ഗായത്രി. പൊതുവെ സിനിമകളില്‍ കണ്ടു വരുന്ന ,ജോലി കഴിഞ്ഞു വന്ന പാടെ വേഷം മാറി അടുക്കളയിലേക്കു കയറുന്ന ഭാര്യാകഥാപാത്രങ്ങളിടയില്‍ ഗായത്രിയുടെ ആ ചോദ്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. പുറമേ ജോലി ചെയ്താലും ഇല്ലെങ്കിലും കുടുംബത്തിലെ പണികള്‍ ഇന്നും സ്ത്രീകളുടേതാണ്‌. ' ഞാന്‍ ഭാര്യയെ സഹായിക്കാറുണ്ട്, കുക്ക് ചെയ്യാറുണ്ട്' എന്നൊക്കെ പറയുന്ന പുരുഷന്‍ അവിടെ മാക്സിമം സഹായി റോളിലാണ്‌. സഹായമല്ല, വീട്ടുജോലികള്‍ തന്റെയും കൂടി ഉത്തരവാദിത്തമാണെന്ന് അവന്‍ തിരിച്ചറിയുന്നില്ല, അഥവാ അറിഞ്ഞാലും അറിഞ്ഞതായി ഭാവിക്കുന്നില്ല.. മൈക്കലിലേക്കും ഗായത്രിയിലേക്കും തിരിച്ചു വന്നാല്‍.. മൈക്കല്‍ ഒറ്റയ്ക്ക് ഒരു വീട്ടില്‍ താമസിക്കുന്ന ഒരാളായിട്ടാണ്‌ ആദ്യം കാണിക്കുന്നത്. അതായത് ഒരു വീടു നടത്തിക്കൊണ്ടു പോകുന്നതില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്വാനത്തെപ്പറ്റി നല്ലവണ്ണം അറിയുന്ന ഒരാള്‍. എന്നാല്‍ ഗായത്രി അമ്മ വച്ചുവിളമ്പിത്തരുന്ന ഭക്ഷണം കഴിച്ച് പാത്രം പോലും കഴികാതെ ഊണുമേശയില്‍ നിന്നും എഴുന്നേറ്റു പോയിരുന്ന ഒരാളാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ഗായത്രിക്ക് വീട്ടുജോലികളിലുള്ള മുന്‍പരിചയമോ താല്പര്യമോ അല്ല, മറിച്ച് സ്ത്രീകളാണ്‌ ഇത്തരം കാര്യങ്ങള്‍ നോക്കേണ്ടത് എന്ന പൊതുബോധമാണ്‌" മൈക്കലിലൂടെ പുറത്തു വരുന്നത്. അടിച്ചേല്പ്പിക്കപ്പെടുന്ന ഈ ഉത്തരവാദിത്തത്തോട് മറുപടിച്ചോദ്യത്തിലൂടെ എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പിന്നീടുള്ള രംഗങ്ങളില്‍ അതിന്‌ കീഴടങ്ങുന്ന ഗായത്രിയെയാണ്‌ കാണുന്നത്. എങ്കില്‍ പോലും ഗായത്രിമാരുടെ 'എക്സ്യൂസ് മീ' ഉറക്കം നടിക്കാത്തവരെങ്കിലും കേള്‍ക്കട്ടെ എന്നു പ്രത്യാശിക്കാം...

സ്കൂളിലെ പിള്ളാരൊക്കെ വീട്ടിൽ ആ ബുക്കുണ്ട്‌ ഈ ബുക്കുണ്ട്‌ ഇത്രേം ബുക്കുണ്ട്‌ എന്നൊക്കെ അവകാശപ്പെട്ട്‌ ആളാവുമ്പോ നമ്മള്‌ ഗമ്പ്ലീറ്റ്‌ കാറ്റു പോയി ഇരിക്കും. ഗിഫ്റ്റായി കിട്ടിയ കുറച്ചു ബാലസാഹിത്യബുക്കുകളല്ലാതെ വീട്ടിൽ എടുത്തു പറയത്തക്ക കനമുള്ള ഒരു ബുക്കുമില്ലാരുന്നു. ആകെ ഉള്ളത്‌ ഏതോ മൊബെയിൽ ലൈബ്രറിക്കാര്‌ പൂട്ടിായതു കൊണ്ട്‌ വീട്ടിൽ തന്നെ തങ്ങിപ്പോയ ബുക്ക്‌ - തായാട്ടിന്റെ 'നാം ചങ്ങല പൊട്ടിച്ച കഥ'. പേരു കേൾക്കുമ്പഴേ 'ഇത്‌ നിങ്ങടെ കുടുംബചരിത്രമാണോ' എന്ന കളിയാക്കലു കേൾക്കേണ്ടി വരുമോന്നു പേടിച്ച്‌ അബദ്ധത്തിൽ പോലും ആ ബുക്കിന്റെ കാര്യം മിണ്ടൂലായിരുന്നു...
Wait while more posts are being loaded