Profile cover photo
Profile photo
Saif Arash
385 followers -
നാടോടി... ഉറങ്ങാനും കറങ്ങാനും‌ ഇഷ്ടം... മണ്ണ്‌, മഴ, മരം, പുസ്തകം, ക്യാമറ, നിറം, രുചി, സംഗീതം.. ദുനിയാവിനോടാകെ മുഹബ്ബത്ത്‌.. ❤️
നാടോടി... ഉറങ്ങാനും കറങ്ങാനും‌ ഇഷ്ടം... മണ്ണ്‌, മഴ, മരം, പുസ്തകം, ക്യാമറ, നിറം, രുചി, സംഗീതം.. ദുനിയാവിനോടാകെ മുഹബ്ബത്ത്‌.. ❤️

385 followers
About
Communities and Collections
View all
Posts

Post has attachment
മലപ്പുറത്തെ ചരിത്രമുറങ്ങുന്ന കല്ലറകൾ
മലപ്പുറം കുന്നുമ്മലിൽ സി.എസ്‌.ഐ പള്ളിക്കു പിന്നിൽ കാടുമൂടിക്കിടക്കുന്ന ഒരു പഴയ സെമിത്തേരിയുണ്ട്‌. കാട്ടുവള്ളികൾ, ഉയർന്നുനിൽക്കുന്ന കുരിശുകളെ മറച്ചുതുടങ്ങിയിരിക്കുന്നു. വൻമരങ്ങൾ ശവക്കല്ലറകളെ തകർത്തുതുടങ്ങിയിരിക്കുന്നു.   അത്ര പെട്ടെന്ന് മറവിയിലേക്ക്‌ മറിച്ചി...

Post has attachment
ഉമ്മയും ഞാനും മാവും
അൽപം മണ്ണ് സ്വന്തമായുണ്ടെന്നുപറയാൻ തുടങ്ങിയകാലം... 10 സെന്റു പറമ്പിലേക്കുള്ള ആദ്യ യാത്ര... തറവാട്ടുമുറ്റത്തെ കോമാവിന്റെ ചുവട്ടിൽ കിളികൾ തിന്നു ബാക്കിയാക്കി വീണുമുളച്ചു തുടങ്ങിയ ഏതാനും മാങ്ങയണ്ടികൾ പെറുക്കി ഒരു തേക്കിലയിൽ പൊതിഞ്ഞ്‌ വല്ല്യുമ്മ (ഉമ്മയുടെ ഉമ്മ)...

Post has attachment
മനസ്സിനെ മഴ പെയ്യുന്നതിനു മുമ്പും ശേഷവുമെന്ന് രണ്ടാക്കിത്തിരിക്കാം... 😊❤️
Photo

Post has attachment
മലയാള മുറ്റങ്ങളിലെന്നും തുമ്പയും മുക്കുറ്റിയും പൂത്തിരിക്കട്ടെ... ആശംസകൾ... ❤️💐


#KeralaPiravi #കേരളപ്പിറവി #Myclick
Photo

Post has attachment
നീരൂറ്റുന്ന യൂക്കാലികൾ
'കോടപ്പുക'യിൽ മുങ്ങിയിരിക്കുന്ന വഴികളും യൂക്കാലിമരങ്ങളും... മനോഹരം... എന്നാൽ, മൂന്നാറിനേയും വട്ടവടയേയും കാന്തല്ലൂരിനേയും 'കട്ടപ്പൊകയിൽ' ആക്കിക്കൊണ്ടിരിക്കുകയാണ് ഈ യൂക്കാലിപ്റ്റസ് ഗ്രാന്റിസ്‌ മരങ്ങൾ. മുമ്പ്‌ വനവല്‍ക്കരണത്തിന്റെ ഭാഗമായാണ് കാന്തല്ലൂര്‍-വട്ടവട ...

Post has attachment
നി'റ'വില്ല്
"വെയിലും മഴയും വന്നേ..."ന്ന് പാടിപ്പാറിനടക്കുന്നതിനിടയ്ക്ക്‌   വാനത്തേക്കു നോക്കാൻ ആദ്യമായി പറഞ്ഞത്‌ ഉപ്പയാണ്... തറവാട്ടുമുറ്റത്തെ മരങ്ങൾക്കിടയിലൂടെ പുഴക്കക്കരെ അങ്ങു ദൂരെ ആദ്യമായി മഴവില്ലിനെ കണ്ടു... ഒരു പാതിവില്ല്... പിന്നെയൊരിക്കൽ ഒരു വൈകുന്നേരം തെരട്ടമ്...

Post has attachment
ഈയാംപാറ്റോത്സവം
പെരുമഴ പെയ്തുതോർന്ന വൈകുന്നേരം... മൺചിതലുകൾ കുളിരേറ്റു ഉറക്കമുണർന്നു... മണ്ണുകീറി കൂട്ടമായി പുറത്തേക്കുവന്നു... ചിറകുമുളച്ചും നൃത്തംചെയ്തും ആകാശത്തേക്കുയർന്നു... നിമിഷനേരത്തേക്കുള്ള ഈയാംപാറ്റോത്സവം തുടങ്ങുകയാണ്...  കൂടണയാൻ പോയിരുന്ന കാക്കകളും കിളികളും തിരിച...

Post has attachment
ചെറുപുഴയോർമകൾ
അരീക്കോട്‌ തേക്കിൻചുവട്ടിലെ ചാലിയാറിന്റെ കൈവഴിയായ ചെറുപുഴക്കരയിലാണിപ്പോൾ... അന്ന്, ചെറുപുഴക്കടവിൽ കോൺക്രീറ്റ്‌ പടവുകളില്ല. വഴിയിലേക്ക്‌ തൂങ്ങി നിൽക്കുന്ന ഈങ്ങ മുള്ളുകൾക്കിടയിലൂടെ വഴുതുന്ന മൺപടവുകൾ കയറി ഉമ്മയങ്ങനെ വരും. ഒക്കത്തും തലയിലും തണുത്ത വെള്ളം നിറച്ച...

Post has attachment
പള്ളിപ്പടി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൊട്ടടുത്ത വീട്ടിൽ കൂട്ടുകാരുടെ കൂടെ 'അച്ചുളിങ്ങ' പറിക്കാൻ പോയതിനു വയറുനിറയെ വഴക്ക്‌ കിട്ടിയത്‌... വിവരമറിഞ്ഞ ഉമ്മ പറഞ്ഞു "മറ്റുള്ളവരുടേത്‌ ഒന്നും അനുവാദമില്ലാതെ കൈയ്യിലാക്കരുത്‌... ആവശ്യമുള്ള ഏതുമരവും ചെടിയും വീട്ടിൽ വളർത്താലോ..."

ആറാം ക്ലാസിൽ പഠിക്കുമ്പോൾ പാവണ്ണയിലെ ബന്ധുവീട്ടിൽ നിന്നും കുറച്ചു വാളൻ പുളി കിട്ടി... പഴുത്തത്‌... കഴിച്ചുകഴിഞ്ഞുള്ള പുളിയുടെ കുരു പത്തുസെന്റ്‌ പറമ്പിന്റെ പല ഭാഗങ്ങളിലായി വിതറാൻ പറഞ്ഞു ഉമ്മ... ധാരാളം വിത്തുകൾ മുളച്ചുപൊങ്ങി... അവസാനം നാലഞ്ചു മരങ്ങൾ ഉയർന്നു... പടർന്നു...

കഴിഞ്ഞ ദിവസം പുളിമരങ്ങളുടെ ചുവട്ടിലിരുന്ന് ഞാനും ഉമ്മയും മോനും കൂടി പറയുകയായിരുന്നു... വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു 'അച്ചുളിങ്ങ' പോലും തന്നില്ലല്ലോ പുളിമരങ്ങളേ... അത്ഭുതം..! മുകളിലേക്ക്‌ നോക്കിയപ്പോൾ ഒരു കൊമ്പിന്റെ അറ്റത്ത്‌ അതാ ഒരു 'അച്ചുളിങ്ങ'..! ഒന്നേയുള്ളൂ... ബല്ല്യ ഒന്ന്...!

ആദ്യത്തെ പുളിക്ക്‌ എന്തൊരു 'മധുരം'...!

'അച്ചുളിങ്ങ' മണക്കുന്ന നാലാം ക്ലാസിലാണിപ്പോൾ.... ❤️
Photo

Post has attachment
പറക്കാട്‌ പാടത്തെ കാളപ്പൂട്ടും ഞാറുനടലും മകന് കാണിച്ചുകൊടുക്കാൻ ബാപ്പ നിർബന്ധിച്ചിട്ട്‌ പോയതാണ്... പനിച്ചു പുതച്ചു കിടക്കുവാണെന്നു പറഞ്ഞിട്ടും പോകാൻ പറഞ്ഞു...

പനി മാറുന്ന സമയം മതി തലമുറകൾ മാറാൻ... നാട്ടുകാഴ്ചകളും നന്മകളും മായാൻ...
Photo
Wait while more posts are being loaded