Profile cover photo
Profile photo
ഞാൻ ഗന്ധർവൻ
6,321 followers
6,321 followers
About
ഞാൻ's posts

Post has shared content
April 26, 2017
26-apr-2017

29-apr-2017ന് A+ve ബ്ലഡ് 12 യൂണിറ്റ് ആവശ്യമുണ്ട്. ബൈപാസ് സർജ്ജറി പേഷ്യന്റിനാണ്. പേഷ്യന്റിന്റെ പേര് : അനന്തലക്ഷ്മി അമ്മാൾ. അനന്തപുരി ഹോസ്പിറ്റൽ തിരുവനന്തപുരം.

കോണ്ടാക്റ്റ്: 8592096600

Post has attachment
കേരളരാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു ടേണിങ്ങ് പോയിന്റ് കൂടിയായിരുന്നു ഇവിടം.
Photo

Post has attachment
പൊതുജനതാത്പര്യാർത്ഥം.
ആരൊക്കെ ഈ ആപ്പ് യൂസ് ചെയ്യുന്നുണ്ടെന്നറിയില്ല‌. +Jayan Kanjunny​ ആണെനിക്ക് പറഞ്ഞുതന്നത്. ഈസി ആൻഡ് ക്ലീൻ ഇന്റർഫേസ്. നെറ്റ് ഇല്ലാതെ തന്നെ ട്രെയിൻ ലൊക്കേഷൻ മൊബൈൽ ടവർ വെച്ച് കാണിക്കാനും അലാം വെയ്കാനുമുള്ള സൗകര്യം. ഇതുപോലൊന്ന് തപ്പി നടക്കുകയാർന്നു. വളരെ ഉപകാരപ്രദം.

Photo

Post has shared content
മോഹനൻ വൈദ്യനൊക്കെയെന്ത്!!
മണിയാശാനെ വിമര്‍ശിക്കാനും ന്യായീകരിക്കാനുമുള്ള തത്രപ്പാടിനിടെ, സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സഖറിയയുടെ വെളിപ്പെടുത്തല്‍ ആരും കാണാതെ പോകരുത്. ഭാവിയില്‍ രാജ്യരക്ഷയുടെ പോലും ആണിക്കല്ലാകാന്‍ പോകുന്ന ഒരു സംഗതിയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സംഗതി സത്യമാണെങ്കില്‍ ഇനി നമുക്ക് സൈന്യത്തെ പിരിച്ചുവിടാം, ശത്രുക്കളെ തുരത്താനുള്ള ചുമതല ടോം സഖറിയയ്ക്കും മറ്റ് സ്പിരിറ്റുകാര്‍ക്കും ഏല്‍പ്പിച്ചുകൊടുക്കാം........!

മൂപ്പരുടെ വെളിപ്പെടുത്തല്‍ ഇതാണ്: '2007ല്‍ കൈയേറ്റമൊഴിപ്പിക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി വി എസിനെയും ഉദ്യോഗസ്ഥരെയും മൂന്നാറില്‍ നിന്ന് ഓടിച്ചത് കഠിനപ്രാര്‍ഥന വഴി'.

(ഇതറിയുന്ന വി എസ്: 'പാവം സിപിഐയെ അന്ന് സംശയിച്ചു!)


Post has attachment
ഊളമ്പാറ സർക്കാർ സ്ഥാപനമല്ലേ, ആളെച്ചേർത്താൽ തലയെണ്ണി കമ്മീഷൻ കിട്ടാൻ സാധ്യതയില്ലല്ലോ!!
Photo

Post has attachment
ശ്രീറാം വെങ്കിട്ടരാമൻ സംഘിയാണോ എന്ന് എം.എം.മണി
ചോദ്യം കൊള്ളാം. നന്നായിട്ടുണ്ട്.

ചോദ്യത്തിലെ അപകടം മണിയാശാന് തിരിഞ്ഞിട്ടില്ലെങ്കിലും നാട്ടുകാർക്ക് തിരിയും.
ഓപ്പോസിറ്റ് സൈഡിൽ കുരിശ്, സബ് കളക്ടറുടെ പേര് ശ്രീറാം വെങ്കിട്ടരാമൻ. എളുപ്പം സംഘിയാക്കാം. പക്ഷേ ഒന്നുണ്ട് അങ്ങനെയെങ്കിൽ സംഘിയാവുന്നതല്ലേ നല്ലത് എന്ന് നാട്ടുകാർക്ക് തോന്നും എന്ന് മാത്രം.

എത്രയെളുപ്പത്തിലാണ് സഖാവേ നിങ്ങളെല്ലാം കൂടി മനുഷ്യരെ സംഘിയാക്കി മാറ്റുന്നത്?
സംഘപരിവാരത്തിന്റെ കളമറിഞ്ഞുള്ള കളികളിൽ നേരിട്ട് ചെന്ന് തല വെച്ച് കൊടുക്കുന്നത്?
സമാന്തര ശ്രീകൃഷ്ണ ജയന്തി നടത്തിയിട്ടും ജഗന്നാഥൻ സ്റ്റെലിൽ ഉത്സവങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടും കാവിമുണ്ടിന് പകരം ചോന്ന മുണ്ടുടുത്തിട്ടുമല്ല സംഘപരിവാരത്തിന്റെ വർഗ്ഗീയവും അല്ലാത്തതുമായ നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് എന്ന ലളിത രാഷ്ട്രീയം ഇനിയും പിടികിട്ടാത്തത് എന്തു കൊണ്ടായിരിക്കും?

കേരളത്തിലെ ചെറുതും വലുതുമായ അസംഖ്യം പരിസ്ഥിതി സമരങ്ങളും ഭൂസമരങ്ങളും ജനകീയ സമരങ്ങളുമെല്ലാം സംഘപരിവാറിന്റെ നിലമായി മാറുന്നത് സഖാക്കൾ തിരിച്ചറിയുന്നില്ലേ? ആ നിലങ്ങൾ ഇടതുപക്ഷത്തിന്റെ നിലങ്ങളാണെന്നും ആവണമെന്നും ബോധ്യപ്പെടുന്നില്ലേ? അതിരപ്പിള്ളിയിൽ സഖാക്കൾ വൈദ്യുതിയെന്ന് ആവർത്തിക്കുമ്പോൾ സംഘപരിവാർ വനമെന്നും പരിസ്ഥിതിയെന്നും ആവർത്തിക്കുന്നത് പരിസ്ഥിതി പ്രേമം കൊണ്ടല്ലല്ലോ? പരിസ്ഥിതി രാഷ്ട്രീയത്തിന്റെ നേരുകൊണ്ടുമല്ല. ആ സമരത്തിൽ കാവിക്കൊടിക്കു കിട്ടാൻ പോകുന്ന സാധ്യത അറിയാവുന്നതുകൊണ്ടുതന്നെയാണ്. മരം നടുന്നതിനെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ പറയുമ്പോൾ നക്ഷത്ര മരമെന്ന് സംഘപരിവാർ പറയും. നക്ഷത്രമാണെങ്കിലും അല്ലെങ്കിലും മരം തന്നെയല്ലേ എന്ന് ഭൂരിപക്ഷം പരിസ്ഥിതി പ്രവർത്തകർ പോലും 'നിഷ്കളങ്ക 'മായി ആശ്വാസം കൊള്ളും. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന് പറഞ്ഞ് ഹൈന്ദവതയുടെ മല കയറ്റങ്ങളെ അവർ സജീവമാക്കി നിലനിർത്തും. ആറന്മുള വിമാനത്താവളം വേണ്ടെന്ന് ഉച്ചത്തിൽ പറയും, കൊടിമരത്തിൽ മുട്ടിയില്ലെങ്കിൽ കൊഴപ്പമില്ലെന്ന് പതുക്കെയും. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് ബി.ജെ.പി നിലപാടെടുക്കുന്നത് പരിസ്ഥിതി ലോലമായതുകൊണ്ടല്ല ഓപ്പോസിറ്റ് സൈഡിലെ സെയിം കുരിശിന്റെ പേരിലാണ്. സംഘപരിവാറിന്റെ പരിസ്ഥിതി സ്നേഹം കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിൽ അലിയാത്തത് അവിടത്തെ മത്സ്യത്തൊഴിലാളികൾ കുർബാന കൂടാറുള്ളതുകൊണ്ട് മാത്രമാണ്.

പരിസ്ഥിതി സമരങ്ങളുടെ വർഗ്ഗീയ-രാഷ്ട്രീയ സാധ്യതകൾ സംഘപരിവാറിനോളം തിരിച്ചറിഞ്ഞവർ വേറെയില്ല. സമരങ്ങളിൽ ഒളിയജണ്ടകളുമായി അലിഞ്ഞു കിടക്കുന്നവർ അധികം താമസിയാതെ കൊടിയുമായി മുന്നിലെത്തുക തന്നെ ചെയ്യും.

മൂന്നാറും വ്യത്യസ്തമല്ല. വർഗ്ഗസമരങ്ങളുടെ പഴങ്കഥവീര്യയും ചോരച്ചാലുകളുടെ കഥയുമല്ല ഇപ്പോൾ വേണ്ടത്. ഒത്തുതീർപ്പുരാഷ്ട്രീയ നാടകങ്ങൾ താത്കാലികാശ്വാസങ്ങളേ തരൂ. നാളെ അനധികൃത അമ്പലം പൊളിക്കാൻ ചെല്ലുമ്പോൾ ഈ കുരിശിന്റെയും വിശ്വാസത്തിന്റെയും കണക്കൊപ്പിക്കേണ്ടി വരുന്നത് സഭകൾക്കല്ല ഇടതു സർക്കാരിനു തന്നെയായിരിക്കും.

ജാതി രാഷ്ട്രീയത്തെ അഡ്രസ് ചെയ്യുന്നതിൽ പരാജയപ്പെട്ട സി.പി.എം , പരിസ്ഥിതി രാഷ്ട്രീയത്തെയും ഭൂമിയുടെ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്നതിലും പരാജയപ്പെടുക തന്നെയാണ്. ഇടതുപക്ഷത്തിൽ ഇപ്പോഴും പ്രതീക്ഷ പുലർത്തുന്ന മനുഷ്യരെ സംഘപരിവാറിന്റെ മനുഷ്യത്വമില്ലാത്ത, വർഗ്ഗീയ പാളയത്തിലേക്ക് അവർ പോലുമറിയാതെ കൊണ്ടുചെന്ന് കെട്ടരുത് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി എം.എം.മണിയും.

https://m.facebook.com/story.php?story_fbid=2277704335788276&id=100006461947083

Post has shared content
ഓരോ ഗുണ്ടാപ്പണിക്കാര്.
എസ് രാജേന്ദ്രൻ എന്ന തൊട്ടിയുടെ സംസ്കാരം അറിയാൻ 35ആമത്തെ മിനിറ്റ് മുതൽ കാണുക

https://www.youtube.com/watch?v=10wSDT4XhnI&t=1254s

Post has shared content
Precise. വിജയൻ കേൾക്കുന്നുണ്ടോ ആവോ!!

Post has attachment
Photo

Post has attachment
തീർന്ന്, ഇഡലി തീർന്ന്
+മത്തായി+Melo Dee​
Photo
Wait while more posts are being loaded