Profile cover photo
Profile photo
NANDU MG
103 followers -
Let your imagination set you free
Let your imagination set you free

103 followers
About
Posts

Post has attachment

Post has attachment

Post has attachment
Photo
Add a comment...

ദക്ഷിണാമൂര്‍ത്തിസ്വാമിക്ക് ആദരാഞ്ജലികള്‍...
ചലച്ചിത്രഗാനശാഖയുടെ ഒരു യുഗത്തിന് അവസാനം...
:(
Add a comment...

Post has attachment
PhotoPhotoPhotoPhotoPhoto
2013-08-01
5 Photos - View album
Add a comment...

Post has attachment
Add a comment...

Post has attachment
ഡാ തടിയാ...
Photo
Photo
2013-07-28
1 Photo - View album
Add a comment...

Post has shared content
ഇദ്ദേഹത്തിനു പൊതുജനങ്ങളുടെ സപ്പോര്‍ട്ട് വേണം. ഇദ്ദേഹം നമ്മുടെ വിദ്യാഭാസകച്ചവടത്തെയാണ് നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നത്.

ശമ്പളം സർക്കാർ നൽകുന്ന സ്കൂളുകളിൽ കോഴ വാങ്ങി നിലവാരം കുറഞ്ഞവരെ അദ്ധ്യാപകരായി നിയമിക്കുന്ന നാട്ടുനടപ്പിന് തടയിടാനുള്ള ഹയർ സെക്കൻഡറി ഡയറക്ടർ കേശവേന്ദ്രകുമാറിന്റെ ശ്രമം വിജയിക്കുമോയെന്ന് അറിയില്ല. എതിർപ്പ് അത്ര ശക്തമാണ്. എതിരാളികൾ ശക്തരുമാണ്. കോടിക്കണക്കിന് രൂപ കോഴയായി പ്രവഹിക്കാനിരിക്കെ, വിദ്യാഭ്യാസനിലവാരം ഉയർത്താൻ ഈ ഉദ്യോഗസ്ഥൻ ആര് എന്ന മട്ടിലാണ് എതിർപ്പും പ്രതിഷേധവും ഗ്വാഗ്വാ വിളിയും. പക്ഷേ, കേശവേന്ദ്രകുമാർ ധീരതയോടെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് വിവരം.

സ്വകാര്യ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 2058 അദ്ധ്യാപക തസ്തിക സൃഷ്ടിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഈ തസ്തികകളിലെ നിയമനം സുതാര്യമാക്കാൻ ചില വ്യവസ്ഥകൾ നിർദ്ദേശിച്ചുകൊണ്ട് ഒരു സർക്കുലർ പുറപ്പെടുവിച്ചതാണ് കേശവേന്ദ്രകുമാർ ചെയ്ത `കുറ്റം'. ഒഴിവുകൾ പരസ്യം ചെയ്യുക, പിഎച്ച്.ഡി ബിരുദമുള്ളവർക്ക് 10 മാർക്കു നൽകുക, മെരിറ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. മാനേജ്മെന്റിന് ഉദ്യോഗാർത്ഥിക്ക് നൽകാവുന്ന പരമാവധി മാർക്ക് 10 ആയി കുറയ്ക്കുകയും ചെയ്തു. കൂടുതൽ കോഴ നൽകുന്ന മിനിമം യോഗ്യതയുള്ളവരെ പോലും മാനേജ്മെന്റിന് അദ്ധ്യാപകരായി നിയമിക്കാൻ കഴിയുന്ന അവസ്ഥ തുടരാനാവില്ലെന്ന് ചുരുക്കം. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള സമർത്ഥർക്ക് നിയമനത്തിൽ പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും.

വിദ്യാഭ്യാസനിലവാരം ഇടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിൽ ഇങ്ങനെ ഒരു സർക്കുലർ പുറപ്പെടുവിച്ചതിൽ എന്താണ് തെറ്റ്? എയ്ഡഡ് സ്കൂളിൽ നിയമനം ലഭിക്കുന്ന അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത് മാനേജ്മെന്റല്ല, പൊതുഖജനാവിൽ നിന്നാണ്. ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്ന് പ്രതിഫലം പറ്റുന്ന അദ്ധ്യാപകരുടെ നിയമനയോഗ്യത നിർണ്ണയിക്കേണ്ടത് കോഴ നൽകാനുള്ള സാമ്പത്തികശേഷിയെ അടിസ്ഥാനമാക്കിയാണോ‌? തെറ്റായ ഒരു കീഴ്‌വഴക്കം മാനേജ്മെന്റുകളുടെ അവകാശമാണെന്ന് വാദിക്കുന്നതിൽ എന്ത് ന്യായം?

സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം ഉയരണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെയൊക്കെ ചോദിക്കാം. യഥേഷ്ടം അദ്ധ്യാപക നിയമനം നടത്താൻ മാനേജ്മെന്റുകളെ അനുവദിച്ചാൽ ഒഴുകുന്ന കോടികളുടെ കണക്ക് പിടിയില്ലാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് `അറിവുള്ളവർ' പറയും. 360 എയ്ഡഡ് സ്കൂളുകളിലായി 2058 അദ്ധ്യാപക തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ശരാശരി 25 ലക്ഷം രൂപയാണ് ഒരു നിയമനത്തിന് കോഴയായി ലഭിക്കുക. നിയമനം നടത്താൻ മാനേജ്മെന്റുകളെ കയറൂരി വിട്ടാൽ കുറഞ്ഞത് 500 കോടി രൂപ കോഴയായി കൈമറിയുമെന്ന് അർത്ഥം. കോഴയുടെ വിഹിതം വലിയ തോതിൽ ലഭിക്കേണ്ടവർക്ക് അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു സർക്കുലറിനെ സഹിക്കാൻ കഴിയുന്നത് എങ്ങനെ.

വിദ്യാഭ്യാസമന്ത്രി അറിയാതെ സർക്കുലർ പുറപ്പടുവിച്ചത് കൊടിയ പാതകമായിപ്പോയെന്നും അതിനാൽ സർക്കുലർ പിൻവലിക്കാൻ ആവശ്യപ്പെടുന്നതിൽ ഒരു തെറ്റുമില്ലെന്നുമായിരുന്നു തല്പരകക്ഷികൾ തന്ത്രപൂർവ്വം പ്രചരിപ്പിച്ചത്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാക്കിയോ മനസ്സിലാക്കാതെയോ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ട സർക്കാർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. സർക്കാർ മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകളുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് താൻ സർക്കുലർ പുറപ്പെടുവിച്ചതെന്നും ഡയറക്ടർ എന്ന നിലയിൽ തനിക്ക് അതിന് അധികാരമുണ്ടെന്നുമുള്ള നിലപാടിലാണ് കേശവേന്ദ്രകുമാർ.

ബീഹാറിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് കഠിനപരിശ്രമത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ അദ്ദേഹത്തിന് വിദ്യാഭ്യാസത്തിന്റെ വിലയും ശക്തിയും അറിയാം. അത് അറിയാത്തവരാണ് വിശദീകരണം ചോദിക്കാൻ ഒരുമ്പെട്ടത്.
അറിവും കൈവശമുള്ള അധികാരവും പ്രയോജനപ്പെടുത്തി കൊള്ളരുതായ്മകൾക്കെതിരെ പൊരുതാൻ മടിക്കുന്നതാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു പൊതുദൗർബല്യം. ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും അഴിമതിക്കാരല്ല. പക്ഷേ, ഒഴുക്കിനെതിരെ നീന്താൻ അവർ പോലും മടിക്കുന്നു. കൊള്ളരുതായ്മകൾ കൊടികുത്തി വാഴാൻ കാരണം അതാണ്. കൊള്ളരുതായ്മകളുടെ ഇരുട്ടിൽ ഒരു ചെറുതിരിവെട്ടമാണ് കേശവേന്ദ്രകുമാറിന്റെ ധീരത. കോഴയ്ക്കായി ആർത്തിപൂണ്ട് നടക്കുന്നവർ അത് ഊതിക്കെടുത്താതെ നോക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.


https://www.facebook.com/photo.php?fbid=482093818551825&set=a.370762216351653.86242.370758693018672&type=1&theater
Photo
Add a comment...

Post has attachment
അച്ഛന്റെ ശ്രാദ്ധത്തിനു തിരുനാവായയിൽ പോയപ്പോള്‍ ...
ഭാരതപ്പുഴ ഇങ്ങനെ നിറഞ്ഞൊഴുകുന്നത് വല്ലപ്പോഴും മാത്രമാണ് കാണാനാവുക...
Photo
Add a comment...

Post has attachment
ബാലവേലയൊന്നുമല്ല, പണിക്കിടയിൽ അമ്മ ചായ കുടിക്കാന്‍ പോയ നേരത്ത് അമ്മയെ ഒന്നു സഹായിക്കാം എന്നു കരുതി ...

:-)
Photo
Add a comment...
Wait while more posts are being loaded