Profile

Cover photo
Suresh Kumar
472,932 views
AboutPosts

Stream

Suresh Kumar

Shared publicly  - 
 
ബ്ലോഗും ഫേസ് ബുക്കും ഉൾപ്പെടുന്ന സോഷ്യൽ മീഡിയയുടെയും ഇതര മാധ്യമങ്ങളുടെയും ചരിത്രം നേരാം വണ്ണം മനസ്സിലാക്കാൻ മെനക്കെടാത്തവരും അതിന് താത്പര്യമില്ലാത്തവരും ഒക്കെയാണ് മരണദിവസം മാത്രമാണ് കലാം വിമർശിക്കപ്പെടുന്നതെന്ന് വിലപിക്കുന്നത്.

ആൾദൈവങ്ങളുടെയും ആത്മീയ മാഫിയാ ഫ്രാഡുകളുടെയും കാൽക്കീഴിൽ ചെന്നുകിടന്ന് സമൂഹത്തിൽ 'ശാസ്ത്രബോധം' വളർത്തിയ മഹാനായ ശാസ്ത്രജ്ഞനെയും സംഘപരിവാരത്തിന്റെ ചട്ടുകമായി മാറിയ മൗനിയെയും തിരിച്ചറിഞ്ഞ് പ്രതികരിച്ചവർ ഇതിനു മുമ്പുമുണ്ടായിരുന്നു. 

പിന്നെ എല്ലാവരും രാഹുകാലം നോക്കി വിമർശിക്കണം എന്നു പറയുന്നതിൽ യാതൊരു കഴമ്പുമില്ല. വിശേഷിച്ചും തത്സമയ മാധ്യമമായ സോഷ്യൽ മീഡിയയിൽ. 
 ·  Translate
 
കലാമിനോട് വിയോജിക്കുന്നത്, അത് ഈ സമയത്തു തന്നെ പറയുന്നത്, എന്തുകൊണ്ട്? റോബി ഫേസ് ബുക്കിൽ പറയുന്നു..
(സ്ക്രീൻ ഷോട്ടുകൾ ക്രമത്തിലല്ല. ക്രമത്തിലാക്കി വായിക്കുക)
 ·  Translate
53 comments on original post
4
ravi k ram's profile photo
 
:)
Add a comment...

Suresh Kumar

Shared publicly  - 
 
കാല്പനികതയുടെ കടലാണ് കേരളം.
ഉപ്പ് തൊട്ട് വിപ്ളവം വരെ കാൽപ്പനികതയിൽ മുക്കിക്കൊന്ന
യുക്തിയുടെ ശവപ്പറമ്പ്.

വൈദ്യശാസ്ത്രം പുരോഗമിച്ച ഇടങ്ങളിൽ
പതിവു മാത്രമായ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കേരളം കാൽപ്പനികതയിൽ പുതപ്പിച്ച് ആഘോഷമാക്കുന്നത്.

മനുഷ്യാധ്വാനത്തിന്റെ, പരിശീലനം സിദ്ധിച്ച വിദഗ്ദ്ധകരങ്ങളുടെ, മരുന്നുകളുടെ ഒന്നും കൈയ്യൊപ്പുകൾ കാണാതെ
'ദൈവത്തിന്റെ കൈയ്യൊപ്പെന്ന് ' റൊമാന്റിക് ഹിസ്റ്റീരിയ പടർത്തുന്ന,
ഉറങ്ങാത്ത മുഖ്യന്റെ സ്തുതിപാഠകരായ ഇറാഷണൽ ജനം,
മാഫിയ മാഫിയ എന്നലറാൻ ഒറ്റ ശ്വാസത്തിന്റെ ഇടവേള മാത്രം.

അതേ... കാല്പനികതയുടെ കടലിൽ
മുങ്ങിച്ചാവുകയാണ് കേരളജനത.
 ·  Translate
9
1
Subin PT's profile photoSangeeth Nagmurali's profile photoSuresh Kumar's profile photosandhu നിഴല്‍'s profile photo
5 comments
 
.പൊതുവേ എല്ലാ വിഷയത്തിലും ഈ മനോഭാവം തന്നെയാണു .
മാധ്യമങ്ങൾ ചില കാര്യങ്ങളിൽ ജനങ്ങളുടെ ശബ്ദമാകുന്നുവെന്ന കാര്യം അംഗീകരിക്കുമ്പോഴും - മാധ്യമങ്ങളുടേ ആധിക്യവും അവയുടെ രാഷ്ട്രീയ ,മത ചായ്‌വുകളുൻ നിലപാടുകളുമൊക്കെ ജനങ്ങളെ ബോധപൂർവ്വം റിയൽ വേൾഡിൽ നിന്ന് അകറ്റുന്ന പോലെ തോന്നാറുണ്ട്‌.
പല വിവാദങ്ങളും അനാവശ്യമാണു.
പല പ്രതിഷേധങ്ങളും വഴിതെറ്റിക്കപെടുകയാണു .

പതുക്കെ , പതുക്കെ ജനങ്ങളിൽ ധ്രുവീകരണം സൃഷ്ടിക്കുന്നുണ്ട്‌ .

മുൻപൊക്കെ മാധ്യമങ്ങൾ സമൂഹത്തെ ബോധവത്കരിക്കാനും പുരോഗമിപ്പിക്കാനുമൊക്കെ ശ്രദ്ധിച്ചിരുന്നു .
അങ്ങനെയല്ലാത്തവയെ ജനങ്ങൾ തിരിച്ചറിഞ്ഞിരുന്നു .

ഇപ്പോ നാൽക്കവലയിലിരുന്ന് കുറ്റവും കുറവും ആഘോഷിക്കുന്ന കൂട്ടങ്ങളുടേ നിലവാരമാണു പല മാധ്യമങ്ങൾക്കും .
ചിലത്‌ ബോധപൂർവ്വം തന്നെ വിവാദങ്ങൽ ഉണ്ടാക്കാൻ ശ്രദ്ധിക്കുന്നു .

ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് കണ്ടറിയണം .

അതുവരെ നാമിരിക്കുന്ന മരമിങ്ങനെ മുറിച്ച്‌ കൊണ്ടേയിരിക്കും .
സുഖകരമായ മയക്കത്തിലാണു നാം പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നത്‌ .
പ്രബുദ്ധരായ ജനത:(
 ·  Translate
Add a comment...

Suresh Kumar

Shared publicly  - 
 
അദാനിയുടെ സാമ്രാജ്യത്തിന്റെ ചായയടിക്കാരനും തോട്ടം പണിക്കാരനും
ഒക്കെ ആത്മഹത്യ ചെയ്ത ദരിദ്ര കർഷകരുടെ ശവത്തിലേക്ക് കാറിത്തുപ്പുന്നതിൽ യാതൊരത്ഭുതവുമില്ല.

മതം തിന്ന് കൊഴുത്ത മധ്യവർഗം
നരഭോജനത്തിന് വിരിച്ചിട്ടുകൊടുത്ത പ്രണയപരവതാനിക്ക്
ഇപ്പോഴും പത്തരമാറ്റ് തിളക്കമുണ്ട്.

കത്തിച്ചാമ്പലായ മനുഷ്യർക്ക് മോളിലൂടെ
താറിട്ട റോഡിൽ പാഞ്ഞു പോകുന്നുണ്ട് വികസനത്തിന്റെ ഫോട്ടോറിക്ഷ.

വെർച്ച്വൽ കൃഷിയും വിളവെടുപ്പും
പരിശീലിച്ച സംഘപരിവാരത്തിന്റെ
നുണയന്ത്രങ്ങൾ
കർഷക ആത്മഹത്യകൾക്ക്
അഡോബിൽ പണിതെടുത്ത പുത്തൻ
ലെയർ മാസ്ക്കാണ്
ഈ പ്രേമപരാജയം.
 ·  Translate
7
Add a comment...

Suresh Kumar

Shared publicly  - 
 
തലയിൽ തട്ടമിട്ട് തന്നെ പരീക്ഷയെഴുതണമെന്ന് നിർബന്ധമുള്ള മുസ്ളിം വിദ്യാർത്ഥികൾ പാക്കിസ്ഥാനിലോട്ട് പോട്ടെ എന്ന് വിധിക്കുന്ന ജഡ്ജി മഹാരാജുകളെയും മിലിട്ടന്റ് ഹിന്ദുമെന്റലിസം അടവെച്ച് വിരിയിക്കുന്നുണ്ട്.

അവരും ഉണർന്ന് പണി തുടങ്ങി!
 ·  Translate
9
പാമരന്‍ paamaran's profile photo
 
എല്ലാ ഞാഞ്ഞൂലുകളും പതുക്കെപ്പതുക്കെ ഫണീന്ദ്രന്മാരാകുന്നുണ്ട്...
 ·  Translate
Add a comment...

Suresh Kumar

Shared publicly  - 
 
ഉത്തരേന്ത്യൻ സംഘികളെല്ലാം ചേർന്ന്
"വീ ഹീറ്റ് യൂ കേർളാ" എന്നും പറഞ്ഞ് കേരളത്തെ യൂണിയനിൽ നിന്നും പുറത്താക്കിയിരുന്നെങ്കിൽ സംഘികളുടെ ബാധയില്ലാതെ ഒരു സ്വതന്ത്ര രാജ്യമായി വിലസാമായിരുന്നു.
നിലവിൽ പശൂനെ തള്ളേന്ന് വിളിക്കുന്ന, ബീഫ് ഫ്രൈ തിന്നാത്ത സകല സംഘികളോടും പറക്കിക്കെട്ടി പൂനേലോട്ടോ നാഗ്പൂരിലോട്ടോ
പോയിനെടാ എന്ന് പറയാമായിരുന്നു. :)
 ·  Translate
21
Subin PT's profile photo­ ­'s profile photoസാക്ഷി's profile photo
3 comments
 
!
Add a comment...

Suresh Kumar

Shared publicly  - 
 
പച്ചമഞ്ഞ്!

ഫോട്ടോ ഓൺ മൊബൈൽ. :)
(വാട്ടർ കളർ)

#OnePlusOne
 ·  Translate
15
Add a comment...

Suresh Kumar

Shared publicly  - 
 
പ്രാകൃത മതാധിപത്യ ഫാസിസ്റ്റ് ഭരണസംവിധാനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത, അത്തരം സംവിധാനങ്ങളെ തിരഞ്ഞെടുക്കുന്ന മതഭ്രാന്തുകളുടെ, ആർത്തുവിളിക്കുന്ന ആൾക്കൂട്ടത്തിന്റെ ഉന്മാദസ്വപ്നമാണ് ക്യാപ്പിറ്റൽ പണിഷ്മെന്റ് അഥവാ വധശിക്ഷ.

ഈ ആധുനിക യുഗത്തിലും ജനം, സമൂഹം ഇങ്ങനെയാണെങ്കിൽ കൊട്ടിഘോഷിക്കപ്പെടുന്ന പ്രാകൃതയുഗത്തിൽ എന്തായിരുന്നിരിക്കും സ്ഥിതി?

ആ പ്രാകൃത യുഗത്തിന്റെ (അ)നീതിബോധത്തിലേക്ക് ശിക്ഷാരീതികളിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ സമൂഹം. ജഡ്ജിമാർ മനുസ്മൃതിയെയും
ഗൗതമ ധർമ്മസൂത്രത്തെയും തുറന്നുദാഹരിച്ച് വിധി പറയുന്ന സുവർണകാലം വന്നു കഴിഞ്ഞു.

ഇന്ത്യൻ ജനതയുടെ ചിരകാലസ്വപ്നമായ ഫാസിസം അഗ്നിച്ചിറകുകൾ വിരിച്ച് പറക്കുകയാണ്. ജനാധിപത്യ മതേതര മാനവിക മൂല്യങ്ങളുടെ അവസാന നാമ്പും കത്തിച്ചാമ്പലാക്കിക്കൊണ്ട് അഗ്നിശുദ്ധിയുടെ ആരവ പ്രയാണം!
 ·  Translate
4
Add a comment...

Suresh Kumar

Shared publicly  - 
 
അബ്ദുൾ കലാമിന് ആദരാഞ്ജലി...

പാത്തോളജിക്കൽ വെറുപ്പ്, വർഗ്ഗീയത, വംശീയ വിദ്വേഷം എന്നിവയുടെയെല്ലാം മൊത്തവ്യാപരികളും മനുഷ്യവിരുദ്ധരുമായ സംഘികളെക്കൊണ്ട് പോലും പരക്കെ
'നല്ല മനുഷ്യൻ' എന്നു പറയിപ്പിച്ച ഇന്ത്യയിലെ എക മുസ്ളിം പേരുകാരൻ, അതായിരുന്നു അബ്ദുൾ കലാം.

പലർക്കും ഭയങ്കര ഇൻസ്പിരേഷൻ ആയിരുന്നെന്ന് പറയുന്നു. ശരിയായിരിക്കാം. അതിശക്തമായ സാമൂഹ്യ ഒഴുക്കുകൾക്കെതിരെ നീന്തിയ വ്യക്തിയെന്ന നിലയിൽ ബഹുമാനമുണ്ട്. എങ്കിലും വ്യക്തിപരമായി എന്നെ ഒരിക്കലും കലാം 'ഇൻസ്പയർ' ചെയ്തിട്ടില്ല.
 ·  Translate
5
പാമരന്‍ paamaran's profile photo
 
"കലാം അയ്യര്‍" എന്നായിരുന്നത്രെ വിളിപ്പേരു്‌.
 ·  Translate
Add a comment...

Suresh Kumar

Shared publicly  - 
 
Attention all Sanghis,

Please do boycott Kerala. And do it forever. We prefer the stray dogs any time. The dogs may bite and may have occasional rabies but they sure don't spread communal and casteist venom like you animals do.

Your absence will be a blessing for Kerala.

Thank you.
8
Anand Sreevallabhan's profile photoravi k ram's profile photoശ്യാം കുമാര്‍'s profile photo
3 comments
Add a comment...

Suresh Kumar

Shared publicly  - 
 
അപരം!

#OnePlusOne
 ·  Translate
7
sandhu നിഴല്‍'s profile photoSuresh Kumar's profile photo
4 comments
 
അതാണ്. :)
 ·  Translate
Add a comment...

Suresh Kumar

Shared publicly  - 
 
അല്ലാഹു ഐസിസ്

നഗരത്തിലെ ഏറ്റവും ഉയരമുള്ള
മിനാരത്തിന്റെ മുകളിൽ നിന്നും
ചുവന്ന അടിവസ്ത്രം മാത്രം ധരിച്ച്
അവൻ താഴേയ്ക്ക് താഴേയ്ക്ക് വീഴുകയാണ്...

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

ആർത്തലയ്ക്കുന്ന
കറുത്തു കറുത്ത ഇരുട്ടുകൾ
അകന്നകന്ന് പോകുമ്പോഴും
അവൻ താഴേയ്ക്ക് താഴേയ്ക്ക്...

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

ആർത്തലയ്ക്കുന്ന
കറുത്തു കറുത്ത ഇരുട്ടുകൾ
അടുത്തടുത്ത് വരുമ്പോഴും
അവൻ താഴേയ്ക്ക് താഴേയ്ക്ക്
വീഴുകയാണ്

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

താഴെ,
അവൻ ഒടിഞ്ഞു നുറുങ്ങുകയാണ്
തല ചിതറുകയാണ്
ചോര തെറിക്കുകയാണ്
അപ്പോഴും ബാക്കിയായ അവന്റെ
ജീവനു മേലെ കൂർത്ത കല്ലുകൾ
ആഞ്ഞു പതിക്കുകയാണ്

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

മുകളിലും താഴെയും
ഇരുട്ടുകൾ ഓരിയിടുമ്പോൾ
അവന്റെ അവസാന ശ്വാസം നിലയ്ക്കുകയാണ്.

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

മിനാരത്തിന്റെ ഏറ്റവും മുകളിൽ
ഒറ്റു കൊടുക്കപ്പെട്ട്
ഊഴവും കാത്ത്
ചുവന്ന അടിവസ്ത്രത്തിൽ
വിറച്ച് നിൽപ്പാണ്
അവർ സ്വവർഗാനുരാഗികൾ

ഇരുട്ടിനൊപ്പം
കല്ലുകൾ ഓരിയിടുന്നു
ഇൻഫിഡൽസ്
ഇൻഫിഡൽസ്...

കൊല്ലാഹു അക്ബർ
കല്ലാഹു അക്ബർ
കൊല്ലാഹു അക്ബർ
കല്ലാഹു അക്ബർ...
 ·  Translate
4
ravi k ram's profile photoപാമരന്‍ paamaran's profile photo
2 comments
Add a comment...

Suresh Kumar

Shared publicly  - 
 
ദി 'കാർ'മേഘയക്ഷി! :)

#OnePlusOne #യക്ഷി
 ·  Translate
11
ravi k ram's profile photoSuresh Kumar's profile photoSabu Ismail's profile photo
3 comments
 
One plus one... അപ്പ രണ്ട് യക്ഷ്യാ? (മോഹല്ലാൽ)
 ·  Translate
Add a comment...
Basic Information
Gender
Male