Profile cover photo
Profile photo
Kavya Manohar
5,361 followers
5,361 followers
About
Kavya's interests
View all
Kavya's posts

Post has attachment

Post has shared content
In a parallel universe. #womenintech

"We treat you just like everyone else, don't we?" :-)

Post has shared content

Post has shared content
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം.
"ന്റ" യുടെ ഭാഷാ സവിശേഷതകള്‍, യുണിക്കോഡ് സ്റ്റാന്‍ഡേഡ്, ഫോണ്ടുകള്‍, ചിത്രീകരണം എന്നിവയെപ്പറ്റി സന്തോഷ് തോട്ടിങ്ങല്‍ എഴുതുന്നു.

Post has attachment

Post has shared content
നമ്മുടെ എഴുത്തുശൈലീവൈവിദ്ധ്യങ്ങളുടെ ഡോക്യുമെന്റേഷനും അവയെ ഉപയോഗയോഗ്യമാക്കുകയും ചെയ്യുന്ന ഒരു സാംസ്കാരികപ്രവര്‍ത്തനമാണു് ഫോണ്ട് നിര്‍മ്മാണമെന്നാണു് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് വിശ്വസിയ്ക്കുന്നതു് . ഒരു സംഘടന വളരുന്നത് അതുന്നയിയ്ക്കുന്ന മൂല്യങ്ങള്‍ സാംസ്കാരികമായി അടയാളപ്പെടുത്തുമ്പോള്‍ കൂടിയാണ് . മാതൃഭൂമി ഓണപ്പതിപ്പിലെ എന്‍.എസ് മാധവന്റെ "മഞ്ഞപ്പതിറ്റടി" എന്ന കഥ അതു ചെയ്യുന്നതു കാണുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷം തോന്നുന്നു
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഉപദേശകസമിതി അംഗമായ എന്‍.എസ് മാധവന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ മലയാളം ഫോണ്ട് ശില്പശാലയില്‍ പങ്കെടുത്തിരുന്നു . കഴിഞ്ഞ ഡിസംബറില്‍ മാതൃഭൂമിയില്‍ സി.എന്‍ കരുണാകരനെ അനുസ്മരിയ്ക്കുന്ന കുറിപ്പിലും ഈ കഥാബീജം കാണാനുണ്ട് . നന്ദി ഈ പിന്തുണയ്ക്ക്.
ചുമരെഴുത്തുശൈലികളെ സംരക്ഷിക്കുകയും ഫോണ്ടാക്കിമാറ്റുകയും ചെയ്യുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ശ്രമം സജീവമായി നടന്നുവരുന്നുണ്ട് . കഴിഞ്ഞ കേരളപഠനകോണ്‍ഗ്രസ്സില്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ നിര്‍വാഹകസമിതി അംഗം ശ്രീ കെ.എച്ച് ഹുസൈന്‍ ഈ പ്രൊജക്റ്റ് പ്രഖ്യാപിച്ചിരുന്നു . അതിലേക്ക് കൂടുതല്‍പേരുടെ താല്പര്യങ്ങള്‍ ആകര്‍ഷിയ്ക്കാന്‍ ഈ കഥ കാരണമാകുമെന്നും കരുതട്ടെ .
സിഎന്നിനെ അനുസ്മരിയ്ക്കുന്ന എന്‍ എസ് മാധവന്റെ കുറിപ്പിവിടെ
http://www.mathrubhumi.com/online/malayalam/news/story/3308258/2014-12-14/kerala
PhotoPhotoPhoto
2015-08-19
3 Photos - View album

Post has attachment

Post has shared content
ഇന്നലത്തെ മാധ്യമം ദിനപത്രം. :)

#വയൽക്കാഴ്ചകൾ
Photo

Post has shared content
പ്രിയരെ,

ഗവേഷണം എന്നത്‌ നിലവിലുള്ള അറിവുകളെ പുതുക്കുകയും, പുതിയ അറിവുകള്‍ ഉത്‌പാദിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ്‌. അത്‌ മനുഷ്യരുടെ നിലവിലുളള വസ്‌തുനിഷ്‌ഠ ഘടകങ്ങളോടും, അവയുമായി ബന്ധപ്പെട്ട ആത്മനിഷ്‌ഠ നിലപാടുകളോടും ചോദ്യങ്ങള്‍ ചോദിക്കുവാനും അവയ്‌ക്ക്‌ ഉത്തരം കണ്ടെത്താനും പ്രേരിപ്പിക്കുന്നു. ഇത്തരത്തില്‍ വിമര്‍ശനപരമായി ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്നാണു പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളും രൂപപ്പെടുന്നത്‌. ഈ വസ്തുത ശാസ്‌ത്ര, സാമൂഹ്യ-ശാസ്‌ത്ര ഗവേഷണ രംഗങ്ങളില്‍ ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളില്‍ കേരളത്തിനകത്തും, പുറത്തും ഗവേഷണം ചെയ്യുന്ന യുവമലയാളി ഗവേഷകരുടെ എണ്ണവും സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ഗവേഷണം ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. കേന്ദ്രസര്‍വകലാശാലകള്‍, ഐ.ഐ.ടികള്‍, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക്   കീഴിലുളള മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ്‌ ഇതിന്‌ കാരണമായിട്ടുണ്ട്‌. എന്നാല്‍ ഗവേഷകരുടെ എണ്ണത്തില്‍ ഉണ്ടായ ഉയര്‍ച്ച  ഗുണതയില്‍ പ്രതിഫലിച്ചിട്ടുണ്ടോ എന്നത്‌ സംശയമാണ്‌. തങ്ങളുടെ ഗവേഷണ വിഷയത്തിലുള്ള അഴത്തിലുളള അറിവ്‌, അവയെ മറ്റു വിഷയങ്ങളുമായി ബന്ധിപ്പിച്ചു വിശകലനം ചെയ്യുന്നതിനുളള ശേഷി, ഗവേഷണ വിഷയത്തോടും ആ മേഖലയോടും ഉള്ള  പ്രതിബദ്ധത, ഗവേഷണം സാമൂഹ്യപുരോഗതിക്കുതകണമെന്ന നിലപാട്‌, ഗവേഷണ രീതിശാസ്‌ത്രത്തിലെയും നടത്തിപ്പിലെയും സമഗ്രമായ അപഗ്രഥനശൈലി എന്നീ കാര്യങ്ങളില്‍ പൊതുവെ ഗവേഷണമേഖലയില്‍  വലിയ അപചയങ്ങള്‍ ഉണ്ടായി വരുന്നു  എന്നതാണ്  വസ്‌തുത.

അറിവ് സമൂഹസൃഷ്ടമാണെന്ന ബോധം ചില ഗവേഷകര്‍ക്കെങ്കിലും ബോദ്ധ്യപ്പെടായ്കയുണ്ട്. അറിവിന്റെ ഉത്പാദനത്തിലും വിനിമയത്തിലും വ്യാപനത്തിലും സമൂഹത്തിന്റെ (ജനതയുടെ. തൊഴിലാളിയുടെ, അദ്ധ്വാനത്തിന്റെ) പങ്ക് കാണാതെ അറിവ് പ്രതിഭാസൃഷ്ടം മാത്രമാണെന്ന കാഴ്ചപ്പാടാണ് ചിലര്‍ക്കുള്ളത്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രതിഭയെ വിറ്റ് കാശാക്കുന്ന തരത്തില്‍ കോപ്പിറൈറ്റ്, പേറ്റന്റ് തുടങ്ങിയ കുത്തകാവകാശങ്ങളില്‍ അറിവിനെ തളച്ചിടാനും അതുവഴി അമിത ലാഭമുണ്ടാക്കാനും യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരായ അവബോധം - ജ്ഞാനോത്പാദന പ്രക്രിയയില്‍ സമൂഹത്തിന്റെ സ്ഥാനം ബോദ്ധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാവേണ്ടതുണ്ട്.

ഗവേഷണത്തിലുപയോഗിക്കുന്ന രീതിശാസ്ത്രം, ശാസ്ത്രബോധം സ്വജീവിതത്തില്‍ പകര്‍ത്താനോ, യുക്തിബോധത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ കഴിയുന്ന തരത്തിലല്ല ഇന്ന് ഗവേഷണ മേഖലയിലെ പഠന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത്.- മോഷണം, വ്യജരേഖകള്‍ സൃഷ്ടിക്കല്‍  തുടങ്ങിയ ഗവേഷണ മേഖലയിലെ അനഭലഷണീയ പ്രവണതകളും ചര്‍ച്ച ചെയ്യേണ്ടതാണ്. ആ ദിശയിലും ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്.ഇത്തരം 
ഗുണപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ ജനാഭിമുഖ്യമുളള, ഗവേഷണത്തിന്റെ അക്കാദമികഗുണത കര്‍ശനമായി പാലിക്കുന്നതില്‍ താത്‌പര്യം കാണിക്കുന്ന യുവഗവേഷകരുടെ ഒരു സംഘത്തെ കെട്ടിപ്പടുക്കേണ്ടത് പരമപ്രധാനമാണ്‌. 

ഈ ദിശയിലുള്ള കാഴ്ച്ചപ്പാടുകളോടെ ഒരു ഗവേഷക കൂട്ടായ്‌മ രൂപം കൊള്ളുകയാണ്. ഇതിനു തുടക്കം കുറിച്ചു കൊണ്ട് കേരളത്തില്‍ എമ്പാടുമുള്ള വിഷയ വിദഗ്ധര്‍ - ഗവേഷക സുഹൃത്തുക്കളുടെ കൂടിയിരിപ്പ് ഇന്ന് എറണാകുളം മഹാരാജാസ്‌ കോളേജില്‍ ചേരുന്നു.തുടര്‍ പ്രവര്‍ത്തനങ്ങളിലും മറ്റു പരിപാടികളിലുമെല്ലാം എല്ലാ സുഹൃത്തുക്കളുടെയും ഗവേഷകരുടേയും സജീവമായ പങ്കാളിത്തം അനിവാര്യമാണ്.സംസ്ഥാനത്തും പുറത്തും വിവിധ വിഷയമേഖലകളില്‍  പ്രവര്‍ത്തിക്കുന്ന ഗവേഷകർ , ഭാവിയിൽ ഗവേഷണരംഗത്തേക്ക് കടന്നുവരാനുദ്ദേശിക്കുന്നവർ, ഈ ആശയങ്ങളില്‍ സജീവമായ സംഭാവന നല്‍കുവാന്‍ താല്പര്യമുള്ളവര്‍  തുടങ്ങിയവര്‍ക്കൊക്കെ പങ്കു ചേരാം .വിവിധ വിഷയമേഖലകളിലെ വിദഗ്ദ്ധര്‍ ഈ കൂട്ടായ്മയില്‍ എത്തിച്ചേരും. തുടര്‍ഘട്ടങ്ങളില്‍ അക്കാദമിക രംഗത്തെ പ്രമുഖര്‍ സഹകരിക്കും. അക്കാദമിക - ഗവേഷണ രംഗത്തിന്റെ ആരോഗ്യം - നിലവിലെ സ്ഥിതി വിലയിരുത്തല്‍, ഭാവി പരിപാടികള്‍ രൂപീകരിക്കല്‍ തുടങ്ങി ഉതകുന്ന ചര്‍ച്ചകളും ആശയങ്ങള്‍ പങ്കുവയ്ക്കലും നടക്കും. അനുഭവങ്ങള്‍ കൈമാറുകയും പോരായ്മകള്‍ പരിശോധിക്കുകയും പരിപാടികള്‍ ആവിഷ്ക്കരിക്കുകയും വേണം.ഗവേഷണത്തിന്റെ സാമൂഹിക ധര്‍മം - അനുബന്ധ കാഴ്ചപ്പാടുകള്‍ , ഗവേഷണ മേഖല നേരിടുന്ന പ്രശ്നങ്ങളും ഇടപെടല്‍ സാധ്യതകളും, ഗവേഷക സമൂഹത്തിന്റെ അമൂല്യമായ , വലിയ പൊട്ടന്‍ഷ്യല്‍ പ്രോഡക്ടീവ് ആയി പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പ്രായോഗികവും സജീവവുമായ പ്രവര്‍ത്തനപരിപാടികള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ നമുക്കു കൈകാര്യം ചെയ്യേണ്ടതായുണ്ട്.  

വിവിധ തുറകളില്‍ നിന്നുള്ള ഗവേഷകര്‍ക്ക് പരസ്പരം കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കു വയ്ക്കാനും ഗവേഷക രംഗത്തെ തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ചര്‍ച്ചകളിലൂടെ ഈ രംഗത്തെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും പരിഹാരങ്ങള്‍ രൂപപ്പെടുത്തുകയും സാധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനുള്ള വേദി കൂടിയാണ് ഇത്.

ഗവേഷകര്‍ക്ക് തങ്ങളുടെ  അനുഭവങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങിയവ പങ്കു വയ്ക്കാം.ശാസ്ത്ര പ്രചാരണത്തിനായുള്ള പുതുവഴികള്‍, പദ്ധതികള്‍ നിര്‍ദേശിക്കാം, വെബ്സൈറ്റ്, വെബ് സ്പേസ്  ഇടപെടലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആവാം,സ്കൂള്‍-കോളേജ്‌ വിദ്യാര്‍ഥികള്‍,അധ്യാപകര്‍,പൊതുജനങ്ങള്‍ ഇങ്ങനെ വിവിധ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാം, എങ്ങനെയൊക്കെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാമെന്നും അതിനു നിങ്ങള്‍ക്ക് ഏതെല്ലാം തരത്തില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും എന്തെല്ലാം തരത്തിലുള്ള ഏറ്റെടുക്കലുകള്‍ നടത്താന്‍ ആവുമെന്നും ചര്‍ച്ച ചെയ്യാം. തങ്ങളുടെ ഗവേഷണത്തിന്റെ അന്തിമ ഘട്ടത്തില്‍ നില്‍ക്കുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ  ഗവേഷണത്തിലെ പ്രധാന ചോദ്യങ്ങള്‍, അതിനെ അഭിമുഖീകരിക്കുവാന്‍ ഉപയോഗിച്ച രീതിശാസ്ത്രം, തുടര്‍പഠനങ്ങളുടെ സാദ്ധ്യതകള്‍ തുടങ്ങിയവ പങ്കു വയ്ക്കാം.  


ഗവേഷക കൂട്ടായ്മയുടെ പരികല്പനകളെ പ്രധാനമായും രണ്ടു വിഷയങ്ങളില്‍ ക്രോഡീകരിക്കാമെന്നു തോന്നുന്നു.

1.ഗവേഷകര്‍ - ഗവേഷണ രംഗം നേരിടുന്ന വെല്ലുവിളികള്‍. സാദ്ധ്യമായ ഇടപെടലുകള്‍ - ക്രിയാത്മക പരിഹാരങ്ങള്‍

* ഗവേഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ - അടിസ്ഥാന സൌകര്യങ്ങള്‍ (ലൈബ്രറി, ലാബ്, കമ്പ്യൂട്ടര്‍ , പ്രസിദ്ധീകരണങ്ങളുടെയും  ഇ - പ്രസിദ്ധീകരണങ്ങളുടെ ലഭ്യത...),
* ഗവേഷണ പരിസരം ഇവ നേരിടുന്ന പരിമിതികള്‍ , റിസോഴ്സുകളുടെ ദൌര്‍ലഭ്യം.
* ഗവേഷണ വിഷയം - തെരഞ്ഞെടുപ്പ്, ഗവേഷണ പ്രക്രിയ, ഗൈഡന്‍സ്, മറ്റു സ്ഥാപനങ്ങളുമായും വിദഗ്ദ്ധരുമായും ഗവേഷക വിദ്യാര്‍ഥികളുമായും റിസോഴ്സുകളുമായും  പങ്കുവെക്കാനുള്ള  സാധ്യതകള്‍.
* അക്കാദമിക രംഗത്തെ വൈജ്ഞാനിക ന്യൂനതകള്‍
* ഗവേഷണ വിഷയങ്ങളുടെ സാമൂഹിക പ്രസക്തി
* ഫണ്ടിങ്ങും ഗവേഷക രംഗത്തെ നിയന്ത്രണങ്ങളും ,
* UGC നിബന്ധനകളും ഗവേഷണരംഗത്തെ ഗുണതയും
* പഠന പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മയുടെ ആവശ്യം
* ചര്‍ച്ചകളില്‍  ഉയരുന്ന മറ്റു വിഷയങ്ങള്‍ , നിര്‍ദേശങ്ങള്‍

2.ഗവേഷക സമൂഹത്തിന്‍റെ അറിവിനെയും   സാധ്യതകളേയും ഫലപ്രദമായി ജനപക്ഷ ശാസ്ത്ര പ്രചാരത്തിനും സാമൂഹിക മാറ്റങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ എങ്ങിനെ പരിവര്‍ത്തനപ്പെടുത്താം എന്ന ദിശയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍  

2.1.ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍

* ഗവേഷക കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെയെല്ലാം  ഒരു വിര്‍ച്വല്‍/ ഓണ്‍ ലൈന്‍ കുടക്കീഴില്‍ കൊണ്ടുവരല്‍ -
* ഗവേഷണരംഗത്തുള്ള മുഴുവന്‍പേരെയും പേര്, വിഭാഗം, വിഷയം, തുടങ്ങിയ ക്രമത്തില്‍ പട്ടികപ്പെടുത്താനാകുന്ന തരത്തില്‍ ഗവേഷകരുടെ ഒരു ഡാറ്റാബേസ്.  
* കേരളത്തെ സംബന്ധിക്കുന്നതും ഗവേഷണകാര്യങ്ങള്‍ക്ക് ഉപയോഗപ്രദവുമായ ഓണ്‍ലൈന്‍ സ്രോതസ്സുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു റെപ്പോസിറ്ററി സംഘടിപ്പിക്കുക.  
* ഗവേഷണ രംഗത്തെയും വിവിധ മേഖലകളിലെയും പുതിയ വാര്‍ത്തകള്‍ പങ്കുവെയ്കുവാനും അവസരങ്ങള്‍ അറിയിക്കാനും മറ്റ് വിവരങ്ങള്‍ പങ്കുവെയ്കുവാനും സംശയനിവാരണത്തിനും ഒക്കെ ഉതകുന്ന തരത്തിലുള്ള വെബ്‌ ഗ്രൂപ്പുകള്‍ക്ക് രൂപം കൊടുക്കല്‍. ഇതില്‍ യുവഗവേഷകരും മുതിര്‍ന്നവരും വിദഗ്ദ്ധരുമൊക്കെ അംഗങ്ങളാകുകയും അവരില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുവാനാകും.
* കാലിക പ്രശ്നങ്ങളെക്കുറിച്ച് വെബ് അധിഷ്ഠിത ചര്‍ച്ചകള്‍ 
* ഗവേഷക കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹങ്ങളുള്‍ക്കൊള്ളിച്ചും ന്യൂസ് ലെറ്ററുകള്‍ പ്രസിദ്ധപ്പെടുത്തല്‍. ഇത് കാലക്രമത്തില്‍ നോണ്‍ ഫീ ഓപ്പണ്‍ അക്സസ് ജേണലിന്റെ രൂപത്തിലേക്ക് വികസിപ്പിച്ചെടുക്കുവാനുമാകും.  
* ലൂക്ക പോലുള്ള മലയാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍  ദൈനംദിന ശാസ്ത്രവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കല്‍. മൗലിക രചനകളും ഇംഗ്ലീഷിലെ ദൈനംദിന ശാസ്ത്രവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാസികളില്‍ നിന്നുമുള്ള  വിവര്‍ത്തനങ്ങളും ഇത്തരത്തില്‍ ലഭ്യമാക്കി മലയാളത്തിലുള്ള ഗവേണ പ്രബന്ധങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക.
* പുതിയ ഗവേഷണ മേഖല/ പുതിയ ശാസ്ത്ര - സാങ്കേതിക മേഖലകള്‍ ഫോട്ടോണിക്സ്, ജിയോ കെമസ്ട്രി, ക്രിസ്റ്റലോഗ്രഫി തുടങ്ങിയ അനവധി പുതിയ ശാസ്ത്രമേഖലകളെക്കുറിച്ച് മലയാളത്തില്‍ വിവരങ്ങള്‍ ലഭ്യമല്ല. ഗവേഷക വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ സ്രോതസ്സുകളില്‍ ഈ ശാഖകളെ പരിചയപ്പെടുത്തുന്ന കണ്ടന്റു നിര്‍മിക്കുക. അവ ഓരോന്നും കൈവരിച്ച നേട്ടങ്ങളെന്തൊക്കെയെന്നും, ഓരോന്നിലും നടന്നുകൊണ്ടിരിക്കുന്ന വികസനങ്ങളെന്താണെന്നും. ഭാവി സാദ്ധ്യതകളെന്തെന്നും ഈ ലേഖനങ്ങളില്‍ വഴി വിശദീകരിക്കാം.  
ഉയര്‍ന്നു വരുന്ന മറ്റു ക്രിയാത്മക നിര്‍ദേശങ്ങള്‍. 

2.2. ഓഫ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍

*ഗവേഷണ കേന്ദ്രങ്ങളില്‍ യുവസമിതി ഗവേഷക കൂട്ടായ്മകളുടെ ഘടകങ്ങള്‍ സംഘടിപ്പിക്കല്‍.
വൈജ്ഞാനിക സാഹിത്യ സൃഷ്ടി - ലേഖനങ്ങള്‍ - പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ - ഓഫ്‌ ലൈന്‍ പ്രസിദ്ധീകരണങ്ങള്‍. 
* ഗവേഷണ   ശില്പശാലകള്‍  - രീതിശാസ്ത്രം , ഇടപെടല്‍  സാധ്യതകള്‍ - ശാസ്ത്ര - സാമൂഹിക ശാസ്ത്ര പഠന പരിപാടികള്‍
* പ്രബന്ധാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയാകുന്ന തരത്തില്‍ ഒരു ശാസ്ത്ര കോണ്ഗ്രസ് സാദ്ധ്യതകള്‍  - മികച്ച പ്രബന്ധങ്ങളെ യൂണിവേഴ്സിറ്റി - സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കല്‍, അനുമോദനങ്ങള്‍, അനുബന്ധ പ്രസിദ്ധീകരണം.
* ശാസ്ത്രബോധവും രീതിശാസ്ത്രവും ഗവേഷണത്തിനൊപ്പം നിത്യജീവിതത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും ഭാഗമാക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കല്‍..
* ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള ജനകീയ ശാസ്ത്ര - സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ആക്ഷന്‍ റിസര്‍ച്ചില്‍ ഏര്‍പ്പെടല്‍. (ഉദാ. കേരള പഠനം, വിദ്യാഭ്യാസകമ്മീഷന്‍, വേമ്പനാട് കായല്‍ കമ്മീഷന്‍ )
* ശാസ്ത്ര പ്രചരണത്തിന് , ശാസ്ത്രീയ മനോവ‍ൃത്തി (scientific temper) യുള്ള ഒരു സമൂഹസൃഷ്ട്ടിയ്ക്ക്  നല്‍കാവുന്ന സംഭാവനകള്‍.
* ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന മറ്റു വിഷയങ്ങള്‍,സാദ്ധ്യതകള്‍, നിര്‍ദേശങ്ങള്‍   

കൂടുതല്‍ ചര്‍ച്ചകളും നിര്‍ദേശങ്ങളും പരിപാടികളും ഉയര്‍ന്നു വരട്ടെ. ഈ വലിയ സംരഭത്തിന്റെ  ഭാഗമാകുവാന്‍ സകലരേയും സസ്നേഹം ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്  researchstudentsmeet@gmail.comഎന്ന ഈ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുമല്ലോ.  


ഭൂമീ മലയാളത്തിന്‍റെ സകല കോണുകളില്‍ നിന്നുമുള്ള ഗവേഷക സംഗാതികളെ, വരൂ, നമുക്കൊന്നിയ്ക്കാം, പരസ്പരം അറിയാം,പറയാം, പങ്കു വയ്ക്കാം, പരിഹാരങ്ങള്‍ക്കു രൂപം നല്‍കാം ...... അറിവിനെ സാമൂഹ്യ വിപ്ലവത്തിനുള്ള ആയുധമാക്കാം.... 

സസ്നേഹം 
Photo

Post has shared content
മലയാളത്തിലെ വളരെ പ്രചാരമുള്ള രചന ഫോണ്ടിന്റെ ബോള്‍ഡ് പതിപ്പു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കുന്നു. രചനയിലെ അക്ഷരരൂപങ്ങള്‍ക്കു് കട്ടികൂട്ടി പ്രത്യേകം രൂപകല്പന ചെയ്തതാണു് ഈ ഫോണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, രചന ഫോണ്ടുപയോഗിക്കുകയും ടെക്സ്റ്റിനെ ബോള്‍ഡാക്കേണ്ടിവരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഈ പുതിയ ഫോണ്ടുപയോഗിച്ചായിരിക്കും ബോള്‍ഡായ ഭാഗം ചിത്രീകരിക്കുന്നതു്. തലക്കെട്ടുകള്‍ക്കും ഇതുപയോഗിക്കാം.
കട്ടികൂട്ടിയ രചനയുടെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നതു് രചന ഫോണ്ടിന്റെ രൂപകല്പന ചെയ്ത ഹുസൈന്‍ കെ.എച്ച് ആണു്. സാങ്കേതികസാക്ഷാത്കാരം: രജീഷ് നമ്പ്യാര്‍, സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഡൌണ്‍ലോഡ് ചെയ്യുന്നതിനും
http://blog.smc.org.in/rachana-bold-font/
Photo
Wait while more posts are being loaded