Profile cover photo
Profile photo
Manoj K Anandam
6,519 followers -
I am Because we are
I am Because we are

6,519 followers
About
Posts

Post has attachment
ഗൂഗിള്‍ബസ്സ്/പ്ലസ്സ് കടന്നുപോയിട്ടുള്ളത് ഒരു തരത്തില്‍പ്പറഞ്ഞാല്‍ ജീവിതത്തിലൂടെത്തന്നെയാണ്.. രാഷ്ട്രീയമായും സാമൂഹികമായും ചിന്തിയ്ക്കാനും നിലപാടുകളിലേയ്ക്കെത്താനും സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമവും എല്ലാം ഇവിടെനിന്ന് ആര്‍ജ്ജിച്ചെടുത്തവതന്നെയാണെന്ന് അഭിമാനത്തോടെത്തന്നെ പറയാം. സ്വതന്ത്രസോഫ്റ്റ്വെയറും വിക്കിപീഡിയയും പരിസ്ഥിതി രംഗത്തുമെല്ലാം കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുന്നതും പ്രവര്‍ത്തനങ്ങളും ഒപ്പം കൂടാനും ഉപദേശങ്ങളും വിമര്‍ശങ്ങളിലും ഒട്ടനവധി ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ സഹകരണം ഒരുപാട് സഹായിച്ചിട്ടുണ്ട്. കുറേയേറെ വ്യക്തികളെ പരിചയപ്പെടാനും സൗഹൃദം പങ്കുവയ്ക്കാനും പല സന്ദര്‍ഭങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാനും കഴിഞ്ഞു. പലരേയും ഒരു തരത്തില്‍പ്പോലും എന്റെ ജീവിതസാഹചര്യങ്ങളില്‍ കണ്ടുമുട്ടാനിടയില്ലാത്തവര്‍..

ഏതാണ്ടൊരുവര്‍ഷം മുമ്പ് ഇവിടെനിന്നൊരാളെ ജീവിതയാത്രയിലേയ്ക്കും ഒപ്പം കൂട്ടിയിരുന്നു.. +Jameela P.

കമ്പ്യൂട്ടറിലെ മലയാളമന്വേഷിച്ചാണ് ഇവിടെയൊക്കെയെത്തിയത്.. +Swathanthra Malayalam Computing +Malayalam Wikipedia ഇന്റര്‍നെറ്റ് ജീവിതം സജീവമാക്കിയത്. ഇതിനിടയിലെ സ്വകാര്യസ്പേസിലാണ് ഗൂഗിള്‍ബസ്സും പ്ലസ്സും ബ്ലോഗുമെല്ലാം കടന്നുവന്നത്. ഒരുപാട് കൂട്ടുകാരെക്കിട്ടിയെന്നത് സന്തോഷമുള്ള കാര്യമാണ്. സാധിക്കുന്നവരെയെല്ലാം കാണാനും സംസാരിക്കുമെല്ലാം സമയം കണ്ടെത്തിയിട്ടുണ്ടെന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ സ്വയം തോന്നുന്നു. കുറേയേറെയാളുകള്‍ വ്യക്തിജീവിതത്തിന്റെകൂടി ഭാഗമാണെന്നതിനാല്‍ ഒരു പരിധിയില്‍ക്കൂടുതല്‍ മിസ്സിങ്ങ് ഫീലിങ്ങൊന്നുമില്ല. എന്നിരുന്നാലും ഈ പ്ലാറ്റ്ഫോം ഇല്ലാതാകുമ്പോല്‍.. ഇവിടെയുള്ള മെറ്റാഡാറ്റ നഷ്ടപ്പെടുമ്പോഴുള്ള വൈകാരികത മാത്രം. അടുത്ത് തന്നെ ഡാറ്റ ബാക്കപ്പ് ചെയ്യണമെന്നും സമയം പോലെ പേഴ്സണല്‍/പ്രൈവറ്റ് പോസ്റ്റുകള്‍ ഒഴിവാക്കി എവിടെയെങ്കിലും ലൈവ് ആക്കണമെന്നും വിചാരിക്കുന്നു.

അപ്പോള്‍ ഇന്റര്‍നെറ്റിന്റെ മഹാസാഗരത്തില്‍ എവിടെയെങ്കിലുമൊക്കെ കണ്ടുമുട്ടാം.. ഞാന്‍ സജീവമായ/സജീവമാകാനിടയുള്ള ഇടങ്ങളുടെ ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നുണ്ട്.

എവിടെയെങ്കിലും വച്ച് നേരിട്ട് കാണുകയാണെങ്കില്‍ വന്നുപരിചയപ്പെടുക [ചിലപ്പൊ ട്യൂബ് ലൈറ്റ് കത്താന്‍ ഇത്തിരി സമയമെടുക്കുമെങ്കിലും].


https://www.facebook.com/manoj.k.mohan

https://twitter.com/manojkmohan

https://aana.site/@manoj *

https://ebird.org/india/profile/NTA2OTAw/IN-KL

http://blog.kole.org.in/author/manojkmohan/

https://ml.wikisource.org/wiki/User:Manojk

https://www.openstreetmap.org/user/manojkmohan

https://gitlab.com/manojkmohan

Post has attachment

Post has attachment

Post has attachment
നാളെയാണ് നാളെയാണ്.

ഭരണഘടന മഹോത്സവം @ ചൂരക്കാട്ടുകര
Photo

Post has shared content
‘ഭരണഘടനയിൽ മാറ്റം വരണം, ന്യൂനപക്ഷത്തിനുള്ള അവകാശം ഭൂരിപക്ഷത്തിനും ലഭിക്കണം’ എന്ന് ടി പി സെൻകുമാർ അയ്യപ്പഭക്തസംഗമവേദിയിൽ വച്ചു പറഞ്ഞതിനെപ്പറ്റി റിപ്പോർട്ടർ ടിവിയിൽ നികേഷ് കുമാർ ചോദിക്കുമ്പോൾ അയ്യപ്പ ധർമ്മ സേനാ നേതാവ് സന്തോഷ് കണ്ണൻ എന്തൊക്കെയോ പറയുന്നുണ്ട്. അതായത് എന്താണ് താൻ വിശദീകരിക്കേണ്ടത് അതിന്റെ നിജസ്ഥിതിയെന്താണെന്നതിനെപ്പറ്റി അദ്ദേഹത്തിനു വലിയ പിടിപാടില്ല. വിശ്വാസത്തെ കൂട്ടുപിടിച്ച് ബെ ജെ പി അനുബന്ധ സംഘങ്ങൾ വളർന്നത് വളരെപ്പെട്ടെന്നാണ്. വളർച്ചയ്ക്ക് അനുഗുണമായ രീതിയിൽ നേതൃനിരയെ പാകപ്പെടുത്താൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയിലൊട്ടാകെയുള്ള സ്ഥിതിയിലും താഴെയാണ് കേരളത്തിലെ സ്ഥിതി. ശബരിമല പ്രശ്നമാണ് ഐക്യമല അരയ മഹാസഭയിലെ പി കെ സജീവിനെപോലെയുള്ള നേതാക്കളെ മുന്നോട്ടു കൊണ്ടുവന്നത്. അതേ പ്രശ്നമാണ് മറ്റൊരു വലിയ വിഭാഗത്തിന്റെ ധൈഷണിക പാപ്പരത്തത്തെയും കലവറയില്ലാതെ നിത്യേന എന്നോണം പുറത്തുകൊണ്ടുവന്ന് വെളിവാക്കുന്നത്. ഈ സന്തോഷ് കണ്ണൻ ടി വി ചാനൻലിൽ വന്നിരുന്ന് വെള്ളമിറക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ലെന്ന് നമുക്കറിയാം. ഏതൊച്ച കേട്ടാലും ഓടിക്കൂടുന്ന ലോകവിവരവും പഠിപ്പും കുറഞ്ഞ കുറച്ച് കുടുംബക്കാരോട് സംസാരിക്കാനുള്ള സാമാന്യധാരണയും ബോധവുംവച്ച് സംസാരിച്ചിരുന്ന ഒരു വിഭാഗം കേരളത്തിലെ പല തട്ടിൽപ്പെടുന്ന സമൂഹത്തിലെ ആളുകളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ നേരിടുന്ന പ്രശ്നമാണ് ഇപ്പോൾ ബി ജിപി വക്താക്കൾ ഒന്നടങ്കം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നേതൃത്വം തക്കിട തരികിട സംഗതിയല്ല. വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും പ്രത്യയശാസ്ത്രബലവും വൈകാരികമായ സന്തുലനവും മറ്റും മറ്റും വേണ്ട ലാവണമാണ്. ഇതൊക്കെ തനിക്കുണ്ടെന്ന വ്യക്തിയുടെ അതിന്റെ പ്രഖ്യാപനം അയാളുടെ വാക്കുകളാണ്. കേരളത്തിലെ (രാഷ്ട്രീയ) പൊതുസ്ഥിതി നേരെ തകിടം മറിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്.. ഏതു വിഡ്ഢിത്തവും വിവരക്കേടും, പിടിച്ചിരിക്കുന്ന കൊടിയും അതു ചുറ്റി വച്ചിരിക്കുന്ന വടിയുംകൊണ്ട് മായ്ക്കാമെന്ന മതിഭ്രമം നമ്മുടെ സ്വയം പ്രഖ്യാപിതമോ അല്ലാത്തതോ ആയ രാഷ്ട്രീയ നേതൃത്വങ്ങളെ കലശലായി ബാധിച്ചിട്ടുണ്ട്. ഉളുപ്പില്ലായ്മ അങ്കവാലും ഒട്ടകത്തൂവലുമൊക്കെയാക്കി അണിഞ്ഞു വന്നിരുന്നാണ് പല നേതാക്കളും വന്നിരുന്ന് വിവരക്കേടുകൾ തെറിപ്പിക്കുന്നത്. ആളുകളെ നയിക്കുക എന്ന ഉത്തരവാദിത്വമുള്ള പണിയെടുക്കുമ്പോൾ അറിഞ്ഞുകൂടാത്ത വിഷയമാണെങ്കിൽ ഗൃഹപാഠം ചെയ്യേണ്ടതോ അറിയാവുന്ന സ്വപക്ഷികളെ പകരം വച്ച് തടി കയിച്ചിലാക്കുകയോ ആണ് വേണ്ടത്. അല്ലെങ്കിൽ അസ്ഥാനത്ത് ആലു മുളയ്ക്കും. സാമൂഹികമായ ആകാംക്ഷയാണ് ലജ്ജ എന്ന വികാരത്തിനു കാരണം എന്നും അതിന്റെ സാമൂഹിക മാനം വിമോചനസ്വഭാവമുള്ളതാണെന്നും ആരെങ്കിലും ഉറക്കെ പറഞ്ഞാലും ബോധം നഷ്ടപ്പെട്ടുകഴിഞ്ഞാൽ പിന്നെ മനസിലാക്കാനുള്ള ശേഷി അവശേഷിക്കുമോ?

Post has attachment
ഒഴുകണം പുഴകൾ.. <3
ഒരു വെബ്സൈറ്റ് അങ്ങനെ തട്ടിക്കൂട്ടി..

പുഴകളുടെ ഒഴുക്കിനായി അശ്രാന്തം പരിശ്രമിച്ച ഡോ. +Latha Anantha യ്ക്കുള്ള ആദരമായി 'ഫ്രണ്ട്‌സ് ഓഫ് ലത' കൂട്ടായ്മ, 'ഒഴുകണം പുഴകൾ' എന്നൊരു ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു.
Rivers Should Flow/Ozhukanam Puzhakal State Campaign

2019 ജനുവരി 22 മുതൽ ലോകജലദിനമായ മാർച്ച് 22 വരെയാണ് ക്യാംപെയ്ൻ. പുഴത്തടങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന പരിപാടികൾ ക്യാംപെയ്‌ന്റെ ഭാഗമായി ഉണ്ടാകും. സെമിനാറുകൾ, ശില്പശാലകൾ, പ്രദർശനങ്ങൾ, പുഴനടത്തങ്ങൾ, പുഴയാത്രകൾ, പുഴയോരജൈവസംരക്ഷണപ്രവർത്തനങ്ങൾ, കലാ-സാംസ്‌കാരികപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ...
Photo

Post has attachment
Asian Waterbird Count 2019 @ Kole Wetlands Thrissur

Post has attachment
First Research Publication ❤
Thanks Greeshma Paleeri For Lead Taking. This observations and data was sleeping in computer as past 3 years.

Breeding of Woolly-necked Stork Ciconia episcopus in Barathapuzha River basin, Kerala, India Indian BIRDS Vol. 14. No. 3 :86-87
https://www.researchgate.net/publication/326625760_Breeding_of_Woolly-necked_Stork_Ciconia_episcopus_in_Barathapuzha_River_basin_Kerala_India

Post has attachment
Panchayath Wiki - A Repository of Panchayath Acts & Rule. 3 days Workshop at KILA (Kerala Institute of Local Administration) #lsgkerala #RGPSA #GPRMS
with +Jaisen Nedumpala +Swathanthra Malayalam Computing
Photo

Post has attachment
Wait while more posts are being loaded