മൗനം  കുറ്റകരമാണെന്നു സ്വയവും  കുട്ടൂകാരാലും  ഓര്ക്കപ്പെടാറുണ്ട്. അതുകൊണ്ട്തന്നെ  ചിലപ്പോഴൊക്കെ ചിലത് എഴുതിയിടുന്നത് ഡ്രാഫ്റ്റില്‍ ഇങ്ങനെ ശാപമോക്ഷം  കാത്ത്  കിടക്കും. ഈയിടെ  എഴുത്ത് യാത്രകളെ കുറിച്ചും  ഭക്ഷണത്തെ കുറിച്ചുമായിരുന്നു. അപ്പോഴാണു ചിലര്‍ ദു:ഖങ്ങള്ക്കു മീതെയും  പാചകം  ചെയ്യുന്നത് കണ്ടത്.  വളരെയധികം  തിരഞ്ഞെടുത്ത്ഭ കഴിക്കുന്ന ഭക്ഷണ ശീലം  മാറ്റിയെടുക്കാന്‍ വളരെയധികം  തന്നെ കഷ്ടപ്പെട്ടീട്ടുണ്ട്. എന്തു ഭക്ഷണം  കണ്ടാലും  മണത്തു നോക്കിയും  നിറം  നോക്കിയും  മാറ്റി വച്ച ഭൂതകാലത്തില്‍ നിന്നും  എന്തും  രുചിയോടെ കഴിയ്ക്കാന്‍ സാധിക്കുന്ന ഇന്നിലേക്കുള്ള യാത്ര മൂക്കിനു മേല്‍ നാവ് നേടിയ വിജയമായി കാണണം.  ഭക്ഷണം  ആത്മാര്ത്ഥമായി ഇഷ്ടപ്പെട്ടവരോട് ഈയിടെ ചോദിച്ചു ഏറ്റവും  ആസ്വദിച്ചു കഴിച്ച ഭക്ഷണം  ഏതായിരുന്നു? മിക്കവരും  പ്രതീക്ഷിച്ച പോലെ തന്നെ അമ്മയുടെ അടുത്ത് പോകും . അത് തടയാനായി ഏറ്റവും  ആസ്വാദ്യകരമായ ഭക്ഷണം മൈനസ് നൊസ്റ്റാള്ജിയ എന്നാക്കി ചോദ്യം. ഒരാളുടെ ഉത്തരം  
¨നല്ല ചെറിയ ചാള വറുത്തത് , പിന്നെ തന്തൂരി ചിക്കന്‍¨
¨ഹേയ് അത് എന്നും  തിന്നുന്നതല്ലേ, ഏറ്റവും  ആസ്വാദ്യകരമായി കഴിച്ചത് എന്ന് പറയുമ്പോള്‍ ഓര്മ്മ വരുന്ന ആ വായിലെ വെള്ളം , അത് എന്തിനെ കുറിച്ചോര്ത്താണ്? ¨
¨പണ്ട് ചാള നന്നാക്കുമ്പോ അതില്‍ പലിഞ്ഞീന്‍ (മീന്‍ മുട്ട) കാണും . അത് വാഴയിലയിലോ, കുമ്പളം  അല്ലെന്കില്‍ മത്തെന്റെ ഇലയിലോ എടുത്ത് ഉപ്പും  കാന്താരിയും  ഇട്ട് ചുരുട്ടീട്ട് കനലുള്ള അടുപ്പിലിടും. ഇല കരിഞ്ഞ് തുടങ്ങുമ്പോ ആ പലിഞ്ഞീന്‍ എടുത്ത് തിന്നണം . ആഹ്ഹാ!! കൂണും, പച്ച കശുവണ്ടിയും  ഇങ്ങനെ ചുടും  ഓ ഓ!! ഓര്ക്കുമ്പോ വായില്‍ കപ്പലോടിക്കാം¨.
  ഭക്ഷണത്തിന്റെ ആ ആസ്വാദ്യത അതിന്റെ ഉണ്ടാക്കലുമായി ബന്ധപ്പെടുത്തിയ രസമാണു  രസം. പിന്നെയും പലരോടും  ചോദിച്ചു. പലരും  അമ്മയില്‍ തന്നെ തട്ടി നിന്നു.  ഒരാള്ക്ക് ചിപ്സിട്ട  ചിക്കന്‍. അത് വില്ക്കുന്ന കട  പൂട്ടിപോയ സന്കടം. മറ്റൊരാള്ക്ക് ഗോവയില്‍  നിന്നും  കിട്ടിയ വിന്താലു. ഇനിയും  ഒരാള്ക്ക് കല്ക്കട്ടയിലെ സരസ്വതി പൂജയ്ക്ക് ഒരു കുന്നാരം  പേര്ക്ക് ഒന്നിച്ചിട്ട് വച്ച  ബംഗാളി മീല്‍.  അതിനാല്‍ തന്നെ വിശ്വാസി അല്ലായിരുന്നീട്ടും  എല്ലാ സരസ്വതി പൂജയ്ക്കും  ഭക്ഷണത്തിനായി കാശു കൊടുക്കുന്ന ഭക്ഷണപ്രിയന്‍. പിന്നെ ഇതുവരെ ആ രുചി കിട്ടിയില്ല എന്ന നിരാശാ..

നിങ്ങള്‍ ഏറ്റവും  ആസ്വദിച്ച് കഴിച്ച ആ ഭക്ഷണം  ഓര്മ്മയുണ്ടോ? ഉണ്ടെന്കില്‍ അതേതാണ്? (  നൊസ്ടാള്ജിയ  കിഴിച്ചീട്ട് )

ബിറ്റ് - ഇതിന്നുമല്ല മോളെ.. പിടിച്ചതിലും  വലുതാണ് അളേല്!

ലേബല്‍ - ഒറ്റത്തത്തിന്റെ ആഘോഷം .
Shared publiclyView activity