ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ വേണമെന്ന് സുഷമ സ്വരാജ്.

കുറ്റവും ശിക്ഷയുമാള്ള ബന്ധം, അതില്‍ പ്രതികാരത്തിന്റെ ഘടകം, വധശിക്ഷയുടെ നൈതികത, പ്രതികാരദാഹിയാവുന്ന സ്റ്റേയ്റ്റ് തുടങ്ങിയ 'ദാര്‍ശനിക'പ്രശ്നങ്ങള്‍ അവിടെ നില്‍ക്കട്ടെ. അതൊക്കെ തലയിലോടുമായിരുന്നെങ്കില്‍ സുഷമ സ്വരാജ് ബി ജെ പി യിലേ ചേരില്ലായിരുന്നു. സംഘികള്‍ക്ക് തത്വം മനസ്സിലാവുന്ന കാലത്ത് നമ്മള്‍ കോഴിപ്പാലായിരിക്കും പ്രാതലിന് കുടിക്കുന്നത്.തല്‍ക്കാലം ബലാത്സംഗത്തിന് വധശിക്ഷ എന്ന നിര്‍ദ്ദേശത്തെ ഇരയുടെ ഭാഗത്തുനിന്ന് മാത്രം നോക്കാം.

ബലാത്സംഗം തെളിയിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇരയുടെ മൊഴിയാണ്. ജീവിച്ചിരിക്കുന്ന ഇര വലിയ റിസ്കാണ് കുറ്റാവാളിക്ക്, ഇര ജീവിച്ചിരുന്നാല്‍ ബലാത്സംഗം കോടതിയില്‍ തെളിയും. എന്തായാലും വധശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തുകഴിഞ്ഞു, തെളിവ് നശിപ്പിച്ചാല്‍ ശിക്ഷ കിട്ടാനുള്ള സാദ്ധ്യത കുറയുന്നു. തെളിവ് നശിപ്പിക്കാന്‍ എന്ത് ചെയ്യണം? സിംപിള്‍, കൊന്നുകളയണം. ഇയാള് എന്നെ കൊന്നു എന്ന് കൊല്ലപ്പെട്ട സ്ത്രീ വന്ന് കോടതിയില്‍ പറയില്ലല്ലോ.

അപ്പോള്‍ ബലാത്സംഗത്തിന് വധശിക്ഷ വിധിച്ചാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീക്ക് ജീവനും കൂടി നഷ്ടപ്പെടും. അത്രതന്നെ. ഇനി പരിശുദ്ധി പോയ ഭാരതകുലസ്ത്രീ ജീവിച്ചിരിക്കണ്ട എന്ന 'സതി'യുക്തിയാണെങ്കില്‍ സുഷമ ശരിയാണ്.

നമിച്ചമ്മാ നമിച്ച്!
Shared publiclyView activity