Profile cover photo
Profile photo
Deepak Sankaranarayanan
5,198 followers
5,198 followers
About
Deepak Sankaranarayanan's posts

കൊലച്ചതിയാണ് ഡി വൈ എഫ് ഐ കാണിച്ചത്. ഞങ്ങള്‍ പാവപ്പെട്ട വിതര്‍ലെഫ്റ്റ് ആക്റ്റിവിസ്റ്റുകളുടെ സമരാന്നത്തില്‍ ഇങ്ങനെ മണ്ണുവാരിയിടരുത്.
ഇന്നാളൊരിക്കാല്‍ ആ അരുന്ധതീ റോയ് കെട്ടിക്കേറി വന്ന് കീഴാളതയില്‍ ഞങ്ങളുണ്ടാക്കിവച്ച സ്പേയ്സില്‍ കേറി ആളായി. കീഴാളതയുടെ രക്ഷാകര്‍തൃത്വം പാട്ടത്തിന്റെടുത്ത് സുനന്ദയുടെ സ്പോണ്‍സേര്‍ഡ് ചേരിപ്രദേശം പോലെ പുറത്തൂന്നാരെയും, പ്രത്യേകിച്ച് സി പി എമ്മിനെ, കേറ്റാതെ ഞങ്ങളങ്ങനെ ഓമനിച്ച് പരിപാലിച്ചുകൊണ്ടുനടന്ന ഗ്രീന്‍ഹൌസിന്റെ മേല്‍ക്കൂരയായിരുന്നു ഡെല്‍ഹീന്ന് വന്ന ആ പെണ്ണുമ്പിള്ള ഒറ്റയടിക്ക് പൊളീച്ചോണ്ടുപോയത്.


അരുന്ധതി ഒരു വ്യക്തിയല്ലേ, അവരുടെ അമ്മായിയമ്മേടെ പതിനാറാമത്തെ കസിന്‍ എന്തോ കാണിച്ചു എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. അപ്പുറത്ത് സി പി എമ്മാണെങ്കില്‍ പണിയെളുപ്പമാണ്, എക്സെപ്ഷന്‍ ഫാല്ലസി എടുത്തലക്കിയാല്‍ മതി. എം വി - ഇ പി ജയരാജന്‍മാരെ ചര്‍ച്ചക്ക് വിളിച്ചാല്‍ സി പി എമ്മിന്റെ വാദങ്ങളെ അവരുതന്നെ പൊളിച്ചടുക്കിക്കോളും.


ഇതിപ്പോള്‍ ചുംബനസമരത്തില്‍ പൊളിറ്റിക്കല്‍ ലെഫ്റ്റിന്റെ എതിര്‍പ്പ് പ്രതീക്ഷിച്ച് അവരെ അകറ്റിനിര്‍ത്താന്‍ സാമാന്യം അരാഷ്ട്രീയവും ഉണ്ണീത്താന്റെ തല്ലുകൊണ്ട ചരിത്രവും ഒക്കെ കൂട്ടി എരുവുകേറ്റി അങ്ങനെ നിര്‍ത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഡി വൈ എഫ് ഐ നേരെ കേറി സപ്പോര്‍ട്ടുന്നത്.
ഈ സ്വരാജിനേയും രാജേഷുമാരെയുമൊക്കെ ബഹിഷ്കരിക്കേണ്ടതാണ്. ജയരാജന്‍മാരാണ് ശരിക്കുള്ള സി പി എമ്മുകാര്‍. ഇവരൊക്കെ വലതുവ്യതിയാനം സംഭവിച്ചവരാണ്. കണ്ടില്ലേ ഞങ്ങളെയിട്ട് കഷ്ടപ്പെടുത്തുന്നത്?
എല്ലാ സ്പേയ്സും നിങ്ങള് കയ്യേറിയാല്‍ ഞങ്ങള് പിന്നെ കഴുവേറാന്‍ പോണോ?


*****************************************


"കോഴിക്കോട് യുവമോർച്ച സദാചാരവേഷമണിഞ്ഞ് നടത്തിയ അക്രമത്തിന്റെ പശ്ചാതലത്തിൽ എറണാകുളത്ത് ചിലർ നടത്താൻ തീരുമാനിച്ചിരിക്കുന്ന പ്രതിഷേധകൂട്ടായ്മ അനുവദിക്കില്ലെന്നും അക്രമിക്കുമെന്നുമുള്ള ഭീഷണി ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം പ്രതിഷേധത്തിന് കാരണമായ സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണ്. ജനങ്ങളുടെ സ്വതന്ത്ര്യവും, സ്വച്ഛവുമായ മുന്നോട്ടുപോക്കിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ വിശ്വാസത്തിന്റേയും, സദാചാരത്തിന്റെയും മറവു പിടിച്ചുകൊണ്ടുള്ള വർഗ്ഗീയ ശക്തികളുടെ ശ്രമങ്ങൾ സമീപകാലത്ത് വർദ്ധിച്ചുവരികയാണ്. സദാചാര പോലീസിന്റെ മർദ്ദനമേറ്റ് ഒരു ചെറുപ്പക്കാരൻ മൃഗീയമായി കൊലചെയ്യപ്പെട്ട കേസിൽ ശിക്ഷാവിധി വന്നിട്ട് അധികം നാളുകളായിട്ടില്ല. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതിയുടെ വിധി ന്യായത്തിൽ സാദാചാര മേലങ്കിയണിഞ്ഞ് നടത്തുന്ന ഗുണ്ടാ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കരുതെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.


ഏതൊരു പ്രതിഷേധ രീതിയോടും യോജിക്കാനും വിയോജിക്കാനും ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ പ്രതിഷേധങ്ങൾ എല്ലാ വിഭാഗം ആളുകൾക്കും പങ്കെടുക്കാൻ കഴിയുന്നവിധത്തിൽ സംഘടിപ്പിക്കുന്നതാണ് അഭികാമ്യം. തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാത്രമെ പ്രതിഷേധിക്കാൻ പാടുള്ളൂ എന്ന ഫാസിസ്റ്റ് സമീപനം ഒരു കാരണവശാലും വെച്ചുപുറപ്പിക്കാനാവില്ല. അത്തരമൊരു നീക്കം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും ഡി.വൈ.എഫ്.ഐ കൈയ്യുംകെട്ടി നോക്കിനിൽക്കില്ലായെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷും, സെക്രട്ടറി എം.സ്വരാജും പ്രസ്താവനയിൽ പറഞ്ഞു."

*****************************************

ഉണ്ണീത്താനെ കയ്യില്‍ക്കിട്ടിയാല്‍ മോഹന്‍'ലാല്‍' കരംചന്ദ് ഗാന്ധി വരെ രണ്ടെണ്ണം കൊടുത്തുപോകും. അയാളെ ഒരിക്കലെങ്കിലും കൈവച്ചിട്ടില്ലാത്ത ആരെങ്കിലും തിരുവനന്തപുരം ജില്ലയിലുണ്ടോ എന്ന് സംശയമാണ്!

Post has attachment
This was written as a facebook post, not even a post, it was more like a draft. It's indeed incomplete, but this is what I could do within my limited resources.
***********************************************************
ഒബ്‌വിയസ്സായ കാരണങ്ങളാല്‍ ഞാന്‍ ചുംബനസമരത്തെ സപ്പോര്‍ട് ചെയ്യുന്നു. വ്യക്തികളുടെ സദാചാരം, സമരരീതികള്‍, ജീവിതം, ലൈംഗികത എന്നിവയിലൊന്നും മറ്റൊരാള്‍ക്കും കാര്യമില്ല. തൃശ്ശൂരില്‍ വീട്ടിലായിരുന്നെങ്കില്‍ തീര്‍ച്ചയായും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഞാനവിടെ പോകുമായിരുന്നു. പരസ്യചുംബനം എന്ന സമരരീതി ഞാന്‍ സ്വീകരിക്കുമോ എന്നത് വേറെ വിഷയം. സമരത്തിന്റെ വഴികള്‍ സമരം ചെയ്യുന്നവരാണ് തീരുമാനിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ക്ക് എതിരല്ലെങ്കില്‍, സ്റ്റേറ്റിനും അതിനകത്ത് കാര്യമില്ല.
താഴെക്കാണുന്നവ ഈ വിഷയത്തോടുള്ള എന്റെ കാഴ്ചപ്പാടാണ്; എതിര്‍പ്പോ പ്രതിഷേധമോ അല്ല. വ്യക്തിപരമായും രാഷ്ട്രീയമായും dialectical ആയ സമീപനമാണ് പ്രശ്നങ്ങളോടെടുക്കാറ്. “ദൈവല്ല്യാച്ചാല്‍ എങ്ങനാടോ അയിത്തായാല്‍ കുളിച്ചാല്‍ ശുദ്ധാവണത്?“ എന്ന നമ്പൂരിവിഡ്ഢിത്തം മാത്രമല്ല “മിശ്രവിവാഹം കഴിക്കാത്തവര്‍ മിശ്രവിവാഹത്തെ സപ്പോര്‍ട് ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ? എന്ന് ചോദിക്കാനുമുള്ള ബൌദ്ധികപ്രായവും കഴിഞ്ഞു. ഇനി ലവന്‍ യുവമോര്‍ച്ചക്കാരനാണെന്ന് കരുതുന്നവര്‍ക്ക് ഞാന്‍ സുകുമാരക്കുറുപ്പാണെന്നും കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്.

സദാചാരവാദികള്‍ ക്ഷമിക്കുക. നിങ്ങള്‍ക്കുള്ള വാതില്‍ ദാ അവിടെയാണ്.
 
a) വര്‍ഗ്ഗം:- കേരളത്തില്‍ മോറല്‍ പൊലീസിങ്ങിന് ഓര്‍ഗനൈസ്ഡ് സംഘടനാസംവിധാനം നല്‍കിയത് യുവമോര്‍ച്ചയല്ല, എന്‍ ഡി എഫും സോളിഡാരിറ്റിയും മുസ്ലീം ലീഗുമാണ്. മലബാറിലെ ഗ്രാമങ്ങളില്‍ സംഘടിതമായി വീടുകളെ സര്‍വൈലന്‍സില്‍ നിര്‍ത്തുകയും അവിടേക്ക് രാത്രി വരുന്നവരെ തല്ലിക്കൊല്ലുകയും പൊതുസ്ഥലത്ത് കാണുന്ന മുസ്ലീം പെണ്‍കുട്ടികളുടെ കൂടെയുള്ളവന്റെ മതം പരിശോധിക്കുകയും ചെയ്യുന്നത് ആദ്യമായി സംഘടനാപരമായ ഒരു അജന്‍ഡയായി എടുക്കുകയും നടപ്പിലാക്കുകയും ചെയ്തത് ഇസ്ലാമിക് ശ്രീരാമസേനകളാണ്. കര്‍ണ്ണാടകയില്‍ ശ്രീരാമസേനയുടെ വന്‍ വിജയം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ യുവമോര്‍ച്ചക്കാര്‍ക്ക് ഇവിടെത്തന്നെ മണ്ണൊരുക്കിക്കൊടുത്തത് ലൌ ജിഹാദ് ടൈപ് അപരവൈരം മാത്രമല്ല, കാമുകന്‍മാരെ തല്ലിക്കൊന്ന് ഇസ്ലാമിക് ഫണ്‍ഡമെന്റലിസം നടപ്പാക്കിക്കാണിച്ച അതിന്റെ തന്നെ ചരിത്രപരതയുടെ ആവര്‍ത്തനം കൂടിയാണ്.
 
 
പക്ഷേ അവരുടെ ക്ലാസ് ടാര്‍ഗെറ്റ് വേറെയായിരുന്നു, അവരൊരിക്കലും സാമൂഹികമായും ബൌദ്ധികമായുമുള്ള മദ്ധ്യ-ഉപരിവര്‍ഗ്ഗത്തെയല്ല ലക്ഷ്യം വെച്ചത്. നഗരങ്ങളായിരുന്നില്ല; ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമായിരുന്നു. കേവലം സാമ്പത്തികമായ അളവുകോലുകളില്‍ അത് ക്ലാസ്‌ലെസ്സാണെന്ന് വേണമെങ്കില്‍ പറയാമെങ്കിലും സാമൂഹ്യമായ അര്‍ത്ഥത്തില്‍ മതത്തിന്റെ ഇരകളെത്തന്നെയാണ് ആ മോറല്‍ പൊലീസിങ്ങ് വീണ്ടും ഇരകളാക്കിയത്. പക്ഷേ ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിതമായ മോറല്‍ പൊലീസിങ്ങ് അപ്പര്‍ മിഡില്‍-അപ്പര്‍ ക്ലാസ് ടാര്‍ഗെറ്റ് വച്ച് യുവമോര്‍ച്ചക്കാര്‍ നടപ്പിലാക്കിയത്. ഡല്‍ഹി ബലാത്സംഗത്തിനെതിരെ നടന്ന വ്യാപകപ്രതിഷേധം പോലെത്തന്നെ ഇതിലും ഒരു ക്ലാസ് താദാത്മ്യത്തിന്റെ എലമെന്റുണ്ട്. കേരളത്തിലുടനീളം വ്യാപിക്കാവുന്ന രീതിയില്‍ സ്പെക്ടാക്കുലറായ പ്രചോദനത്തോടെ, തീവ്രമായ ആക്രമണസ്വഭാവത്തില്‍, തങ്ങളുടെ ക്ലാസിനെ മോറല്‍ പൊലീസിങ്ങ് തൊടുന്നു. വസ്തുനിഷ്ഠമായ ഒരു കണക്കെടുപ്പില്‍ കേരളത്തില്‍ നടന്നിട്ടുള്ള മോറല്‍ പൊലീസിങ് പരമ്പരകളില്‍ ഇംപ്കാക്റ്റ് കണക്കിലെടുത്താല്‍ ഏറ്റവും നിസ്സാരമായ ഗണത്തില്‍ വരുന്നതാണ് ഈ സംഭവം. പക്ഷേ അതിന്റെ ഓളങ്ങള്‍ ഇന്നുവരെയുണ്ടായിട്ടുള്ള - എന്റെ ഓര്‍മ്മയില്‍ രണ്ട് പ്രത്യക്ഷ കൊലപാതകങ്ങള്‍ അടക്കം, കൂടുതലുണ്ടോ എന്നറിയില്ല - അതീവഗൌരവമായ സംഭവങ്ങളേക്കാളും ശക്തവും. സംഘപരിവാര്‍ സമീപകാലത്ത് കേരളത്തില്‍ കാണിച്ച ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധമായിരുന്നു അതെന്ന് പറയാം. അവരുടെ നിശ്ശബ്ദ പിന്തുണക്കാരെയാണ് അവരിതോടെ ഇല്ലാതാക്കുന്നത്.
 
ചുംബനസമരത്തില്‍ ഈ ക്ലാസ് എലമെന്റ് മാസ്‌ക്‍ഡ് ആണ്. വര്‍ഗ്ഗപരമായ എലമെന്റുകള്‍ പ്രമുഖമായിത്തന്നെ നില്‍ക്കുന്ന പ്രതിഷേധത്തെ നിങ്ങള്‍ വിമര്‍ശിക്കുകയോ വിമര്‍ശനാത്മകമായി സമീപിക്കുകയോ ചെയ്യുന്ന പക്ഷം നിങ്ങള്‍ ശ്രീരാമസേനക്കാരോ ബൌദ്ധികവലതുപക്ഷമോ യാഥാസ്ഥിതികനോ ഇരട്ടത്താപ്പുകാരനോ ആയി ടാഗ് ചെയ്യപ്പെടും. മോറല്‍ പൊലീസിങ്ങ് കേരളത്തില്‍ തിര്‍ച്ചയായും ഒരു ക്ലാസ് ഇഷ്യൂ അല്ല, പക്ഷേ ക്ലാസിനെ തൊടുമ്പോള്‍, അപ്പോള്‍ മാത്രം, ട്രിഗര്‍ ചെയ്യപ്പെടുന്ന വ്യാപകപ്രതിഷേധങ്ങളില്‍ തീര്‍ച്ചയായും ക്ലാസുണ്ട്.
 
b) രാഷ്ട്രീയം:- പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായിരിക്കെത്തന്നെ വര്‍ഗ്ഗപരതയെ ഒളിക്കുക വഴി അരാഷ്ട്രീയത പേറുന്നതാണ് ചുംബനസമരം. (അതേ, അതുതന്നെ, apparent things are bound to be deceptive! നേരെ കാണുന്നതില്‍ എപ്പോഴും മിനിമം ഒരു പ്രശ്നം ഒളിഞ്ഞിരിക്കുന്നുണ്ട്). ഐഡന്റിറ്റി പൊളിറ്റിക്സിന്റെ ഒരു പൊതുസ്വഭാവം അതാത് ഐഡന്റികകള്‍ക്കകത്തെ വര്‍ഗ്ഗപരതയെ പ്രത്യക്ഷത്തില്‍ നിരാകരിക്കുകയും ഫലത്തില്‍ അതാത് വിഭാഗങ്ങളിലെ ആഭ്യന്തര‌ ഉപരിവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുകയും ചെയ്യുന്നു എന്നതാണ് (ഇതേ പ്രശ്നം വേറെ ഒരു തലത്തില്‍ വര്‍ഗ്ഗരാഷ്ട്രീയത്തിനുമുണ്ട്).
 
ലേറ്റ് ക്യാപ്പിറ്റലിസത്തിന്റെ മാര്‍ക്കറ്റ് എക്സ്പാന്‍ഷനുവേണ്ടി അത് പ്രൊപോസ് ചെയ്യുന്ന മൊറാലിറ്റിയാണ് തങ്ങള്‍ അഡാപ്റ്റ് ചെയ്യുന്നതെന്ന് - അതിലെന്തെങ്കിലും തകരാറുണ്ടെന്നല്ല- അതൊരു പൊളിറ്റിക്കല്‍ പ്രൊപോസിഷനാണെന്ന്, സ്വതന്ത്രമെന്ന് തങ്ങള്‍ കരുതുന്ന ലൈംഗികതക്കോ വ്യക്തിസ്വാതന്ത്ര്യത്തിനോ കിട്ടുന്ന (അപ്പര്‍) ക്ലാസ് സ്വീകാര്യത അത് നിലവിലുള്ള മൂലധനതാല്പര്യങ്ങളുമായി സിങ്ക് ചെയ്യുന്നതുകൊണ്ടാണെന്ന് ഒളിപ്പിക്കപ്പെടുകയോ മനസ്സിലാക്കാതെ പോകുകയോ ചെയ്യുന്നു. കൊളോണിയല്‍ അധിനിവേശത്തിന്റെ ടൂളുകളായി ഓറിയന്റിനെ എക്‍പ്ളോര്‍ ചെയ്യാന്‍ പോകുന്ന യൂറോപ്യന്‍മാരുടെ ഭാര്യമാരുടെ ലൈംഗികതയെ അവര്‍ക്കുവേണ്ടി ‘സംരക്ഷിച്ചു’കൊണ്ട്, അതിന് കര്‍ശനവും വിശ്വാസപരവുമായ ചട്ടക്കൂടുകള്‍ തീര്‍ത്തുകൊണ്ട്, അങ്ങനെ കൊളോണിയല്‍ എക്സ്പാന്‍ഷനാവശ്യമായ പുരുഷവിഭവശേഷിയെ വ്യാപകമായി ലഭ്യമാക്കിക്കൊണ്ട്, എങ്ങനെ വിക്ടോറിയന്‍ മൊറാലിറ്റി കൊളോണിയല്‍ കാലത്തിന്റെ മൂലധനരാഷ്ട്രീയതാല്പര്യങ്ങളെ സംരക്ഷിച്ചോ അതുപോലെ ലേയ്റ്റ് ക്യാപ്പിറ്റലിസം പ്രൊപോസ് ചെയ്യുന്ന മൊറാലിറ്റി അതിന്റെ നിലവിലുള്ള മൂലധനതാല്‍പര്യങ്ങളെ സംരക്ഷിക്കുന്നു.
 
 
(പോകെപ്പോകെ, സമരത്തിനുമുമ്പേത്തന്നെ, ചുംബനം എന്നതില്‍നിന്ന് രതിയെ എടുത്തുമാറ്റി സമരത്തിനെ കൂടുതല്‍ സ്വീകാര്യമാക്കാനുള്ള സംഘാടകരുടെ ശ്രമം ശ്രദ്ധിക്കുക. അതൊരു പൊളിറ്റിക്കല്‍ കോംപ്രമൈസ് ആണ്, രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ സമരങ്ങളില്‍ നിരന്തരമായി നടത്തിവരുന്ന, കൃത്യമായിപ്പറഞ്ഞാല്‍ അവര്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്ന തരത്തിലുള്ളത്)
 
പൊളിറ്റിക്കല്‍ ഹെജിമണിയുടെയും മൂലധനത്തിന്റെയും താല്പര്യങ്ങളെ അറിഞ്ഞോ അറിയാതെയോ അവഗണിച്ചുകൊണ്ട് ഫലത്തില്‍ അരാഷ്ട്രീയമായി മൊബിലൈസ് ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ ചരിത്രപരമായി നിര്‍വ്വഹിക്കുന്ന രാഷ്ട്രീയധര്‍മ്മം അതിന്റെ ആരംഭ-പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് നേരെ തിരിച്ചാവുന്നതായാണ് കാണാറുള്ളത് (വീണ്ടും ഡല്‍ഹി റേപ്പെടുക്കുക - ഇന്ത്യമുഴുവന്‍ മെഴുകുതിരി കത്തിച്ചുണ്ടാക്കിയ മൂവ്‌മെന്റ് രാഷ്ട്രീയമായ ദിശാബോധത്തിന്റെ അഭാവത്തില്‍ ആദ്യം ആം ആദ്മിയിലേക്കും പിന്നീട് ഫലത്തില്‍ സംഘപരിവാറിലേക്കും ലയിച്ചു). എന്നുവച്ച് ഇവിടെയും അങ്ങനെയായിക്കൊള്ളണമെന്നല്ല, പാറ്റേണിനെ അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രീയദിശാബോധം സംഘാടകര്‍ക്കുണ്ടെങ്കില്‍ മറികടക്കാവുന്നതേയുള്ളൂ.
 
c) Why not addressing agency, instead targeting the other. renaissance worked when triggered internal agency of the oppressed, not by changing the oppressor.
 
d) Making protests a celebration, a pleasure yield - typical postmodern way of seeing life as spectacle.
 
e) Legality of Public Display of Affection - still illegal in India. IPC section 294. WTF!
 
ഇത് പൂര്‍ണ്ണമല്ല. c, d, e എന്നിവയെക്കുറിച്ച് പിന്നീട്.

http://www.azhimukham.com/news/2419/down-town-restaurant-calicut-sangh-parivar-moral-policing-kerala-ndf-league-class-deepak-sankaranarayanan

Post has shared content
യൂണിഫോമിട്ട ഐസിസ് പോരാളി വിദേശിയുടെ തലയറുത്ത് വീഡിയോ റിലീസ് ചെയ്യുന്നത് വിദേശരാജ്യങ്ങളെ പേടിപ്പിച്ച് മുട്ടുകുത്തിക്കാനൊന്നുമല്ല. തലയറപ്പ് കണ്ട് ത്റില്ലടിച്ച് ഹായ് എനിക്കും അറക്കണം തലകൾ എന്നു ആവേശം കൊള്ളുന്ന മതോരോഗികളായ കൊടുംഭ്റാന്തുകൾക്കുള്ള റിക്റൂട്ട്മെന്റ് പരസ്യമാണ് പ്റസ്തുത വീഡിയോ. ലോകത്തിന്റെ പല കോണുകളിൽ നിന്നും അത്തരം മതോരോഗികൾ ഐസിസിനെ തേടിച്ചെല്ലും. ഓരോ തലയറപ്പിൽ നിന്നും ഒരായിരം തലയറപ്പുകാർ!

അതുപോലെ മോർച്ചറിയിൽ നിന്നും ഇറങ്ങിയ ശവങ്ങൾ കോഴിക്കോട് റെസ്റ്റോറന്റ് തല്ലിപ്പൊളിച്ചത് സദാചാരം ഉണ്ടാക്കാനൊന്നുമല്ല. ഹായ് എനിക്കും കർസേവിച്ചാൽ കൊള്ളാമെന്ന് കരുതിക്കഴിയുന്ന സമാനമതസ്കരായ ശവങ്ങൾക്കുള്ള റിക്റൂട്ട്മെന്റ് പരസ്യമാണത്. നാടിന്റെ പല ഓടകളിൽ നിന്നും അത്തരം മതോരോഗികൾ മോർച്ചറിയെ തേടി ചെല്ലും. ഓരോ അക്റമത്തിൽ നിന്നും ഒരായിരം സോംബികൾ ഉണ്ടായിവരും!

വടക്കു നിന്നും പയറ്റിത്തെളിഞ്ഞു വരുന്നതാണ് ഈ ആഭാസതന്ത്റം! സദാചാരവാദിയെന്നു കരുതി ജനം നിൽക്കുമ്പോ സദാചോരക്കൊതിയുമായി മോർച്ചറികൾ വളരും. കാവിരാഷ്ട്റീയത്തിന്റെ കുണ്ഡലിനിയാണ് വയലൻസ്. അതിലൂടെ പ്റവഹിക്കുന്ന പൊളിറ്റിക്കൽ എനർജി അധികാരത്തിലേക്കുള്ള ബൂസ്റ്റർ റോക്കറ്റുകൾക്ക് തീകൊളുത്തുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. അതുവെച്ച് നോക്കിയാല്‍ കേരളത്തിലെ സോംബികളുടെ മംഗൽയാനദൌത്യം ലക്ഷ്യം കാണാന്‍ ഇനി അധികം വൈകാനിടയില്ല.

eye-onmedia.blogspot.in/2014/10/blog-post.html

manorama - "എയ്റോബിക് ബിന്നിന്‍റെ വലതുവശത്ത് സ്ക്കൂള്‍ മതിലിനോട് ചേര്‍ന്ന് കറുത്തനിറത്തിലുളള പ്ലാസ്റ്റിക് കാരി ബാഗുകളില്‍ മാലിന്യം തളളിയിരിക്കുന്നത് കണ്ടു. ഇടതുവശത്തു നിന്ന് പകര്‍ത്തിയതുകൊണ്ടാണ് അവ ചിത്രത്തില്‍ പതിയാതെ പോയത്."

Thomas Issac - "വലതുവശത്തായാലും ഇടതുവശത്തായാലും മാലിന്യക്കവറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടാല്‍ അതാണ് വാര്‍ത്ത. അതിന്‍റെ  ചിത്രമെടുക്കുകയാണ് പ്രസ് ഫോട്ടോഗ്രാഫറുടെ പണി. വിക്ടര്‍ ജോര്‍ജിനെപ്പോലുളളവരുടെ പാരമ്പര്യമുളള പത്രമാണ് മനോരമ. വാര്‍ത്തയ്ക്ക് ഉചിതമായൊരു ചിത്രമെടുക്കാന്‍ കഴിവില്ലാത്തവരാണ് അവിടെ ഇപ്പോഴുളള ഫോട്ടോഗ്രാഫര്‍മാര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല"

Post has attachment

Post has attachment
It's shocking, though not surprising, that Salman, the youth who'd been allegedly 'disrespectful' to the national anthem and flag, has been booked with sedition charges.

Though perfectly draconian, both in structure and history of abuse, the two other sections of IPC he's been booked with, along with sedition - Section 66A of the Information Technology Act and act 69 of 1971 Prevention of Insults to National Honour Act - could stand against him before a law enforcement officer in prima facie perspective. I don't agree with that legal logic, most of us wouldn't. These two acts are to be scrapped, and I don't believe that the charges would stand in a trial court. But at least there are probable justifications for a police officer, within his purview. It's the court to verdict. I condemn the use of these draconian law, I almost know you too.

But why sedition? It's a much graver charge, it's absolutely inappropriate (Did I say that it's appropriate to use 66A and act 69 of 1971? No, I didn't. They are draconian, and there is nothing called 'appropriate usage' of a draconian law) to use sedition in this case. It's a false charge, even within the primary legal logic, not even in a larger philosophical perspective. (One could argue that the whole concept of sedition itself is draconian. I disagree, nation state is not something to be ruled out, it's an inevitable evil in my current view. But I do agree that the argument indeed qualifies for discussion). He hasn't done anything to be booked with sedition. I agree, most of the sedition charges are proven false in courts, but at least state usually makes a 'legitimate' allegation. In this case, the allegation itself is clearly false.

**************************************************************************

IPC says:-

Section 124A. Sedition

1124A. Sedition.— Whoever, by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards. 2[* * ] the Government established by law in 3[India], 4[ * *] shall be punished with 5[imprisonment for life], to which fine may be added, or with imprisonment which may extend to three years, to which fine may be added, or with fine.

Explanation 1

The expression “disaffection” includes disloyalty and all feelings of enmity.

Explanation 2

Comments expressing disapprobation of the meas­ures of the Government with a view to obtain their alteration by lawful means, without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.

Explanation 3

Comments expressing disapprobation of the admin­istrative or other action of the Government without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section."

**************************************************************************

The alleged 'disrespectful' behaviour, even if we take the police for face value, no way falls under any of these conditions. It's not just a mere false charge, it's to deny the bail as the other two charges are relatively weak; to 'teach a lesson' whoever expresses her opinion free and fearless.

There are, at least, two different political problems involved in this case

1. Use of draconian laws against a merely negligible and probably silly reaction.

2. Misuse of a law of much graver implications on a completely inappropriate context. The charge doesn't stand against the alleged behaviour of Salman, either by intention or by result or even as a gesture.

**************************************************************************

Condemn both! I do, I hope we too.

http://www.doolnews.com/sedition-charge-for-sitting-during-national-anthem-567.html

ഇരുപതാം നൂറ്റാണ്ടിലെ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ചരിത്രം പ്രോഹിബിഷന്റെ ചരിത്രം കൂടിയാണ്. ആദ്യ ക്വാര്‍ട്ടറില്‍ വടക്കേ അമേരിക്കയില്‍ മദ്യനിരോധനം നടപ്പിലാക്കിയതാണ് ചെറുകിട ക്രൈമുകളുമായി ലോക്കല്‍ ദാദാഗിരി കളിച്ചിരുന്ന മാഫിയയെ പിന്നീട് അമേരിക്കന്‍ നിയമവ്യവസ്ഥയെ വരെ നിയന്ത്രിക്കാന്‍ പ്രാപ്തരായ വന്‍കിട ക്രൈം സിന്‍ഡിക്കേയ്റ്റുകളാക്കി മാറ്റിയതെങ്കില്‍ സമാന്തരമായ അനേകം മോഡലുകളിലൂടെ നൂറ്റാണ്ടിന്റെയും ജ്യോഗ്രഫിയുടേയും ഇങ്ങേയറ്റത്ത് കേരളത്തില്‍ ചാരായഷാപ്പുകാരുടെ ക്ലോസ് മോണിറ്ററിങ്ങില്‍ (അതെ, നിയമവ്യവസ്ഥയുടെ ഗുണമൊന്നുമായിരുന്നില്ല ചാരായകാലത്തെ വാറ്റുനിയന്ത്രണം) എക്സൈസുകാരുടെ തല്ലുംകൊണ്ട് തട്ടിമുട്ടി പോയിരുന്ന വാറ്റുകാരെ കേരളത്തിലെ ഓരോ ഗ്രാമവും അക്ഷരാര്‍ത്ഥത്തില്‍ ഭരിക്കുന്ന ഡിസ്ട്രിബ്യൂട്ടെഡ് ക്രൈം സിന്‍ഡിക്കേയ്റ്റാക്കി അപ്‌ഗ്രേയ്ഡ് ചെയ്തത് ആന്റണിയുടെ ചാരായനിരോധനമായിരുന്നു. വാറ്റുവഴി ലോക്കല്‍ അധികാരകേന്ദ്രങ്ങളുമായി അടുപ്പത്തിലായവര്‍ പിന്നീട് മണല്‍ മാഫിയ, കരിങ്കല്‍ മാഫിയ, മണ്ണ് മാഫിയ, കൂലിക്കൊല മാഫിയ എന്നിങ്ങനെയും ഗ്ലോബലൈസേഷന്‍ തുറന്നിട്ട പുതിയ ഫിനാന്‍സ് ക്യാപ്പിറ്റല്‍ 'തൊഴില്‍ മേഖലകളി'ലേക്കും ബിസിനസ് ഡൈവേഴ്സിഫൈ ചെയ്തു. ഇന്‍ഫ്ലേയ്ഷന്‍ റേയ്റ്റ് വച്ചുനോക്കിയാല്‍ ചാരായത്തിനേക്കാളും വിലകുറച്ച് കുതിര പോലും കുടിക്കാത്ത മദ്യം ബീവറേയ്ജസ് കോര്‍പ്പറേഷന്റെ ഔട്ലെറ്റുകളില്‍ വിറ്റുതുടങ്ങിയതോടെ വാറ്റു നിന്നെങ്കിലും വാറ്റുമരം പലതരം ഓര്‍ഗനൈസ്ഡ് മാഫിയയായി കേരളത്തിലുടനീളം പെയ്തുകൊണ്ടേയിരിക്കുന്നു.

അടുത്തതലമുറ ക്രൈം സിന്‍ഡിക്കേയ്റ്റിനാണ് ഉമ്മന്‍ചാണ്ടി തുടക്കമിടുന്നത്. ക്വാളിറ്റി നിബന്ധനകള്‍ ഇല്ലാത്ത പക്ഷം മദ്യത്തിന്റെ നിര്‍മ്മാണം, ഡിസ്റ്റിലേയ്ഷന്‍, അതീവലളിതമായ ഒരു പ്രോസസാണ്; പത്തുവയസ്സായ ഒരു കുട്ടിക്ക് ചെയ്യാവുന്നതേയുള്ളൂ. കേരളംപോലെ നിഗൂഡമായ ഭൂപ്രകൃതിയുള്ള ഒരു പ്രദേശത്ത് എവിടെയിട്ടും വാറ്റാം. ആകെ ചെലവ് വിലകുറഞ്ഞ ശര്‍ക്കരയും കുറച്ച് അമോണിയം സല്‍ഫേയ്റ്റുമാണ് (തേരട്ടയും ബാറ്ററിക്കരിയും ആയാല്‍ തകര്‍ത്തു!). റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റ് അഞ്ഞൂറുശതമാനമെങ്കിലും വരും. ഡിസ്റ്റിലറികളില്‍ നടക്കുന്ന മള്‍ടി-കോളം ഡിസ്റ്റിലേഷനുപകരം 'സിംഗിള്‍ കോളം' ഡിസ്റ്റിലേഷനാണ് സംഭവം എന്ന് മാത്രമേയുള്ളൂ. അടിയില്‍ ഒരു കലവും മുകളില്‍ ഒരു കലവും. തീര്‍ന്നു. ഡിസ്റ്റില്‍ ചെയ്യുമ്പോള്‍ വേപ്പറൈസ് ചെയ്യപ്പെടുന്ന പലതരം ആല്‍ക്കഹോളുകളില്‍ ഈഥൈല്‍ (ഇത് മാത്രമാണല്ലോ കുടിക്കാവുന്ന മദ്യ്യം) മാത്രമല്ല കളക്റ്റ് ചെയ്യപ്പെടുന്നത്; മീഥൈല്‍, ഐസോപ്രൊപൈല്‍, ബ്യൂടൈല്‍ ആല്‍കഹോളുകള്‍ എന്നുവേണ്ട വേപറൈസ് ചെയ്യാവുന്ന എല്ലാ വിഷവും ഒറ്റ കുപ്പിയിലാണ് വന്ന് വീഴുന്നത്. ഒരു തരത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണവുമില്ലാത്ത വിഷം ജനം കുടിക്കും, കുടിപ്പിക്കുന്നവര്‍ ഓരോ കവലയും നിയന്തിക്കുകയും ചെയ്യും.

സഞ്ജയ് ഗാന്ധിയുടേതെന്ന് അറിയപ്പെടുന്ന പഴയ അഡ്മിനിസ്ട്രേയ്ഷന്‍ ലോജിക്കാവാനും മതി. ഇന്ത്യയില്‍ മൊത്തം മുപ്പതിനായിരം ഗ്രാമങ്ങള്‍. ഒരു ഗ്രാമത്തില്‍ ഒരു ഔദ്യോഗിക ഗുണ്ട. ഒരു ഗുണ്ടയ്ക്ക് ദിവസം, അന്ന്, നൂറുരുപ കൂലി. ദിവസം വെറും മുപ്പതുലക്ഷം രൂപ ചിലവില്‍ ഇന്ത്യാമഹാരാജ്യത്തിന്റെ സമ്പൂണ്ണനിയന്ത്രണം കയ്യിലിരിക്കും.ഇവിടെയാണെങ്കില്‍ ആ നൂറുരൂപപോലും അങ്ങോട്ട് ചിലവില്ല. സെലക്ടീവ് വാറ്റുകാര്‍ക്കുനേരെ പോലീസ് കണ്ണടച്ചാല്‍ മതി. സംസ്ഥാനത്തിന്റെ ഗംബ്ലീറ്റ് കണ്‍ട്രോള്‍ കയ്യിലിരിക്കും.

ഡിമാന്‍ഡ്, അത് കിഡ്നിയുടേതായാലും മദ്യത്തിന്റേതായാലും, അതിന്റെ പീക്കില്‍ നിലനില്‍ക്കുമ്പോള്‍ സപ്ലൈ കട്ട് ചെയ്യുന്ന വിഡ്ഢിത്തം ഉദ്ദേശശുദ്ധിയും തലയ്ക്കുവെളിവുമുള ഒരു ഭരണാധികാരിയും കാണിക്കില്ല. മദ്യം ഒരു സോഷ്യല്‍ ഈവിളാണെന്ന് കേവലയുക്തിയില്‍ അംഗീകരിക്കുകയാണെങ്കില്‍ത്തന്നെ അതിന്റെ ലീഗല്‍ സപ്ലൈ നിര്‍ത്തിയാല്‍ സപ്ലൈയുടെ പുറത്തുള്ള സ്റ്റേയ്റ്റ് നിയന്ത്രണം നഷ്ടപ്പെടുമെന്ന് മാത്രമേയുള്ളൂ, സപ്ലൈ സൃഷ്ടിക്കുന്ന ഡിമാന്‍ഡിന്റെ ഒരു കോംപോണന്റ് മാത്രമേ ഇല്ലതാകൂ, സപ്ലൈ തുടരുകയും ഏത് സപ്ലൈയും അനിവാര്യമായും സൃഷ്ടിക്കുന്ന സമാന്തര അധികാരവ്യവസ്ഥ ശക്തമാകുകയും ചെയ്യും. If you can't stop a social evil, don't let it practised by anti social elements. Identify it as a necessary evil, isolate it, sanitize it from the other social elements, legalize it to the possible extent and regulate it എന്നതാണ് ആത്മാര്‍ത്ഥതയുള്ള ഒരു ഭരണകൂടം ചെയ്യുക. ബാക്കിയൊക്കെ ഗിമ്മിക്കാണ്.

അല്ലെങ്കില്‍ത്തന്നെ കോണ്‍ഗ്രസ്സില്‍ ഗാന്ധിയുടെ കാലത്തേ ഗിമ്മിക്കല്ലാതെ എന്താണുണ്ടായിരുന്നത്?!

മോസയിലെ കുതിരമീനുകള്‍ എന്ന സിനിമ എനിക്കിഷ്ടമായി. മലയാളത്തില്‍ സിനിമ പിടിക്കുന്നവര്‍ യുക്തി വീട്ടിലെ ഭസ്മക്കൊട്ടയിലിട്ടിട്ട് (അതേന്ന്, ഭസ്മക്കൊട്ടതന്നെ!) വേണം പണിക്കിറങ്ങാന്‍ എന്ന സാമാന്യനിയമത്തിന്റെ പാരഡോക്സാണ് ഈ സിനിമ.

ഒറ്റവാക്ക്യത്തില്‍പ്പറഞ്ഞാല്‍ പരിണാമവിരുദ്ധമല്ലാത്ത ഒരു മലയാളസിനിമയാണിത്. നന്മയില്‍ ഗോപാലന്‍നായമ്മാരുടെയോ വിധേയന്‍മാരുടെയോ പിതൃരൂപങ്ങളുടെയോ സാന്നിദ്ധ്യമില്ലാത്ത, അതിജീവനത്തിനകത്ത് സാദ്ധ്യമായ സഹകരണത്തെമാത്രം ഫീല്‍ ഗുഡ് ഫാക്ടറായി പരിവര്‍ത്തിപ്പിച്ചെടുത്ത സിനിമ.

നിരന്തരമായ അതിജീവനത്വരയാണ് ഈ സിനിമയുടെ അന്തര്‍ധാര. കഥാപാത്രങ്ങള്‍ക്ക് അതിജീവനത്തിലപ്പുറമുള്ള അവകാശവാദങ്ങളോ ഇമേയ്ജുകളോ പൊതുവെ ഇല്ലെന്നുതന്നെ പറയണം. ഇടപെടുന്ന ഓരോ മനുഷ്യര്‍ക്കും അതിജീവനത്തിന്റേതായ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ട് സിനിമയില്‍. അത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് എല്ലാവരും മോസയിലെ കുതിരമീനുകളാണ് എന്ന് മനപ്പൂര്‍വ്വം വ്യക്തമായിത്തന്നെ പറഞ്ഞുകൊണ്ട് സംവിധായകന്‍ കാഴ്ചക്കാരനെ ഓര്‍മ്മിപ്പിക്കുന്നു. പ്രണയകഥപോലും യുക്തിപരമാവാമെന്ന് കാണിച്ചുതരുന്നു.

ഒരര്‍ത്ഥത്തില്‍ ഈ സിനിമ സൂക്ഷ്മമായ ഒരു വിരുദ്ധരാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇടത് യാഥാസ്ഥിതികതയുടെ ഒരു കാല്പനിക അര്‍ത്ഥത്തില്‍ സിനിമ ഇടതുവിരുദ്ധമാണ്, എന്നാല്‍ വസ്തുതാപരമായ ഒരു തലത്തില്‍ ഈ സിനിമ ഒരു പുതിയ ഇടത് ഇടത്തിലുമാണ്. പ്രത്യക്ഷത്തില്‍ അരാഷ്ട്രീയമെന്ന് തോന്നിപ്പിക്കുമെങ്കിലും ഈ സിനിമ അധികാരത്തിന് പകരം അതിജീവനത്തെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ്. ഇതിലെവിടെയും സമ്പൂര്‍ണ്ണമായ അധികാരരൂപങ്ങളോ ഇരകളോ ഇല്ല. പകരം അതിജീവനം ഓരോ കഥാപാത്രങ്ങളിലൂടെയും പരിണാമം സംസാരിക്കുന്നു.

(പതിവ് ഡിസ്ക്ലെയ്മര്‍:- സിനിമയുടെയെന്നല്ല ഒന്നിന്റെയും കലാമൂല്യത്തെക്കുറിച്ച് എനിക്കൊരു ധാരണയുമില്ല!)

പെറ്റിക്കേയ്സുകള്‍ പോലീസുകാര്‍ നേരിട്ട് ഫൈന്‍ വാങ്ങി തീര്‍പ്പാക്കല്‍ തുടങ്ങിയതോടുകൂടി തൊഴില്‍രഹിതനായി ജഡ്ജിപ്പണിക്കുപോയ ഏതോ ഒരു ഉണ്ണാക്കന്‍ വക്കീല്‍ സ്വേച്ഛാധിപതിയായിരുന്നെങ്കില്‍ (dictator എന്നാണ് അതിയാന്റെ പ്രയോഗം, autocrat എന്നുകൂടിയല്ല. മോഹം കൊള്ളാം, നിയമവ്യവസ്ഥയുടെ ഇലമുറിക്കാര്യസ്ഥന്‍മാര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണല്ലോ സ്വേച്ഛാധിപത്യം!) നമ്മളെയൊക്കെ ഏതോ ഒരു ഗീത പഠിപ്പിക്കുമായിരുന്നത്രേ!
ഓളെങ്ങനെ ഏമാനേ, കാണാന്‍ നന്നോ?
*************************************************************
(എന്റെ നെഞ്ചത്ത് കേറണ്ട, വിജയന്റെ കാര്‍ട്ടൂണാണ്).

ടെലെവിഷന്‍ കാണാത്തത് മക്കളുടെ കയ്യില്‍നിന്ന് റിമോട്ടെന്ന വീടിന്റെ ചെങ്കോല് കയ്യില്‍ക്കിട്ടാത്തതുകൊണ്ടുമാത്രമല്ല. സ്വാതന്ത്ര്യസമരപാരമ്പര്യത്തിന്റെ ഭാഗമായി തലച്ചോറിനകത്തെ വാളയാര്‍ ചുരം കടന്ന, പൊളിറ്റിക്കല്‍ അഞ്ജനമെന്ന് പറഞ്ഞാല്‍ മഞ്ഞളുപോലെ വെളുത്തല്ലെന്ന് ബോദ്ധ്യമുണ്ടായിരുന്ന, ഒരു പത്രപ്രവര്‍ത്തകതലമുറയ്ക്ക് ഇന്ന് മിനിമം എഴുപതെങ്കിലും കഴിഞ്ഞതുകൊണ്ടുകൂടിയാണ്. ഏത് പത്രക്കാരനേക്കാളും നന്നായി വിശകലനങ്ങള്‍ ഓണ്‍ലൈനില്‍ മനുഷ്യര് ഉറക്കത്തില്‍ ഇടത്തേക്കയ്കൊണ്ട് എഴുതിയിടും. വിവരങ്ങളാണെങ്കില്‍ നമുക്കാവശ്യമുള്ളതൊക്കെ നമ്മളറിഞ്ഞോളും, ഏത് ടി വി ജേണലിസ്റ്റിനേക്കാളും മുമ്പേത്തന്നെ.

അങ്ങനെ സമാധാനമായിരിക്കുമ്പോള്‍ കുറച്ചുനേരം ടി വി കാണാനിടവന്നു. അരപ്പൊതി കഞ്ചാവ് പിടിച്ചതുകൊണ്ട് ഡി ജെ പാര്‍ട്ടികള്‍ നിരോധിക്കുമത്രേ! സുന്ദരികളുടെ സദിരാണത്രേ ഡി ജെ പാര്‍ട്ടികളില്‍! ഗര്‍ഭനിരോധന ഉറ മുതല്‍ കഞ്ചാവ് കൊണ്ടുവന്ന പൊതി വരെ പിടിച്ചെടുത്തത്രേ!

ഇതിലേതാണ് നിയമവിരുദ്ധം? പെണ്‍കുട്ടികളോ? കഞ്ചാവോ? കോണ്‍ഡമോ? കേരളത്തിലെ ഏത് ചെറുപട്ടണത്തില്‍പ്പോയാലും നിങ്ങള്‍ക്ക് ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളില്‍ യാതൊരു മുന്‍പരിചയവുമില്ലാതെ കഞ്ചാവ് സംഘടിപ്പിക്കാം, കഞ്ചാവാണ് വാര്‍ത്തയിലെ കീ എങ്കില്‍ ചാനലുകാര്‍ക്ക് അതിനുമാത്രമേ സമയം കാണൂ. ഒരു കിലോയില്‍ കുറഞ്ഞ് കഞ്ചാവ് പിടിച്ചാല്‍ മാക്സിമം ആറുമാസം തടവാണ് ശിക്ഷ. ഒരു കിലോയെന്നൊക്കെപ്പറഞ്ഞാല്‍ ഒരു ജില്ലയ്ക്ക് പാര്‍ട്ടി നടത്താന്‍ ധാരാളമാണ്, പിന്നെയാണ് "നിലത്തുകിടന്ന അവസ്ഥയില്‍ പിടിച്ചെടുത്തു" എന്ന് പറയപ്പെടുന്ന നൂറുരൂപക്ക് കിട്ടുന്ന അരഗ്രാം കഞ്ചാവിന്റെ പൊതി.

ഇനി അത്യപൂര്‍വ്വവുമായ ഈ അമൂല്യവസ്തുവിന്റെ ഉടമസ്ഥനെ കയ്യോടെ പിടിച്ചാല്‍ത്തന്നെ ഡീ-എഡിക്ഷന്‍ ട്രീറ്റ്മെന്റിന് വിധേയമാവാമെന്ന് സമ്മതിച്ചാല്‍ കോടതി വെറുതേ വീട്ടില്‍പ്പൊയ്ക്കൊള്ളാന്‍ പറയും എന്നാണ് മനസ്സിലാക്കുന്നത്. (http://addictionsupport.aarogya.com/law/drugs-a-law/727-drugs-a-law-in-india.html). അല്ലാതെ ഒരു സംസ്ഥാനത്ത് പാര്‍ട്ടി നിരോധിക്കുമെന്നും പങ്കെടുക്കുന്നവര്‍ക്കെതിരെ കേയ്സെടുക്കുമെന്നുമൊക്കെ വച്ചലക്കുന്നത് ഏത് വകയ്ക്കാണ്? അതേ ലോജിക്കുവച്ച് അരപ്പൊതി കഞ്ചാവുമായി ഒരാളെ കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്ന് പിടികൂടിയാല്‍ കേരളത്തില്‍ ബസ് സര്‍വീസ് നിരോധിക്കണ്ടേ?

പ്രശ്നം കഞ്ചാവും കള്ളുമൊന്നുമല്ല, സ്ത്രീകളാണ്. നക്ഷത്രപാര്‍ട്ടി എന്നുവച്ചാല്‍ പെണ്‍കുട്ടികളുണ്ടാവണമല്ലോ. അദ്ദാണ്. ച്ചാല്‍ നമ്മളൊക്കെ ഷാപ്പിലിരുന്ന് എത്ര ബലികുടീരങ്ങളേ പാടിയാലും ഇവളുമാരൊന്നും തിരിഞ്ഞുനോക്കില്ല എന്ന് മാത്രമല്ല ചിലപ്പോള്‍ പബ്ലിക് ന്യൂസിസന്‍സിന് കേയ്സുമെടുപ്പിക്കും. നമ്മള് കേറുന്ന ബാറുകളിലാണെങ്കില്‍ ആ ഒറ്റക്കാരണംകൊണ്ടുതന്നെ പെണ്ണായിട്ട് പിറഞ്ഞ ഒരു പൂച്ചപോലും കാലെടുത്തുകുത്തുകയുമില്ല. എവളുമാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലൊക്കെച്ചെന്ന് ചാനലുകാരെന്നൊക്കെപ്പറഞ്ഞാല്‍ ദാ അവിടെങ്ങാനും പോയി വെയിലുകൊണ്ട് നില്‍ക്ക് വല്ലതും പറയാനുണ്ടെങ്കില്‍ വിളിക്കാം എന്ന ലൈനാണ്. എന്നിട്ട് എവളൊക്കെ ഡാന്‍സുചെയ്യാന്‍ പോകുന്നു! ആ വഴിയ്ക്ക് പോകുന്നവരെയൊക്കെ അകത്തിടുമെന്ന് ചാനലില്‍ പൂശിയാലെങ്കിലും ഇവളൊക്ക് ഒന്ന് ഒതുങ്ങിയാല്‍ അത്രയും മനസമാധാനം കിട്ടില്ലേ?!

നാട്ടിലൊരു പെണ്‍കുട്ടിക്ക് പരസ്യമായി ബോയ്ഫ്രണ്‍ഡുണ്ടെങ്കില്‍ കലുങ്കിലിരുന്ന് ലുങ്കിയും മടക്കിക്കുത്തി തുടയില്‍ കൈപ്പത്തിയുരച്ച് അശ്ലീലമായി ഇളിച്ചുകാട്ടി പുഴുത്ത നാക്കുകൊണ്ട് ഫ്രസ്ട്രേറ്റഡ് മലയാളി ചോദിക്കുന്ന ആ ചോദ്യമുണ്ടല്ലോ, "വരത്തന്‍മാര്‍ക്കേ ഉള്ളൂ നമ്മക്കൊന്നും ഇല്ലേ ചേച്ചീ" എന്ന്. ആ ചോദ്യമാണ് ചാനലിനകത്തും പുറത്തുമുള്ള ഉണ്ണാക്കന്‍മാര്‍ മൈക്കിന്റെ മുള്ളുമുരുക്കില്‍ ഒരച്ചുതീര്‍ക്കുന്നത്.
https://www.facebook.com/kiran.thomas.395/posts/10204268602745634#
Wait while more posts are being loaded