Profile cover photo
Profile photo
Dona Mayoora
3,499 followers -
To behold thee, in the name of art and poetry.
To behold thee, in the name of art and poetry.

3,499 followers
About
Dona's posts

Post has attachment
Lamentations Of Blue Owls, Ink on paper.

Post has attachment
ദേശീയ കവിതാമാസാചരണത്തിന്റെ ഭാഗമായി കാനഡയിൽ നിന്നുള്ള ‘Nationalpoetrymonth‘-ൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏപ്രിൽ മാസത്തിൽ മുപ്പത്തുപേരുടെ ക്രിയേറ്റീവ് വർക്ക്സ് പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. ഈ വർഷത്തെ മുപ്പത്തുപേരിൽ ഒരാളായി ഞാനുമെന്റെ വിശ്വൽമെറ്റഫർ ‘കെയോസ് വിത്തിൻ‘-നും.

ഫെഡറിക്ക് നീഷെയുടെ കെയോസിനെ പറ്റിയുള്ള ഉദ്ധരണിയോർത്തുകൊണ്ട്, ഉയർച്ചയിലും വീഴ്ച്ചയിലും ഒരുപോലെയെന്നെ ചേർത്തു പിടിച്ച എല്ലാവർക്കുമായിത് ഡെഡിക്കേറ്റ് ചെയ്യുന്നു. നന്ദി;സ്നേഹം... <3

http://www.nationalpoetrymonth.ca/index.php?NPMid=402

Post has attachment
Zoomoozophone Review
The Asemic Issue
Issue 8 - January 2016

Post has attachment
Ten short poems (translated by Vineetha Mekkoth and Ra Sh)
at RædLeafPoetry-India - Malayalam Translations Section.
These poems are also included in my forthcoming bilingual poetry collection .
Link. http://rlpoetry.org/01-09-2015-1/

Post has attachment
Poem Ninth Heaven / ഒൻപതാം സ്വർഗ്ഗം is in RædLeafPoetry-India - Malayalam Translations Section. Link here. http://rlpoetry.org/dona-mayoora-poems/

Post has attachment
മഴത്തുള്ളിയേറ്റുവന്ന കത്ത് :- ഗർഫ് ഫോക്കസ്, നവംബർ 2014.
------------------------------------
യുദ്ധഭൂമിയിലെ മഴകൊള്ളിച്ച്
സുഹൃത്ത് കത്തയച്ചിരിക്കുന്നു.

വരികൾക്കിടയിൽ വാക്കുകൾ
മഴത്തുള്ളികൾ വീണു
പൊള്ളിപ്പോയിരിക്കുന്നു.

തീമഴയേറ്റു
പൊള്ളിയടർന്നുപോയ് വാക്കുകൾ
കണ്ണുനീർത്തുള്ളികൊണ്ടവ
അടയ്ക്കാൻ ശ്രമിക്കരുതേ…
എന്നെഴുതിയിരിക്കുന്നു!

സമാധാനത്തിന്റെ
തീവ്രതയറിഞ്ഞവർ
വെള്ളക്കോടി പുതച്ച്
വരികൾക്കിടയിലുറങ്ങുന്നു.

ചുവന്ന നൂലുകൊണ്ടു
കത്തിനൊടുവിൽ തുന്നിപ്പിടിപ്പിച്ച
വെള്ളക്കൊടിയിൽ
വരച്ചു ചേർത്തിരിക്കുന്ന
കൺപീലികൾ നനയുന്നു,
മെല്ലെയവ തുറക്കുന്നു.

തീമഴയേറ്റ് എത്തിയ
കത്തുപോലെയതാ
രണ്ടുതുള്ളികൾ
അവയ്ക്കുള്ളിലും!

വെയിലത്തേക്ക് ഉയർത്തിപ്പിടിച്ച്
ഞാനവയെ
ഉണക്കിയെടുക്കാൻ ശ്രമിക്കുന്നു.

മഴയേറ്റ വാക്കുകളിലൂടെ
എത്തിനോക്കുന്ന
വെയിലേറ്റ് നനഞ്ഞ്
പൊടുന്നനെ ഞാൻ മരിച്ചുപോയി.

Post has attachment
ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ...
~Coconut Times, 4pm News Monthly Supplement,October
-----------------------------------------------
വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന
പെൺപുലികളെയും
ആൺപുലികളെയുമാണ്
പൂച്ചകളെന്ന് കരുതി
നമ്മൾ അടുപ്പിക്കുന്നത്.

നമ്മുടെ കുഞ്ഞുങ്ങളെ
അവരുടേതെന്ന പോലെ
നക്കി തുടച്ച്
ചേർത്തു പിടിക്കുമ്പോൾ
വിശ്വസിച്ചുപോകും.

കൊല്ലപ്പെടുമെന്ന് ഉറപ്പാണ്.

ആരാണ് എപ്പോഴാണ്
എങ്ങിനെയാണ്
എന്നൊക്കെ ആധികയറി,
ഭയമെന്ന സുരക്ഷിതത്വത്തിനുള്ളിൽ
ഒളിഞ്ഞിരിക്കുമ്പോൾ
ആരും കൊല്ലാതെ തന്നെ
നമ്മളൊരുനാൾ ചത്തുപോകും.

കുഞ്ഞുങ്ങളെ സുരക്ഷിതരാക്കി
അടക്കിപ്പിടിച്ചുകൊണ്ട്,
വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന പുലികളിൽ നിന്നും
രക്ഷപ്പെടുത്താൻ ശ്രമിച്ചു കൊണ്ട്,
ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ
നമ്മൾ ഉണങ്ങി പോകും.
Photo

Post has attachment
മാധ്യമം,10നവംബർ2014
രാഗമൽഹാറിലൂറുന്ന മേഘമോഹരാഗമേ...
----------------------------------
കിളിക്കൂടുപോലെ ആകൃതിയുള്ള
മേഘങ്ങളുടെ വികൃതിയിൽ നിന്നൊഴിഞ്ഞും
വൃക്ഷത്തലപ്പുപോലുള്ളവയിൽ
ചേക്കേറാൻ കൊതിച്ചും
പറന്നേറുമ്പോൾ കണ്ട കാറ്റിനെ
ചിറകിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചതാണ്,
ചോരയൊട്ടിയ ചിറകിൽ
കുടുങ്ങിക്കിടക്കുന്നൂ കാറ്റിന്റെ ഹൂങ്കാരം.
ഇല്ലായ്മ ജീവന്റെ ഉടലെടുക്കുമ്പോൾ
ഉള്ളിലുടലെടുക്കുന്ന അതിജീവനം
എഴുതി മുളപ്പിച്ച ചിറകാണ്,
അതിലൂറിയിറ്റുന്ന ചോരത്തുള്ളികൾ
ചിറക് ഉള്ളായ്മയാണെന്ന്
വിശ്വസിപ്പിക്കുന്നു;അതിജീവിപ്പിക്കുന്നു,
ജീവനതിന്മേലേറുന്ന
ചോരനിറമാണ്,നിറവാണ്!
Photo

Post has attachment
"Facebook has done to poetry what Flipkart has done to retailing. It showcases poems of all hues so that the reader can choose the one that suits her taste, read it and share feedback instantly . It has also eliminated middlemen ­ poetry editor, editor, publisher and critic ­ and established a clear connection between poet and reader."

Post has attachment
കൂവൽ
-
....പക്ഷിക്ക് പിന്നാലെയതിനെ
തിരഞ്ഞുപറക്കുന്ന
ഒരു തൂവലിന്റെ കൂവൽ.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17841406&programId=7940948&channelId=-1073751665&BV_ID=@@@&tabId=8
Photo
Wait while more posts are being loaded