Profile cover photo
Profile photo
Sapta Varnangal
5,312 followers
5,312 followers
About
Communities and Collections
View all
Posts

Post has attachment
Colors!
Photo
Add a comment...

Post has attachment
Photo
Add a comment...

Post has shared content
Moody's Rating!!!
𝘔𝘰𝘰𝘥𝘺'𝘴 𝘳𝘢𝘵𝘪𝘯𝘨 എം.വി രാഘവൻ സ്റ്റൈലിൽ ഒരു അവലോകനം.

അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റേറ്റിംഗ് ഏജൻസിയായ Moody’s ഇന്ത്യയുടെ നിക്ഷേപ യോഗ്യത റേറ്റിംങ്ങ് Baa3യില്‍ നിന്നും Baa2 ആയി ഉയർത്തി. വാജ്‌പേയി സർക്കാറിന്റെ കാലത്താണ് ഇതിന് മുന്നെ റേറ്റിംഗ് ഉയർത്തിയത്. ഇതെന്താണ് സംഗതി?

റേറ്റിംഗ് ഉയർത്താൻ എന്താ കാരണം?
മോഡി സാമ്പത്തിക മേഖലയിൽ കൊണ്ടു വന്ന പരിഷ്കരണങ്ങൾ ഭാവിയിൽ ഇന്ത്യക്ക് ഗുണം ചെയ്യും.

എന്തൊക്കെയായിരുന്നു പരിഷ്കരണങ്ങൾ?
GST കൊണ്ടുവന്നതും നോട്ട് നിരോധനവും ബയോമെട്രിക്കൽ ആധാർ കാർഡുമൊക്കെയാണ് പരിഷ്ക്ക്കരണങ്ങൾ.

ഈ റേറ്റിംഗ് ഉയർത്തുന്നത് കൊണ്ട് എന്താണ് ഗുണം?
ഇന്ത്യൻ ഗവണ്മെന്റിനും ഇന്ത്യയിലെ കോർപ്പറേറ്റുകൾക്കും വിദേശത്ത് നിന്ന് കാശ് കടമെടുക്കുന്നതിനുള്ള പലിശയുടെ നിരക്ക് കുറയും.

ഇതാര് പറഞ്ഞു?
ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു.1

വേറാരെങ്കിലും പറഞ്ഞോ?
പറഞ്ഞു. Edelweiss Securities Ltd ലെ institutional equities ഡിവിഷന്റെ തലവനായ നിശ്ചൽ മഹേശ്വരി, Bloomberg നോട് പറഞ്ഞു. 2

ഇന്ത്യ കടമെടുക്കുകയോ?
അതെ, 2016ൽ ഇന്ത്യുയുടെ പൊതുകടം ജി ഡി പിയുടെ 68% ശതമാനമായിരുന്നു. അത് 69% ശതമാനമായി ഉയരും.

എന്താ കടം വർദ്ധിയ്ക്ക്കാൻ കാരണം?
നോട്ട് നിരോധനവും GST കൊണ്ടുവന്നതും കാരണം ജി ഡി പിയുടെ വളർച്ച കുറഞ്ഞു.

ഇതൊക്കെ ആരു പറഞ്ഞു?
Moody’s തന്നെ പറഞ്ഞു. 3

വേറെ ആരെങ്കിലും പറഞ്ഞോ?
പറഞ്ഞു. Business today പറഞ്ഞു.4

എന്താ പറഞ്ഞത്?
ബഡ്‌ജറ്റ് തയ്യാറാക്കുമ്പോൾ വരവും ചെലവും തമ്മിലുള്ള വ്യത്യാസം (കമ്മി) 2017-18 കാലയളവിലേക്കായി നിശ്ചയിച്ചിരുന്നത് നെഗറ്റീവ് 3.2 ശതമാനമായിരുന്നു. അതായത് വരവിനേക്കാൾ ചെലവ് 3.2 ശതമാനം കൂടുതൽ. എന്നാൽ ഈ പരിധിയുടെ 96.1 ശതമാനം ഈ വർഷം ഏപ്രിൽ- ആഗസ്ത് കാലയളവിൽ തന്നെ വന്നു ചേർന്നു.

എന്താ അതിന്റെ അർത്ഥം?
വരവ് കുറയുകയും ചെലവ് കുറക്കാനാകാതിരിക്കുകയും ചെയ്താൽ കമ്മി ശതമാനം ഇനിയും കൂടും.

അതുകൊണ്ട്?
അതുകൊണ്ട്, ചെലവ് ചെയ്യാൻ പണം പുറത്ത് നിന്ന് കണ്ടെത്തേണ്ടി വരും.

ആണോ? അങ്ങിനെയാണെങ്കിൽ കമ്മി നികത്താൻ ആരിൽ നിന്നും പണം കിട്ടും?
പണം നൽകാൻ വേൾഡ് ബാങ്കുണ്ട്, ചൈനയുടെ Asian Infrastructure Investment Bank ഉണ്ട്, Asian Development Bank ഉണ്ട്, അങ്ങിനെ പണം നൽകാൻ തിക്കും തിരക്കുമാണ്. പക്ഷേ മിക്കവാറും വേൾഡ് ബാങ്കിൽ നിന്നായിരിക്കും ഇന്ത്യ കടമെടുക്കുക. കാരണം അവരുടെ ഏറ്റവും വലിയ കൈന്റ് ആണ് ഇന്ത്യ. 5

അതെന്തേ വേൾഡ് ബാങ്ക്?
കമ്മി ശതമാനം കൂടും എന്ന് ഏകദേശം ഉറപ്പായപ്പോൾ വേൾഡ് ബാങ്കുകാർ ഇന്ത്യയിലേക്ക് വിമാനം കയറാൻ തുടങ്ങിയിരുന്നു. മറ്റു ബാങ്കുകാർ വന്നോയെന്നറിയില്ല. ജൂൺ 28 ന് വന്ന വരവിൽ വേൾഡ് ബാങ്ക് പ്രസിഡണ്ട്, നോട്ട് നിരോധനം കൊണ്ടുഴലുന്ന ഗവണ്മെന്റിനെ ഒന്ന് തഴുകിയിരുന്നു. ജി ഡി പി വളർച്ചയിലുണ്ടായ തളർച്ച ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നായിരുന്നു പ്രസിഡണ്ടിന്റെ വിലയിരുത്തൽ. ഇന്ന് റേറ്റിംങ്ങ് ആഘോഷിക്കുന്നത് പോലെ അന്നും പത്രമാദ്ധ്യമങ്ങളും ഗവണ്മെന്റും ഇതിനെ ആഘോഷിച്ചു. പണം കടം കൊടുക്കുന്ന കമ്പനിയുടെ പ്രസിഡണ്ടിന്റെ പ്രസ്താവനയാണ് നമ്മൾ ആഘോഷിച്ചത്. അദ്ദേഹം ഒരു മാർക്കറ്റ് മണത്തു എന്ന് വേണം കരുതാൻ. വന്ന വരവിൽ 5 പദ്ധതികൾക്ക് പണം വേണമെന്ന് പ്രധാനമന്ത്രി സൂചിപ്പിക്കുകയും ചെയ്തു. അവരുടെയടുത്ത് ഉള്ളതും പണം നമ്മുടെ അടുത്ത് ഇല്ലാത്തതും പണം. പോരാത്തതിന്, ഡൽഹിയും മുംബൈയും അടിസ്ഥാനമാക്കി നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി, ബിസിനസ് ചെയ്യാൻ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ 130 ആം സ്ഥാനത്ത് നിന്ന് എടുത്ത് പതുക്കെ 100 ആം സ്ഥാനത്തെത്തിച്ചിരുന്നു. ആരും കൊതിച്ച് പോകും വേൾഡ് ബാങ്കിലെ പണി!! 6

അതും, Moody’s റേറ്റിംഗും തമ്മിലെന്താണ് ബന്ധം?
Moody’s വേൾഡ് ബാങ്കിനെയും റേറ്റ് ചെയ്തിട്ടുണ്ട്. അവരുടെ കണക്ക് പ്രകാരം വേൾഡ് ബാങ്കിന്റെ റേറ്റിംങ്ങ് Aaa Stable ആണ്. കൊടുക്കുന്നവനേയും റേറ്റ് ചെയ്യും വാങ്ങുന്നവനേയും റേറ്റ് ചെയ്യും അതാണ് മൂഡിയുടെ മെയിൻ പണി. വിശ്വാസം അതാണല്ലോ എല്ലാം.7

അതും വേൾഡ് ബാങ്കും തമ്മിലെന്താണു ബന്ധം, ഹേ?
രണ്ട് റേറ്റിംങ്ങും തീരുമാനമായ സ്ഥിതിയ്ക്ക്ക്, ഇനി വേൾഡ് ബാങ്കിന് ഈ റേറ്റിംങ്ങ് കണക്കാക്കി ഇന്ത്യയ്ക്ക്ക് കടം തരാം. വർദ്ധിച്ച കമ്മി കടം വർദ്ധിപ്പിച്ച് നികത്താം.

പക്ഷേ ആർക്കാണ് പണി കിട്ടിയത്? ആർക്കാണ് പണം കിട്ടിയത്?
പണം പോയത്‌ ആർഷ ഭാരതത്തിലെ സാധാരണക്കാർക്ക്. ഒരു വിധം കുഴപ്പമില്ലാതെ പോകുന്ന ജി ഡി പിയുടെ കുതിക്കാലിന്ന് വെടിവെച്ചു. കമ്മി അതോടെ വർദ്ധിച്ചു. മോഹിപ്പിച്ച വികസനപദ്ധതികൾക്ക് പണം തികയാതെ വന്നു. പണം കടം വാങ്ങേണ്ടി വന്നു, അതിന് പലിശയും. പലിശ നമ്മുടെ പോക്കറ്റിൽ നിന്ന്, പോകുന്നത് കടം തരാനിരിക്കുന്നവന്, അതായത്‌ മിക്കവാറും വേൾഡ് ബാങ്കിന്.

അപ്പോ നോട്ട് നിരോധനം കൊണ്ട് നേട്ടം ഉണ്ടായതാർക്കാണ്?
കൃത്യമായി പറയുകയാണെങ്കിൽ കടം തരാനിരിക്കുന്നവന്.

അപ്പോൾ മൂഡിയുടെ ഈ റേറ്റിംങ്ങ്?
അതൊക്കെ ഈ ക്യാപ്പിറ്റലിസ്റ്റുകളുടെ ഒരു തമാശയല്ലേ ചേട്ടാ!!

References:

1- https://timesofindia.indiatimes.com/business/india-business/moodys-upgrades-indias-rating-citing-government-reforms/articleshow/61681086.cms

2- https://www.bloomberg.com/news/articles/2017-11-17/india-s-credit-rating-upgraded-by-moody-s-in-boost-for-modi

3- https://www.moodys.com/research/Moodys-upgrades-Indias-government-bond-rating-to-Baa2-from-Baa3--PR_374998

4- http://www.businesstoday.in/current/economy-politics/indias-fiscal-deficit-touches-96-per-cent-of-full-year-target-in-august/story/261223.html

5- http://www.worldbank.org/en/news/press-release/2016/06/27/world-bank-group-president-jim-yong-kim-to-visit-india

6- http://www.worldbank.org/en/news/press-release/2017/10/31/india-jumps-doing-business-rankings-with-sustained-reform-focus

7- https://www.moodys.com/research/Moodys-World-Banks-financial-position-remains-robust-due-to-strong--PR_362372
Add a comment...

Post has shared content
എല്ലാം കൊണ്ടും ഒരു മുതൽക്കൂട്ടായിരിക്കും!
Add a comment...

Post has attachment
Joshua
Photo
Add a comment...

Post has attachment

Post has attachment
ചായക്ക്‌ കടി പരിപ്പുവടേം ബോണ്ടേം !!
+പാഞ്ചാ ലി
Photo
Add a comment...

Post has attachment
Wedges & Edges
Photo
Add a comment...

Post has attachment
Andre
Photo
Add a comment...

Post has attachment
Andre
Photo
Add a comment...
Wait while more posts are being loaded