Profile cover photo
Profile photo
Sreesobhin P D (ശ്രീ)
1,978 followers -
ശ്രീ | http://neermizhippookkal.blogspot.in
ശ്രീ | http://neermizhippookkal.blogspot.in

1,978 followers
About
Posts

Post has attachment
#വിക്രം വേദ [Tamil]

അത്രയൊന്നും കേട്ടു പരിചയമില്ലാത്ത പേരാണ് സംവിധായകരായ പുഷ്കര്‍-ഗായത്രി. പക്ഷേ, "വിക്രം വേദ" എന്നഈ ഒരൊറ്റ ചിത്രം മതി, ആ തലവര മാറാന്‍...

നല്ലൊരു ക്രൈം ത്രില്ലര്‍ ആണ് ചിത്രം. പതിവു പോലെ വിജയ് സേതുപതി തകര്‍പ്പനായിട്ടുണ്ട്. മാധവനും വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ നല്ല അഭിനയമാണ് കാഴ്ച വച്ചിരിയ്ക്കുന്നത്. ചിത്രത്തിലെ സിറ്റുവേഷനു യോജിച്ച പശ്ചാത്തല സംഗീതവും.

Photo

Post has attachment
#The_Ghazi_Attack


​​യഥാര്‍ത്ഥ സംഭവകഥയുമായി ബന്ധപ്പെട്ട ഒരു സിനിമ. 1971 ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം തുടങ്ങുന്നത് ഈ കഥയ്ക്ക് ആസ്പദമായ സംഭവത്തോടെയാണെന്ന് പറയപ്പെടുന്നു...

ഇന്ത്യയുടെ അന്തര്‍വാഹിനി ആയ S21 ഉം പാക്കിസ്ഥാന്റെ അന്തര്‍വാഹിനിയായ PNS Ghazi യും തമ്മിലുള്ള കടലിനടിയിലെ യുദ്ധരംഗങ്ങള്‍ ആണ് കഥയുടെ പ്രധാന ആകര്‍ഷണം. ​Rana Daggubati യും Atul Kulkarni യും നന്നായിട്ടുണ്ട്.1971 കണ്ട hangover മാറ്റാന്‍ കണ്ട war movie :)

Photo

#മെക്സിക്കന്‍ അപാരത

പറഞ്ഞു കേട്ട അത്രയ്ക്കൊന്നുമില്ല. വല്യ കുഴപ്പമില്ലാത്ത ഒരു കഥ കുറേക്കൂടി ഭംഗിയായി എടുക്കാമായിരുന്നു. പലയിടത്തും ചെഗുവേരയുടെയും കാറല്‍മാക്സിന്റെയുമൊക്കെ വാചകങ്ങളും (പുലിമുരുകനിലെ പോലും) ഒക്കെ കുത്തിത്തിരുകിയിട്ടൊക്കെ ഉണ്ടെങ്കിലും ആ ഒരു ഇത് കിട്ടുന്നില്ല. പലപ്പോഴും കഥ ട്രാക്കില്‍ നിന്ന് വഴുതിപ്പോകുന്നുമുണ്ട്. അവസാന ഭാഗത്ത് ഒന്നു രണ്ടു സീനില്‍ എഡിറ്റിങ്ങിലും പിഴവ് വന്നിട്ടുണ്ട് എന്ന് തോന്നി (ഏത് രീതിയില്‍ അവതരിപ്പിയ്ക്കണം എന്ന് കണ്‍ഫ്യൂസ്‌ഡ് ആയ പോലെ. ഒരേ സന്ദര്‍ഭ രണ്ടു തവണ പരാമര്‍ശിയ്ക്കുന്നന്ത്തിന്റെ രണ്ടു തവണ പരാമര്‍ശിയ്ക്കുന്നു)

​പാട്ടുകളും ചിലപ്പോഴൊക്കെ ചില കലിപ്പു സീനുകളും കൊള്ളാം.
റേറ്റിങ്ങ് - 5/10

Post has attachment
ഓഫീസില്‍ നിന്ന് എല്ലാവരും കൂടെ ഒരു ട്രിപ്പ് എന്ന പ്ലാനിന് പ്രൊജക്റ്റിന്റെ അത്ര തന്നെ പ്രായം വരും. ചര്‍ച്ചകള്‍ പലപ്പോഴായി തുടങ്ങി വയ്ക്കാറുണ്ടെങ്കിലും ട്രിപ്പ്...അതൊരിയ്ക്കലും നടക്കാറില്ല. പക്ഷേ, അവസാനം ഞങ്ങള്‍ അത് സാധിച്ചെടുത്തു. പ്രൊജക്റ്റിന്റെ ആദ്യം മുതലേ ടീം മാനേജര്‍ ആയിരുന്ന ബെസന്ത് വേറെ പ്രൊജക്റ്റിലേയ്ക്ക് മാറുന്ന കാര്യം ഉറപ്പായപ്പോഴായിരുന്നു അതെന്ന് മാത്രം. ഇത്തവണ എങ്കിലും നടന്നില്ലെങ്കില്‍ പിന്നെ എല്ലാര്‍ക്കും കൂടി ഒരു യാത്ര ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല എന്നതു തന്നെയായിരുന്നു ഇത്തവണ ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത്. ആ ചിക്കമംഗളൂരു ട്രിപ്പിനിടെ ഉണ്ടായ ഒരു ചെറിയ അനുഭവം...

http://neermizhippookkal.blogspot.in/2017/01/chikmagaluruvilenaykal.html

ഈ ആഴ്ച പുതിയത് ഒന്നും വന്നില്ലല്ലോ? വേറേ നല്ല വല്ല സജഷന്‍സ് ഉണ്ടോ?

Post has attachment
# കട്ടപ്പനയിലെ ഋത്വിക് റോഷന്‍

അമര്‍അക്‍ബര്‍ അന്തോണിയ്ക്ക് ശേഷം ബിബിന്‍ ജോര്‍ജിന്റെയും നായകന്‍കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ദിലീപ് ആണ് നിര്‍മ്മാതാക്കളില്‍ ഒരാള്‍. ആദ്യ ചിത്രത്തിലെ പോലെ തന്നെ ഗാനരചനയും സംഗീതവും സംവിധാനവും നാദിര്‍ഷ ഭംഗിയായി കൈകാര്യം ചെയ്തിരിയ്ക്കുന്നു. (ആദ്യ ചിത്രത്തിലെ പോലെ തന്നെ ചില ഗാനശകലങ്ങളില്‍ മറ്റേതൊക്കെയോ പാട്ടുകളുടെ രാഗത്തിന്റെ ഛായ ഉള്ളതു പോലെ തോന്നുമെങ്കിലും)

അദ്യാവസാനം ചിരിയിലൂടെ കഥ പറയുന്ന, മുഷിവ് ഒട്ടും ഇല്ലാതെ കണ്ടിരിയ്ക്കാന്‍ പറ്റുന്ന ഒരു ചിത്രം. തമാശകള്‍ മിക്കതും നല്ല ഫ്രഷ് ആയി തോന്നി. തിരക്കഥാകൃത്ത് കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്റെ വേഷം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഒപ്പം ധര്‍മ്മജനും സലീം കുമാറും സിദ്ധിക്കും സിജു വില്‍സണും നായികമാരും ... അങ്ങനെ വന്നു പോകുന്നവരെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.

എന്റെ റേറ്റിങ്ങ് : 7/10
Photo

Post has attachment
ഗണ്ടിക്കോട്ട : ഇന്ത്യയുടെ ഗ്രാന്റ്‌ കാന്യോണ്‍

ബേലും ഗുഹയില്‍ നിന്ന് പുറത്തു വന്ന ശേഷം ഞങ്ങള്‍ ഒട്ടും സമയം കളയാന്‍ നിന്നില്ല. അടുത്ത ലക്ഷ്യം ഇന്ത്യയുടെ Grand Canyon എന്നു വിളിയ്ക്കപ്പെടുന്ന, അധികം അറിയപ്പെടാത്ത ഗണ്ടിക്കോട്ട ആയിരുന്നു. കടപ്പ ജില്ലയില്‍ ജമ്മലമഡുഗുവിന് അടുത്താണ് ഗണ്ടിക്കോട്ട. തെലുങ്കില്‍ 'മലയിടുക്ക്' എന്നര്‍ത്ഥം വരുന്ന 'ഗണ്ടി' എന്ന വാക്കില്‍ നിന്നാണ് ആ സ്ഥലത്തിന് ഗണ്ടിക്കോട്ട എന്ന് പേരു വന്നത്.12 ആം നൂറ്റാണ്ടിലെ നിര്‍മ്മിതി ആണ് ഗണ്ടിക്കോട്ടയില്‍ കാണാന്‍ കഴിയുന്നത് എന്ന് പറയപ്പെടുന്നു.

ഒരു സചിത്ര യാത്രാവിവരണം : ബെലും ഗുഹ വഴി ഗണ്ടിക്കോട്ടയിലേയ്ക്ക്, രണ്ടാം (അവസാന)ഭാഗം.

https://chithrajalakathiloode.blogspot.com/2016/11/gandikotathegrandcanyonofindia.html

ബേലും കേവ്‌സ് : 14ആം നൂറ്റാണ്ടില്‍ രൂപം കൊണ്ടതാണെന്ന് പറയപ്പെടുന്ന ഈ ഗുഹ കണ്ടെത്തുന്നത് 19ആം നൂറ്റാണ്ടിലാണത്രെ. പക്ഷേ, അടുത്തകാലം വരെ ഇതിന്റെ ചരിത്രപരമായ പ്രാധാന്യം ഗവണ്മെന്റ് പോലും മനസ്സിലാക്കിയിരുന്നില്ല. 2002 ല്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ശേഷവും അധികം പേര്‍ക്കും ഈ സ്ഥലത്തെ പറ്റി അറിവില്ല എന്ന് തോന്നുന്നു.

നീളത്തിന്റെ കണക്കില്‍ ഇന്ത്യന്‍ ഭൂഗര്‍ഭ ഗുഹകളില്‍ രണ്ടാം സ്ഥാനത്തു വരുമെന്ന് അനൌദ്യോഗികമായി അറിയപ്പെടുന്ന ബേലും ഗുഹ ഏതാണ്ട് നാലു കിലോമീറ്റര്‍ വരെ നീളത്തിലും (ഇതിന്റെ പകുതിയോളം ദൂരമേ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതിയുള്ളൂ) ചിലയിടങ്ങളില്‍ 150 മീറ്റര്‍ വരെ താഴ്ചയുള്ളതും ആണ്.
അകത്തേയ്ക്ക് പോകുന്നത് ചിലയിടങ്ങളില്‍ തീരെ ഇടുങ്ങിയതും ചിലയിടങ്ങളില്‍ വിശാലവുമായ തുരങ്കപാത വഴിയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വെള്ളം ഒഴുകിയുണ്ടായ പാതയാണ് ഇതെന്നാണ് പറയപ്പെടുന്നത്.

ഒരു സചിത്ര യാത്രാവിവരണം : ബെലും ഗുഹ വഴി ഗണ്ടിക്കോട്ടയിലേയ്ക്ക്, ഒന്നാം ഭാഗം.

https://chithrajalakathiloode.blogspot.in/2016/11/belum-cavesbhoomikkadiyilevismayalokam.html

Post has attachment
സത്യമായും ഒരബദ്ധം പറ്റീതാ... ഇത് സ്ഥിരമാക്കാന്‍ ഒരുദ്ദേശ്ശവുമില്ല, കേട്ടോ [ ഈ സംഭവം അറിഞ്ഞപ്പോള്‍ "വണ്ടി മോഷണം എന്നതൊക്കെ ഇത്ര എളുപ്പം ആണല്ലേ, നിങ്ങള്‍ക്ക് ഇത് ഒരു തൊഴിലാക്കിക്കൂടേ" എന്ന് കശ്മലന്മാരായ ചില സുഹൃത്തുക്കള്‍ പറയുന്നുണ്ടെങ്കിലും] https://neermizhippookkal.blogspot.in/2016/11/bikemoshanam.html

Post has attachment
ഇറാനില്‍ നടന്ന ( അനൌദോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോഴും ലോകത്തിന്റെ പലയിടങ്ങളില്‍ നടക്കുന്നുണ്ട് എന്ന് പറയപ്പെടുന്ന) ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ള സിനിമ. ഒരു ഇറാനിയന്‍ ഗ്രാമത്തിലൂടെ കടന്നു പോകുമ്പോള്‍ തന്റെ കാര്‍ കേടാകുന്നതിനാല്‍ Sahebjam എന്നു പേരായ ജേര്‍ണലിസ്റ്റിന് കുറച്ചിട അവിടെ തങ്ങേണ്ടി വരുന്നു. അയാള്‍ അടുത്ത കവലയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന Hashem ന്റെ സഹായം തേടുന്നു. കാര്‍ ശരിയാക്കാന്‍ എടുക്കുന്ന സമയം ഒരു കോഫീ ഷോപ്പില്‍ കയറുന്ന Sahebjam നെ Zahra എന്ന സ്ത്രീ സമീപിച്ച് ആരുമറിയാതെ തന്നെ വന്ന് കാണാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. വലിയ താല്പര്യത്തോടെയല്ലെങ്കിലും ഒരു ജേര്‍ണ്ണലിസ്റ്റ് ആയതിനാലോ എന്തോ അയാള്‍ അവരെ കാണാന്‍ തയ്യാറാകുന്നു. Zahra തന്റെ അനന്തിരവളുടെ (Soraya Manutchehri) കദന കഥ പുറം ലോകത്തോട് വിളിച്ചു പറയാന്‍ അയാളുടെ സഹായം അഭ്യര്‍ത്ഥിയ്ക്കുന്നു.

14 കാരിയും പണക്കാരിയുമായ ഒരു ചെറിയ പെണ്‍കുട്ടിയെ ഭാര്യയാക്കാനായി തന്റെ നിലവിലുള്ള ഭാര്യയോട് വിവാഹമോചനത്തിന് (Soraya ) സമ്മതം തേടുന്ന ഒരു വൃത്തികെട്ട ഭര്‍ത്താവ് (Ali), അവള്‍ അതിന് വഴങ്ങാതാകുമ്പോള്‍ ഏതു വിധേനയും ഉപേക്ഷിയ്ക്കാന്‍ അവിടുത്തെ മുല്ലയെ സമീപിയ്ക്കുന്നു. തന്റെ മോശം പൂര്‍വകാല ചരിത്രങ്ങള്‍ അറിയാവുന്ന അലിയെ പിണക്കാനാകാത്തതിനാല്‍ മുല്ല അയാളെ സഹായിയ്ക്കുന്നു. തന്റെ ഭാര്യ തന്നെ വഞ്ചിച്ചു എന്ന് മുല്ലയുടെ യും ഒരു കള്ള സാക്ഷി (മെക്കാനിക്കും വിഭാര്യനും ആയ Hashem) യുടെയും സഹായത്തോടെ ഗ്രാമത്തിലെ മേയറെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിയ്ക്കുന്ന Ali, സ്വന്തം ആണ്‍മക്കളെ പോലും Soraya ക്കെതിരെ തിരിയ്ക്കുന്നു. അവസാനം മതം അനുശാസിയ്ക്കുന്ന ശിക്ഷ എന്ന പേരില്‍ Soraya യെ കല്ലെറിഞ്ഞു കൊല്ലാന്‍ മേയറൂം മുല്ലയും തീരുമാനിയ്ക്കുന്നു. കുറ്റവാളിയായ സ്ത്രീയെ അപ്രകാരം വധിയ്ക്കുന്നത് പുണ്യപ്രവൃത്തിയായി കാണുന്ന നാട്ടുകാര്‍ Sorayaയെ കല്ലെറിഞ്ഞ് മൃഗീയമായി വധിയ്ക്കുന്നു. Soraya യുടെ അച്ഛനെക്കൊണ്ടും സ്വന്തം ആണ്‍മക്കളെ കൊണ്ടു പോലും കല്ലെറിയിയ്ക്കാന്‍ അവളുടെ ഭര്‍ത്താവ് Ali തന്നെ മുന്നില്‍ നില്‍ക്കുന്നു. അങ്ങനെ കഠിനമായ വേദന സഹിച്ച് നിരപരാധിയായ Soraya വിധിയ്ക്ക് കീഴടങ്ങുന്നു

ഇത്രയും വിവരങ്ങള്‍ Zahra യില്‍ നിന്ന് മനസ്സിലാക്കുന്ന Sahebjam, അതെല്ലാം റെക്കോര്ഡ് ചെയ്ത് ടേപ്പ് ആക്കുന്നു, അപ്പോഴേയ്ക്കും കാര്‍ തയാറായതായി Hashem അയാളെ അറിയിയ്ക്കുന്നു. Zahra യുടെ അരികില്‍ നിന്നും വരുന്ന Sahebjam നെ കാണുന്ന മുല്ല അയാള്‍ ജേര്‍ണ്ണലിസ്റ്റ് ആണെന്നറിയാവുന്നതിനാല്‍ അപകടം മണത്ത് അയാളെ തടയാന്‍ ശ്രമിയ്ക്കുന്നു. അവര്‍ അയാളുടെ കയ്യിലുണ്ടായിരുന്ന ടേപ്പ് റെക്കോര്‍ഡറുകളും കാസറ്റുകളും കണ്ടെടുത്ത് നശിപ്പിച്ച ശേഷം അയാളെ പോകാന്‍ അനുവദിയ്ക്കുന്നുവെങ്കിലും യഥാര്‍ത്ഥ കാസറ്റ് മാറ്റി വച്ചിരുന്ന Zahra അയാള്‍ പോകുന്ന വഴിയില്‍ വച്ച് അത് അയാള്‍ക്ക് കൈമാറുന്നതോടെ ആ സത്യം ലോകം മുഴുവനും അറിയാന്‍ ഇടവരുന്നു.

അതേ സമയം ആരെയാണോ അലി ഭാര്യയാക്കാന്‍ ഉദ്ദേശ്ശീച്ചിരുന്നത്, ആ പെണ്‍കുട്ടിയുടെ അച്ഛന്‍ വധശിക്ഷയ്ക്ക് വിധേയനാകുന്നതോടെ ആ വിവാഹം മുടങ്ങുന്നു. [ആ പെണ്‍കുട്ടിയുടെ അച്ഛനെ ശിക്ഷയില്‍ നിന്ന് രക്ഷിയ്ക്കാം എന്ന കരാറില്‍ ആണ് ആ വിവാഹത്തിന് കുട്ടി സമ്മതിച്ചിരുന്നത്]. അതും കൂടി അറിയുന്നതോടെ കള്ള സാക്ഷി പറയാന്‍ നിര്‍ബന്ധിതനാകേണ്ടി വന്നതില്‍ കുറ്റബോധമുള്ള Hashem സത്യം മുഴുവന്‍ മേയറോട് തുറന്നു പറയുന്നു.

കല്ലേറ് പോലുള്ള മതപരമായ ചില ദുരാചാരങ്ങള്‍ എത്രത്തോളം പൈശാചികവും ദുരിതപൂര്‍ണ്ണവും ആണ് എന്ന് നമ്മെ കാട്ടിത്തരുന്ന, കുറച്ച് കരളുറപ്പോടെ കാണേണ്ട ചിത്രം.

http://www.google.co.in/url?sa=t&rct=j&q=&esrc=s&source=web&cd=3&cad=rja&uact=8&ved=0ahUKEwjppYuLlNTPAhUfTY8KHZMCB1gQFgguMAI&url=http%3A%2F%2Fwww.imdb.com%2Ftitle%2Ftt1277737%2F&usg=AFQjCNHdLPvQ25JRXuvcQDBUIx_y7kLuhQ
Wait while more posts are being loaded