Profile

Cover photo
Arathy T.A
68 followers|30,378 views
AboutPostsPhotosVideos

Stream

Arathy T.A

Shared publicly  - 
 
 

എന്തുകൊണ്ട് ഒരുങ്ങാനിഷ്ടമല്ല എന്നു ചോദിച്ചാൽ, ബാല്യത്തിന്റെ ചില ഓർമ്മകളിലേക്കു പോകും. അമ്മ ജോലിക്ക് പോകാനൊരുങ്ങുമ്പോൾ ഞാനുറക്കം ഉണരും. എല്ലാം എവിടൊക്കെ വച്ചിരിക്കുന്നു എന്ന് ധൃതിപിടിച്ച് പറഞ്ഞ് , പറയുന്നതിനിടയിൽ എല്ലാമെടുത്ത് വച്ച് അമ്മ പോകും. പിന്നെ കുളിച്ച് ഡ്രസുമാറി ഭക്ഷണം കഴിച്ച് സ്കൂളിലേക്ക്. മറ്റുകുട്ടികളെപ്പോലെ ഫാഷനിൽ മുടികെട്ടാനൊക്കെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എന്റെ കുഞ്ഞുകൈകൾ കട്ടുകഴയ്ക്കും പോലെ വേദനിക്കും കുറച്ചു നേരം മുടിയിൽ പണിയുമ്പോൾ. പിന്നെ അതുപേക്ഷിച്ച് 'റ' യിലേക്കു മാറി. കണ്ണെഴുതാൻ ശ്രമിച്ച് കണ്ണിലും കൈയ്യിലും വെള്ള യൂണിഫോമിലും മെഴുകുപോലത്തെ കരി പടർന്ന് വൃത്തികേടായതോടെ അതുമുപേക്ഷിച്ചു. ശിങ്കാറുകുപ്പിയിലെ ചാന്ത് കൊണ്ട് നെറ്റിയ്ക്കൊരു കുത്താണ് അന്നത്തെ പൊട്ട്. അത് തന്നെ മൂന്നു കുത്തായ് ഫാഷൻ കാണിക്കുന്നവരുമുണ്ട്. ശിങ്കാർ ചാന്തിന്റെ മണം ഇഷ്ടമായിരുന്നേലും പൊട്ട് കുത്തൽ വേണ്ടെന്ന് വച്ചു.

 ഞാനും കുഞ്ഞോളുമൊക്കെ ഒരുമിച്ചാണ് സ്കൂളിൽ പോകുന്നത്. എന്റെ വീട്ടിൽ നിന്നിറങ്ങി നേരെ ഞാൻ അവിടേയ്ക്ക് ചെല്ലും. അപ്പോ കുഞ്ഞോളുടെ മമ്മി അവൾക്ക് ഭക്ഷണം പുറകേ നടന്ന് വായിൽ വച്ചു കൊടുക്കുന്നതു കാണും. അവളുടെ നീളമുള്ള മുടി വലിച്ചു ചീകി പകുത്ത് ഇരട്ടപിന്നി റോസ് റിബൺ വച്ച് ബട്ടർഫ്ലൈ കെട്ട് കെട്ടും. തീപ്പെട്ടിക്കമ്പിന്റെ ഉരുണ്ടഭാഗം വച്ച് കണ്മഷി തൊട്ടെടുത്ത് മനോഹരമായ് പുരികം വരക്കും. അതിൽ പഞ്ഞിയിലെടുത്ത പൗഡർ വച്ച് മെല്ലെ ഒപ്പും. ഇനി കണ്മഷി പടരില്ലത്രേ. കണ്ണെഴുതി അറ്റത്ത് ഒരു കുഞ്ഞു വാലുമിട്ട് മെയ്ക്കപ്പ് പൂർത്തിയാക്കും.  എനിക്ക് വല്ലാത്തൊരു സങ്കടം തോന്നും. കണ്ണാടിയോടു പോലും വെറുപ്പ് തോന്നിച്ച ഒരു സങ്കടം. ഇതൊക്കെ ചെയ്ത് തരാതെ പോകുന്ന അമ്മയോടും ദേഷ്യം. പിന്നെ ഞാൻ അങ്ങോട്ട് നേരത്തേ പോകാതായി.

എന്റെ സങ്കടങ്ങളും ഞാനുമൊരുമിച്ച് വളർന്നു. മേയ്ക്കപ്പും സൗന്ദര്യവും പെൺകുട്ടിയെന്ന നിലയിൽ എന്നെ ബാധിക്കാത്ത കാര്യങ്ങളായ്. പുസ്തകങ്ങളിൽ ഞാനെന്റെ ലോകമുണ്ടാക്കി. കടലോരത്തെ ബാലനും പിന്നെയുമനേകം റഷ്യൻ  പുസ്തകങ്ങളും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അമ്മയോടുള്ള ദേഷ്യം പരുക്കൻ വാക്കുകളിലൂടെ തിരിച്ച് പ്രയോഗിക്കാനും പഠിച്ചു. അമ്മയ്ക്ക് പലപ്പോഴും വേദനിച്ചു. മുടികെട്ടിത്തരാൻ വരുമ്പോൾ ഞാൻ ആ കൈകൾ തട്ടിമാറ്റി. എന്റേതായ എല്ലാ കാര്യങ്ങളും ഞാനൊറ്റയ്ക്ക് ചെയ്തു. അവധിക്കാലങ്ങളിൽ ചിറ്റ വന്നു കൊണ്ടുപോകും. മുടിയെല്ലാം എണ്ണതേച്ച് താളിയിട്ട് മനോഹരമാക്കും. തലയിലിടാൻ നിറമുള്ള മുത്തുകൾ വാങ്ങിത്തരും. അവധി തീരുമ്പോൾ എല്ലാം തീരും.
 ·  Translate
15 comments on original post
1
Add a comment...

Arathy T.A

Shared publicly  - 
 
A weak mind is like a microscope, which magnifies trifling things, but cannot receive great ones....
1
Add a comment...

Arathy T.A

Shared publicly  - 
 
1
Add a comment...

Arathy T.A

Shared publicly  - 
 
 
രണ്ടാഴ്ച്ചയോളം നാട്ടിൽ ആയിരുന്നു. തിരക്ക് പിടിച്ചൊരു അവധിക്കാലം.
 
മൂത്ത മോൾ വൈദേഹിക്കു പരീക്ഷാസമയം. രണ്ടാമത്തെ കുഞ്ഞ് വൈശാലി ഏഴു മാസത്തിന്റെ ഓമനത്തത്തിൽ ചിരികളികളോടെ ഇളകിമറിയുന്ന നേരം. ജനിച്ചു വീണ ഉടനെ എല്ലാവരെയും വല്ലാതെ ഭയപ്പെടുത്തിയ വികൃതിയാണ്. ഇപ്പോളവൾ മറ്റെല്ലാ കുഞ്ഞുങ്ങളെയും പോലെ മിടുക്കിയായി വളർച്ചയുടെ ഘട്ടങ്ങൾ താണ്ടുന്നുണ്ട്. പക്ഷെ ഉള്ളിൽ അടിഞ്ഞുകൂടിപ്പോയ ഭയത്തിന്റെ ശേഷിപ്പ് മാറുന്നില്ല. പ്രത്യേകിച്ച് നിമിഷക്ക്. അവളിലെ അമ്മ സദാ ജാഗരൂകയാണ്. ആദ്യ ദിവസങ്ങളിൽ എട്ടു നേരം മരുന്നും ഇടവിട്ടുള്ള മുലയൂട്ടലും മറ്റുമായി ഏറെക്കുറെ ഊണും ഉറക്കവും ഉപേക്ഷിച്ച മട്ടായിരുന്നു. ഭ്രാന്തോളമെത്തുന്ന സംഭ്രമങ്ങളുടെ ആ കറുത്ത കാലത്തിനു ശേഷം ക്ഷമയോടെ പ്രിയമോടെ പ്രാർഥനകളോടെ നിർമ്മിച്ചെടുക്കുന്ന പുതിയ ജീവിതമാണ്. അനുനിമിഷം അവൾ കുഞ്ഞിനെ നിരീക്ഷിക്കുന്നത്, പരിപാലിക്കുന്നത്, ഓമനിക്കുന്നത്, പരിഭ്രാന്തയാവുന്നത് കൌതുകത്തോടെ- അതിലേറെ വിസ്മയത്തോടെ ഇടയ്ക്കൊക്കെ ഉള്ളുലയുന്ന സംത്രാസങ്ങളോടെ കണ്ടു നിന്നു. ഒരമ്മയ്ക്ക് മാത്രം സ്വായത്തമാക്കാൻ കഴിയുന്ന കയ്യടക്കവും കരുതലും കർമനിരതയും. നമ്മൾ ആണുങ്ങളെന്തറിഞ്ഞു ഒരു ചെറുജീവിതം നട്ടും നനച്ചും കരുപ്പിടിപ്പിച്ചു വളർത്തിക്കൊണ്ടു വരുന്ന കാഠിന്യം!

എല്ലാ അമ്മമാരും ഇത് പോലെ തന്നെയായിരിക്കും. കുരുന്നൊന്നിടറുംപോൾ ചങ്കു നീറുന്നവർ.. ഒന്നു കരയുംപോൾ മുലപ്പാൽ കിനിയുന്നവർ. അവരുടെ വ്യഥകളിലും അദ്ധ്വാനങ്ങളിലും ദിനചര്യകളുടെ നൈരന്തര്യത്തിലും ഒരു കാഴ്ചക്കാരനായി മാത്രം ഇരിക്കുന്ന നിസ്സാരനാണ്‌ പുരുഷൻ എന്ന തിരിച്ചറിവ് 'അമ്മ' എന്ന പദത്തെ കൊടുമുടിയോളമുയരത്തിൽ അടയാളപ്പെടുത്തുന്നു. എല്ലാ സ്ത്രീകളെയും അളവില്ലാതെ ബഹുമാനിതരാക്കുന്നു. അത്രമേൽ ദീപ്തവും ധന്യവുമായ പെണ്മ കണ്ടറിഞ്ഞ് വിസ്മയഭരിതമാകുന്നു.

ഇതേ ദിവസങ്ങളിലൊന്നിലെ മറ്റൊരനുഭവം കൂടി അനുബന്ധമായി ചേർത്ത് ഈ കുറിപ്പവസാനിപ്പിക്കാം.

നാട്ടിലെത്തിയാൽ അടുപ്പമുള്ളവരുടെ വീടുകളിലൂടെ ഒരോട്ട പ്രദക്ഷിണം പതിവുള്ളതാണ്. അങ്ങിനെ സന്ദർശിച്ച അകന്നൊരു ബന്ധുവീട്. തൊണ്ണൂറിലെത്തിനിൽക്കുന്ന ഒരു വൃദ്ധയുള്ള വീടാണ്. അഞ്ചു മക്കളുടെ അമ്മ കൂടിയാണവർ. നെഞ്ചിലെ മധുരവും ഉടലിലെ ചൂടും കണക്കില്ലാതെ കോരിക്കൊടുത്തു കുരുന്നുകളെ തൻപോരിമയുള്ളവരാക്കി മാറ്റിയ മറ്റൊരമ്മ. ഭർത്താവ് മരിച്ചു പോയ മകളുടെ കൂടെയാണ് താമസം.

വീടടച്ചു കിടക്കുന്നു. കോളിംഗ് ബെൽ അമർത്തി. കാൽപെരുമാറ്റമൊന്നുമില്ല. അൽപനേരം കാത്തു നിന്നപ്പോൾ അകത്തു നിന്നും നേരിയൊരു ശബ്ദം കേട്ടു. കാതോർത്തപ്പോൾ ആരോ അകത്തു നിന്നും എന്തോ പറയുന്നു. വാതിൽ തള്ളിയപ്പോൾ താനേ തുറന്നു. പൂട്ടിയിട്ടില്ല. ശബ്ദം കുറേകൂടി വ്യക്തമായി. 'ആരാണത്' എന്ന് തനിക്കാവുന്നത്ര ഉറക്കെ ആ അമ്മ കിടപ്പുമുറിയിൽ നിന്നും ചോദിക്കുകയാണ്. ഞാൻ അകത്തേക്കു ചെന്നു. 

കിടക്കയിൽ മച്ച് നോക്കി കിടക്കുകയാണവർ. അടുത്തു ചെന്നിരുന്നു കൈ പിടിച്ചപ്പോൾ 'അപ്പടി അഴുക്കാണ്.. മോൻറെ മേത്തോക്കെയാകും..' എന്ന് ക്ഷമാപണം. പേര് പറഞ്ഞപ്പോൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. എല്ലാവരെ കുറിച്ചും വിശദമായി എന്നോടു ചോദിച്ചു. അവരുടെ മകൾക്ക് നാട്ടിലെ തദ്ദേശഭരണസ്ഥാപനത്തിൽ താൽക്കാലികമായി ഒരു ജോലി കിട്ടിയിട്ടുണ്ടത്രേ. ഭക്ഷണമുണ്ടാക്കി വെച്ച് അവർ പോകും. അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടി വന്നു ഉച്ചയ്ക്‌ എടുത്തു കൊടുക്കും. പരിഭവമേതുമില്ലാതെ അവർ പറഞ്ഞു കൊണ്ടിരുന്നു. വിരസവും ഏകാന്തവുമായ നീണ്ട പകലുകളെ എങ്ങിനെയൊക്കെയായിരിക്കും ഒരേ കിടപ്പിൽ അവർ താണ്ടുന്നുണ്ടാകുക എന്ന് ഞാൻ വെറുതെ വ്യാകുലപ്പെട്ടു.

പല്ലുകളെല്ലാം കൊഴിഞ്ഞു ശൂന്യമായ മോണയോടു കൂടി അവർ ചിരിക്കുന്നത് കാണുമ്പോൾ എനിക്കെന്റെ കുഞ്ഞുമോളുടെ മോഹിപ്പിക്കുന്ന പുഞ്ചിരി ഓർമ വന്നു കൊണ്ടേ ഇരുന്നു. ജീവിതത്തിന്റെ ഇരുപുറങ്ങളിലാണെങ്കിലും ഇരുവരും ഒരേ അവസ്ഥകളുടെ വകഭേദമല്ലേ എന്നു ഞാനോർത്തു. മകളുടെ കുഞ്ഞുകാര്യങ്ങൾ പോലും അടിയന്തിര ജീവൽ പ്രശ്നമായി കണ്ടു കൊണ്ട് ഉടൻ നടപടികളിലേക്കു കടക്കുന്ന ഒരമ്മയെ കണ്ടു കൊണ്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്‌. അതു പോലരമ്മ, ഉറപ്പായും അതിൽ കൂടുതൽ യാതനകളും ത്യാഗങ്ങളും സഹിച്ചു അഞ്ചു കുഞ്ഞുങ്ങളെ ഒത്ത മനുഷ്യരാക്കി മാറ്റിയ മറ്റൊരമ്മ ജീവിതസായാഹ്നത്തിൽ ഏകാന്തവാസം നയിക്കുകയാണ്. അതു പോലും അവർ സ്വന്തം കുഞ്ഞുങ്ങളുടെ സൌകര്യങ്ങൾക്കായി പരാതികളില്ലാതെ ഏറ്റെടുക്കുകയാണ്, ഒരവകാശം പോലെ.

പുതിയ കാലത്തെ ജീവിതക്രമത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എല്ലാവരും അവരവരുടേതായ തിരക്കുകളിലാണ്. എന്നിരുന്നാലും ചിലരെങ്കിലും പ്രായമായവരെ സ്വൊര്യക്കേടായും നടതള്ളേണ്ടവരായും ഒക്കെ കണക്കാക്കുന്നുതറിയുംപോൾ സങ്കടം തോന്നുന്നു. സ്വയം അത്തരം തീരുമാനമെടുക്കാനുള്ള പ്രാപ്തി നമുക്കുണ്ടാക്കിത്തരാൻ ആ അമ്മ പിന്നിട്ട ദുരിതപർവങ്ങൾ എന്തൊക്കെ ആയിരിക്കാം എന്ന് മനസിലാക്കാൻ ഒരു നിമിഷം പോരെ. നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ അമ്മമാർ അത്രമേൽ സൂക്ഷ്മതയോടെ പരിപാലിക്കുന്നത് കാണുമ്പോൾ, നമ്മുടെ അമ്മമാർ നമ്മളെയും അതു പോലെയായിരിക്കില്ലേ വളർത്തിയിട്ടുണ്ടാകുക എന്ന ഒരൊറ്റ ചിന്തയിൽ നനഞ്ഞൊലിച്ചു പോകേണ്ടതല്ലേ ഉള്ളിൽ കെട്ടിനിൽക്കുന്ന സകല സ്വാർത്ഥതകളും.

'അടുത്ത വരവിനു കാണാം' എന്നു പറഞ്ഞ് ഞാൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ എല്ലാ പ്രായമായവരെയും പോലെ ഒരു നിറകണ്‍ചിരി. കൈ മുറുകെ പിടിച്ച് ഒരു ദീർഘനിശ്വാസം. വാക്കുകളില്ലെങ്കിലും അർഥം വ്യക്തം. ഇനി നീ വരുമ്പോൾ ഈ ഇടം ആളൊഴിഞ്ഞു കിടക്കും എന്ന വ്യംഗ്യത്തിനു 'ഉറപ്പായും ഞാൻ വന്നു കാണും' എന്ന വെറുംവാക്കു കൊണ്ടുള്ള മറുപടി. വാതിൽ മെല്ലെ ചാരി ആ അമ്മയെ നരച്ച തരിശു മുറിയിൽ തനിച്ചാക്കി ഞാൻ എന്റെ നിരർത്ഥകമായ തിരക്കുകളിലേക്ക് മടങ്ങുന്നു. വീട്ടിലെ 'അടുക്കള ലാബി'ൽ അമ്മ എനിക്കായി പുകയേറ്റു കരിയുന്നുണ്ടാകും. പെട്ടെന്ന് ചെന്ന് അമ്മയെ ഒന്ന് തൊടണമെന്നു തോന്നി. 'ഗോതമ്പുചെടി കാറ്റിലേക്ക് ചായുന്നത് പോലെ എന്റെ അമ്മയോട് ചായാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന് ലൂയിസ് എർഡ്രിക് എഴുതിയത് എനിക്ക് കൂടി വേണ്ടിയിട്ടാവണം.
 ·  Translate
12 comments on original post
1
Add a comment...

Arathy T.A

Shared publicly  - 
1
Add a comment...

Arathy T.A

Shared publicly  - 
 
 
നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു.....രാത്രികാലങ്ങളിൽ ഞാൻ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷണത്തിൽനിന്ന് സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്....പൂത്തുനിൽക്കുന്ന നീർമാതളം ഒരു നോക്ക് കൂടി കാണുവാൻ............

#നീർമാതളം നമ്മെവിട്ട് പോയിട്ട് ആറ് വർഷങ്ങൾ...:(
 ·  Translate
6 comments on original post
1
Add a comment...
Have her in circles
68 people
sunitha reghunath's profile photo
Dhanuj Cherian's profile photo
deepesh anand's profile photo
Preetha C.V's profile photo
ramdas va's profile photo
AkhiL Thayyil's profile photo
Vijeesh. Vijayan's profile photo
DileepKumar V D's profile photo
athira ramankulath's profile photo

Arathy T.A

Shared publicly  - 
 
 
Good night ♡ Good morning dear friends 
18 comments on original post
1
Add a comment...

Arathy T.A

Shared publicly  - 
 
 
ഈയിടെയായി സമ്പൂര്‍ണവാക്സിനേഷന്‍ എന്ന ലക്ഷ്യത്തെ തകിടം മറിക്കുന്ന രീതിയില്‍ കുത്തിത്തിരിപ്പുണ്ടാക്കി വരുന്ന കുറെയേറെ പേരെ ശ്രദ്ധയില്‍പ്പെട്ടത് വല്ലാത്ത വേദനയും ഭീതിയും ഉണ്ടാക്കുന്നു. 
ഇവരില്‍ പ്രധാനിയായ ഡോക്ടര്‍ ജേക്കബ് വടക്കഞ്ചേരി (ഏതു വകുപ്പില്‍പ്പെട്ട ഡോക്ടര്‍ ആണെന്ന് അറിയില്ല, ഗൂഗിള്‍ സേര്‍ച്ചുകള്‍ ഒന്നും തന്നെ നേച്ചുറോപ്പതി പ്രചാരകന്‍ എന്നതില്‍ കവിഞ്ഞൊരു വിവരവും ഈ വ്യക്തിയെക്കുറിച്ച് തന്നില്ല) എന്ന വ്യക്തിയുടെ വീഡിയോയും ഓഡിയോയും ലേഖനങ്ങളും എല്ലാം തന്നെ വലിയൊരു സാമൂഹികവിപത്തായി മുന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുകയാണ്.
ഇയാളുടെ കാഴ്ചപ്പാടില്‍ വാക്സിനുകള്‍ വിഷമാണ്, വന്ധ്യത ഉണ്ടാക്കുന്നു, ഓട്ടിസം ഉണ്ടാക്കുന്നു, വാക്സിന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോസ്ഫേറ്റ്, ഫോര്‍മാലിന്‍ തുടങ്ങിയ സര്‍വ്വതും കുട്ടികളില്‍ കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തുടങ്ങി ഇല്ലാത്ത അവകാശവാദങ്ങള്‍ ഒന്നുമില്ല
വാക്സിനുകളിൽ ഒന്നു പോലും മരുന്നല്ല, ഇവയില്‍ മരുന്നുകള്‍ അടങ്ങിയിട്ടുമില്ല. നിര്‍വീര്യമാക്കിയ ജീവനുള്ളതോ അല്ലാത്തതോ ആയ രോഗാണുവോ, രോഗാണുവില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഘടകമോ ആണ് ഏതൊരു വാക്സിന്റെയും പ്രധാന ചേരുവ. ഈ അണുക്കള്‍ അസുഖമുണ്ടാക്കാനുള്ള ശേഷി നഷ്ടപ്പെട്ട വെറും ശരീരങ്ങള്‍ മാത്രമാണ്.എന്നാല്‍ ഇവക്കു ശരീരത്തില്‍ സാധാരണ അണുബാധ ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ഉണ്ടാക്കാന്‍ ഉള്ള കഴിവുണ്ട് താനും.ഇങ്ങനെ ഉണ്ടാകുന്ന പ്രതിരോധപ്രവര്‍ത്തനം ശ്വേതരക്താണുക്കള്‍ 'ഓര്‍ത്തു' വെക്കുകയും രണ്ടാമത് അതേ അണുബാധ ഉണ്ടായാല്‍ വേഗം പ്രതിരോധിക്കുകയും ചെയ്യുന്നു
വാക്സിന്‍ വിരുദ്ധര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ്..
*അസുഖം വരും മുന്‍പേ എന്തിനു ചികിത്സിക്കുന്നു?വന്നിട്ട് നോക്കിയാല്‍ പോരെ? 
- പോരാ..പോളിയോ വന്നു അത് ഞരമ്പുകളെ ബാധിച്ചു കഴിഞ്ഞാല്‍, ശാരീരികമായ ബലക്കുറവ് ഒരിക്കലും മാറില്ല. ഡിഫ്തീരിയ, ഹെപ്പറ്റെറ്റിസ് ബി, വില്ലന്‍ചുമ എന്ന് തുടങ്ങി വാക്സിന്‍ കൊണ്ട് തടയാവുന്ന ഏതു അസുഖവും ഗൌരവമായ ശാരീരിക അപാകതകളിലോ കുട്ടിയുടെ മരണത്തിലോ പോലും കലാശിക്കാന്‍ സാധ്യത ഉള്ളവയാണ്.
*അത് ഇംഗ്ലീഷ് മരുന്നാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും.
- തെറ്റ്. ഒരു വാക്സിനും അലോപ്പതി മരുന്നല്ല.
പാര്‍ശ്വഫലങ്ങള്‍- നിര്‍വീര്യമായ അണുക്കള്‍ ശരീരത്തില്‍ കയറിയത് കൊണ്ടുണ്ടാകുന്ന സ്വാഭാവിക പ്രതിരോധമായ പനി, ഇന്‍ജെക്ഷന്‍ വെച്ച ഭാഗത്തുള്ള തടിപ്പും വേദനയും എന്നിവയാണ്.അപൂര്‍വ്വമായി സാരമായ പാര്‍ശ്വഫലങ്ങള്‍ വന്നേക്കാം, പക്ഷെ അവ വരുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധം കുറവുള്ള എയിഡ്സ് ബാധിച്ച കുഞ്ഞുങ്ങള്‍, അഞ്ചാം പനി വന്ന ഉടനുള്ള അവസ്ഥ തുടങ്ങിയ അവസരങ്ങളിലാണ്.
അത്യപൂര്‍വമായി മാത്രമേ ഇതിലും ഭീകരമായ പാര്‍ശ്വഫലങ്ങള്‍ വാക്സിനുകള്‍ കാരണം ഉണ്ടാകാറുള്ളൂ.അതിനു കാരണം വാക്സിന്‍ തന്നെ ആകണമെന്നുമില്ല.വാക്സിന്‍ സൂക്ഷിക്കുന്ന സങ്കീര്‍ണമായ cold chain' മുറിഞ്ഞാല്‍, അല്ലെങ്കില്‍ വാക്സിന്‍ കുത്തിവെക്കുന്നവരുടെ അശ്രദ്ധ എന്നിവയെല്ലാം കാരണമാകാം.
*വാക്സിന്‍ കുത്തിവെച്ചാല്‍ അസുഖം ഉണ്ടാകും (ജേക്കബ് 'ഡോക്റ്ററുടെ' പ്രചരണങ്ങളില്‍ ഒന്ന്)
- തെറ്റ്. ബാലക്ഷയത്തിനു എതിരെ എടുക്കുന്ന BCG വാക്സിന്‍ കാലികളില്‍ ക്ഷയമുണ്ടാക്കുന്ന Mycobacterium bovis എന്ന ബാക്റ്റീരിയയെ 13 വര്‍ഷത്തോളം 230 തവണ തുടര്‍ച്ചയായി, വളര്‍ത്തുന്ന മീഡിയം മാറ്റി വളര്‍ത്തി (subculture) നിര്‍വീര്യമാക്കിയതാണ്. ഇതില്‍ നിന്നും അസുഖം വരാന്‍ ഉള്ള സാധ്യത സാമാന്യബുദ്ധിയോട് ചോദിച്ചാല്‍ കിട്ടാവുന്നതേ ഉള്ളൂ. ഓരോ വാക്സിനും ഉണ്ടാക്കുന്നതിനു പിന്നില്‍ ഇത് പോലെ വളരെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഉണ്ട്.
ഇവയൊന്നും തന്നെ വിദേശത്ത് നിന്ന് വരുത്തുന്നവയല്ല (മറ്റൊരു പ്രചാരണം), മറിച്ചു സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്.ഓരോ നാട്ടിലുമുള്ള രോഗാണുക്കളുടെ സ്വഭാവം വ്യത്യസ്തമാണ് എന്നത് തന്നെ കാരണം.
*മുന്‍തലമുറകള്‍ക്കൊന്നും കൊടുത്തിട്ടില്ലാത്ത മരുന്നുകള്‍ ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ എന്തിനു കൊടുക്കുന്നു?
-അസുഖങ്ങളും രോഗാണുക്കളും അനുദിനം ശക്തി പ്രാപിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ അശ്രദ്ധമായ ഉപയോഗവും, സ്വയംചികിത്സയും, മറ്റും കാരണമായി മരുന്നുകള്‍ ഏല്‍ക്കാത്ത അണുക്കള്‍ എത്രയോ ഇന്ന് നിലവിലുണ്ട്.നാം കഴിക്കുന്ന ഭക്ഷണമോ, ശ്വസിക്കുന്ന വായുവോ ജീവിക്കുന്ന അന്തരീക്ഷമോ മുന്‍തലമുറക്ക് ലഭിച്ചതിന്റെ ഗുണമുള്ളവയല്ല. നമ്മള്‍ രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗങ്ങള്‍ മുന്നില്‍ കണ്ടേ മതിയാകൂ.
*ആയുര്‍വ്വേദം, പ്രകൃതിചികിത്സ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് പോയി കുത്തിവെച്ചു കരയിക്കുന്നു?
-വാക്സിന്‍ കൊണ്ട് തടയാവുന്ന അസുഖങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, പോളിയോ തുടങ്ങി മിക്കവയുടെയും ഒരു കേസ് പോലും ഈ പറഞ്ഞു കൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടെ നമ്മില്‍ മിക്കവരും കണ്ടിട്ടില്ല.അതിന്റെ ഭീകരത അക്ഷരങ്ങളിലൂടെ മാത്രമറിഞ്ഞതാണ് ഞാന്‍ പങ്കിടുന്നത് എന്നിരിക്കെ, 'കുത്തിവെച്ചു വേദനി

പ്പിക്കല്‍' ഒരു അനാവശ്യമായി തോന്നുന്നത് സ്വാഭാവികം മാത്രം
*വാക്സിനുകള്‍ക്ക് രഹസ്യഅജണ്ട ഉണ്ട്.അവ വന്ധ്യത ഉണ്ടാക്കുന്നു, അതിലൂടെ വികസ്വര രാജ്യങ്ങളുടെ ജനസംഖ്യാനിയന്ത്രണം സാധ്യമാകുന്നു.
-വാക്സിന്‍ യുഗം തുടങ്ങുന്നതിനു മുന്‍പ് പത്തും അതിലേറെയും കുട്ടികള്‍ ഉണ്ടാകുന്ന കാലത്ത് ഒരു ദമ്പതികള്‍ക്ക് പിറക്കുന്ന എല്ലാ കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെ പ്രായപൂര്‍ത്തി എത്തിയിരുന്നോ?ഇന്ന് മാതൃശിശുമരണനിരക്ക് കുറഞ്ഞ 'കേരള മോഡല്‍' എന്നൊരു പ്രതിപാദനം തന്നെ മെഡിക്കല്‍ ടെക്സ്റ്റുകളില്‍ ഉണ്ട്.നമ്മുടെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം കൂടുതല്‍ ഉള്ളവരാണ്; അവരെ ഫാസ്റ്റ്ഫുഡും ആണ്ട്രോയിഡും കൊടുത്തു നമ്മള്‍ കേടുവരുത്തുന്നത് വരെ
ദയവു ചെയ്തു നിങ്ങളുടെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക.അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായമുള്ള നാട്ടില്‍ മക്കളെ കുത്തിവെയ്ക്കുന്നതിനു രണ്ടല്ല രണ്ടായിരം അഭിപ്രായങ്ങള്‍ ഉണ്ടായേക്കും.വല്ലതും വന്നു പോയാല്‍ സഹിക്കേണ്ടി വരുന്നത് നമ്മള്‍ തന്നെയാണ് എന്ന് ചിന്തിച്ചാല്‍ മതിയല്ലോ (source : http://doctor-comingsoon.blogspot.in/2015/10/blog-post.html)
ദയവായി ഇത് ഷെയർ ചെയ്ത് കൂടുതൽ പേരിലെത്തിക്കൂ...
 ·  Translate
View original post
1
Add a comment...

Arathy T.A

Shared publicly  - 
1
Add a comment...

Arathy T.A

Shared publicly  - 
 
 
Looking for a specific blood group for your loved ones in a medical emergen...
View original post
1
Add a comment...
People
Have her in circles
68 people
sunitha reghunath's profile photo
Dhanuj Cherian's profile photo
deepesh anand's profile photo
Preetha C.V's profile photo
ramdas va's profile photo
AkhiL Thayyil's profile photo
Vijeesh. Vijayan's profile photo
DileepKumar V D's profile photo
athira ramankulath's profile photo
Basic Information
Gender
Female
Work
Occupation
Software Engineer