Profile cover photo
Profile photo
Habeeb Anju
10,104 followers
10,104 followers
About
Posts

എന്താന്ന് ചോദിച്ചോണ്ട്‌ ആരും ചാറ്റിലും ഫോണിലും വരണ്ട. കൊന്നാലും പറയൂല്ല. സംഗതി ഒരു പ്ലസ്‌ കുടുംബ രഹസ്യം ആണ്‌. വൈകാതെ പരസ്യം ആവുന്ന വരെ ഒരു താൽക്കാലികാശ്വാസ പോസ്റ്റ്....
സന്തോഷമേ ഉള്ളൂ മക്കളേ‌.ജെപിജി ;))

ഗോധ്ര സംഭവത്തിന്റെ പിറ്റേ ദിവസം പ്രാദേശിക ഭാഷാ പത്രമായ സന്ദേശിൽ ഒരു വാർത്ത വന്നിരുന്നു, വലിയ പ്രാധാധ്യത്തോടെ. പത്തോളം ഹിന്ദു യുവതികളുടെ 'മാനഭംഗം' ചെയ്യപ്പെട്ട രീതിയിലുള്ള മൃതദേഹങ്ങൾ ഗോധ്രയിലെ നദീതീരത്തു നിന്ന് കണ്ടെടുത്തു എന്നായിരുന്നു വാർത്ത. ആ വാർത്ത വ്യാജമായിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലായിരുന്നു. സന്ദേശ് വാർത്ത, പൊട്ടിത്തെറിക്കാൻ കാത്തിരുന്ന ജനങ്ങൾക്കിടയിൽ വളരെ വേഗം പ്രചരിച്ചു. മുൻപൊരിക്കലുമില്ലാത്ത വിധം 2002 ലെ വംശഹത്യാക്കാലത്ത് സ്ത്രീകൾ ക്രൂരമായി ആക്രമിക്കപ്പെടാൻ കാരണം ഇതായിരുന്നു. പതിനഞ്ച് ദിവസങ്ങൾക്കു ശേഷം പത്രം, വാർത്ത പിൻവലിച്ചു. പക്ഷേ ആ ദിവസങ്ങളിൽ മനുഷ്യർ ക്രൂരമായി കൊല്ലപ്പെട്ടു കൊണ്ടേയിരുന്നു. പ്രാദേശിക ചാനലുകളേയും പത്രങ്ങളേയും വംശഹത്യാ കാലത്ത് തെറ്റായി ഉപയോഗപ്പെടുത്തിയതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിലും പറയുന്നുണ്ട്. വർഗ്ഗീയ കലാപങ്ങളുടെ നാട് തന്നെയായിരുന്നു എക്കാലവും ഗുജറാത്ത്. പക്ഷേ ആ ഒരൊറ്റ വ്യാജവാർത്ത 2002 ലെ വംശഹത്യയ്ക്ക് ഉൾപ്രേരകമായി മാറി. കൃത്യമായ ആസൂത്രണങ്ങൾ നടത്തി, പാകപ്പെടുത്തി, ഒരുക്കിയിട്ട് കാത്തിരുന്ന കൊലക്കളത്തിലേക്ക് കത്തിച്ചിട്ട തിരിയായിരുന്നു ആ വ്യാജവാർത്ത.

കുമ്മനം രാജശേഖരന്റെ വ്യാജട്വിറ്റർ ദൃശ്യങ്ങൾക്കും സന്ദേശ് വാർത്തയുടെ ഭൗത്യം തന്നെയാണ് ഉണ്ടായിരുന്നത്. അത് സംഘപരിവാറിന്റെ ദേശീയ നയപരിപാടിയാണ്. തൽക്കാലം ഉദ്ദേശ്യം നടന്നില്ല എന്ന് മാത്രം. പക്ഷേ പല രൂപത്തിലും ഭാവത്തിലും അവസരം കിട്ടുന്ന എല്ലാ പഴുതുകളിലും വൈകാരികതയുടെ കത്തിച്ചു പിടിച്ച തിരികൾ തിരുകി വെയ്ക്കാൻ ശ്രമിക്കുന്നുണ്ട് സംഘപരിവാർ. ശോഭാ സുരേന്ദ്രൻ വൈധവ്യത്തെക്കുറിച്ച് ഉച്ചത്തിൽ വികാരഭരിതയാവുന്നത് ഈ ഉദ്ദേശ്യത്തോടെയാണ്. വർഗ്ഗീയ കലാപങ്ങളുടെ മാത്രമല്ല രാഷ്ട്രീയ കലാപങ്ങളുടെയും ചെറുതല്ലാത്ത ചരിത്രമുണ്ട് കേരളത്തിന്. പുരോഗമന നാട്യങ്ങൾ കൊണ്ട് മറച്ചു പിടിച്ചാൽ മറയുന്നതല്ല ആ ചരിത്രം. എളുപ്പം മുറിവേൽക്കുന്ന, ദുർബലമായ വൈകാരികത. ഒന്ന് പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ള വൈകാരികത. ക്രൂരമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന സംഘപരിവാറിന് ഈ പ്രകോപനമാണ് രാഷ്ട്രീയ പ്രവർത്തനം.

അഹിംസാ സൂക്തങ്ങൾ ഉരുവിട്ടും പരസ്പരം പഠിപ്പിച്ചും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് കർട്ടനിടാനാവില്ല. കൊലകളുടേയും പ്രതികാര കൊലകളുടേയും കാരണങ്ങൾക്ക് അതിനു പുറത്തുള്ളവരിൽ നിന്ന് സൊലൂഷൻ കണ്ടെത്താനും കഴിയില്ലായിരിക്കും. പക്ഷേ അവിടത്തെ വയലൻസ് യാഥാർത്യമാണ്. കൊന്നു തള്ളുന്ന, മരിച്ച വീഴുന്ന ആർ.എസ്.എസുകാരും സി.പി.എമ്മുകാരും യാഥാർത്യമാണ്. കൊല്ലില്ലെന്ന് തീരുമാനിക്കേണ്ടതും ഇവർ തന്നെ.

- fb / Manila C Mohan

Post has attachment
ഇതുപോലെ സിമ്പിളായിട്ടുള്ള സ്റ്റോറി ബുക്കുകൾ‌ ഡിജിറ്റൽ ഫോർമാറ്റിൽ കയ്യിലുള്ളവർ/എവിടെയെങ്കിലും ഡൗൺലോഡ്‌ ലിങ്കോ ടൊറന്റോ കണ്ടവർ ഷെയർ/ഇൻബോക്സ്‌/മെയിൽ/ടെലഗ്രാം ചെയ്യാമോ പ്ലീസ്‌... തനുവിന്‌ വായിച്ച്‌ കൊടുക്കാൻ വേണ്ടിയാണ്‌...ചിത്രത്തിലുള്ള ബുക്ക്‌ ഇവിടെ ലൈബ്രറിയിൽ നിന്നാണ്‌. ഇത്ര സിമ്പിളായിട്ടുള്ളത്‌ അവിടെ കുറവാണ്‌, ഇതിന്റെ ഹയർ ലെവൽ (കൂടുതൽ ടെൿസ്റ്റ്‌ ഉള്ളത്‌) ഇഷ്ടം പോലെയുണ്ട്, പക്ഷേ തനു‌ ഇപ്പൊ ഈ ലെവലിൽ‌ ആയിട്ടേ ഉള്ളൂ... ഡാങ്ക്സ്‌ ഇൻ അഡ്വാൻസേ.... ‌😊
Photo

ദോശക്ക്‌ അരക്കാൻ അഞ്ജു അരീം ഉഴുന്നും വെള്ളത്തിലിടുവാരുന്നേ... ഒരു കൊതി വന്നോണ്ടാണെ അതീന്ന് രണ്ട്‌ മണി ഉഴുന്നെടുത്ത്‌ കൊറിച്ചത്‌... അപ്പൊ ദാഹിച്ചപ്പൊ തൈരും വെള്ളം കുടിച്ചേല്‌ രണ്ട്‌ മണി കടുകും പെട്ടിരുന്നേ... അയിലിടാൻ കറിവേപ്പില പൊട്ടിക്കാൻ ആൽമരത്തിന്റെ വടക്കോട്ടെ കൊമ്പിൽ തന്നെ കേറിയത്‌ മനപ്പൂർവ്വാരുന്നില്ല... അന്ന് രാവിലേ കഴിച്ച ബീഫ്‌ പല്ലിന്റെടേൽ കുടുങ്ങീത്‌ തോണ്ടിക്കളയാനാ ഒരു കമ്പൊടിച്ച്‌ ചവച്ചത്‌... ഇനീപ്പം പറഞ്ഞിട്ടെന്താ... അങ്ങനെ അവസാനം തനു ഉണ്ടായി.... (വാർത്ത ലിങ്ക്‌ ഫസ്‌റ്റ്‌ കമന്റിൽ)

പണ്ട്‌ കേട്ടൊരു കഥയാണ്‌. കുട്ടികളുണ്ടാവാനുള്ള ട്രീറ്റ്‌മെന്റ്‌ നടത്തുന്ന ഒരു അൽഭുതസ്വാമിയുണ്ടായിരുന്നു. അവിടെ പോയി ചികിത്സ നടത്തിവന്ന ആൾ നാട്ടിലെ ചായക്കടയിൽ ഇരുന്ന് പറയാണ്‌... "അൽഭുതം, ന്ന്വച്ചാ മഹാൽഭുതം തന്നെ... മൂന്ന് മാസം ആശ്രമത്തിൽ താമസിച്ച്‌ വേണം ചികിത്സ... എന്നും പ്രാർത്ഥനയും കടുകട്ടി മരുന്നും ണ്ടേ.... പഥ്യം ന്ന്വച്ചാ എജ്ജാതി പഥ്യം.... ഈ മൂന്ന് മാസത്തിൽ ഒരിക്കൽ പോലും ഭാര്യേ ഒന്ന് കാണാൻ പോലും പാടില്ലാ... വേറെ വേറെയാ താമസം... ഇച്ചിരെ കഷ്ടപ്പെട്ടാലെന്താ, മൂന്നാം മാസം അവിടുന്ന് ഇറങ്ങുമ്പൊ ഭാര്യ ഒരു മാസം ഗർഭിണിയാന്നേ!!!... ഇന്നലെ ഓള്‌ പ്രസവിച്ചു.... സ്വാമിജിയെ പകർത്തി വച്ച പോലൊരു കുഞ്ഞിനെത്തന്നെ കിട്ടി.... എല്ലാം സ്വാമിയുടെ അനുഗ്രഹം..."

ഇതിപ്പൊ ഓർക്കാൻ കാരണം എന്താച്ചാ ആറെസ്സെസ്സ്‌ അതിന്റെ ആരോഗ്യമേഖലാ സംഘടനയായ ആരോഗ്യ ഭാരതി വഴി ഗർഭ സംസ്‌കാർ എന്നൊരു സ്കീമുമായി ഇറങ്ങിയിട്ടുണ്ട്‌. ഉയരക്കുറവോ കറുത്ത നിറമോ ഉള്ള മാതാപിതാക്കൾക്ക് ഈ സ്കീം വഴി വെളുത്ത ഉയരമുള്ള കുഞ്ഞുങ്ങൾ ലഭിക്കും എന്നാണ്‌ ഓഫർ (ലിങ്ക്‌ ഫസ്റ്റ്‌ കമന്റിൽ).

പദ്ധതിയുടെ പരിഹാസ്യതയും പൊള്ളത്തരങ്ങളും അവിടെ നിൽക്കട്ടെ, ഉയരം കുറഞ്ഞവരും കറുത്തവരും ഇവിടെ വേണ്ട എന്ന് പച്ചക്ക്‌ റേസിസം വിളിച്ച്‌ പറയാനും മാത്രം സാഹചര്യങ്ങളെ അധ:പതിപ്പിച്ചിരിക്കുന്നിവിടെ. നാളെ നിങ്ങളുടെ നിലനിൽപ്പിന്റെ ക്രൈറ്റീരിയ അവർ തീരുമാനിക്കുന്ന നിലയിലേക്ക്‌ പോകുന്നു കാര്യങ്ങൾ. വംശശുദ്ധിവാദങ്ങളെ തിരിച്ച്‌ കൊണ്ടുവരാനുള്ള ശ്രമം. വർഗ്ഗീയത വിറ്റ്‌ തിന്നുന്നവരിൽ നിന്നും ഇതല്ലാതെ വേറെന്ത്‌ വരാൻ....

Post has attachment
എന്നാലും ഇങ്ങനെയൊക്കെ പരസ്യമായി പറയാമോ മാതൃഭൂമീ.... ;)

പി.എസ്‌ : അപ്രത്ത്‌ വേറെ വാക്കൂടെ ണ്ട്‌.
Photo

Post has attachment
വീട്ടിലെ ടീവിക്ക്‌ (സാംസങ്ങ്‌, 32 എൽസിഡി, 5 വയസ്സ്‌) വയ്യ. സ്ക്രീനിൽ ഇടക്ക്‌ അവിടവിടെ വര വന്ന് പോവുന്നു‌. പാനൽ എറർ ആണെന്ന് സർവീസ്‌‌ സെന്റർ പറഞ്ഞു. വേറെ ടീവി വാങ്ങുന്നതല്ലെ നല്ലത്‌ എന്നാലോചിക്കുന്നു.
നിലവിലെ ടീവികളെപ്പറ്റി ഒരു ധാരണയും ഇല്ല.

1. മുപ്പതിനായിരം രൂപയ്‌ക്ക്‌ ചുറ്റുമായി കൊള്ളാവുന്ന ബ്രാൻഡ്‌ & മോഡൽഏതാണ്‌?

2. വില കൂടിയ ബ്രാൻഡുകൾക്ക്‌ (ഉദാ:സോണി) വില കുറഞ്ഞ ബ്രാൻഡുകളേക്കാൾ (ഉദാ: മൈക്രോമാക്സ്‌, സാനിയോ) അധികം കൊടുക്കുന്ന പണത്തിനുള്ള ക്വാളിറ്റിയുണ്ടോ?

3. ഒരേ റേഞ്ചിന്‌ 40 ന്റെ എൻട്രി ലെവൽ ടീവിയും 32 ന്റെ അഡ്വാൻസ്‌ ലെവൽ ടീവിയും കിട്ടുമെങ്കിൽ ഏതായിരിക്കും നല്ലത്‌?

4. മൂന്ന് മാസം കൂടെ വെയ്റ്റ്‌ ചെയ്ത്‌ ഓണം സമയത്ത്‌ എടുക്കുന്നതാണോ നല്ലത്‌? അതോ ഇപ്പോ കഴിഞ്ഞ കൊല്ലത്തെ മോഡലുകൾ ഡിസ്‌കൗണ്ടിൽ കിട്ടുമോ?

5. സ്മാർട്ട്‌ ടിവി വാങ്ങുന്നതാണോ നല്ലത്‌ അതോ സാധാ ടിവി വാങ്ങി അഡീഷണൽ ഡിവൈസ്‌ വച്ച്‌ സ്മാർട്ട്‌ ആക്കുന്നതോ?

വാൽ 1: ഇതൊന്നുമല്ലാതെ ചുരുങ്ങിയ ചിലവിൽ ഇത്‌ നേരാക്കിക്കിട്ടാൻ വല്ല വഴിയുമുണ്ടോ?

വാൽ 2: സ്ക്രീനിൽ ഇടക്ക്‌ വര വരുന്നതോണ്ട്‌ ടിവി പ്രോഗ്രാമുകൾ കാണൽ സുഖകരമല്ല എന്നതൊഴിച്ചാൽ ടിവി പെർഫെക്റ്റ്‌ കണ്ടീഷനാണ്‌. കടകളിലോ മറ്റോ സിസിടിവി മോണിറ്ററിംഗ്‌ പോലെയുള്ള പർപ്പസിനായി സെക്കൻഡ്‌ഹാൻഡ്‌ ടിവി ആവശ്യമുള്ളവരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. :)
Photo

ഞങ്ങളൊരു കല്യാണത്തിന് പോയതാ.. തെക്കരാ.. എന്നാലും രസോണ്ടാരുന്നു.

ക്രിസ്ത്യാനികളുടെ ഹോസ്റ്റലാണേലും ഞാനവിടല്ലേ താമസിക്കുന്നത്? അതിനെന്താ.

അളിയന് ഓട്ടോറിക്ഷയാ, പക്ഷേ ഞങ്ങള് നല്ല ടേംസിലാട്ടോ..

ഉയരമില്ലെങ്കിലെന്താന്നേ .. പ്രസംഗിക്കുന്നത് കേട്ടിരുന്നുപ്പോവും..

പ്യൂണാ.. പറഞ്ഞിട്ടെന്താ അവന് ഒടുക്കത്തെ ജി. കെയാടീ ഒരു രക്ഷേല്ല..

കോളനീലെ പിള്ളാര്.. എന്റെടോ എന്നാലും എന്തൊരു സൂപ്പറ് ഡാൻസാല്ലേ..

ആ ഭർത്താവുപേക്ഷിച്ച പെണ്ണില്ലേ? അതിന്റെയാ.. പിള്ളേര് പക്ഷേ പാവങ്ങളാ. അവരോട് ഞാൻ ചിരിക്കാറുണ്ട്...

ഞങ്ങളേ മലനാട്ടുകാരാ.. മനുഷ്യരെക്കണ്ടാ തിരിച്ചറിയാം. നിങ്ങടെ നാട്ടിലൊള്ളോരെപ്പോലെ ആരേം പറ്റിക്കില്ല.

ആ വെളുത്ത് നല്ല മുടിയൊള്ള കൊച്ചില്ലേ? ഇഷ്ടപ്പെട്ടു. അത് പക്ഷേ നമ്മടാൾക്കാരല്ലല്ലോ.. എന്ത് ചെയ്യാനാ..

മുസ്ലീമാ... എന്ത് രസമാന്നറിയോ പക്ഷേ പാടുന്ന കേൾക്കാൻ ..

അച്ഛനറിഞ്ഞാ വഴക്ക് പറയും പക്ഷേ ഞാനവര്ടവടന്ന് ഒരിക്കെ ഫുഡ് കഴിച്ചിട്ടുണ്ട്. നമ്മക്കങ്ങനൊന്നൂല്ലല്ലോ..

ഞങ്ങള് ഒരേ സീറ്റിലാ ഇരുന്നത്. പഴേ കാലമൊന്നുമല്ലല്ലോന്നേ..

രാവിലെ അയാളാ മുറ്റമടിക്കുന്നേ.. അച്ചിക്കോന്തൻനായര്.

കളറില്ലെങ്കിലെന്താ... സാരിയുടുത്താ നല്ല ഭംഗിയാ.. എനിക്കിഷ്ടാ.

തിരുവനന്തപുരംകാരല്ലേ... ഉവ്വ.. ഭയങ്കര ജാതി ടീംസാണ്..

അതൊക്കെ ഞങ്ങള് തൃശൂക്കാര്.. പൂരോം പെരുന്നാളും ഒരേ പോലെയാ.

കോഴിക്കോട്ടാര്ടെ സ്നേഹൊന്നും വേറെ എവിടെല്ലടോ.. നിങ്ങള് കോട്ടയം കാര് പക്ഷേ അങ്ങനല്ല.. വിശ്വസിക്കാൻ പറ്റില്ല.

മലയാളം ടീച്ചറാ... കൾച്ചറൽ സ്റ്റഡീസിനെപ്പറ്റിയൊന്നും അറിയാൻ പാടില്ല. പക്ഷേണ്ടല്ലോ സൂപ്പറായിട്ട് വരയ്ക്കും.

"If we were racist, why would we have all the entire south...
why do we live with them if we are racist.
We have black people around us,"
Tarun Vijay, former Bjp MP

അതെ...
ഞങ്ങൾ അവരെ കൊല്ലുന്നില്ലല്ലോന്നേ..
ജീവിക്കാനുള്ള യോഗ്യത അവർക്കില്ലാഞ്ഞിട്ടും
ഞങ്ങൾ കൊല്ലുന്നില്ലല്ലോ..
ഞങ്ങളെപ്പോലെ അല്ലാഞ്ഞിട്ടും
അവരെ കൊല്ലുന്നില്ലല്ലോ..
വേണോങ്കീ കൊല്ലാല്ലോ..
പക്ഷേ കൊല്ലുന്നില്ലല്ലോ..
അതല്ലേ നന്മ, മനുഷ്യത്വം, സ്നേഹം, ജനാധിപത്യം ..
പിന്നെങ്ങനെ ഞങ്ങളെ റേസിസ്റ്റ് എന്ന് പറയാൻ പറ്റും?

fb / Manila C Mohan

മുഖ്യമന്ത്രി പിണറായി വിജയൻ,
മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ ഓർമയുണ്ടോ?
കേരളീയർ ഓർക്കുന്നുണ്ട്.

രാജനെ ഓർമയുണ്ടോ?
ജിഷ്ണു പ്രണോയിയെ ഓർമയുണ്ടോ?
കേരളീയർ ഓർക്കുന്നുണ്ട്.

രാജന്റെ അച്ഛൻ ഈച്ചരവാര്യരെ ഓർമയുണ്ടോ?
കേരളീയർ ഓർക്കുന്നുണ്ട്.

ജിഷ്ണുവിന്റെ അമ്മ മഹിജയെ താങ്കൾ കാണുന്നുണ്ടോ?
കേരളീയർ കണ്ടുകൊണ്ടിരിക്കുകയാണ്.
അവർ വിളിച്ചു പറയുന്നത്
ഞാൻ ജിഷ്ണുവിന്റെ അമ്മയാണ് എന്നാണ്.

- fb / Manila C Mohan

Post has attachment
ഒരു വർഷം മുമ്പ് കഴിഞ്ഞ ഏപ്രിലിൽ ജിമ്മിൽ ജോയിൻ ചെയ്തപ്പോൾ ഒരു പോസ്റ്റിട്ടിരുന്നു.... ( https://plus.google.com/u/0/111550708701718201730/posts/WKpWhY4etkz ) ... അതിൽ പറഞ്ഞതുപോലെ കൃത്യമായി ഒരു കൊല്ലം പോവാനൊന്നും പറ്റിയില്ല... തനുവിന്റെ ഹോസ്പിറ്റലൈസേഷനുകളും വീട് മാറലും അപ്രതിക്ഷിത്മായി വന്ന ചില ഒഫീഷ്യൽ വർക്ക് ലോഡും ഒക്കെക്കൂടെ ഒരു മൂന്നാല് മാസം പലപ്പോഴായി പോക്ക് മുടങ്ങി, എന്നാലും ഒരു വർഷത്തിൽ ബാക്കി എട്ട് മാസമെങ്കിലും പോയി എന്നത് ജീവിതത്തിലാദ്യമായി സംഭവിച്ചതാണ്... ഒരു വർഷത്തിൽ രണ്ട് മാസത്തിൽ താഴെ ജിമ്മിൽ പോയതാണ് ആണ് ഇതിനു മുന്നത്തെ റെക്കോർഡ് :)
ഒരു കൊല്ലത്തിനിപ്പുറം നോക്കുമ്പോ 50 കിലോ 55 കിലോ ആയി, അഞ്ച് കിലോ ക്വാളിറ്റി വെയ്റ്റ് (ലീൻ ബോഡി മാസ്) കൂടി... ക്വാളിറ്റി വെയ്റ്റ് എന്നുദ്ദേശിച്ചത് വെയ്സ്റ്റ് സൈസും അബ് വിസിബിലിറ്റിയും ജീൻസിന്റെ 28 സൈസും ഒക്കെ ഒരുവിധം അതേ പോലെ നിർത്തിക്കൊണ്ട് തന്നെ ബോഡി വെയ്റ്റ് ഗെയിൻ ചെയ്യാൻ പറ്റി... അവസാനത്തെ ഒരു മാസം അല്ലാതെ ഭക്ഷണത്തിൽ യാതൊരു അമിതശ്രദ്ധയും ഇല്ലായിരുന്നു... (ജിം മെമ്പർഷിപ്പ് തീരുവല്ലേ, ഇനി ഒന്ന് സ്ട്രിക്റ്റാവാം എന്ന് വിചാരിച്ച അവസാനത്തെ മാസം തന്നെ ഒഴിവാക്കാൻ പറ്റാത്ത കുറേ ഡിന്നറുകളും പിന്നെ പാലക്കാട്ടെ ചൂട് കാരണം ഇടക്കിടെ പോയി കഴിച്ച ഐസ്ക്രിമും ഫലൂഡകളും ചെല്ലേം ചെയ്തു)...
ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഈ വർഷം ജിം മെമ്പർഷിപ്പ് പുതുക്കുന്നില്ല, തൽക്കാലം വീട്ടീന്ന് ചെയ്യാമ്പറ്റുന്ന വർക്കൗട്ടൊക്കെയേ ഉള്ളു... അങ്ങനെ ഒരു വർഷം കഴിഞ്ഞാ എന്താവുമോ യെന്തോ... എന്തായാലും അടുത്ത ഏപ്രിലിൽ വീണ്ടും അന്നത്തെ ഫോട്ടോ ഇടുന്നതായിരിക്കും.... അതിനുള്ള റെഫറൻസ് പോസ്റ്റ് ആണിത് ;)
ആദ്യത്തെ ഫോട്ടോ കഴിഞ്ഞ ഏപ്രിലിൽ എടുത്തത്, രണ്ടാമത്തെ ഫോട്ടോ ഇന്നലെ എടുത്തത്.
Photo
Wait while more posts are being loaded