Profile cover photo
Profile photo
salim edakuni
10 followers -
ഒരു സാധാരണ മനുഷ്യൻ
ഒരു സാധാരണ മനുഷ്യൻ

10 followers
About
salim's posts

Post has attachment

Post has attachment
ആട് തന്ന പണി
കഴിഞ്ഞ വ്യായാഴ്ച രാത്രി നടന്ന സംഭവമാണ്. വ്യായാഴ്ച രാവുകൾ സുഹൃദ് കുടുംബങ്ങളുമൊന്നിച്ച് ഔട്ടിംഗും ഒരുമിച്ച് ഭക്ഷണമുണ്ടാക്കലും കഴിക്കലുമെല്ലാം പതിവുള്ളതാണ്. അന്നും അതിനുള്ള ഒരുക്കത്തിലിരിക്കെ മറ്റാരു സുഹൃത്തിൻ്റെ ഫോൺ. ഒരു അറബിക്കല്യാണ പാർടിയിൽ നിന്നും ആടും മന്...

Post has attachment
ജുബ്ബാവാല
വല്യ പെരുന്നാൾ ആവാൻ കാത്തിരിക്കുകയായിരുന്നു ഔക്കു. ചെറിയ പെരുന്നാളിന് അവന് പുതു വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്മാവൻമാരുടെയും മൂത്താപ്പമാരുടെയും എല്ലാം മക്കൾ പുതു പുത്തൻ കുപ്പായങ്ങളുമിട്ട് വിലസി നടക്കുന്നത് കണ്ട് നിരാശനായ  അവൻ ആ പെരുന്നാളിന് വീടു വിട...

Post has attachment
ഡോക്ടർ സുഹൃത്ത്....
വർഷങ്ങൾക്ക് മുമ്പ് എനിക്കിവിടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ഒരു ഹൈദരാബാദി ഡോക്ടർ. എനിക്ക് കാറില്ലായിരുന്നു. ഇപ്പഴും ഇല്ല. ഓടിക്കാൻ അറിയാത്തത് തന്നെ കാരണം. അന്നൊക്കെ എൻ്റെയും കുടുംബത്തിൻ്റെയും ഏത് അവശ്യത്തിനും ഡോക്ടർ സുഹൃത്ത് സ്വന്തം കാറുമായി വരുമായിരുന്നു. മ...

Post has attachment
നേന്ത്രക്കുല
കോളേജിൽ പഠിക്കുമ്പോൾ രാവിലത്തെ ഷിഫ്റ്റിൽ ആയിരുന്നു ഞാൻ. ഉച്ചയോടെ ക്ലാസ് കഴിയും. പിന്നെ വീട്ടിൽ ചെന്ന് ലഞ്ചും കഴിച്ച് ഒരൽപം വിശ്രമിച്ച ശേഷം മലകയറ്റമാണ്. കുറ്റിയും വടിയും ബാറ്റും പന്തുമെല്ലാമായി കശ്മീർ കുന്നിലേക്ക്. വിശാലമായ ആ കുന്നിൻ മുകളിൽ എത്തിയാൽ സ്വർഗ്ഗീ...

Post has attachment
അന്യ ദേശി
പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് താമസം മാറി ഒരു മാസം കഴിയുമ്പഴേക്കും അയാളുടെ ലീവും തീർന്നിരുന്നു. പക്ഷേ അതിനിടയിൽ വീടിനു ചുറ്റും നല്ല ഉയരത്തിലൊരു മതിലും മുന്നിൽ ഉറപ്പുള്ളൊരു ഗേറ്റും പണിതു വെക്കാൻ അയാൾ മറന്നിരുന്നില്ല. വീടിനടുത്ത് താൻ തന്നെ നിർമ്മിച്ച ലോഡ്ജ...

Post has attachment
**
ഒരിക്കൽ ലീവിന് നാട്ടിൽ പോയപ്പോൾ വീടിനടുത്തെ പല ചരക്ക് കടയിൽ ഒന്ന് കയറി. നല്ല തിരക്കുണ്ട്. പഴയ കാലം മനസ്സിൽ സൂക്ഷിക്കുന്നതിനാൽ പുതിയ കാലത്തെ മാറ്റങ്ങൾ പ്രവാസിക്ക് കൗതുകത്തോടെ കാണാൻ കഴിയുമല്ലോ. പ്രധാന മാറ്റം അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണ്. അവരിൽ പെട...

Post has attachment
സ്ഥലത്തെ പ്രധാന പാവപ്പെട്ടവൻ
ഗൾഫിൽ എത്തിയപ്പോൾ പാവപ്പെട്ടവരെ കണ്ടെത്താൻ ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു ഗ്രാമ പ്രദേശത്താണ് കുഞ്ഞി മുഹമ്മദിന് ജോലി കിട്ടിയത്. രൂപവും ഭാവവും കൊണ്ട് തന്നെ ലക്ഷണമൊത്തൊരു പാവപ്പെട്ടവനായിരുന്നു കുഞ്ഞി മുഹമ്മദ്. കിട്ടിയ ജോലിയോ സൂപ്പർ മാർക്കറ്റിൽ ക്ലീനിംഗ് ത...

Post has attachment
മൂന്ന് ഭ്രാന്തന്മാർ
സ്ഥലം മദീനയിലെ ഒരു തുർക്കി ബാർബർ ഷോപ്പ് . സമയം രാത്രി. ഞാനും ഒരു മിസിരിയും (ഈജിപ്ഷ്യൻ) മാത്രമേയുള്ളൂ ബാർബറുടെ അടുത്ത വിളിക്കായി കാത്തിരിക്കുന്നത്. ഞങ്ങൾ ഇരുവരും പക്ഷേ തിരക്കിൽ തന്നെയാണ് അവരവരുടെ മൊബൈൽ ഫോണുകൾ കയ്യിലും കാതിൽ ഇയർ ഫോണും ഫിറ്റ് ചെയ്തു കൊണ്ടാണ് ഇ...

Post has attachment
യമുനാ മാതാ കീ ജയ്‌ ...
ഏതാണ്ട് 500 വർഷങ്ങൾക്ക് ശേഷം മഹത് ഗുരു ശ്രീ ശ്രീ തിരുവടികളേക്കുറിച്ച് യമുനാ മൈദാനിയിൽ നടന്നേക്കാവുന്ന അനുസ്മരണ സമ്മേളനത്തിൽ നിന്ന്.  'തിരുമേനിയുടെ ആദ്യ സംഗമം നടക്കുമ്പോൾ, യമുനാ ദേവിയും ഇതിലെ ഒഴുകുന്നുണ്ടായിരുന്നു . തിരുമേനിയുടെ യോഗ മഹാ സംഗമത്തിൽ പങ്കെടുക്കാ...
Wait while more posts are being loaded