Profile cover photo
Profile photo
Devadas V.M.
9,842 followers -
ചിതറിപ്പരന്നു കിടക്കുന്ന പലതുകളുടെ ചെറിയ ലോകം.
ചിതറിപ്പരന്നു കിടക്കുന്ന പലതുകളുടെ ചെറിയ ലോകം.

9,842 followers
About
Devadas's posts

പ്രശ്നോത്തരി - വർഷം: 1990
(ദൃശ്യശകലം കാണിക്കുന്നു. ഒരാൾ ഇടത്‌ കൈപ്പത്തിയിൽ എന്തോ എടുത്ത്‌ പിടിച്ചിരിക്കുന്നതിലേയ്ക്ക്‌ സൂക്ഷിച്ച്‌ നോക്കുന്നു. കൈയ്യിലെന്താണെന്ന്‌ വ്യക്തമല്ല. അയാൾക്ക്‌ മുന്നിലിരിക്കുന്ന മറ്റൊരാളും അതിലേയ്ക്ക്‌ നോക്കുന്നു)
{
ശബ്ദം-1 : സൂക്ഷിച്ച്‌ നോക്കൂ.
ശബ്ദം-2 : ഒന്നുമങ്ങോട്ട്‌ തെളിഞ്ഞ്‌ കാണുന്നില്ലാ
ശബ്ദം-1 : വാ..വാ.. തെളിഞ്ഞ്‌ വാ
ശബ്ദം-2 : ഇപ്പോൾ തെളിയുന്നുണ്ടോ?
ശബ്ദം-1 : കുറേശ്ശെയായി തെളിഞ്ഞ്‌ വരുന്നു
}
ക്വിസ്‌ മാസ്റ്റർ: എന്താണ്‌ ഈ ദൃശ്യം?
വിദ്യാർത്ഥി: വെറ്റിലയിൽ മഷി പുരട്ടിയുള്ള മഷിനോട്ടം
ക്വിസ്‌ മാസ്റ്റർ: ശരിയുത്തരം. 10 പോയന്റ്‌.
*
പ്രശ്നോത്തരി - വർഷം: 2017
(അതേ ദൃശ്യശകലം ആവർത്തിക്കുന്നു)
ക്വിസ്‌ മാസ്റ്റർ: എന്താണ്‌ ഈ ദൃശ്യം?
വിദ്യാർത്ഥി: ഡാറ്റാ ബാലൻസ്‌ കഴിഞ്ഞപ്പോൾ നെറ്റ്‌വർക്ക്‌ 2ജി സ്പീഡിലേയ്ക്ക്‌ മാറിയ മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന രണ്ട്‌ പാവങ്ങൾ ഫേസ്‌ബുക്ക്‌ ആപ്പിൽ ആരുടെയോ പ്രൊഫൈൽ ഫോട്ടോ തെളിഞ്ഞുവരാൻ അക്ഷമരായി കാത്തിരിക്കുന്നു.
ക്വിസ്‌ മാസ്റ്റർ: ശരിയുത്തരം. 10 പോയന്റ്‌.
*
(വാട്ട്‌സാപ്പിൽ കിട്ടിയതല്ല. ഉണ്ടാക്കിയതാണ്‌)

Post has attachment
ശ്ശെടാ.. വേറെന്തോരം കാര്യങ്ങളുണ്ട്. അതിന്റെയൊക്കെയിടയില് 1000 കോടി എങ്ങനെ ചെലവാക്കുമെന്നാണ് ഈ മനുഷ്യന്മാരുടെയൊക്കെ ഒരാകുലത.അസൂയയ്ക്ക് മരുന്നില്ല. It’s so simple guys. ഡാർക്ക് നൈറ്റിലെ ജോക്കർ ചെയ്തതു പോലെ അരക്കില്ലത്തിനകത്ത് പണമങ്ങനെ കൂമ്പാരം കൂട്ടി വയ്ക്കും. എന്നിട്ട് തീ കൊളുത്തും മുമ്പെ ഭീമൻ പറയും It’s not about money. it’s about sending a message to Hastinapura that everything burns. എന്നിട്ട് സ്ലോ മോഷനിൽ നടക്കും. കോടികൾ ഈസിയായി ചെലവാകുകയും ചെയ്യും. ഹല്ല പിന്നേ…
Photo

“ആത്യന്തികമായി നോക്കുമ്പോൾ, മരപ്പണിയല്ലാതെ മറ്റെന്താണു സാഹിത്യം?” എന്ന് ചോദിച്ച മാർക്വേസിന്റെ ഓർമ്മ ദിവസമായിരുന്നു ഇന്നലെ. ‘Eyes of a blue dog’ എന്ന കഥ ഒരു തവണകൂടി വായിച്ചാണ് ഉറങ്ങാൻ കിടന്നത്. ഒരിയ്ക്കൽ ആഫ്രിക്കയിൽ വച്ച് താൻ സഞ്ചരിച്ചിരുന്ന വിമാനം തകർന്നിട്ടും ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട മനുഷ്യനാണ് ഏണസ്റ്റ് ഹെമിംഗ്വേ. അതു കൂടാതെ ഒന്നാം ലോകമഹായുദ്ധത്തിനിടയിലും, മറ്റൊരിയ്ക്കൽ വേട്ടയ്ക്ക്കിടയിലും സാരമായ മുറിവുകളേറ്റെങ്കിലും അതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു. തന്റെ കഥാപാത്രങ്ങൾ അതീവശുഭാപ്തി വിശ്വാസക്കാരും, പലപ്പോഴും ആത്മഹത്യയെ ഭീരുത്വമായി കണക്കുകൂട്ടുന്നരും ഒക്കെയായിരുന്നെങ്കിലും ഒടുക്കം സ്വയം വെടി വെച്ചാണ് ഹെമിംഗ്വേ മരിച്ചത്. ആ സമയത്താണ് മാർക്വേസ് പത്രപ്രവർകനായി മെക്സിക്കോയിൽ എത്തുന്നത്. "സ്വാഭാവികമായ കാരണങ്ങളാൽ മരിച്ച ഒരാൾ" എന്നായിരിന്നു ഹെമിംഗ്വേയെക്കുറിച്ച് മാർക്വേസ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. തന്റെ കഥകളിലേതു പോലെ നിഗൂഡമായ ഒരു അവസ്ഥയിലാണ് അരാജകജീവിതം നയിച്ച എഡ്ഗാർ അലൻപോയുടെ അവശമായ ശരീരം മരണത്തിന് തൊട്ടുമുന്നെ ഒരു തെരുവിൽ നിന്ന് കണ്ടു കിട്ടുന്നത്. ആ സമയത്ത് പോ ധരിച്ചിരുന്ന വസ്ത്രങ്ങൾ അദ്ദേഹത്തിന്റേതായിരുന്നില്ല എന്നൊരു രഹസ്യകൗതുകവുമുണ്ട്. തന്റെ ഇരുപത്തി രണ്ടാമത്തെ വയസില് ഗബ്രിയേൽ ഗാർസ്യാ മാർക്വേസ് എന്ന മുഴുവന് പേരും വെച്ച് എഴുതിയ ഒരു കുറിപ്പിന്റെ വിഷയം അലൻപോയുടെ മരണമായിരുന്നു. അതിന്റെ തലക്കെട്ടാകട്ടെ 'പോയുടെ ജീവിതവും നോവലുകളും'.

Post has attachment
വിഷുവേല
കട്ട ലോക്കൽസ്‌ @ കൊയ്ത്തൊഴിഞ്ഞ പാടം
Photo

Post has attachment
Photo

അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളെയും, ചില പ്രായോഗിക വിടവുകളെയും ഉദ്ധരിച്ച് വാക്സിൻ വിരുദ്ധർ നടത്തുന്ന കുയുക്തികളെ തീവ്രമോഡേണിസ്റ്റുകൾ അതേ പോലെ പകർത്തുന്നത് നേരിട്ടറിയണമെങ്കിൽ മാതൃഭാഷാ പഠന സംബന്ധിയായ വിഷയങ്ങളിൽ അഭിപ്രായം ചോദിച്ചാൽ മതിയാകും. ഇവിടെയിപ്പോൾ ബോധനഭാഷ മലയാളമാക്കുകയല്ല ചെയ്യുന്നത്. മലയാളം ഒരു ഭാഷയായി പഠിക്കണമെന്നേയുള്ളൂ. അതാകട്ടെ മാതൃഭാഷ മലയാളമല്ലാത്തവർക്ക്, ഭാഷാ ന്യൂനപക്ഷങ്ങൾക്ക്, ഇതര സംസ്ഥാനക്കാർക്ക്, വിദേശരാജ്യങ്ങളിൽ നിന്നു വന്നവർക്ക് ഒന്നും നിർബന്ധമായി പഠിക്കേണ്ടതില്ല എന്ന് വ്യക്തമാക്കിയാലും കൊങ്ങിണിയായ അപ്പൂപ്പനും മണിപ്പൂരിയായ അമ്മൂമയുമുള്ള അച്ഛൻ ബംഗാളിയും, അമ്മ കൊച്ചിയിൽ താമസക്കാരിയുമായ കുട്ടിയുടെ ഭാഷാസംഘർഷം എന്തായിരിക്കും എന്ന മട്ടിൽ മറുചോദ്യം കേൾക്കാം. കുട്ടികളുടെ ഏജൻസിയിൽ സ്റ്റേറ്റിന്റെ ഇടപെടൽ സംബന്ധിച്ച ആകുലതകൾ കേൾക്കാം. ഞങ്ങളുടെ കുട്ടിയെന്ത് പഠിക്കണമെന്നതിൽ ഞങ്ങൾക്കൊരു തീരുമാനമില്ലേ എന്ന പരിഭവം കേൾക്കാം… എന്തിനെന്തിന്… നാളെ മുതൽ പ്ലാവില വാട്ടി കുമ്പിളിൽ കഞ്ഞികുടി നിർബന്ധമാക്കില്ലേയെന്ന പരിദേവനം വരെ കേൾക്കാം… ഹൗ! കേട്ടാൽ സഹിക്കില്ല തന്നെ…


ഉപദേശിക്കാനാണെങ്കിൽ ശ്രീവാസ്തവയിലും മിടുക്കൻ വൻസാരയല്ലേ? പുള്ളിയാണെങ്കിൽ ഇസ്രത്ത്‌ജഹാൻ, സൊഹ്റാബുദ്ദീൻ, സമീർഖാൻ തുടങ്ങി ഒരുപാട്‌ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ നിന്ന് ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ടുമുണ്ട്‌.

Post has attachment
‘അവനവൻ തുരുത്ത്’ എന്ന പേരിൽ ഉള്ള നാടകം എഴുതിയത് ഞാനാണോ എന്ന് കുറെപ്പേർ മെയിലിലും, ചാറ്റിലും വന്ന് തിരക്കാറുണ്ട്. ജൂലൈ/2014ലാണ് അനവനൻ തുരുത്ത് എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നത്[1]. ശേഷം 05/ആഗസ്റ്റ്/2016-ൽ ഡി.സി ബുക്ക്സ് അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു[2]. ശേഷമാണ് ഞാൻ ഇങ്ങനെയൊരു പോസ്റ്റ്(https://goo.gl/NeZSZv) ഫേസ്ബുക്കിൽ കാണുന്നത് നാടകമെഴുതിയ ഹേമന്തിനോട് ഇതെക്കുറിച്ച് 09/സെപ്തംബർ/2016-ന് ചോദിച്ചെങ്കിലും നാളിതുവരെ ആ ചാറ്റിന് മറുപടിയൊന്നും ലഭിച്ചില്ല[3] വൈശാഖ് എന്ന എഴുത്തുകാരന്റെ കഥ, അവനവൻ തുരുത്ത് എന്ന നാടകത്തിന്റെ വിഷയം എന്നിവയെന്താണെന്ന് എനിക്കറിയില്ല. അവരെന്റെ കഥയുടെ തലക്കെട്ട് മുമ്പ് കേട്ടിട്ടുണ്ടോ എന്നുമറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു നാടകുണ്ടെന്ന് കേട്ടറിവുണ്ട്, ചില ചിത്രങ്ങളൊക്കെ ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട്. എന്നല്ലാതെ പ്രസ്തുത നാടകവുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് അറിയിക്കട്ടെ. പേരിന്റെ കാര്യവുമായി ബന്ധപ്പെട്ട് നിയമനടപടികൾ സാധ്യമാണോ എന്ന് ചിലർ ചോദിച്ചിരുന്നു. അക്കാര്യത്തിൽ എനിക്ക് വ്യക്തതയില്ല, താൽപ്പര്യവുമില്ല എന്നാണ് മറുപടി. തുടർച്ചയായി പലർക്കും മറുപടി പറയേണ്ടി വന്നതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് വേണ്ടി വന്നതു പോലും…
[1],[2],[3] – ചിത്രം കാണുക.

Photo

ഉവ്വ്‌... രാഷ്ട്രീയനീക്കങ്ങളിൽ വൈകാരികതയ്ക്കും അതിന്റേതായ പങ്കുണ്ട്‌. പോലീസ്‌ മർദ്ദനമേറ്റിട്ട്‌ ഏതാണ്ട്‌ ഒന്നരക്കൊല്ലത്തിന്‌ ശേഷം അലക്കുകാരത്തിലോ ബാർസോപ്പിലോ മുക്കിപ്പിഴിയാതെ സൂക്ഷിച്ച ചോരപുരണ്ട ഷർട്ട്‌ നിയമസഭയിൽ ഉയർത്തിപ്പിടിച്ച്‌ സംസാരിക്കുന്നതും വൈകാരികമൂലധനത്തിന്റെ രാഷ്ട്രീയമായ ഉപയോഗമാണ്‌.

മന്ത്രിമാർ ഏത്‌ വകുപ്പ്‌ കൈകാര്യം ചെയ്യണമെന്ന് പാർട്ടി തീരുമാനിക്കുന്നതാണല്ലോ പൊതുവെയുള്ള രീതി. മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യണമെന്നുള്ള കുറെക്കാലമായുള്ള പതിവ്‌ തെറ്റിച്ചത്‌ വി.എസ്‌ ഗവണ്മെന്റിന്റെ കാലത്താണ്‌. സംഘടനാ സംവിധാനത്തിൽ മുഖ്യമന്ത്രിയ്ക്കും മുകളിലാണ്‌ പാർട്ടി സെക്രട്ടറി എന്നിരിക്കെ തുടർ തോൽവിയായ ഒരാളിൽ നിന്ന് ആഭ്യന്തരവും വിജിലൻസും എടുത്തുമാറ്റി അത്‌ എ.കെ.ബാലനെയോ ജി.സുധാകരനെയോ ഏൽപ്പിക്കുന്നതാകും ഫലത്തിൽ നല്ലതെന്ന് തോന്നുന്നു. പ്രത്യേകിച്ചും ആഭ്യന്തരം അത്യാവശ്യം നന്നായി കൈകാര്യം ചെയ്തു പരിചയമുള്ളയാളാണ്‌ സെക്രട്ടറി എന്നിരിക്കെ, കാര്യങ്ങൾ ഒക്കെ കണ്ട്‌ തിരിച്ചറിയാനുള്ള ശരാശരി വകതിരിവ്‌ ഇനിയെങ്കിലും പ്രതീക്ഷിക്കുന്നു.
Wait while more posts are being loaded