Profile cover photo
Profile photo
Adi’s Art In Dibba
1,166 followers
1,166 followers
About
Posts

Post has attachment
Patriotic PM
Photo
Add a comment...

Post has shared content
മനപൂർവ്വം, ആസൂത്രിതമായി വീഡിയോ എഡിറ്റ് ചെയ്ത്, പച്ചക്കള്ളം പറഞ്ഞ്, ഒരാളെ രാജ്യദ്യോഹിയാക്കി അതിന്റെ പേരിൽ കോടതിയിൽ അഭിഭാഷകരെന്ന് പേരുള്ള തെമ്മാടികളുടെ അഴിഞ്ഞാട്ടത്തെ വരെ പച്ചക്ക് ന്യായീകരിച്ച് എന്നിട്ടതിന്റെ സത്യാവസ്ഥ പുറത്ത് വരുമ്പോ തെറ്റ് പറ്റിയെന്ന് പോലും സമ്മതിക്കാതെ ജയരാജൻ, കാരായി എന്നൊക്കെ പറയുന്നതിനെ ഉളപ്പില്ലായ്മ എന്നൊക്കെപ്പറഞ്ഞാൽ കുറഞ്ഞ് പോകും. ഉമ്മൻ ചാണ്ടി വരെ തോറ്റ് പോകുന്ന തൊലിക്കട്ടി . Shame on you Dileep +dilba asuran
ഭരണഘടന എന്ന അടിസ്ഥാന ശിലയിലെ നിയമം ലംഘിക്കുന്നതാണ് പ്രശ്‌നം. അഫ്സൽ ഗുരുവിനെ അനുസ്മരിക്കുന്നതൊക്കെ അവനവന്റെ ബോധം അനുസരിച്ച് ആവാം. അതിനൊന്നും അല്ല കേസ് എടുത്തിരിക്കുന്നത്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കുന്ന കഷ്ണമാക്കുമെന്നും ഇന്ത്യയുടെ തകർച്ച വരെ യുദ്ധം ചെയ്യും എന്നുമുള്ള മുദ്രാവാക്യങ്ങൾ ആണ് നിയമലംഘനം. ഇതിനു തൃപ്തികരമായ ഒരു മറുപടി രാഹുൽ ഗാന്ധി എന്നല്ല ഒരാളും തരുകയുമില്ല തരാൻ കഴിയുകയുമില്ല.

ഗോഡ്‌സെ അനുസ്മരണം അഫ്സൽ അനുസ്മരണം പോലെ തന്നെയാണ്. ആരെയും അനുസ്മരിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ദേശവിരുദ്ധ മുദ്രാവാക്യം വിളി പറ്റില്ല.
Add a comment...

Post has shared content
പഴയതാണെങ്കിലും 'ഷെയറാതിരിക്കാനാകില്ലെനിക്കിനി'  
ഈ ജനസമ്പർക്ക പരിപാടി എന്ന ഉഡായിപ്പ് പഴയ രാജഭരണകാലത്തിന്റെ പുളിച്ച്തേട്ടലല്ലേ,
മഹാരാജാവിനെ നേരിൽ കണ്ട് സങ്കടമുണർത്തിക്കുന്ന രജഭക്തനായ പ്രജകൾക്ക് രാജാവ് 'ഇൻസ്റ്റന്റ്' പരിഹാരം ഉത്തരവിടുന്ന ആ പഴയ ഏർപ്പാടിന്റെ പുതിയരൂപം.

ജനസേവനമെന്നത് ഭരിക്കുന്നവന്റെ (ആ വാക്കിനുതന്നെ പ്രശ്നമുണ്ട്, ജനപ്രധിനിധി എന്നതാണ് ശരിയായ വാക്ക്, അതിലെല്ലം ഉണ്ട് താനും, ജനാധിപത്യത്തിലാണെങ്കിൽ ) ഔദാര്യമോ പിച്ചയോ ആണെന്നും, വേണ്ടവർ അത് നേരിട്ട് വന്ന് കാലുപിടിച്ചാലല്ലാതെ അത് നടത്തികൊടുക്കില്ലെന്നുമുള്ള ഈ ധിക്കാരത്തിനേയാണ് മാധ്യമ ശിങ്കങ്ങൾ കഥയെന്തെന്നറിയാതെ ലോകറിക്കാഡെന്നൊക്കെ വിളിച്ച് പുളകം കൊള്ളുന്നത്, കഷ്ടം.
Add a comment...

അപ്പൊ എങ്ങിനെ, ഈ അമിത് ഷായെപ്പോലുള്ള 'താപ്പാനകൾ'കൊന്നും ഡെൽഹിയിൽ ആന്റണി പറയുമ്പോലെ നയാപ്പൈസക്ക് വിലയില്ലേ, എന്നാലും ഇങ്ങനേയുമുണ്ടോ ഒരു തോൽവി.

ശരിക്കും ഇന്ത്യക്കാരനെന്നതിൽ, പരിമിതികളെത്രയുണ്ടെങ്കിലും അതിന്റെ ജനാധിപത്യത്തിൽ അഭിമാനം മാത്രമല്ല ഒരല്പം അഹങ്കാരം തന്നെ തോന്നുന്നു.
Add a comment...

Post has attachment
ഈ സമരത്തിന്റെ കാര്യത്തിൽ, അത്തരം സംഭവങ്ങളെ വർഗീയമായ ചേരിതിരിവിനുള്ള അവസരമാക്കി മുതലെടുക്കാനുള്ള സഘപരിവാരത്തിനുള്ള പ്രത്യേക കഴിവിന്റെ കാര്യത്തിൽ സെബിനുള്ള ആശങ്ക/കൺഫ്യൂഷൻ എനിക്കുമുണ്ട്. പക്ഷേ ഈപോസ്റ്റിലെ ചിലകാര്യങ്ങളോടെങ്കിലും വിയോജിക്കാതെവയ്യ.

 "അതിന്റെ ഉത്തരവാദിത്തം സംഘി മനോഭാവത്തിലല്ലാതെ മറ്റാരുടെയും തലയില്‍ ചുമത്താന്‍ വെമ്പുന്നുമില്ല".  " ആ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ തിരിയേണ്ട പ്രതിഷേധം". ഇതുരണ്ടും തമ്മിൽ പ്രത്യക്ഷത്തിൽ തന്നെ വൈരുദ്ധ്യമുണ്ടെന്ന് തോന്നുന്നു. ഏതെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാരന്റെ വ്യക്തിപരമായ പ്രശ്നമാണിതെന്നും അത് തീർക്കേണ്ടത് അയാൾക്കെതിരെ കേസ് കൊടുത്തുകൊണ്ടുമാണെന്ന് (നിയമപരമായി) പറയുമ്പോ പിന്നെ സംഘിമനോഭാവം എവിടെ, അതോ സംഘിമനോഭാവത്തിനെതിരേയും കേസ് കൊടുക്കാമെന്നാണോ?

"ചുരുക്കത്തില്‍ സഞ്ചാരസ്വാതന്ത്ര്യം എന്നതില്‍ നിന്നു് വിഷയത്തിന്റെ ഫോക്കസ് തീണ്ടാരിയിലേക്കു് നീട്ടിയതോടെ സംഘപരിവാറിനു് ഇടപെടാന്‍ ഗ്യാപ്പുകിട്ടി"
സഞ്ചാരസ്വാതന്ത്ര്യം മാത്രമായിരുന്നു പ്രശ്നമെങ്കിൽ അത് പമ്പയിലേക്കുള്ള അയ്യപ്പമാരല്ലാത്ത എല്ലാവരേയും ബാധിക്കണമായിരുന്നു, അറിഞ്ഞിടത്തോളം സ്ത്രീകളല്ലാത്തവർക്ക്, അയ്യപ്പന്മാരല്ലെങ്കിലും, യാത്രചെയ്യാൻ പ്രശ്നമില്ലെന്ന് തോന്നുന്നു. അപ്പോ പ്രശ്നം തീണ്ടാരി തന്നെയാണ്, അതുതന്നെയാണ് ഫോക്കസ്. 
 
"ഗ്രൗണ്ട് റിയാലിറ്റികളൊക്കെ ഇടതുപക്ഷത്തെ നോക്കി പല്ലിളിക്കുന്നുണ്ടു്" ശരിയാണ്, അതിനുള്ള കാരണവും പരിഹാരവും എന്താണെന്നാണ് സെബിൻ കരുതുന്നത്? പ്രായോഗിക രാഷ്ട്രീയത്തിൽ പാർട്ടിക്കുള്ള പരിമിധികളെ മനസ്സിലാക്കാം, പക്ഷേ അതെല്ലാത്തിനോടും രാജിയാവുന്നത്ര, സ്വന്തമായി പ്രതിഷേധിച്ചില്ലെങ്കിലും പ്രതിഷേധിക്കുന്നവരോട്  ഐക്യപ്പെടുന്നത്പോയിട്ട്, അതിനെ പ്രത്യക്ഷമായി തന്നെ എതിർക്കുകയും അരാജകവൽക്കരിക്കുകയും ചെയ്യുന്നത്ര പ്രായോഗികമാവണമെന്നാണെങ്കിൽ പിന്നെയുള്ള വിത്യാസം പലരും കരുതുന്നതുപോലെ കൊടിയുടെ നിറത്തിലും ചിഹ്നത്തിലും മാത്രമായിപ്പോകുമെന്ന് തോന്നുന്നു. കിസ്സ് ഓഫ് ലൗ വിഷയത്തിൽ തുടക്കത്തിൽ ഇടതുപക്ഷ പ്രതികരണങ്ങൾ ഒരേ സമയം പ്രായോഗികവും പുരോഗമനപരവുമായിരുന്നു. പ്രത്യക്ഷമായി അതിൽ പങ്കെടുത്തില്ലെങ്കിൽ പോലും ആസമരമുയർത്തിയ വിഷയത്തോട് ഐക്യദാർഢ്യപ്പെടുകയും  പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണക്കുന്നതുമായിരുന്നു. എന്നാൽ പിന്നീട് നിർഭാഗ്യവശാൽ പിണറായിയും കൊടിയേരിയും നടത്തിയ പ്രസ്താവനകൾ അത് വരെകാണിച്ച സൂക്ഷമതയെ കളഞ്ഞുകുളിക്കുന്നതായി.  

ഇപ്പോഴത്തെ ശബരിമല വിഷയത്തിലും, പ്രത്യക്ഷമായിത്തന്നെ ഒരുസമരത്തിനിറങ്ങാനോ പ്രതിഷേധിക്കാനോ പ്രായോഗികമായി ഇടതുപക്ഷത്തിന് 'തൽക്കാലം' കഴിഞ്ഞെന്ന് വരില്ല. പക്ഷേ അത്തരം പ്രധിഷേധങ്ങളോട് ഐക്യപ്പെടാനും അതിനെതിരായുരന്ന അക്രമങ്ങളെ ആശയപരമായെങ്കിലും പ്രതിരോധിക്കാനും ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്. അത്പോലും പ്രതീക്ഷിക്കണ്ട എന്നാണെങ്കിൽ പിന്നെയൊന്നും പറയാനില്ല :( 
Add a comment...

"മിസ്റ്റർ കെ.ജെ യേശുദാസ്. ദയവായി (പാടാൻ പോലും) വായ തുറന്ന് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. പാടാൻ വാതുറന്നാൽ മറ്റുപലതിനും വാതുറക്കാൻ ‍ തോന്നും. അടച്ചു വെക്കേണ്ടത് അടച്ചു തന്നെ വെക്കണം.
വായ്നാറ്റം കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. (പണ്ടത്തെ) പാട്ടുകാരൻ പ്രാസംഗികനാകാൻ‍ ശ്രമിക്കരുതെന്നും നിങ്ങളുടെ വളിയാണ് നിങ്ങളുടെ (വാക്കിനേക്കാൾ) സൗന്ദര്യമെന്നും ഞാൻ അഭിപ്രായപ്പെടുന്നു".

(തിരുവനന്തപുരത്ത് 'മൗന കേരളം സുന്ദര കേരളം' പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഞാൻ നടത്താൻ ഉദ്ദേശിക്കുന്ന പ്രസംഗത്തിൽ നിന്നും)
Add a comment...

Post has attachment
Photo
Add a comment...

Post has attachment
വന്നുവന്നു നമ്മളിതെവിടേക്കാണ്. കുറച്ചുദിവസം മുമ്പ് കർണ്ണാടകയിലെ സർക്കാർ ജീവനക്കാരികൾക്ക് ഡ്രസ്കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് വാർത്ത കണ്ടിരുന്നു, കാരണം പുതുതായി ജോലിയിൽ ചേർന്ന ജീവനക്കാരുടെ വേഷങ്ങൾ സീനിയേർസിൽ അസ്വസ്ഥതയുണ്ടാക്കി എന്നതായിരുന്നു. ഇപ്പൊ ഇതാ നുമ്മടെ ദൈവത്തിന്റെ സ്വന്തം നാട്ടിലും വരുന്നു, പച്ചപ്പരിഷ്കാരങ്ങൾ. എറണാകുളം ജില്ലയിലെ അധ്യാപികമാര്‍ക്ക് കോട്ട് നിര്‍ബന്ധമാക്കാൻ ജില്ലപഞ്ചായത്ത് തീരുമാനമെടുത്തിരിക്കുന്നു. കാരണം അധ്യാപികമാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം 'തോന്നിപ്പി'ക്കാനാത്രേ. അതാണ്, സുരക്ഷിതത്വം 'തോന്നിയാൽ' മാത്രം മതി, ആ തോന്നുലുളവക്കാനാണ്, അല്ലാതെ സുരക്ഷിതരാക്കാനല്ല ഈ പരിഷ്കാരം(?). പർദ്ദയായാൽ ഒന്നൂടെ തോന്നിപ്പിക്കം എന്നാണ് എനിക്കും തോന്നുന്നത്, അടുത്ത പരിഷ്കാരം അതായിരിക്കും എന്ന് പ്രതീക്ഷിക്കാം.

രോഗത്തിനേയോ രോഗിയേയോ ചികിൽസിക്കാതെ, വല്ലവെന്റേയും ഞരമ്പ് രോഗത്തിനു നാട്ടിലുള്ള പെണ്ണുങ്ങൾ മരുന്നു കഴിക്കണമെന്നാണെങ്കിൽ അതിലും എളുപ്പം പെണ്ണെന്ന പ്രശ്നത്തിനെ/പ്രകോപനത്തിനെ വീട്ടിൽ തന്നെയങ്ങ് ഇരുത്താനുതകുന്ന വിപ്ലവകരവും സർവോപരി പുരോഗമനാത്മകവുമായ പരിഷ്കാങ്ങൾ എത്രയുംപെട്ടെന്ന് നടപ്പിൽ വരുത്താൻ നമ്മുടെ സാമൂഹ്യ പരിഷ്കർത്താക്കൾ ശക്തിയുക്തം മുന്നിട്ടിറങ്ങണമെന്ന് അപേക്ഷിക്കുന്നു. 
Add a comment...

ഹൗ, എന്താ ആവേശം, എന്താ ഐക്യം. പെൺകുട്ടികളുടെ കാര്യത്തിൽ, അവരെ ഒരുനിലക്കും രക്ഷപ്പെട്ടുകൂടെന്ന തീരുമാനത്തിന്റെ കാര്യത്തിൽ ഉത്തമ(?) സമുദായത്തിലെ സംഘടനകളൊക്കെ കാണിക്കുന്ന ഈ ഐക്യം കണ്ടിട്ട് കുളിര് കോരുന്നു. 

മറ്റുപല വികസിത രാജ്യങ്ങളിലും വിവാഹം പ്രായം 18ന് താഴെയാണെന്നും അത്കൊണ്ടാണ് അവരെപ്പോലെ പുരോഗമന മനോഭാവം പുലർത്തുന്ന ('പുരോഗമനം' എന്നു തന്നെയാണ്, തെറ്റിയതല്ല, സത്യായിട്ടും) ഞങ്ങളും അതാവശ്യപ്പെടുന്നതെന്നുമൊക്കെയുള്ള പൊളപ്പൻ ന്യായങ്ങൾ കേട്ടപ്പോ ചിലർക്കെങ്കിലും സമുദായത്തിന്റെ ഈ അതിഭീകര പുരോഗമനം കണ്ടിട്ട് കണ്ണ് മഞ്ഞളിച്ചിണ്ടാവും. 

വയസ്സിന്റെ കാര്യത്തിൽ കാണിച്ച ഈ ശുഷ്കാന്തി ബാക്കി കാര്യങ്ങളിലും കാണിക്കാൻ, അതായത് കുട്ടികളും സ്ത്രീകളും ലൈഗീക ന്യൂനപക്ഷങ്ങളുമടക്കമുള്ള എല്ലാവരും ആ രാജ്യത്തിന്റെ പൗരന്മാരാണെന്നും അവർക്കും മറ്റുള്ളവരെപ്പോലെ തന്നെ തുല്യമായ അവകാശങ്ങളുണ്ടെന്നും അതാരുടേയും ഔദാര്യമല്ലെന്നുമുള്ള ഏറ്റവും പ്രാഥമികമായ കാര്യത്തിൽ തുടങ്ങി, ആരെ എപ്പോ, എങ്ങിനെ തന്റെ ജീവിത പങ്കാളിയാക്കണമെന്നും, പർദ്ദയിടണോ, ബിക്കിനിയിടണോ എന്ന് തുടങ്ങി വ്യക്തിജീവിതത്തിന്റെ ചെറുതും വലുതുമായിട്ടുള്ള ഏത് കാര്യത്തിലും തീരുമാനമെടുക്കാനുള്ള അവകാശം ആ വ്യക്തിക്ക് തന്നെ കൊടുക്കുന്ന കാര്യത്തിലും ഇപ്പറഞ്ഞ രാജ്യങ്ങളെയൊക്കെ മാതൃകയാക്കാൻ ഈ നേതാക്കളൊക്കെ ഇതേ ആവേശത്തോടൊയും ഒരുമയോടെയും കിട്ടുമോ എന്ന് ആരും ചോദിച്ച് കണ്ടില്ല. 

എന്തായാലും വയസ്സിന്റെ കാര്യത്തിൽ ജപ്പാൻ, പർദ്ദയുടെ കാര്യത്തിൽ സൗദി, കല്ല്യാണത്തിന്റെ താലിബാൻ എന്നിങ്ങനെ എല്ലാകാര്യങ്ങൾക്കും കൂടുതൽ വ്യക്തത വരുത്തി സമുദായത്തെ കൂടുതൽ കൂടുതൽ പുരോഗതിയിലെക്ക് നയിക്കാൻ ഇതൊരു നല്ലതുടക്കമാവട്ടേയെന്ന് പടച്ച തമ്പുരാനോട് പ്രാർഥിക്കുന്നു.
Add a comment...

പ്രതീക്ഷിച്ചതു പോലെതന്നെ,  നമ്മുടെ കോടതി പകരത്തിന് പകരം കൊടുത്തു പക തീർത്തു. (പറ്റുമെങ്കിൽ ആ പ്രതികളെ കൂട്ടമാനഭംഗത്തിനിരയാക്കിയതിന് ശേഷം മാത്രമേ തൂക്കാവൂ, അപ്പഴേ മുഴുവൻ ടാലിയാവൂ).

നാളെ മുതൽ നമ്മുടെ ഇന്ത്യ, എല്ലാ റേപിസ്റ്റുകളും പശ്ചാതപിച്ച് പുണ്യാളന്മാരായി തീരുന്ന കിനാശ്ശേരിയാവുമെന്നതിൽ ഇനിയാർക്കും സംശയമൊന്നുമില്ലല്ലോ. ജയ്ഹിന്ദ് 
Add a comment...
Wait while more posts are being loaded