Profile cover photo
Profile photo
Abul Kalam
695 followers
695 followers
About
Abul Kalam's posts

Post has attachment

Post has attachment

Post has shared content

Just for Info! ;)
Overseas Branches of Bank Melli Iran - National Bank of Iran.
BMI Branches

BMI Branches
Directorate General for Asia and the Middle East (DGAME), UAE Ras- Al- Khaimah Branch
Dubai Main Branch Muscat Branch
Bur Dubai Branch Baku Branch
Abu Dhabi Branch Hamburg Branch
Sharjah Branch Paris Branch
Aal -Ain Branch Baghdad Branch
Fujairah Branch Basrah Branch

BMI Subsidiaries
Melli Bank PLC, UK Arian Bank, Afghanistan
Mir Business Bank, Russia Future Bank Bahrainഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ദുആ മോളുടെ മുഖത്ത് എന്തോ സങ്കടം.
കാര്യം തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞു "ദുആ പുവര്‍ പീപ്പിള്‍ നെ കണ്ടു."
സങ്കടം കനത്ത് അല്പം നേരം മൌനം...
"പാവല്ലേ, അവര്‍ക്ക് തീരെ ഫുഡ്‌ ഇല്ലത്രെ."

"എവിടന്നു കണ്ടു?" ഞാന്‍ ചോദിച്ചു.
"ലുലൂല്‍ന്ന്."
"ലുലുവില്‍ നിന്നോ?" ഞാന്‍ അമ്പരന്നു.

"അത് ഞങ്ങള്‍ ഖത്തര്‍ ചാരിറ്റിയുടെ ബോക്സില്‍ പൈസ ഇടാന്‍ പോയപ്പോള്‍ അവിടെ ആഫ്രിക്കയിലെ ആള്‍ക്കാരുടെ ഫോട്ടോ കണ്ടതാ, ഞാനാണ് അവള്‍ക്കു പറഞ്ഞു കൊടുത്തത്." ആദില്‍ വിശദീകരിച്ചു.

"പാവല്ലേ, ഈ ലുലുക്കാര്‍ക്ക് എന്താ അവര്‍ക്കൊക്കെ ഫുഡ്‌ ഫ്രീ ആയിട്ട് കൊടുത്താല്. അവര്‍ടെ കയ്യില് പൈസ ഇല്ല്യാഞ്ഞിട്ടല്ലേ?"
അവള്‍ വീണ്ടും സങ്കടപ്പെട്ടു.
ലോകത്തെല്ലാവര്‍ക്കും ഭക്ഷണം കൊടുക്കുന്നത് ലുലുവാണ് എന്നാണ് അവള്‍ ധരിച്ചു വെച്ചിരിക്കുന്നത്.

പെട്ടെന്ന് എന്തോ പരിഹാരം കണ്ടെത്തിയ പോലെ, അവളുടെ മുഖം തെളിഞ്ഞു. കണ്ണുകള്‍ വിടര്‍ന്നു.
"ഞാന്‍ കൊറേ പേപ്പര്‍ കമ്മല്‍ ഉണ്ടാക്കും. ആദിക്കാക്ക ലൂം ബാന്‍ഡ് ഉണ്ടാക്കിത്തരും.
എന്നിട്ട് ഞങ്ങള്‍ ലുലുവില്‍ കൊണ്ടു പോയി കൊടുക്കും. എന്നിട്ട് അതിന്റെ പൈസക്ക് പുവര്‍ പീപ്പിളിനു ഫ്രീ ആയിട്ട് ഫുഡ്‌ കൊടുക്കണംന്ന് പറയും."
മുഖത്ത് സാഫല്യത്തിന്റെ പുഞ്ചിരി.

"എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം" എന്ന സിനിമ ഡയലോഗ് ആണ് എന്റെ മനസ്സിലേക്ക് വന്നത്.
ഞാന്‍ ചിരിച്ചു, ആദിലും ചിരിച്ചു. ഞങ്ങള്‍ ചിരിക്കുന്നത് അവളെ കളിയാക്കിയാണെന്ന് മനസ്സിലായി.
പക്ഷെ താന്‍ എന്താണ് അബദ്ധം പറഞ്ഞത് എന്ന് മനസ്സിലാവാതെ ഞങ്ങളെ മാറി മാറി നോക്കി.
അവളുടെ മുഖം വാടി. മുഖത്ത് സങ്കടം ഉരുണ്ടു കൂടി. അത് പെയ്യാന്‍ തുടങ്ങും മുന്‍പേ ഞാന്‍ ഇടപെട്ടു.
"വെരി ഗുഡ് ഐഡിയ! ദുആ ഗുഡ് ഗേള്‍ ആണ്! അത് കൊണ്ടാണ് ദുആക്കു ഇങ്ങിനെ നല്ല ഐഡിയാസ് തോന്നുന്നത്.
ഇന്ഷാ അല്ലാഹ്, നമുക്ക് അങ്ങിനെ ചെയ്യണം ട്ടാ...
അവള്‍ക്കു ആശ്വാസമായി. മുഖത്തു വീണ്ടും പുഞ്ചിരി വിടര്‍ന്നു,

കുഞ്ഞുമനസ്സുകള്‍ സ്നേഹാര്‍ദ്രമായ സുന്ദരസ്വപ്നങ്ങള്‍ കാണട്ടെ...
മുതിര്‍ന്നവരുടെ മുന്‍വിധികള്‍ മറികടന്നു, അവയെ പിന്തുടരട്ടെ...
നാം സ്വാര്‍ത്ഥതയുടെ ഇരുള്‍ പരത്തുന്ന ഈ ലോകത്ത്,
അവര്‍ നിഷ്കളങ്കസ്നേഹത്തിന്റെ വെളിച്ചം വിതറട്ടെ...

Post has attachment

Post has attachment
നാദാപുരത്തെ സർക്കാർ കോളജും തിരുവനന്തപുരത്തെ സ്വകാര്യ കോളജും തമ്മിലുള്ള വ്യത്യാസങ്ങൾ

മ​ല​ബാ​റി​ൽ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ ചെ​ല​വി​ൽ നടക്ക​ണം. തി​രു-​കൊ​ച്ചി​യി​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ൽ സ്വ​കാ​ര്യ/​സ​മു​ദാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ വ​രും

http://www.madhyamam.com/opinion/articles/nadapuram-govt-college/2017/may/16/263699

എം.ടി.യുടെ ഭീമന്‍.
കാട്ടാളന്റെ മകന്‍...
അരക്കില്ലത്തില്‍ വെന്തു മരിച്ച കാട്ടാളത്തിക്കും മക്കള്‍ക്കും വേണ്ടി മനസ്സ്നൊന്തവന്‍...
ഹിടുംബിയുടെ കാമുകന്‍...
ഘടോല്‍കചന്‍റെ അച്ഛന്‍...
കാട്ടാളന്‍...
കീഴാളന്‍...

ഉള്‍ക്കൊള്ളാനാവുമോ മലയാളസിനിമയിലെ തമ്പുരാന്?

വലിയ പെരുന്നാളും വെള്ളിയാഴ്ചയും കഴിഞ്ഞ ഒരു ദിവസം മൂന്നാറിലെ മല മുകളില്‍ ഞങ്ങള്‍ 4 പേര്‍. അഷ്‌റഫ്‌, ശിഷാന്‍ ബഷീര്‍, മിഥുന്‍ പിന്നെ ഞാനും കോളേജ് ലൈഫിന്‍ ശേഷം മിഥുനെ കിട്ടുന്നത് ആദ്യമായാണ് !

കറുപ്പിന്റെ സൌന്ദര്യം അടുത്തറിയുന്നത് മിഥുനെ കാണുമ്പോഴാണ്. ഏഴഴകും വിരിഞ്ഞു നില്ക്കും . 24 കാരറ്റ ആണെന്നാ അവന്‍ പറയാറ്. തടിയനെന്നാ ഞങ്ങള്‍ വിളിക്ക. അവന്‍ കൂടെ ഉള്ളപ്പോള്‍ ഒരു ഡാ തടിയാ.. പടം കാണുന്ന ഫീലിങ്ങാ..!

മൂന്നാറിലെ തേയില തോട്ടം മഞ്ഞു പുതച്ചപ്പോള്‍ കാണാന്‍ നല്ല ചന്തം ! ചന്തം കാണാന്‍ അടുത്ത് ചെന്നപ്പോഴാണ് അത് മരുന്നടിച്ചതാണെന്ന് മനസ്സിലായത് ! ഗ്ലൌസും മാസ്കും ധരിച്ച ജോലിക്കാര്‍ വന്ന്‍ അത്‌ കൈ കൊണ്ട് തോടണ്ടാന്നു കൂടി പറഞ്ഞപ്പോള്‍ 4 നേരവും ചായ കുടിക്കുന്ന സുഹൃത്തിനു തൃപ്തിയായി !!

റൂമിലേക്ക് പോകുന്ന വഴിയില്‍ ഹോംലി ഫുഡ് ബോര്ഡ്് കണ്ടപ്പോ മിസ്സാക്കാന്‍ തോന്നിയില്ല . കൊമ്പന്‍ മീശക്കാരനായ ചേട്ടന്‍ വന്ന് മുയലിറച്ചി വേണോന്ന്‍ ചോദിച്ചപ്പൊ പെട്ടന്ന്‍ ജോണി കുട്ടി ചേട്ടനെ ഓര്മ്മ് വന്നു.

ദുബായില്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ആയിരുന്നു. കണ്ടാല്‍ തന്നെ ഒരു എക്സ് മിലിറ്ററി ലുക്കുണ്ട് !
പുള്ളികാരന്‍ മുയലിനെ വളര്ത്താറണ്ട്. അറുത്ത് തിന്നാറുണ്ടോ ചേട്ടാന്ന്‍ ചോദിച്ചപ്പോ , ഓ അതിന്റൊ കണ്ണും മോറും കാണുമ്പോള്‍ അറക്കാനൊന്നും തോന്നില്ല.
പിന്നെ ?
ഞാന്‍ അതിനെ കെട്ടിയിട്ട് പിറകില്‍ നിന്ന് ഒരു ഇരുമ്പിന്റെ വടിയെടുത്ത് തലക്കടിച്ചാ കൊല്ലാര്‍ !!

മുയലിറച്ചി ഓര്ഡ്ര്‍ ചെയ്തവര്‍ അത് ക്യാന്സ്ല്‍ ആക്കി !

റൂമിലെത്തിയപ്പോള്‍ വല്ലാത്തൊരു ആശ്വാസം തോന്നി. കുടുംബത്ത് നിന്ന് ഒന്ന് മാറി നിന്നതിന്റെയാകും ! 4 പേരുടെ മുഖത്തും ആ ആശ്വാസത്തിന്റെ ചിരി പടര്ന്നു .

മിഥുന്റെ വക തബലയും ശിഷാന്റെ പാട്ടും ഒക്കെയായി ഒരു വട്ടം കൂടി ആ ഓര്മറകളെ സ്മരിച്ച് കൊണ്ടിരുന്നു . കളിയും ചിരിയും കലയും രാഷ്ട്രീയവും ആ മുറിക്കുള്ളില്‍ അങ്ങിനെ തങ്ങി നിന്നു.

പണ്ട് ക്ലാസ് മുറിക്കുള്ളില്‍ പൂത്ത ഗുല്മോഹറിന്റെ ഗന്ധം തേടി യിറങ്ങിയ പോലെ ഒരു ഫീല്‍ !!

പിന്നെ ഓരോരുത്തരും കോളേജ് ലൈഫിന്‍ ശേഷമുള്ള എമ്പ്ലോയ്മെന്റ് ലൈഫ് വിശേഷങ്ങള്‍ പങ്ക് വെക്കാന്‍ തുടങ്ങി.

അങ്ങിനെയാണ് മിഥുന്‍ തന്റെ പുതിയ ജോലിക്കുള്ള ഇന്റര്യൂ.ൈു പറ്റി പറഞ്ഞത് .

ബോബി ചെമ്മന്നൂരിലായിരുന്നു ഇന്റര്വ്യൂ . കോര്പ്റേറ്റ് ഓഫീസിലേക്ക്.

2 ദിവസം നീണ്ടു നിന്ന പ്രോഗ്രാം. പല മേഖലകളിലായി പരീക്ഷണങ്ങള്‍ !

മിഥുന് എന്ത് ടാസ്കും ഏറ്റെടുക്കാനുള്ള കഴിവും വിശ്വാസവും ഉണ്ട്. ഏറ്റെടുക്കുന്ന ജോലി ഉത്തരവാധിത്തത്തോടെ ചെയ്യും എന്ന് അവന്റെ ആകാര ഭംഗിയില്‍ നിന്നും വായിച്ചെടുക്കാം.

ആദ്യ ദിവസം കമ്പനിയെ കുറിച്ചുള്ള ഇനട്രോയും അതിന് ശേഷം എഴുത്ത് പരീക്ഷയും.

എഴുത്ത് പരീക്ഷ കഴിഞ്ഞു, അടുത്ത റൌണ്ടിലേക്ക് പ്രവേശിച്ചു. പുറത്തായവരൊക്കെ അന്ന് തന്നെ പോയി.

കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നവരായിരുന്നു. കമ്പനി വക താമസവും ഭക്ഷണവും, പിന്നെ അവരുടെ കാര്യങ്ങള്‍ നോക്കാനായി ഒരു ടീം മാനേജരും ഉണ്ടായിരുന്നു.

ടീം മാനേജരായിരുന്നു ഇന്റര്വ്യൂന റിസള്ട്ട്്‌ അപ്പപ്പോള്‍ അറിയിച്ചിരുന്നത്. മാനേജര്‍ മിഥുനുമായി പെട്ടന്ന് തന്നെ കമ്പനിയായി.

പിന്നീട് പേഴ്സണാലിറ്റി ടെസ്റ്റും ഇന്റര്വ്യൂ്വും ആയിരുന്നു.

പ്രതീക്ഷിച്ച പോലെ ടെസ്ടുകളൊക്കെ പാസ്സായി. ഫൈനല്‍ റൌണ്ട് കഴിഞ്ഞു. സെലക്റ്റ് ചെയ്ത കുറച്ചു പേര്‍ മാത്രം ബാക്കിയായി.

വലിയ സാറന്മാര്‍ വന്നു ഭാവി തൊഴിലാളികളെ അഭിസംബോധനം ചെയ്യാന്‍ സ്റ്റേജ് റെഡി ആയി.

സാറന്മാര്ക്കി ടയില്‍ മറഡോണയുടെ കൂട്ടുകാരന്‍ ഉണ്ടോ എന്നവന്‍ എത്തിനോക്കി. കണ്ടില്ല !

പെട്ടന്ന് സ്റ്റേജില്‍ നിന്നും ഒരാള്‍ മിഥുന് നേരെ വിരല്‍ ചൂണ്ടി യു ഗോ ഔട്ട് സൈഡ് എന്ന് പറഞ്ഞു ! .
ആദ്യം ഒന്ന് സംശയിച്ചു. പിന്നെ എന്തെങ്കിലും കാണും എന്ന് കരുതി പുറത്തു നിന്നു.

പെട്ടന്ന് ടീം മാനേജര്‍ വന്നു പറഞ്ഞു മിഥുന്‍ റൂമിലേക്ക് പോയ്കോ ഞാന്‍ അങ്ങോട വരാം.

കാര്യം മനസ്സിലാവാതെ അവന്‍ റൂമിലേക്ക് നടന്നു.

അല്പം കഴിഞു സാറിനെ കാണാനില്ല ഫോണില്‍ വിളിച്ചു നോക്കി, സ്വിച്ച ഓഫ്‌ ആയിരുന്നു. വീണ്ടും വിളിക്കാന്‍ നോക്കുമ്പോഴേക്കും സര്‍ റൂമിലെത്തി.

എന്ത് പറ്റി സര്‍, എന്തിനാ എന്നോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്?

സോറി മിഥുന്‍ , നിനക്കിനി പോകാം !

അതെന്താ സാറെ ?

അത് പിന്നെ മിഥുന്‍ യു ആര്‍ ഔട്ട്‌ !

എന്ത് ! അതെങ്ങിനെ ഫൈനല്‍ റൌണ്ട് കഴിഞ്ഞതല്ലേ ? ഇതെന്താ സാറെ എല്ലാം കഴിഞ്ഞ ശേഷം ?

അത് കമ്പനി തീരുമാനമാണ് മിഥുന്‍ .

ഓക്കേ.. ഞാന്‍ പൊക്കോളാം, പക്ഷെ എവിടെയാണ് ഞാന്‍ ഔട്ട്‌ ആയത് എന്ന് പറയണം ?

സര്‍ ഉരുണ്ട് കളിയ്ക്കാന്‍ തുടങ്ങി...

മിഥുന്‍ ശബ്ദം കടുപ്പിച്ചു, എനിക്കത് അറിയണം സാറേ, ഞാന്‍ പുറത്താകാന്‍ എന്താണ് കാരണം?

സര്‍ പറഞ്ഞു എനിക്കറിയാം മിഥുന്‍ നീ ക്വാളിഫൈഡാണന്ന്‍ പക്ഷെ കാരണം അതൊന്നുമല്ല.

പിന്നെ എന്താ സാറെ ?

സര്‍ തല താഴ്ത്തികൊണ്ട് പറഞ്ഞു.

മിഥുന്‍ യു ആര്‍ ബ്ലാക്ക്‌!!

ഷോക്കടിച്ച പോലെ ! ഒന്നും പറയാനില്ലാതെ മിഥുനും സാറും പരസ്പരം നോക്കി. അവന്റെ തൊണ്ട വറ്റിയിരുന്നു.

എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല മിഥുന്‍, നീ പ്രശ്നം ഉണ്ടാക്കിയാല്‍ എന്റെ പണി പോകും. ഞാന്‍ ഇവിടെ നിസ്സഹായനാണ്. എല്ലാ തീരുമാനങ്ങളും മുകളില്‍ നിന്നാണ്.

ജീവിതത്തില്‍ ആദ്യമായി അവന്‍ കണ്ണാടിക്ക് നേരെ കണ്ണടച്ച് നിന്നു !

ഒന്നും മിണ്ടാതെ മിഥുന്‍ അവിടന്നിറങ്ങി !

അവന്‍ പറഞ്ഞ തീരുമ്പോള്‍ ഒരിറ്റ് കണ്ണ് നീര്‍ വീണില്ല !

എന്ത് പറയണം എന്നറിയാതെ ഞങ്ങളുടെ തൊണ്ട വരണ്ടു.

രക്തം തിളക്കുന്നുണ്ടായിരുന്നു ! ഞങ്ങള്‍ പരസ്പരം നോക്കാന്‍ പോലും മടിച്ചു. പക്ഷെ ഉള്ളിലെ വിപ്ലവം ഞങ്ങളെ പരസ്പരം നോക്കി !

ഇത് അനീതിയാണ് ഇത് വിവേചനമാണ് എന്നൊരായിരം തവണ ഉള്ളില്‍ മന്ത്രിച്ചു കൊണ്ടിരുന്നു !!

മഞ്ഞ് നിറഞ്ഞ മലക്ക് മുകളില്‍ നിന്നു കണ്ട ആ വലിയ ലോകം ഈ മുറിക്കുള്ളിലേക്ക് ചെറുതായ പോലെ തോന്നി !!

ഗുല്മോഹറിന്റെ ഇലകള്‍ കൊഴിയുന്നു !!

മൂന്നാറിന്റെ മുഴുവന്‍ തണുപ്പിനെയും ഇല്ലാതാക്കാനുള്ള തീഷ്ണത അവിടെ തളം കെട്ടി !

ഞങ്ങള്‍ക്കിടയിലെ മൌനത്തെ വെടിഞ്ഞുകൊണ്ടവന്‍ പറഞ്ഞു.

അനുഭവ ചൂളകളില്‍ വെന്തുരുകുന്ന നമ്മുടെ മനസ്സുകള്ക്്ഞു തേടി ചെല്ലാന്‍ കുളിരും തണലുമുള്ള ഒരു കാലമെങ്കിലുമുണ്ടല്ലോ !

ഇനിയൊരാള്ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ നമ്മുടെ കൈ ഉയരാതിരിക്കുക ! അത്രേ നമുക്ക് ചെയ്യാന്‍ പറ്റൂ.

ഉള്ളിലെ വിപ്ലവം കെടാതെ നില്ക്കലട്ടെ !!

കോളേജില്‍ നിന്നും കോര്പരേടിലെക്കുള്ള ദൂരം അന്നാണ് മനസ്സിലായത്.
ആ ദൂരം കുറഞ്ഞ് കൊണ്ടിരിക്കാണെന്ന് ഇപ്പോഴും !

https://www.facebook.com/nisar.manakkadavath/posts/1418840424822512?notif_t=close_friend_activity&notif_id=1489601222261969


Post has shared content
നവ മാധ്യമ സുഹൃത്തുക്കളെ,

ചിത്രകാരന്‍റെ പെയിന്റിങ്ങുകളും ചിത്ര വിവരണങ്ങളും അടങ്ങിയ ഇമേജു ഫയല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോന്നു വീതം ഗൂഗിള്‍ പ്ലസ് , ഫെസ് ബുക്ക്, ബ്ലോഗ്‌ തുടങ്ങിയ മാധ്യമങ്ങളിലൂടെ /അക്കൌണ്ടുകളിലൂടെ പൊതുജന വായനക്കായി സമര്‍പ്പിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 18 പെയിന്‍റിംഗ് എക്സിബിഷനുകള്‍ നടത്തിയെങ്കിലും, ഈ ചിത്രങ്ങള്‍ അത് അര്‍ഹിക്കുന്ന കാലിക പ്രാധാന്യത്തിനനുസരിച്ച് ജനമനസ്സുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

വ്യക്തിപരമായി ഒരു ചിത്രകാരനായി പേരെടുക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും, പ്രിന്‍റ്-വിഷ്വല്‍ മീഡിയകളും, തുടര്‍ച്ചയായ എക്സിബിഷനുകളും സഹായിച്ചിട്ടുണ്ട്. എന്നാല്‍ ലക്‌ഷ്യം വ്യക്തിപരമല്ല. നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹ്യ ജീര്‍ണ്ണതയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു നവോത്ഥാന ചിത്രപ്രദര്‍ശനം ലക്ഷ്യംവെക്കുമ്പോള്‍ ജനങ്ങളില്‍ ചിത്രത്തില്‍ അടങ്ങിയ ആശയങ്ങള്‍ എത്തിച്ചേരുന്നതുവരെ വിശ്രമിക്കാനാകില്ല.

ചിത്രകാരന്‍ 2016 ഏപ്രില്‍ മാസം പുറത്തിറക്കിയ "അമണ'' ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്നാ പുസ്തകത്തില്‍ ഉള്ളടങ്ങിയ എല്ലാ ചിത്രങ്ങളും പുസ്തകം വായിക്കാത്തവരുടെയും, എക്സിബിഷന്‍ കാണാത്തവരുടെയും സൗകര്യം കണക്കിലെടുത്ത് സുഗമമായി വായിക്കാനും, പ്രിന്റെടുക്കുവാനും കഴിയുന്നവിധം അപ്പ് ലോഡുചെയ്യുന്നു.

പ്രാദേശികമായി വായനശാലകളോ, മനുഷ്യാവകാശ-സാംസ്ക്കാരിക കൂട്ടായ്മകളോ ഈ നവോത്ഥാന ചിത്രപ്രദര്‍ശനം നടത്താന്‍ താല്പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഫയലുകള്‍ ഉപയോഗിക്കാം. എക്സിബിഷനായി കളര്‍ ലേസര്‍ പ്രിന്‍റുകള്‍ ആവസ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കാം.

ഫാസിസത്തെ സാംസ്ക്കാരികമായും മാനവികമായും നേരിടാം.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പരമ്പരയിലെ ഒന്നാമത്തെ ചിത്രം ഇന്ന് പോസ്റ്റ്‌ ചെയ്യുന്നു.

1) ഇന്ത്യന്‍ ബ്ലൈന്‍ഡ്നസ്

വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ബ്ലോഗില്‍ വായിക്കാം. ലിങ്ക്: http://chithrakaran.blogspot.in/2017/01/1-indian-blindness.html
Photo
Wait while more posts are being loaded