Profile cover photo
Profile photo
K.P. Sukumaran
5,255 followers
5,255 followers
About
Communities and Collections
View all
Posts

Post has attachment
Add a comment...

ഭൂമിയുടെ അവകാശികൾ എന്ന സെന്റിമെന്റ്സും കൊണ്ട് കുറേ പേർ ഇപ്പോൾ ഇറങ്ങുന്നുണ്ട്. എന്നാൽ ഭൂമിയിൽ ഒരു ജീവിയും അങ്ങനെ അവകാശികളായിട്ടില്ല എന്നതാണ് യാഥാർഥ്യം. മനുഷ്യനടക്കം ഭൂമിയിൽ ഇന്ന് കാണുന്ന എല്ലാ ജീവജാലങ്ങളും വൃക്ഷങ്ങളും സസ്യലതാദികളും നിലനിൽക്കുന്നത് ഈ അവകാശത്തിന്റെ പേരിലല്ല , അതിജീവനത്തിനുള്ള ശേഷി കൊണ്ടാണ്. അതിജീവിയ്ക്കാൻ കഴിയുന്നത് ശേഷിച്ചു. അല്ലാത്തത് നാ‍മാവശേഷമായി. ഇപ്പോൾ നിലവിലുള്ള ജീവികളും അവകാശത്തിന്റെ പേരിൽ നിലനിൽക്കില്ല. അതിജീവിയ്ക്കാൻ കഴിയുന്നത് ശേഷിക്കും. അതിജീവനശേഷിയും കൊണ്ട് പുതിയ ജീവികൾ പരിണമിച്ച് ഉണ്ടാകുന്നുമുണ്ട്. ചുറ്റുപാടും നിരീക്ഷിച്ചാൽ ഇത് മനസ്സിലാകും. എത്രയോ ജീവികളെ കാണാനില്ല. എന്നാൽ എത്രയോ പുതിയ ജീവികളെ കാണാനും കഴിയും. ഈ പ്രക്രിയ പ്രകൃതിയിൽ നിരന്തരം നടക്കുന്നുണ്ട്. നിലനിൽക്കാൻ പ്രകൃതി സഹായം ചെയ്തു എന്നതല്ല ശരി, അതിജീവനശേഷി കൊണ്ട് നിലനിൽപ്പ് പിടിച്ചെടുത്തു എന്നതാണ്.

അതിജീവനത്തിനു ബുദ്ധിശക്തി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മനുഷ്യനാണ്. ആ ബുദ്ധിശക്തി കൊണ്ട് മനുഷ്യൻ ഇവിടെ ഒരു സമാന്തര പ്രകൃതി തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. കെട്ടിടങ്ങളും റോഡുകളും പാലങ്ങളും യന്ത്രങ്ങളും വിമാനങ്ങളും എല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ഇതിനെയാണ് നമ്മൾ വികസനം എന്ന് ഒറ്റവാക്കിൽ പറയുന്നത്. കൃഷിയും ഓട്ടോമൊബൈലും കമ്പ്യൂട്ടറും എല്ലാം വികസനമാണ്. ഈ വികസനവും അനുസ്യൂതമായി തുടരുന്ന പ്രക്രിയയാണ്. ചിലരിപ്പോൾ വികസനം വേണ്ട പ്രകൃതിയും പരിസ്ഥിതിയും അപ്പാടെ നിലനിന്നാൽ മതി എന്ന് പറയുന്നുണ്ട്. അത് നടപ്പില്ല. വികസനത്തിനു വേണ്ടി പ്രകൃതിയെയും പരിസ്ഥിതിയെയും ഇനിയും ചൂഷണം ചെയ്യും. മനുഷ്യന്റെ സൌകര്യങ്ങളെ മാ‍റ്റി നിർത്തിയിട്ട് ശുദ്ധപ്രകൃതിയും ശുദ്ധപരിസ്ഥിതിയും അതേ പടി നിലനിർത്താൻ പോകുന്നില്ല.

പരിസ്ഥിതി സംരക്ഷണം പരിസ്ഥിതിവാദികളുടെ മാത്രം കുത്തകയല്ല. പരിസ്ഥിതി സംരക്ഷിക്കാൻ വികസനവാദികളും ബോധവാന്മാരാണ്. വികസനവും പരിസ്ഥിതി സംരക്ഷണവും സമാന്തരമായി നടക്കണം. അത് നടത്താൻ കഴിയും. വികസനം തടയൂ, പരിസ്ഥിതി സംരക്ഷിക്കൂ എന്നത് പരിസ്ഥിതി തീവ്രവാദമാണ്. പരിസ്ഥിതിതീവ്രവാദം മനുഷ്യവിരുദ്ധമാണ്. കാരണം മനുഷ്യർക്ക് ഇനിയും സൌകര്യങ്ങൾ വേണം. അത് കൊണ്ട് വികസനം തടയാനോ നിർത്താനോ പറ്റില്ല. മനുഷ്യൻ ഇല്ലാത്ത പരിസ്ഥിതി എന്തിനാണ്? മനുഷ്യചിന്തകൾ മനുഷ്യകേന്ദ്രീകൃതമാകണം. മനുഷ്യന് വേണ്ടിയാകണം പരിസ്ഥിതി-പ്രകൃതി സംരക്ഷണം. വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോവുകയാണ് മനുഷ്യകേന്ദ്രീകൃത ചിന്താഗതി.

ഭൂമിയും സൂര്യനും ഒന്നും എക്കാലവും നിലനിൽക്കുന്നതല്ല. സൂര്യനും ഭൂമിയും നശിക്കാൻ പോകുന്ന വിദൂരകാലത്തിന്റെ ഇങ്ങേയറ്റത്ത് ഒരിടവേളയിൽ ആണ് മനുഷ്യൻ ജീവിയ്ക്കുന്നത്. എങ്ങനെയാണ് സൂര്യൻ നശിക്കുക എന്നോ? സൂര്യൻ എന്ന് പറഞ്ഞാൽ ഹൈഡ്രജൻ എന്ന കെമിക്കലിന്റെ മഹാശേഖരമാണ്. അതിലെ ഹൈഡ്രജൻ ഹീലിയം കെമിക്കൽ ആയി മാറുന്ന പ്രക്രിയ ആണ് സൂര്യനിൽ സദാ നടക്കുന്നത്. അത് നടക്കുമ്പോൾ സൂര്യനിൽ നിന്ന് താപവും പ്രകാശവും പുറത്തേക്ക് വികിരണം ചെയ്യപ്പെടുന്നു. അതിനെ ആശ്രയിച്ചിട്ടാണ് ഭൂമിയും ഭൂമിയിൽ ജീവനും നിലനിൽക്കുന്നത്. ഇനിയും എത്രയോ കോടി വർഷങ്ങൾ ഹീലിയം ആയി മാറാൻ മാത്രം ഹൈഡ്രജൻ സൂര്യനിലുണ്ട്. എന്നാലും ഒരിക്കൽ ഹൈഡ്രജൻ തീർന്ന് സൂര്യനും ഒരു തമോഗർത്തമായി ഒടുങ്ങും.

ഇത്രയും പറഞ്ഞതിന്റെ ചുരുക്കം എന്തെന്ന് വെച്ചാൽ മനുഷ്യൻ അവന്റെ നിലനില്പിനെ കുറിച്ച് വേവലാതിപ്പെട്ടാൽ മതി. ബാക്കിയെല്ലാം അതാതിന്റെ അതിജീവനശേഷി പോലെ നിലനിന്നോളും. മനുഷ്യന് വെറുതെ നിലനിന്നാൽ പോര. അവന് സുഖത്തിനും ആനന്ദത്തിനും ഉല്ലാസത്തിനും ഒക്കെ സൌകര്യങ്ങൾ വേണം. എല്ലാം എളുപ്പവും അനായാസവും ആയിരിക്കണം. സഞ്ചരിക്കാൻ കാളവണ്ടികളും ചരൽപ്പാതകളും പോര. ഹൈവേകളും വിമാനങ്ങളും ഹൈസ്പീഡ് ഇന്റർനെറ്റും കൃഷിക്ക് ജനിതകവിത്തുകളും ആരോഗ്യസംരക്ഷണത്തിനു ബയോടെൿനോളജിയും ഒക്കെ വേണം. വികസനം ആ‍ർക്കും തടഞ്ഞു നിർത്താൻ പറ്റില്ല. പരിസ്ഥിതിതീവ്രവാദികളെ തട്ടിമാറ്റി മനുഷ്യൻ മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും.
Add a comment...

ഞാൻ ഒരു കോർപ്പറേറ്റ് ഭക്തനാണ്. മുൻപ് കുത്തകമുതലാളി ഭക്തനായിരുന്നു. ഇപ്പോൾ മൂലധനസമാഹരണവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും കോർപ്പറേറ്റ് മേഖലയിൽ ആണ് നടക്കുന്നത്. അതുകൊണ്ടാണ് ഞാനും കാലത്തിനൊപ്പം കോർപ്പറേറ്റ് ഭക്തനായത്. ഞാൻ ഇപ്പോൾ സാമാന്യം സൌകര്യങ്ങളോടെ ബാംഗ്ലൂരിൽ ജീവിയ്ക്കുന്നത് മകനു കോർപ്പറേറ്റ് സ്ഥാപനത്തിൽ നല്ല ശമ്പളത്തോടെ ജോലിയുള്ളത് കൊണ്ടാണ്. അതുകൊണ്ട് ആ കോർപ്പറേറ്റ് സ്ഥാപനം അനുദിനം വളരണേ എന്നാണ് എന്റെ എപ്പോഴുമുള്ള പ്രാർത്ഥന. എപ്പോഴും മകനോട് ഞാൻ പറയും, മോനേ നമ്മുടെ ചോറ്‌, വീട്, കാറ്‌ എല്ലാം മോന്റെ കമ്പനി ഉള്ളത് കൊണ്ടാ, അതുകൊണ്ട് ജോലിയിൽ എപ്പോഴും ആത്മാർത്ഥത വേണം.

രണ്ട് തരം എക്കണോമിക്ക് സിസ്റ്റം ആണു നമുക്കറിയാവുന്നത്. ഒന്ന് സ്വകാര്യമൂലധനവും സ്വകാര്യ സംരംഭങ്ങളും സ്വകാര്യലാഭവും ഉള്ളത്. രണ്ടാമത്തേത് എല്ലാം സർക്കാർ ഉടമസ്ഥതയിൽ ഉള്ളത്. പൌരന് ഒന്നും സ്വന്തമില്ല. സർക്കാരിന്റെ കീഴിൽ അടിമകളായി കിട്ടുന്നതും മേടിച്ച് പരിഭവമേതും ഇല്ലാതെ നിലനിന്നുപോകാം. അതാണ് പുരോഗമന ബുദ്ധിജീവി നാട്യക്കാർ പാടിപ്പുകഴ്ത്തുന്ന സമത്വസുന്ദര വ്യവസ്ഥിതി. മുത്തപ്പൻ ദൈവേ അങ്ങനെയൊരു വ്യവസ്ഥിതിയിൽ ജീവിയ്ക്കാൻ ഇടവരുത്തരുതേ...

എന്നാൽ മൂന്നാമതൊരു വ്യവസ്ഥിതിയാണ് നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നമുക്കായി സൃഷ്ഠിച്ചു തന്നത്. അതാണ് മിശ്ര സാമ്പത്തികം. അതായത് കുറേ സ്വകാര്യമേഖലയിലും ചിലത് പൊതുമേഖലയിലും. അതായിരുന്നു സ്വാതന്ത്ര്യം കിട്ടിയ അക്കാലത്തെ ഏറ്റവും പ്രാക്റ്റിക്കലായ എക്കണോമിക്ക് സിസ്റ്റം. ഹോ നെഹ്‌റു എന്ത് മാത്രം മഹാനായിരുന്നു. അദ്ദേഹമാണ് ശരിക്കും നവഭാരതശില്പി. നെഹ്‌റു നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയാ‍യത് ഭാഗ്യം. എത്ര ദീർഘവീക്ഷണത്തോടെയാണ് അദ്ദേഹം പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തത്. മിശ്രസാമ്പത്തിക വ്യവസ്ഥിതി എന്ന ഒരൊറ്റ മാജിക്ക് ആണ് ഇന്ത്യയെ ഇന്ത്യയാക്കിയത്. മേൽപ്പറഞ്ഞവയിൽ വെറും സ്വകാര്യമേഖലയോ അല്ലെങ്കിൽ പൊതുമേഖല മാത്രമോ ആയിരുന്നെങ്കിൽ ഇന്ത്യ ഒരുമാതിരി സൊമാലിയ ആയേനേ. ഇന്ത്യൻ പുരോഗതിക്ക് പൊതുമേഖലയും സ്വകാര്യമേഖലയും അനുപൂരകമായി വർത്തിച്ചു.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ പൊതുമേഖല എന്നത് സർക്കാരിന്റെ ഖജനാവ് ചോർത്തുന്ന നഷ്ടക്കച്ചവടം മാത്രമായി. എന്നിട്ടും ഇന്ന് വാരിക്കോരി ചെലവാക്കാൻ സർക്കാരിന്റെ ഖജനാവിൽ പണം വന്ന് കുവിയുന്നുണ്ടെങ്കിൽ അത് വന്ന് നിറയുന്നത് കോർപ്പറേറ്റ് മേഖല വളരുന്നത് കൊണ്ടാണ്. അതുകൊണ്ട് എനിക്ക് ഇപ്പോൾ സർക്കാർ മേഖലയോട് വെറുപ്പാണ്. എന്നെയും കോടിക്കണക്കിനു ആളുകളെയും ജീവിയ്പ്പിക്കുന്ന കോർപ്പറേറ്റ് മേഖലയോട് എനിക്ക് ഭക്തി തോന്നുന്നത് അങ്ങനെയാണ്.

ആളുകൾ വിചാരിക്കുന്നത് കോർപ്പറേറ്റുകൾക്ക് കിട്ടുന്ന ലാഭമെല്ലാം അവർ തിന്ന് മുടിച്ച് ആർമാദിച്ച് അങ്ങനെ തിമിർക്കുകയാണ് എന്നാണ്. എന്നാൽ കോർപ്പറേറ്റുകൾക്ക് ലാഭം കൂടുന്ന മുറയ്ക്ക് അവർ അത് വേറെ സംരംഭങ്ങളിൽ നിക്ഷേപിക്കുമ്പോൾ ആളുകൾക്ക് തൊഴിൽ കിട്ടുന്നു, സർക്കാരിലേക്ക് നികുതി ഒഴുകുന്നു. മൊത്തത്തിൽ രാജ്യം പുരോഗമിക്കുന്നു. അപ്പോൾ ചിലർ ചോദിക്കുന്നു , അംബാനിക്ക് ഇത്ര ലാഭം കിട്ടിയില്ലേ പാവങ്ങൾക്ക് എന്ത് കിട്ടി എന്ന്. അതിനെന്താണ് പോംവഴി? അംബാനിയുടേത് പിടിച്ചെടുത്ത് പാവങ്ങൾക്ക് വീതിച്ചു കൊടുത്താൽ ശരിയാകുമോ? ഇക്കൂട്ടർക്ക് അംബാനിയുടെ ലാഭം എങ്ങനെ കൂടുന്നു എന്നറിയില്ല. കിട്ടുന്ന ലാഭം അംബാനി പെട്ടിയിൽ പൂട്ടി വയ്ക്കുകയല്ല ചെയ്യുന്നത്. അത് വീണ്ടും മൂലധനമായി നിക്ഷേപിക്കുന്നു. അപ്പോൾ തൊഴിൽ ഉണ്ടാകുന്നു. നികുതി വർദ്ധിക്കുന്നു. പിന്നെയും ലാഭം കൂടുന്നു. അപ്പോൾ എന്താണ് വേണ്ടിയിരുന്നത്? അംബാനിക്ക് വളർച്ചയും ലാഭവും മരവിപ്പിക്കുകയാണോ വേണ്ടത്. അപ്പോൾ ഈ രാജ്യത്തിലെ ജനങ്ങൾക്ക് തൊഴിലും സുഭിക്ഷതയും വന്നുചേരുമോ?

എന്തോ ആയിക്കോട്ടെ, ഞാൻ ആഗ്രഹിക്കുന്നതേ നടക്കൂ. പിന്നെ എന്തിനു സമത്വവാദികൾ പറയുന്നതിനെ പറ്റി ബേജാറാകണം? ഇന്ത്യയിൽ സ്വകാര്യമൂലധനവും സ്വകാര്യസ്വത്തും എന്ന എക്കണോമിക്ക് സിസ്റ്റം എപ്പോഴും തുടരും. സോഷ്യലിസം എന്ന സർക്കാർ മുതലാളിത്വം ഒരിക്കലും സംഭവിക്കില്ല. ബിസിനസ്സ് നടത്തൽ അല്ല സർക്കാരിന്റെ പണി. ക്രമേണ സർക്കാർ ഓരോന്നിൽ നിന്നും ഒഴിയും. കാരണം നികുതിപ്പണം കൊണ്ട് എന്തിനാണ് പൊതുമേഖലയിലെ വെള്ളാ‍നകൾ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ തിന്നുകൊഴുക്കുന്നത്. സാമ്പത്തികാസമത്വം എന്നത് പാപമല്ല. അംബാനിക്ക് ലാഭം കുന്ന് കൂടുന്നത് കൊണ്ട് എനിക്ക് ഒരു ദോഷവും ഇല്ല. ഞാൻ ഇപ്പോൾ ആപേക്ഷികമായി നല്ല നിലയിൽ ആണ്. എന്നേക്കാളും എത്രയോ വലിയ ധനികരും എത്രയോ പാവങ്ങളും ചുറ്റുപാടുമുണ്ട്. എല്ലാവരും അവർക്ക് ലഭ്യമായ ജീവിതം ജീവിയ്ക്കുകയാണ്. ഇങ്ങനെയങ്ങ് പോയാൽ മതി. സമത്വം എന്ന സോഷ്യലിസം ഒരിക്കലും വരുത്തല്ലേ മുത്തപ്പൻ ദൈവേ... അവനവന്റെ സ്വാ‍തന്ത്ര്യം, അതാണ് ഏറ്റവും വലുത്. പൌരന്റെ ജീവിതത്തിൽ സർക്കാർ ഇടപെടലുകൾ എത്ര കുറയുന്നോ അതാണ് സ്വർഗ്ഗം. എത്ര കൂടുന്നോ അതാണ് നരകം. ചൈനയും ഉത്തര കൊറിയയും ഭൂമിയിലെ നരകങ്ങളാണ്.
Add a comment...

Post has attachment
മണ്ണും കൃഷിയും ഭക്ഷണവും നമ്മളും
കേരളം ഇപ്പോൾ ജൈവ പച്ചക്കറിക്കൃഷി കൊണ്ടാടുകയാണല്ലൊ.  ആബാലവൃദ്ധം ജനങ്ങൾ ഇപ്പോൾ ജൈവ പച്ചക്കറിയുടെ പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും  വിദ്യാർത്ഥികളായ ഒരുപറ്റം കുട്ടികളും ഒരുമിച്ചുള്ള ഒരു ടിവി പരിപാടി കാണാനിടയായി. വീണാ ജോർജ്ജ് ആയിരുന്നു മോഡറേറ്റർ.  ഒരു ...
Add a comment...

Post has attachment
FB Post
ഹോമിയോ-ആയുർവേദ-യുനാനിക്കാരുടെ കുറേ കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവരുടെ വാദങ്ങൾ അവരുടെ വാളിൽ നിരത്തട്ടെ. എന്റെ ചെലവിൽ വായനക്കാരിൽ വ്യാജവൈദ്യത്തെ ന്യായീകരിക്കുന്ന പ്രസ്താവനകൾ എത്തിക്കേണ്ട. മനുഷ്യനു രോഗം വരുന്നതിന്റെ കാരണങ്ങൾ പരിശോധിക്കാനും അത് പരിഹര...
Add a comment...

Post has attachment
plant elements
element abbreviation form absorbed function of plant nitrogen n nh 4 + (ammonium) and no 3 - (nitrate) proteins, protoplasts, enzymes phosphorus p h 2 po 4 - and hpo 4 -2 (orthophosphate) atp,adp,basal metabolism potassium k k + water relations, energy rela...
Add a comment...

Post has attachment
Add a comment...

Post has attachment
FB Post
ഹോമിയോ-ആയുർവേദ-യുനാനിക്കാരുടെ കുറേ കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവരുടെ വാദങ്ങൾ അവരുടെ വാളിൽ നിരത്തട്ടെ. എന്റെ ചെലവിൽ വായനക്കാരിൽ വ്യാജവൈദ്യത്തെ ന്യായീകരിക്കുന്ന പ്രസ്താവനകൾ എത്തിക്കേണ്ട. മനുഷ്യനു രോഗം വരുന്നതിന്റെ കാരണങ്ങൾ പരിശോധിക്കാനും അത് പരിഹര...
Add a comment...

Post has attachment
ക്ലോസ്ട്രോഫോബിയാ എന്ന ഭീകരനും MRI മിഷ്യനും ഞാനും !
Add a comment...

Post has attachment
Add a comment...
Wait while more posts are being loaded