Profile cover photo
Profile photo
Rakesh S
4,582 followers
4,582 followers
About
Posts

Post has shared content
കൊച്ചിയിൽ വച്ച് ഇക്കഴിഞ്ഞ ആഗസ്ത് 2ന് നടന്ന എം3ഡിബി മീറ്റിന്റെ വീഡിയോ ഒന്നാം ഭാഗം.മലയാള സിനിമയുടെയും സംഗീതത്തിന്റെയും പൂർണ്ണ വിവരശേഖരത്തിനായുള്ള എം3ഡിബി പ്രോജക്റ്റിനേപ്പറ്റി അൽപ്പം വിശാലമായി സംസാരിക്കുവാൻ സാധിച്ചു..

ചില റെയിൽവേ പരിഷ്കാരങ്ങൾ

കൊച്ചുവേളി-ബാംഗ്ലൂർ എക്സ്പ്രസിൽ 14 സ്ലീപ്പർ കമ്പാർട്ട്മെന്റുകളാണുള്ളത്. അപ്പോൾ ആകെ ബെർത്തുകൾ 1008. അതിൽ പല ക്വോട്ടകളും ജെനറലും കഴിഞ്ഞ് 302 സീറ്റുകൾ തത്കാൽ ബുക്കിംഗിനായി ബാക്കിവെച്ചിരുന്നു. 302 സീറ്റുകൾ ഉണ്ടായിരുന്നപ്പോഴും ഏതാണ്ടെല്ലാ ദിവസവും തത്കാൽ, വെയ്റ്റിംഗ് ലിസ്റ്റിലേക്ക് കടക്കുമായിരുന്നു.

പുതിയ പരിഷ്കാരം ഈ 302 സീറ്റുകളിൽ കത്തിവെച്ചു. ഇപ്പോൾ തത്കാലിൽ ലഭ്യമാകുന്നത് 151 സീറ്റുകൾ മാത്രം. ബാക്കി 151 സീറ്റുകളെ പ്രീമിയം തത്കാലായി പരിഷ്കരിച്ചു. യാത്രക്കാരന് യാതൊരു ഊഹവുമില്ലാത്ത വിധം തോന്നുമ്പടി വിലയിടുന്ന 151 സീറ്റുകൾ. ഈ രീതിയുടെ ശാസ്ത്രീയനാമം ഡൈനാമിക്ക് പ്രൈസിംഗ് എന്നാണ്. ഇപ്പോൾ നോക്കുമ്പൊൾ കാണുന്ന തുകയല്ല 10 മിനിറ്റ് കഴിഞ്ഞ് നോക്കുമ്പോൾ.

ഈ പരിഷ്കാരത്തെക്കുറിച്ച് ആർക്കും അറിയാത്തതുകൊണ്ടാണോ അതോ ചാർജിന്റെ ഈ ലക്കില്ലാത്ത പോക്കു കണ്ടിട്ടാണോ എന്നറിയില്ല. തത്കാൽ വെയിറ്റിംഗ് ലിസ്റ്റ് ആയാലും പ്രീമിയം തത്കാലിൽ ദിവസവും 100 സീറ്റെങ്കിലും ബാക്കി കിടക്കുന്നുണ്ട്.

സാധാരണക്കാരന്റെ ആശ്രയമായ ട്രെയിനുകളെ അവന് അന്യമാക്കുന്ന പരിഷ്ക്കാരമാണിതെന്ന് പറയാതെവയ്യ. എനിക്ക് കാശുള്ളപ്പോൾ ഞാൻ പ്രീമിയം പാതയിലൂടെ നേടിയെടുക്കുന്നത് കാശില്ലാത്ത ഒരുവന് നഷ്ടപ്പെട്ട സീറ്റാണ്.

Post has shared content
ബോഡി പീസ്‌ പീസ്‌ ആയി ഇളകി വരുന്ന ക്യാമറ...കൊറേ മാസങ്ങള്‍ക് മുന്നേ അടിച്ചു പോയ ഫ്ലാഷ്...ലോ ഏന്‍ഡ് ക്യാമറ ആയതു കൊണ്ട് ഉള്ള മോശം ലോ ലൈറ്റ് പെര്‍ഫോമന്‍സ്..ഇവ എല്ലാം സഹിയ്ക്കാന്‍ പറ്റും എങ്കില്‍, ഇന്നാ പിടി...മനോഹരമായ ഒരു ഈവിംഗ് അറ്റ്‌ കൊച്ചി  !

Post has attachment
ബ്രസീലിലെ ഫുട്ബോളിനെയും സ്റ്റേഡിയങ്ങളെയും ലോകകപ്പിന്റെ നടത്തിപ്പിനെതിരെ അവിടെ നടക്കുന്ന പ്രതിഷേധങ്ങളെയും അല്പം ചരിത്രം കൂട്ടി വായിക്കാനൊരു ശ്രമം. വായിച്ച് അഭിപ്രായം പറയുമല്ലോ! -

Post has attachment
സോക്രട്ടീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗ്രീക്ക് തത്വചിന്തകനല്ല. ബ്രസീലിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ.

ലോകകപ്പ് നേടാനാവാതെ പോയ ഏറ്റവും മികച്ച ടീമെന്നാണ് 1982ൽ ടെലെ സാന്താന ഒരുക്കിയ ബ്രസീൽ ടീമിനെ ഇന്നും ചരിത്രം രേഖപ്പെടുത്തുന്നത്. ഫാൽകാവോയും സീക്കോയുമൊക്കെ അണിനിരന്ന ടീമിന്റെ നായകൻ സോക്രട്ടിസ് ആയിരുന്നു. 1979 മുതൽ 1986 വരെ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്ന സോക്രട്ടിസ്, ബ്രസീലിനായി 60 മത്സരങ്ങളിൽനിന്ന് 22 ഗോളുകൾ നേടി. 2011ൽ 57ആം വയസ്സിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

അന്നുമിന്നും സോക്രട്ടിസിനെ വേറിട്ട് നിർത്തുന്നത് രാഷ്ട്രീയത്തിൽ നടത്തിയ ഇടപെടലുകളാണ്. ഫിദൽ കാസ്ട്രോ, ചെഗെവര, ജോൺ ലെനൺ എന്നിവരായിരുന്നു സോക്രട്ടിസിന്റെ ഹീറോസ്.

ലാറ്റിൻ അമേരിക്കയിലെ പല രാജ്യങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പട്ടാള അട്ടിമറികളും ഏകാധിപത്യവും അസ്ഥിരത സൃഷ്ടിച്ചിരുന്നു. 1964 മുതൽ 1985 വരെ ബ്രസീലിൽ പട്ടാളഭരണമായിരുന്നു. ടീം മാനേജ്മെന്റിന്റെ സമ്മതത്തോടെ കളിക്കാർക്കിടയിൽ രാഷ്ട്രീയചർച്ചകൾ സംഘടിപ്പിക്കാൻ സോക്രട്ടിസിന്റെയും വ്ലാദിമിറിന്റെയും നേതൃത്വത്തിൽ കൊറിന്ത്യൻസ് എന്ന ക്ലബ്ബിൽ തുടങ്ങിയ കൊറിന്ത്യൻ ജനാധിപത്യം (Corinthian's Democracy) എന്ന ആശയം പതുക്കെ പട്ടാളഭരണത്തിനെതിരെ വോട്ട് ചെയ്യാൻ ആരാധകരെ ആഹ്വാനം ചെയ്യുന്ന തരത്തിലേക്ക് വളർന്നു.

കളിക്കളത്തിൽ വേഗം കൊണ്ടും കേളീമികവുകൊണ്ടും നിറഞ്ഞുനിന്ന സോക്രട്ടിസിന്റെ വലിയശരീരത്തിലെ മെലിഞ്ഞു നീണ്ടകാലുകൾ പലർക്കും ഒരത്ഭുതമായിരുന്നു. സോക്രട്ടിസിന്റെ മെലിഞ്ഞ കാലുകളെക്കുറിച്ച് പല ഗവേഷണങ്ങളും അന്വേഷണങ്ങളും നടന്നു. അതിൽനിന്നൊക്കെ മനസ്സിലായ കാരണം ബ്രസീലിന്റെ സാമൂഹിക ചരിത്രത്തിലേക്ക് നീളുന്ന ഒന്നായിരുന്നു - നൂറ്റാണ്ടുകൾക്ക് മുൻപ് എണ്ണയാട്ടുന്ന ചക്കിന്റെ കഴ മനുഷ്യരുടെ തോളിൽക്കെട്ടി ചക്കിനു ചുറ്റും നടത്തുന്നതായിരുന്നു ബ്രസീലിലെ രീതി. ആ പീഡനത്തിനിരകളായ ഗോത്രത്തിൽപ്പെട്ടവരായിരുന്നു സോക്രട്ടിസിന്റെ പൂർവികർ. ചക്കിനുചുറ്റും നടന്ന് നേരെ നടക്കാനാവത്തവണ്ണം അവർ പരിണമിച്ചു. നൂറ്റാണ്ടുകൾക്കിപ്പുറത്തേക്ക് നീളുന്ന ആ പീഡനങ്ങളുടെ ബാക്കിപത്രമാണ് സോക്രട്ടിസിന്റെ മെലിഞ്ഞ കാലുകൾ.
Photo

1994 ലെ അമേരിക്കൻ ലോകകപ്പ് മുതലാണ് ഫുട്ബോൾ പിന്തുടർന്നു തുടങ്ങിയത്. അന്ന് ഒരു കളിപോലും ടിവിയിൽ കണ്ടിട്ടില്ല. ആകാശവാണിയിൽ രാവിലെ ആറരയ്ക്കുള്ള പ്രഭാതഭേരിയായിരുന്നു സസ്പെൻസ് നീക്കി ഓരോ കളിയുടെയും ഫലമറിയിച്ചിരുന്നത്. പിന്നെ തലേന്നത്തെ കളിയുടെ കഥ പത്രത്തിൽ വായിച്ചുമറിയും.

അക്കാലത്ത് കളിയേതായാലും, ടീമുകളെയും കളിക്കാരെയും ഇഷ്ടപ്പെട്ടിരുന്നത് അവരെക്കുറിച്ചുള്ള വാർത്തകൾ വായിച്ചും അവരുടെ പേരുകൾ പത്രത്തിൽ വരുമ്പോൾ അതിലെ അക്ഷരവിന്യാസത്തിന്റെ ഭംഗി നോക്കിയുമായിരുന്നു. അന്ന് പ്രധാനമായും കേട്ടിരുന്ന രണ്ടുപേരുകളാണ് റോബെർട്ടോ ബാജിയോ, റൊമാരിയോ എന്നിവ. എനിക്കന്ന് പ്രിയം ബാജിയോയെയും ഇറ്റലിയെയും ആയിരുന്നു. 1934ൽ മുസോളനിയുടെ തോക്കിനിരയാവാതിരിക്കാൻ ജീവന്മരണ പോരാട്ടം നടത്തി കപ്പെടുത്ത ഇറ്റലിയെക്കുറിച്ച് അക്കാലത്ത് വായിച്ച കഥയും എന്നെ അത്ഭുതപ്പെടുത്തി. അന്ന് ഫൈനലിൽ തോറ്റെങ്കിലും അന്നുമുതലിങ്ങോട്ട് എന്റെ ടീം ഇറ്റലിയായിരുന്നു. ഫൈനലിൽ ഇറ്റലിയെ തോൽപ്പിച്ച ബ്രസീൽ അതിനുശേഷമെന്നും എന്റെ ശത്രുപക്ഷത്തുമായിരുന്നു.

1998ൽ ഫ്രാൻസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ഇറ്റലി പുറത്താകുന്നത് നെഞ്ചിടിപ്പോടെ റേഡിയോ കേട്ടാണ് ഞാനറിഞ്ഞത്. പിന്നീട് ബ്രസീലും ഫ്രാൻസും തമ്മിൽ നടന്ന ഫൈനലും കാണാൻ കഴിഞ്ഞില്ല. എങ്കിലും അന്ന് ഞാൻ ഫ്രാൻസിനൊപ്പമായിരുന്നു.

2002ൽ എഞ്ചിനിയറിംഗ് ആദ്യവർഷം. പൂർണമായും മനസ്സർപ്പിക്കാതെ പിന്തുടർന്ന ലോകകപ്പായിരുന്നു 2002ലേത്. അക്കൊല്ലം ദക്ഷിണ കൊറിയയോട് തോറ്റായിരുന്നു ഇറ്റലിയുടെ മടക്കം. പതിവു ശൈലി പിന്തുടർന്ന് ഫൈനലിൽ ബ്രസീലിനെതിരെ ജർമ്മനിക്കൊപ്പം കൂടി.

2006ൽ ബാംഗ്ലൂരിലെത്തിയ ശേഷമുള്ള ലോകകപ്പായിരുന്നു ആദ്യമായി കളികൾ യഥേഷ്ടം കണ്ട് പിന്തുടർന്ന ലോകകപ്പ്. പതിവുപോലെ എന്റെ ടീം ഇറ്റലി. അക്കൊല്ലം ആദ്യമായി ഇറ്റലിക്കുവേണ്ടി പന്തയം വെച്ചു. പവേൽ നെദ്‌വെദ് എന്ന യുവന്റസ് മിഡ്ഫീൽഡറോടുള്ള പ്രിയം കൊണ്ട് ചെക്ക് റിപ്പബ്ലിക്കിനോട് ഒരു ചെറിയ ഇഷ്ടമുണ്ടായിരുന്നു. പക്ഷെ ഇറ്റലിയുടെ ഗ്രൂപ്പിൽനിന്ന് കരകയറാതെ ആദ്യം തന്നെ അവർ പുറത്തുപോയി. കാണാതെ പിന്തുടർന്നു തുടങ്ങിയ ടീം കണ്ടുതുടങ്ങിയ ആദ്യ ലോകകപ്പിൽ ചാമ്പ്യന്മാരായി. ഞാൻ ബെറ്റ് ജയിച്ചു.

2008ൽ ബാംഗ്ലൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മാറിയെങ്കിലും 2010ൽ ലോകകപ്പ് ആയപ്പോഴേക്ക് ഒരു പ്രോജക്റ്റ് എന്നെ തിരികെ ബാംഗ്ലൂരെത്തിച്ചു. ടീം ഇറ്റലി തന്നെ. ഇത്തവണ ബെറ്റിനൊന്നും നിന്നില്ല. നിലവിലെ ചാമ്പ്യന്മാർ ആദ്യ റൗണ്ട് കടക്കാതെ പുറത്തുപോയപ്പോൾ, മെസിയോടും മറഡോണയോടുമുള്ള ഇഷ്ടം കാരണം അർജന്റീനയ്ക്കൊപ്പം കൂടി. അന്ന് വരെ വീട്ടിലിരുന്ന് കളി കണ്ടിരുന്ന ഞങ്ങൾ അർജന്റീന-ജർമനി മത്സരം കാണാൻ പബ്ബുകൾ തേടിപ്പോയി. വലിയ സ്ക്രീനിൽ വലിയ മാർജിനിൽ അർജന്റീന തോൽക്കുന്നതു കണ്ടപ്പോൾ പിന്നെ ആരെ പിന്തുണയ്ക്കണമെന്ന് അറിയാതെ കൺഫ്യൂഷനിലായി. സ്പെയിനാണ് ലോകകപ്പിന്റെ ടീം. സഹമുറിയന്മാരിലൊരുത്തൻ കടുത്ത സ്പെയിൻ ആരാധകൻ. അങ്ങനെയുള്ള ആരാധകർ കൂടെയുണ്ടായാൽ ഒരിക്കലും ആ ടീമിനൊപ്പം നിൽക്കാൻ എനിക്ക് കഴിയാറില്ല. അതുകൊണ്ട് ഫൈനലിൽ ഹോളണ്ടിനൊപ്പം കൂടി.

എന്തിലും വൈകിയെത്തുന്ന ഞാൻ ഇതിനുശേഷമുള്ള കാലയളവിലാണ് അതിർത്തിവിട്ടുള്ള വായനയിലേക്കെത്തുന്നത്. അങ്ങനെ വായിച്ചറിഞ്ഞ ചരിത്രത്തിൽനിന്ന് ലാറ്റിൻ അമേരിക്കയ്ക്ക് ഫുട്ബോളുമായുള്ള ആത്മബന്ധം തിരിച്ചറിഞ്ഞു. അതെന്നെ ബ്രസീലിലെത്തിച്ചു. ഇനി കാത്തിരിക്കുന്നു, സ്വന്തം മണ്ണിൽ പന്തുരുളുമ്പോൾ മഞ്ഞക്കിളികളുടെ കാൽവിരുത് ടിവി സ്ക്രീനിൽ കണ്ട് അനുഭവിക്കാൻ.

എന്തുകൊണ്ട് ബ്രസീൽ?
"വെള്ളക്കാരുടെ ക്ലബ്ബായ ഫ്ലൂമിനിസ് 1914ൽ ഒരു സങ്കരവർഗക്കാരനെ ടീമിലുൾപ്പെടുത്തി. കാർലോസ് ആൽബെർത്തോയെ. തന്റെ തൊലിനിറം മറയ്ക്കാനായി മുഖത്ത് അരിമാവ് തേച്ച് വെള്ളനിറം നൽകിയാണ് പാവം ആൽബെർത്തോ കളിക്കാനിറങ്ങിയത്. പക്ഷെ, കളിനീണ്ടപ്പോൾ വിയർപ്പ് ആൽബെർത്തോയെ ചതിച്ചു. അരിമാവ് പൊളിഞ്ഞിളകി കറുത്തമുഖത്തെ പുറത്തുകാട്ടി. കളിയുടെ രണ്ടാം പകുതിയിൽ ആൽബെർത്തോയ്ക്ക് സ്ഥാനമുണ്ടായിരുന്നു. പിന്നീട് ഫ്ലൂമിനസ്സിൽനിന്ന് അയാൾ പുറത്താക്കപ്പെട്ടു." (പി.കെ.രാജശേഖരൻ, 'മാരക്കാനയുടെ കഥ അരിമാവിന്റെയും', മാതൃഭൂമി സ്പോർട്സ് മാസിക, മാർച്ച് 2014)
യൂറോപ്യൻ കൊളോണിയലിസത്തിനെതിരെ ഇന്ത്യയുടെ ആയുധം അഹിംസയായിരുന്നെങ്കിൽ ബ്രസീലിനത് ഫുട്ബോളായിരുന്നു. ആ രാജ്യത്തിന്റെ സ്വത്വവും സംസ്കാരവും ഫുട്ബോളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1894ൽ ബ്രിട്ടീഷുകാരാണ് ഫുട്ബോളിനെ ബ്രസീലിലെത്തിച്ചത്. അക്കാലത്ത് ബ്രിട്ടീഷുകാർ പാർത്തിരുന്ന നഗരങ്ങളിൽ രൂപീകരിക്കപ്പെട്ട ക്ലബ്ബുകളിലൂടെ ഫുട്ബോൾ പ്രചാരം നേടി. വെള്ളക്കാർ സ്റ്റേഡിയങ്ങളിൽ കളിക്കുമ്പോൾ ബ്രസീലിലെ കറുത്തവരും സങ്കരവർഗക്കാരും തെരുവിൽ കാൽപ്പന്തുകളിയുടെ സൗന്ദര്യശാസ്ത്രം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതൽ കറുത്തവരെ കളിയുടെ ഭാഗമാക്കാൻ മുറവിളിയുയർന്നിരുന്നു. തെരുവുകളിൽ രൂപപ്പെടുത്തിയെടുത്ത ആ ഫുട്ബോളിന്റെ വശ്യതകൊണ്ടാണ് അയിത്തത്തിന്റെ മതിലുകൾ ഒരു ജനത തകർത്തെറിഞ്ഞത്.
അതുകൊണ്ട് ബ്രസീലിന് ഫുട്ബോൾ വെറുമൊരു കളിയല്ല. ജീവിതം തന്നെയാണ്. ആ ജീവിതമാണ് എന്നെ വശീകരിക്കുന്നത്.

Post has shared content
#Help #Blood  
സുഹൃത്തുക്കളേ, തിരുവനന്തപുരം നിവാസികളേ....
തിരുവനന്തപുരം ആര്‍ സീ സീ യില്‍ ചികിത്സയിലുള്ള പതിനൊന്നുകാരനായ കൃഷ്ണദാസ് എന്ന കുട്ടിക്ക് ചികിത്സാ ആവശ്യാര്‍ത്ഥം നാളെ (15/5/2014) രാവിലെ മുതല്‍  ഉച്ചവരെയുള്ള സമയത്തിനിടയില്‍ അഞ്ച് കുപ്പി രക്തം വേണം. ഗ്രൂപ്പ് ഏതുമാകാം.....
നിങ്ങള്ക്ക്, നിങ്ങളുടെ പരിചയതിലുള്ളവര്‍ക്ക്  ഈ കുട്ടിയുടെ ചികിത്സാ ആവശ്യത്തിനായി രക്തം നല്‍കാന്‍ കഴിയുമെങ്കില്‍ സഹായിക്കുമല്ലോ....
രക്തം നല്‍കാന്‍ സന്നദ്ധരായവര്‍ ഈ കുട്ടിയുടെ പിതാവിനെ 9744212711 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Post has shared content

Post has attachment
വിഷ്വൽ ഇഫക്റ്റ് സാങ്കേതികവിദ്യയെക്കുറിച്ച് പ്രമുഖ വിഷ്വൽ മീഡിയ കമ്പനിയായ പ്രൈം ഫോക്കസ് വേൾഡിൽ സീനിയർ പൈപ്പ്‌ലൈൻ ടെക്നിക്കൽ ഡയറക്ടറായ കുര്യൻ ഓ എസ്എം3ഡിബിയുമായി സംസാരിക്കുന്നു.
Wait while more posts are being loaded