Profile cover photo
Profile photo
Nanda Kummar
5,058 followers
5,058 followers
About
Nanda Kummar's posts

Post has attachment
**
Print Ad - Vanitha (PARIS De Boutique )

Post has attachment
[ഇന്നലെ ഈ സന്തോഷം ഇവിടെ പറയാൻ വിട്ടുപോയി :) ഒരിത്തിരി പൊങ്ങച്ചമാണു, എന്നാലും നമ്മളെപ്പറ്റിയൊക്കെ നമ്മളു തന്നെ പറയണ്ടെ?;) ]
------------------------------------------------------------------------------

കഴിഞ്ഞ ദിവസം വൈകീട്ട് സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും ദിവസമായിരുന്നു. :) ;)

ജൂലൈ 4, 2017 ഈവനിങ്ങ് 5 മണിക്ക് പെങ്ങളുടെ മകൻ യദു കൃഷ്ണൻ ഫോണിൽ വിളിക്കുന്നു. എന്നിട്ട് അവിശ്വസനീയമായ ഒരു വാർത്ത പങ്കു വെയ്ക്കുന്നു,. ക്ലബ്ബ് എഫ് എമ്മിൽ വൈകീട്ട് 7 മണിയ്ക്കുള്ള “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്ന ആർ ജെ ലിയോ നടത്തുന്ന പ്രോഗ്രാമിൽ ഇന്നത്തെ (ജൂലൈ 4) അതിഥി അവനാണത്രേ!!. പെങ്ങളുടെ മകൻ ഈ വർഷം പ്ലസ് ടു കഴിഞ്ഞതേയുള്ളൂ . യിവനോ അതിഥി എന്ന് അത്ഭുതപ്പെട്ടു നിൽക്കുമ്പോഴാണു അവൻ കാര്യങ്ങൾ വിശദീകരിച്ചത്

രണ്ട് ദിവസം മുൻപ് അവന്റെഫേസ് ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ക്ലബ്ബ് എഫ് എം(Club FM) ആർ ജെ ലീയോയുടെ (RJ Leo) ചിത്രം വരയ്കണമ്മെന്ന് അവനു തോന്നി. ഉടനെ ഡ്രോയിങ്ങ് പാഡ് എടുത്ത് പെൻ കൊണ്ട് ലിയോയെ വരച്ചു അത് അപ്പോത്തന്നെ ലിയോ-യെ ടാഗ് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റി. പടം കണ്ട ആർ ജെ ലിയോ അത്ഭുതപ്പെട്ടു. (നമ്മുടെ പെങ്ങളുടെയല്ലേ മകൻ, അമ്മാവന്റെ വരഗുണം ചെക്കനു ഇല്ലാതിരിക്ക്യോ? ഹല്ല പിന്നേ ;) ) പടം കണ്ടപാടെ ലിയോക്ക് സന്തോഷമാകുന്നു. താൻ വരച്ച ചിത്രം ലിയോക്ക് സമ്മാനിക്കണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് യദു എഫ് ബിയിൽ മെസേജ് അയക്ക്ന്നു. സ്റ്റുഡിയോയിലേക്ക് വന്നോളാൻ ലിയോ-യും. അതു പ്രകാരം ചെക്കൻ ഇന്നലെ തൃശൂരിൽ സ്റ്റുഡിയോയിൽ പോയി ആർ ജെ ലിയോയെ കാണുന്നു ചിത്രം നേരിട്ട് സമ്മാനിക്കുന്നു. ലിയോക്ക് സന്തോഷം കൂടെയുള്ള ആർ ജെ കൾക്കും മറ്റുള്ളവർക്കും അത്ഭുതം ആഹ്ലാദം. ലിയോ ഇവനേയും വിളിച്ച് സ്റ്റുഡിയോക്കത്തേക്ക് കയറുന്നു ഹെഡ് സെറ്റ് ഒക്കെ എടുത്ത് വെച്ച് “അതിഥി”യോട് സംസാരിക്കുന്നു. ലിയോ-യെ നേരിൽ കാണാം സംസാരിക്കാം ചിത്രം സമ്മാനിക്കാം എന്നേ അവൻ കരുതിയിരുന്നുള്ളൂ. പക്ഷെ സംഗതി കയ്യീന്നാ പോയി. ഇന്ന് വൈകീട്ട് 7 മണി മുതലുള്ള ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ” പ്രോഗ്രാമിൽ നീയാണു അതിഥി എന്നും. “ചാറ്റ് വിത്ത് യദുകൃഷ്ണൻ’ പ്രോഗ്രാമാണു എന്നും പറഞ്ഞതോടെ നമ്മടെ ചെക്കന്റെ കിളിപോയി! :) അപ്രതീക്ഷിതവും അവിശ്വസനീയവും ആയിരുന്നു അവനത്. ആർ ജെ ആയതിനുശേഷം പ്രോഗ്രാം കേൾക്കുന്നവരിൽ നിന്ന് പല ഫോൺ കോളുകളും സമ്മാനങ്ങളും കിട്ടാറുണ്ടെങ്കിലും ഇത് ഒരു അപ്രതീക്ഷിത ഗിഫ്റ്റ് ആയിപോയെന്ന് ആർ ജെ ലിയോ ചാറ്റിൽ പറഞ്ഞു. യദുകൃഷ്ണന്റെ വരയെക്കുറിച്ചും മറ്റു കലാപരിപാടികളെക്കുറിച്ചും എല്ലാം വിശദമായി ഇന്നലത്തെ പ്രോഗ്രാമിൽ ലിയോ ചോദിച്ചറിഞ്ഞു. ഇന്നലെ രാത്രി 7 മുതൽ 9.30 വരെയുണ്ടായിരുന്ന് പ്രോഗ്രാം.

എന്തായാലും പ്രോഗ്രാം കലക്കി. അമ്മാവൻ എന്ന നിലയ്ക്ക് ഏറെ അഭിമാനവും സന്തോഷവും ഉണ്ടായ നിമിഷങ്ങളായിരുന്നു ഇന്നലെ മ്മ്ടെ പെങ്ങടെ മോനായതു കൊണ്ട് പറയുന്നതല്ലാ ട്ടാ, ചെക്കൻ ഈ പ്രായത്തിലേ നല്ല വരയാണു. ചെറുപ്പം മുതലേ വരയുണ്ട്. ഊരകം-കടലാശ്ശേരി-വല്ലച്ചിറ സ്വദേശിയായ യദുകൃഷ്ണൻ ചേർപ്പ് സി എൻ എൻ ഹൈസ്ക്കൂളിലാണു പഠിച്ചത്. ചെറിയ ക്ലാസ്സുമുതൽ പത്ത് വരെ എല്ലാ വർഷവും പെൻസിൽ ഡ്രോയിങ്ങിലും, വാട്ടർ കളറിലും, ക്ലേ മോഡലിങ്ങിലുമൊക്കെ ഫസ്റ്റോ സെക്കന്റോ ഒക്കെ വാങ്ങിക്കാറുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാത്തലത്തിലുമൊക്കെ മത്സരിച്ചിട്ടുമുണ്ട്. രണ്ടു വർഷം മുൻപ് അവൻ പത്താം ക്ലാസ്സിലായിരുന്നപ്പോ പെൻസിൽ ഡ്രോയിങ്ങിലും വാട്ടർ കളറിലും മാത്രമല്ല, നാടകത്തിലും സമ്മാനം അടിച്ചെടുത്ത് സബ് ജില്ലാ തലത്തിൽ പോയി. വരയും നാടകവുമൊക്കെയുണ്ടായിരുന്നെങ്കിലും പഠിപ്പിലും മോശായില്ല, പത്തിൽ ഫുൾ എ പ്ലസ്സ് ആയിട്ടാ വീട്ടി വന്നു കേറിയത്. പഞ്ചായത്ത് മുതൽ നാട്ടിലെ ചെറിയ ക്ലബ്ബുകളുടെ വരെ അനുമോദനക്കപ്പുകൾ കൊണ്ട് ഷോകേസ് നിറച്ചു വെച്ചിട്ടുമുണ്ട് (പഠിപ്പിന്റെ കാര്യത്തിൽ മാത്രം ലവൻ ഈ അമ്മാവനെ പിന്തുടന്നില്ല എന്നൊരു വെഷമം എനിക്ക്ണ്ട് ട്ടാ) ;) :)

RJ Leo ഒരു ബിഗ് ഹഗ്സ് & താങ്ക്സ്, ഞങ്ങടെ യദുവിനു ഇങ്ങിനൊരു വലിയ അവസരം കൊടുത്തതിന്
Photo
Photo
06/07/2017
2 Photos - View album

Post has attachment
കേരളമല്ല.....തമിഴ് നാട് .... :)
നാഗർ കോവിലിനും കന്യാകുമാരിക്കുമിടയിൽ
.
(ട്രെയിൻ യാത്രയിൽ ക്ലിക്കിയത് ).
#nandan #nandan_photography #Travelclick #myclick #nagarcoil #kanyakumar
Photo

Post has attachment
Photo

Post has attachment
The Metro Man !!
Photo

Post has attachment

Post has attachment
മകൾ ഋതുവിന്റെ വിഷുവാഘോഷം :)

Happy Vishu
PhotoPhotoPhotoPhoto
13/04/2017
4 Photos - View album

Post has attachment
Photo

Post has attachment
Photo

Post has attachment
ആമിയായി മഞ്ജുവാര്യർ :)
PhotoPhotoPhotoPhotoPhoto
27/03/2017
5 Photos - View album
Wait while more posts are being loaded