Profile

Cover photo
ചായക്കട ഡെയിലി
Worked at chayakkada
1 follower|53,033 views
AboutPostsPhotosVideos

Stream

 
ആമുഖം

ഗ്രാമീണ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ ആണ് വേലകളും പൂരങ്ങളും, പൂര്‍ണമായും ജനപങ്കാളിത്ത തോടെ നടത്തുന്ന നാടുത്സവങ്ങള്‍. എല്ലാം വൈവിധ്യ മായ കലാരൂപങ്ങള്‍ കൊണ്ട് നിറപ്പകിട്ടാര്‍ന്നവ. എല്ലാ ഉത്സവങ്ങള്‍ക്കും ഒരു തനതു സ്വഭാവവും, ചിട്ട വട്ടങ്ങളും, രീതികളും ഉണ്ടായിരിക്കുമെങ്കിലും എല്ലാ വേനല്‍ കാല ഉത്സവങ്ങളും വരാനിരിക്കുന്ന കാര്‍ഷിക മാസതിലെക്കുള്ള ചൂണ്ടുപലകകളും അലസമായ വേനല്‍ ദിനങ്ങളെ അവസാനിപ്പിക്കെണ്ടതിന്റെ ഒരു ഫെയര്‍ വേല്‍ പാര്‍ട്ടിയും, ചിലപ്പോള്‍ പുതിയ വര്‍ഷത്തിലേക്കുള്ള ആരംഭം എന്നാ നിലയിലുള്ള ആഘോഷങ്ങളും, എല്ലാവരെയും ഒരു കുടക്കീഴില്‍ അണി നിരത്തുക എന്ന സോഷ്യലിസ്റ്റ് ചിന്താഗതിയും ഇടകലര്‍ത്തിയ ഊഷ്മള സമാഗമങ്ങളാണ്.

തൃശൂര്‍ പാലക്കാടു ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍, വടക്കാഞ്ചേരി മുതല്‍ നെന്മാറ വരെ ഉള്ള ഭാഗങ്ങളില്‍ നടക്കുന്ന വേനല്‍ കാല ഉത്സവങ്ങളെ പൊതുവായി, പൂരം, വേല, താലപ്പൊലി എന്നിങ്ങനെ മൂന്നായി തിരിക്കാം. അല്പം ജന്മി പ്രൌഡിയോട് കൂടി പൂരം ആഘോഷിക്കപ്പെടുമ്പോള്‍, പ്രൌഡി യോട് മത്സരിച്ചു കീഴാളന്‍ മാര്‍ നടത്തുന്ന റോക്കിംഗ് കാര്‍ണിവെല്‍ ഫെസ്റ്റ് ആണ് വേലയും താലപ്പൊലിയും. മത്സര ബുദ്ധിയും ആവേശങ്ങളും ആര്പുവിളികളും നിറയുന്ന അന്തരീക്ഷത്തില്‍ വിരിയുന്ന സൌഹൃദവും ജനകീയ പങ്കാളിത്തവും ആണ് വേനല്‍ കല ഉത്സവങ്ങളുടെ മാനവീയത.

വിളവെടുപ്പിനു ശേഷം ഉണങ്ങി വരണ്ടു കിടക്കുന്ന നെല്പടാടങ്ങളില്‍ ആണ് പൊതുവായി വേലകളും താലപ്പോലികളും ആഘോഷിക്കപ്പെടുന്നത്. വേനലിനെയും മഴയും ഇടിവെട്ടിനെയും ആരാധിച്ചിരുന്ന ഗോത്ര സംസ്കാര സ്വാധീനങ്ങളും പ്രാദേശിക ചിന്തകളും കഥകളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇട കലര്‍ന്ന ഒരു മിത്തിക്കല്‍ വിശ്വാസവും ഓരോ നാടിനും ആഘോഷങ്ങള്‍ക്ക് പുറകിലുണ്ട്. മാത്സര്യത്തിന്റെ ആവേശവും സംഘടകത്വവും ഉറപ്പാക്കാന്‍ ഒരു വിധം എല്ലാ വേനല്‍ ഉത്സവങ്ങളും നടത്തപ്പെടുന്നത് ആതാതു ദേശങ്ങളിലെ ജനങ്ങള്‍ ഓരോ ഗ്രൂപ്പ്‌ കള്‍ ആയി തിരിഞ്ഞാണ്. ആധുനികത കുടിയേറി മെസ്സിയുടെയും ടെന്‍ദുല്‍കരുടെയും ആരാധകറാല്‍ ഏറ്റെടുക്കപ്പെട്ടു എങ്കിലും മിക്ക ഗ്രൂപ്പുകള്‍ക്കും ഇപ്പോഴും കിഴക്കുമുറി, പടിഞ്ഞാറുമുറി തെക്കുമുറി, വടക്കുമുറി എന്നീ ഗ്രാമീണ നാമങ്ങളില്‍ തന്നെ ആയിരിക്കും.

വളരെ ശക്തമായ ജാതീയ വ്യവസ്ഥയും ഉച്ച നീചത്വങ്ങളും, സാമ്പത്തിക അസമത്വവും നില നിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഓര്‍മകളില്‍ നിന്ന് ഒളിച്ചോടാതെ വേണം നാം വേനല്‍ കാല ഉത്സവങ്ങളെ വിലയിരുത്തേണ്ടത്. ശക്തിയുടെ അവതാരങ്ങളായ കാളിയുടെയോ ശിവന്റെയോ വിശ്വാസങ്ങളെ ബന്ധപ്പെടുത്തി ആണ് വേലകള്‍, തലപ്പോലികള്‍ പൂരങ്ങള്‍ ഇവ നടത്തുന്നത്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കീഴാളന്‍ മാര്‍ ആയി കണക്കാക്ക പ്പെട്ടിരുന്ന ചെറുമര്‍, പാണന്മാര്‍, പറയന്മാര്‍, ഈഴവര്‍ തുടങ്ങിയ വിഭാഗക്കാര്‍ ആണ് വേലകള്‍ക്കും തലപ്പോലികള്‍ക്കും പ്രധാന റോള്‍ ഉള്ളത് എന്നത് ഒരു രസകരമായ ഒരു വസ്തുത ആണ്. താല്‍കാലികം ആയുണ്ടാന്ക്കുന്ന തങ്ങളുടെ ക്ഷേത്രങ്ങളില്‍ മദ്യപിച്ചു ദൈവത്തിനു മദ്യം നേദിച്ചു കോഴിയെയും ആടിനെയും ബലി കൊടുത്തു പൂജ ചെയ്യുന്നു. ദോശയും മട്ടന്‍ കറിയും കഴിക്കുന്നു. J ജാതിയില്‍ വലിയവര്‍ എന്ന് സ്വയം പറയുന്ന ബ്രാഹ്മണ്യത്തിന്റെ താക്കോല്‍ കാര്‍ക്ക് നേരെ ചൂണ്ടുന്ന വിപ്ലവങ്ങലയിരുന്നിരിക്കണം ഓരോ ഉത്സവങ്ങളും.


സമാനതകള്‍ ഇല്ലാത്ത വെത്യസ്തത അതാണ്‌ ഓരോ ദേശത്തെയും തനതു ഉത്സവങ്ങളുടെ രീതി. ആവര്‍ത്തനം കൊണ്ട് ആചാരങ്ങളും അനുഷ്ടാനങ്ങളും ആക്കപ്പെട്ട വിചിത്രവും രസകരവുമായ ചടങ്ങുകളാല്‍ സമ്പന്നമാണ് ഓരോ ഉത്സവങ്ങളും എന്നിരുന്നാല്‍ പോലും എല്ലാ വേനല്‍ കാല ഉത്സവങ്ങള്‍ക്കും ഒരു പൊതു ചട്ടക്കൂട് ഉണ്ട്.താലപ്പൊലിക്കും വേലകള്‍ക്കും മുന്പായി വിളംബരം നടത്തുന്നത് ഇന്നും പതിവുള്ള ഒരു ചടങ്ങാണ്. വലിച്ചു മുറുക്കി കെട്ടാത്ത ഒരു നാട്ടു ചെണ്ടയില്‍ പ്രത്യേക താള ക്രമം ഇല്ലാതെ കൊട്ടിക്കൊണ്ട് “........... ദേശത്തെ താലപ്പൊലി ..... നടത്താന്‍ ഉള്ള പ്രാരംഭ കൂടി പാര്‍കല്‍ ഇന്ന തിയതി നടക്കുന്നു.... എന്ന് ഇതിനാല്‍ അറിയിക്കുന്നു” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഒരു സന്ദേശ വാഹകന്‍ തെരുവിലൂടെ നടന്നു എല്ലാ വീടുകള്‍ക്ക് മുന്‍പിലും സന്ദേശം എത്തിക്കുന്നു. ഉത്സവങ്ങള്‍ നടത്തിയും കണ്ടും നരച്ച കണ്പീളികള്‍ പിന്നീട് ആ തിയതിക്കയുള്ള കാത്തിരിപ്പിലാണ്. ഇടക്കുള്ള പടിപ്പുര ചര്‍ച്ചകളിലും, കുഷലങ്ങളിലും എല്ലാം വരാനിരിക്കുന്ന ഉത്സവത്തിന്റെ നാമ്പുകള്‍ പൊടിയുന്നു; വളരുന്നു. മറവിയുടെ മാറാലയില്‍ കുരുങ്ങിയ ഓര്‍മകള്‍ക്ക് ഒരു ഞെട്ടലുണ്ടാക്കും വിധം ഒരു കതന വെടിയോടു കൂടിയാണ് ആദ്യ മീറ്റിംഗ് ആരംഭിക്കുക. ഉത്സവ തിയതിയും, പതിവ് പരിപാടികളും അംഗീകരിച്ച നാട്ടു കമ്മിറ്റി അപ്പോള്‍ മുതല്‍ തന്നെ സജീവമാവുന്നു.

പിന്നീടുള്ള ദിവസങ്ങള്‍ ഉത്സവങ്ങളിലെക്ക് അതിവേഗം സഞ്ചരിക്കുന്ന പ്രകാശ വേഗങ്ങള്‍ ആണ്. ചര്‍ച്ചകളില്‍ വരാനിരിക്കുന്ന പൂരത്തില് തിടംമ്പ് ഏറ്റുന്ന ഗജവീരന്‍ മുതല്‍, മേള പ്രമാണക്കാര്‍ മുതല്‍, വെടിക്കെട്ട് കരാര്‍ മുതല്‍, എണ്ണ മുതല്‍ സാംബ്രാണി തിരി വരെ ഉള്ള കാര്യങ്ങള്‍ക്കു അഭിപ്രായവും, അഭിപ്രായ വെത്യാസവും സമവായവും ആയി നീങ്ങുന്ന ദിനങ്ങള്‍. വെത്യസ്ത മായ സ്വഭാവവും, ഭാവവും, വലിയ ജന പങ്കാളിത്തവും ഉള്ള ഒരു മെഗാ ഇവെന്റ്റ് കോ ഒര്ടിനെറ്റ് ചെയ്യുക എന്നത് അത്യതികം സങ്കീര്‍ണവും സമയ ബന്ധിതവും ആയ ഒരു പ്രവര്‍ത്തിയാണ്, സുതാര്യമായ ഉത്തര വാദിത്ത ബോധമുള്ള സാധാരണ ജനങ്ങള്‍ തങ്ങളുടെ ആത്മാവിഷ്കരമായി കാര്യങ്ങള്‍ ഏറ്റെടുക്കുന്നത് കൊണ്ടാണ് ഓരോ വേനല്‍ കാല ഉത്സവങ്ങളും വിജയമാകുന്നത്.

ആനകളും, മേള വാദ്യ കലാകാരന്‍ മാരും, പോയ്കുതിരകളും, കാള കളിയും, തിരയും, തെയ്യവും, പൊട്ടനും, മറ്റു കലാരൂപങ്ങളും അണി നിരക്കുന്ന വേനല്‍ കാല ഉത്സവങ്ങളിലെ പ്രധാന മായ ഒരു കഥാപാത്രം ആണ് വെളിച്ചപ്പാട്. നീട്ടി വളര്‍ത്തിയ മുടിയാല്‍ സമൂഹത്തിന്‍റെ പൊയ്മുഖമുള്ള യാഥാസ്ഥിക കാഴ്ചപ്പാടുകള്‍ ക്കെതിരെ വെളിപാടുകളുടെ ചിന്തകളുമായി ഉന്മാദം നിറഞ്ഞ സിരകളുമായി കൂടി നില്‍ക്കുന്ന ജനാവലിയിലെലേക്ക് അറിയും ഭസ്മവും എറിഞ്ഞു കടന്നു വരുന്ന റിബല്‍ പെര്ഫോര്മര്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഓര്‍ക്കപ്പെടുന്ന ദുരൂഹതകളുടെ കഥകളാല്‍ ഓര്‍ക്കപ്പെടുന്ന ഒരു പാവം.

ഓരോ തലമുറയിലും വരുന്നവരുടെ സാമാന്യ ചിന്തകള്‍ക്ക് അനുസരിച്ച് മാറി മറഞ്ഞു വരുന്ന എല്ലാ കഥകളെയും മാറ്റങ്ങളെയും ഉള്കൊണ്ടുകൊണ്ട്, അവര്‍ക്കെല്ലാം അവയെ ന്യായീ കരിക്കാനുള്ള വേദി ഒരുക്കിക്കൊണ്ട് ചുറ്റുവട്ടത്തെ ചെറിയ ക്ഷേത്രങ്ങളും, കാവുകളും ഒരു ആലിന്റെ മറവില്‍ വലിയ മാറ്റമില്ലാതെ ഒളിഞ്ഞു നില്‍ക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ തിരക്കിനാല്‍ സമ്പന്നമാവുകയും പതിയെ വിസ്മൃതിയിലേക്ക് തല ചായ്കുകയും ചെയ്യുന്ന തിരക്കുകളെ കണ്ടു കണ്ണടക്കാതെ. കാവലായ് കുറെ ഓര്‍മകളും ശാന്തനായി ഒരു വെളിച്ചപ്പാടും.

ഈ ലക്കത്തിലെ പല വിവരങ്ങളും കൃത്യമായി ഉള്‍പെടുത്താന്‍ വേണ്ടി എടുത്ത വിവരണങ്ങള്‍ പല വെബ്‌ മീഡിയ യില്‍ നിന്നും ശേഖരിച്ചതാണ്. ഫോട്ടോകള്‍ക്കും ചില വിവരങ്ങള്‍ക്കും പല മാന്യ വ്യക്തികളോടും കടപ്പെട്ടിരിക്കുന്നു. അവരെ നന്ദി പൂര്‍വ്വം സ്മരിച്ചു കൊണ്ട് ഈ ലക്കം അവര്‍ക്കായി.

ടീം ചായക്കട.
 ·  Translate
1
Add a comment...
 
മൈ ലവ്
യൂ ആര്‍ മൈ പഞ്ചസാര
മൈ ലവ്
യൂ ആര്‍ മൈ പഞ്ചസാര
സൊ യു ഇന്‍ എ ചായക്കട ..
ഹാവിങ്ങ് പഴംപൊരി

മൈ ലവ്..മൈ ലവ്
യൂ ആര്‍ മൈ തങ്കക്കുടം

മൈ ലവ്..
യൂ ആര്‍ മൈ തങ്കക്കുടം
സൊ യൂ ഇന്‍ എ ബെക്കറിക്കട
ഹാവിങ്ങ് പാല്‍പേട..
ഐ ഹാവ് ഒണ്‍ലി ഓണ്‍ തിങ്ങ് റ്റു സെ
ഐ ഡോണ്ട് നോ വാട്ട് റ്റു സെ
ഐ ലവ് യൂ...ഐ ലവ് യൂ...
ഐ ലവ് യൂ...ഐ ലവ് യൂ...
ഐ ലവ് യൂ...
മൈ ലവ്
 ·  Translate
1
Add a comment...
In his circles
11 people
Have him in circles
1 person
Zayan Najeeb's profile photo
 
ആമുഖം ഗ്രാമീണ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ ആണ് വേലകളും പൂരങ്ങളും, പൂര്‍ണമായും ജനപങ്കാളിത്ത തോടെ നടത്തുന്ന നാടുത്സവങ്ങള്‍. എല്ലാം വൈവിധ്യ മായ കലാരൂപങ്ങള്‍ കൊണ്ട് നിറപ്പകിട്ടാര്‍ന്നവ. എല്ലാ ഉത്സവങ്ങ...
1
Add a comment...
People
In his circles
11 people
Have him in circles
1 person
Zayan Najeeb's profile photo
Basic Information
Gender
Male
Work
Employment
  • chayakkada
Links
Contributor to