Profile cover photo
Profile photo
Sreekanth Muraleedharan
1,261 followers -
എഴുതാന്‍ ഇഷ്ട്ടപ്പെടുന്നൊരാള്‍
എഴുതാന്‍ ഇഷ്ട്ടപ്പെടുന്നൊരാള്‍

1,261 followers
About
Sreekanth Muraleedharan's interests
View all
Sreekanth Muraleedharan's posts

Post has attachment
You should have asked. Women and mental load.. 

Post has attachment
പാത്തു സിമ്പിൾ ആണ് , പവർഫുള്ളും :)

https://www.youtube.com/watch?v=7x5tIqhA9Zc

നാല് ലക്ഷം കോടി ടാക്സ് അടക്കാത്ത കള്ളപ്പണമാണ് എന്ന വാർത്തയുടെ സോർസ് എന്താണ്?. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ് റിലീസ് ഉണ്ടോ?. നോക്കുന്ന വാർത്തകളിൽ എല്ലാം ഏതൊ ഒരു ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ പറഞ്ഞു എന്നതിനപ്പുറം ഒരു ഔദ്യോഗിക അറിയിപ്പൊന്നും കണ്ടില്ല

മുരളി തുമ്മാരുകുടി ഫേസ് ബുക്കിൽ. പല രാഷ്ട്രീയ, സാമൂഹിക ചർച്ചകളും ബൈനറികൾ ആകുന്നത് സോഷ്യൽ മീഡിയയിലെ മടുപ്പിക്കുന്ന കാഴ്ചയാണ്

വൈരുദ്ധ്യാത്മീയ ഭൗതികവാദം.

പണ്ടൊക്കെ ഞാനെന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ എന്റെ വീട്ടിലുള്ളവർ പോലും അതത്ര കാര്യമായി എടുക്കാറില്ല. എന്നാലിപ്പോൾ ഫേസ്ബുക്കിൽ സുഹൃത്തുക്കളും ഫോളോവേഴ്സും ഒക്കെയായി ഇരുപത്തയ്യായിരത്തോളം പേരുള്ളതിനാനാൽ പത്തായിരം പേരെങ്കിലും അത് ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നതും കുറച്ചു പേർ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ "നീ ആര്, കോവിലകം എന്തിന് വാങ്ങി" എന്നകാര്യത്തിൽ കുറച്ചുപേർക്കെങ്കിലും താല്പര്യം കാണുന്നു.

കേരളത്തിലെ പൊതു ഇടങ്ങളിൽ അഭിപ്രായം പറയുക എന്നത് അൽപ്പം റിസ്കുള്ള പണിയാണ്. കാരണം, മിക്കവാറും വിഷയങ്ങളിൽ ആളുകൾ വളരെ ധ്രുവീകരിച്ചാണ് നിൽക്കുന്നത്. ‘നമ്മളും’ ‘അവരും’ എന്ന രീതിയിലാണ് എല്ലാ വിഷയങ്ങളെയും ആളുകൾ സമീപിക്കുന്നത്. ‘നമ്മൾ’ പറയുന്നതെല്ലാം എപ്പോഴും ശരിയും ‘അവർ’ പറയുന്നതെല്ലാം എപ്പോഴും തെറ്റും ശുദ്ധമണ്ടത്തരവുമാണ്. ‘നമ്മളെ’പ്പോലെ ചിന്തിക്കാത്തവരെല്ലാം ‘അവർ’ ആണ്, നമുക്കെതിരുമാണ്. ഈ ചിന്താഗതിയുടെ കുത്തക ഒരു ഗ്രൂപ്പിനുമില്ല. ഇങ്ങനെ ‘ശരിയായ’ നമ്മളും ‘തെറ്റായ’ അവരും തമ്മിലുള്ള ഗോഗ്വാ വിളിയാണ് ഫേസ്ബുക്കിലും ചാനലിലുമൊക്കെ സ്ഥിരമായി നടക്കുന്നത്. ഈ നമ്മളും അവരും സ്വതന്ത്രമായ ഏതെങ്കിലും ചിന്തയിൽ നിന്നും ഉണ്ടാവുന്നതല്ല, മറിച്ച് ഏതെങ്കിലുമൊരു മതത്തിന്റെയോ പാർട്ടിയുടേയോ ഐഡിയോളോജിയുടെയോ ഒക്കെ ചട്ടക്കൂട്ടിൽ നിന്നുണ്ടാകുന്നതാണ്. പൊതുരംഗത്ത് അഭിപ്രായം പറയുന്ന എല്ലാവരെയും ഏതെങ്കിലുമൊക്കെ ഒരു കള്ളിയിലൊതുക്കിയിട്ട് വേണം അവർ പറയുന്ന കാര്യങ്ങളെ എതിർക്കാനോ പിന്തുണക്കാനോ. അല്ലാതെ ഓരോ വിഷയത്തിലും അവർ എടുക്കുന്ന നിലപാടിനെയല്ല ശ്രദ്ധിക്കുന്നതും വിമർശിക്കുന്നതും.

ലോകത്തൊരിടത്തും ഒരുകാലത്തും ‘എല്ലാ’ അഭിപ്രായങ്ങളും ‘ശരിയായ’ ഒരു വ്യക്തിയോ പ്രസ്ഥാനമോ ഉണ്ടായിട്ടില്ല. ശരിതെറ്റുകൾ ആരുടെയും കുത്തകയുമല്ല. ‘നമ്മുടെ’ അഭിപ്രായത്തോട് യോജിക്കാത്തവരെ ‘തെറ്റുകാർ’ എന്നു മുദ്രകുത്തുന്നത് ശരിയായ പ്രവണതയല്ല. കേരളത്തിലാകട്ടെ, ആർക്കും തന്നെ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജോർജ്ജ് ബുഷിനെ ഇഷ്ടമല്ലെങ്കിലും ‘if you are not with us, you are against us’ എന്ന പ്രശസ്തമായ ബുഷ് ഡോക്ട്രിൻ വെച്ചാണ് കൂടുതലാളുകളും പ്രസ്ഥാനങ്ങളും മറ്റുള്ളവരെ അളക്കുന്നത്.

എനിക്ക് പക്ഷെ അങ്ങനെയൊരു ചിന്തയില്ല. ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെയോ ഐഡിയോളോജിയുടെയോ മറവിലോ തണലിലോ നിന്നല്ല ഞാൻ ചിന്തിക്കുന്നത്. ഓരോ ദിവസവും കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളിൽ എന്റെ അറിവും പരിചയവും വച്ചാണ് അഭിപ്രായങ്ങൾ രൂപീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ദിവസത്തെയും എന്റെ അഭിപ്രായങ്ങൾ ഏതെങ്കിലും ഒരു ചിന്താധാരയുടെ ചട്ടക്കൂടിനകത്തായിക്കൊള്ളണമെന്നില്ല. അതേസമയം എന്റെ ചിന്തക്ക് കടകവിരുദ്ധമായ ചിന്തകളുള്ളവരോടും എനിക്കൊരു വിരോധവുമില്ല. നാളെ അവർ പറഞ്ഞതാവാം ശരി എന്ന ചിന്ത എപ്പോഴുമുണ്ട്. ഇതെനിക്കെൻറെ ചെറുപ്പത്തിലെ അനുഭവങ്ങൾ കൊണ്ട് കിട്ടിയതാണ്. ഇത് മനസ്സിലാക്കിയാൽ പിന്നെ എന്നെ അളക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവില്ല.

എന്റെ അമ്മയുടെ മൂത്ത സഹോദരൻ വെങ്ങോലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സംഘാടകനുമായിരുന്നു. വെങ്ങോലയിൽ സർവീസ് സഹകരണബാങ്ക് തൊട്ട് ലൈബ്രറി വരെ സ്ഥാപിക്കാൻ മുൻകൈയെടുത്ത ആളാണ് അമ്മാവൻ. അമ്മാവൻ വിവാഹം കഴിച്ചിരുന്നില്ല, സ്വന്തമായി ഒന്നും സന്പാദിച്ചിരുന്നുമില്ല. സ്വന്തം അധ്വാനവും, സമയവും, പണവും കൂടുതലും സമൂഹത്തിനുവേണ്ടിയാണ്‌ ചെലവഴിച്ചത്. അമ്മാവൻ മരിച്ച് ഇരുപത് വർഷം കഴിഞ്ഞിട്ടും അമ്മാവന്റെ പേരിലാണ് ഞങ്ങളിപ്പോഴും വെങ്ങോലയിലറിയപ്പെടുന്നത്. അത് ഞങ്ങൾക്ക് അഭിമാനമാണ്. അമ്മാവൻ തുടങ്ങിവെച്ച ലൈബ്രറിക്ക് വേണ്ടി എപ്പോൾ എന്ത് ആവശ്യമുണ്ടെങ്കിലും ഞാൻ പണം മുടക്കാറുണ്ട്. എപ്പോൾ അവർ വിളിച്ചാലും പോകാറുമുണ്ട്.

എന്റെ അച്ഛന്റെ മൂത്ത സഹോദരനാകട്ടെ ഒരു ജ്യോൽസ്യനായിരുന്നു, അദ്ദേഹവും വിവാഹം കഴിച്ചിരുന്നില്ല. സ്വന്തമായി ഒന്നും സന്പാദിച്ചുമില്ല. എടത്തലയിൽ ഒരു ക്ഷേത്രം നിർമ്മിക്കാൻ മുൻകൈ എടുത്തത് ആ വല്യച്ഛനായിരുന്നു. അദ്ദേഹത്തിന്റെ സന്പാദ്യം മുഴുവൻ സമൂഹനന്മക്ക് വേണ്ടിയാണ് ചെലവാക്കിയത്. വലിയച്ഛൻ മരിച്ചിട്ട് ഇരുപത് വർഷം കഴിഞ്ഞിട്ടും എടത്തലയിൽ ഞങ്ങൾ അറിയപ്പെടുന്നത് ആ വല്യച്ഛന്റെ പേരിലാണ്. അഞ്ചാം ക്‌ളാസ് തൊട്ട് ഈശ്വരവിശ്വാസിയല്ലെങ്കിലും എടത്തലയിലെ ദേവീക്ഷേത്രത്തിന്റെ എന്താവശ്യത്തിനും ഞാനിപ്പോഴും പണം മുടക്കാറുണ്ട്. നാട്ടിൽ ചെല്ലുമ്പോൾ സൗകര്യമുള്ളപ്പോളൊക്കെ അവിടെ പോകാറുമുണ്ട്.

പണ്ട് വർഷത്തിൽ ഒന്നോ രണ്ടോ തവണ എന്റെയീ അമ്മാവനും വലിയച്ഛനും തമ്മിൽ കണ്ടുമുട്ടാറുണ്ട്. പൂർണ്ണബഹുമാനത്തോടെ മാത്രമേ അവർ പരസ്പരം സംസാരിച്ച് ഞാൻ കണ്ടിട്ടുള്ളു. കൃഷിയും അരിയുടെ ക്ഷാമവും വിലക്കയറ്റവും ഒക്കെയാണ് അന്നവർ സംസാരിച്ചിരുന്നത്. അല്ലാതെ അവർ കമ്മ്യൂണിസത്തെപ്പറ്റിയോ ജ്യോൽസ്യത്തെപ്പറ്റിയോ പറഞ്ഞ് കൊന്പ് കോർത്തിട്ടില്ല. സമൂഹത്തിന് നന്മ ചെയ്യലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ നമ്മുടെ കർമ്മമണ്ഡലവും ഐഡിയോളജിയുമൊന്നും ജനാധിപത്യസമൂഹത്തിൽ ഒരു തടസ്സമല്ല എന്ന പാഠമാണ് ഞാൻ അമ്മാവനിൽ നിന്നും വലിയച്ഛനിൽ നിന്നും പഠിച്ചത്. അതിപ്പോഴും എന്റെ മനസ്സിലുണ്ട്.

തോർത്തുമുണ്ടുടുത്ത് രാവിലെ നാലുമണിക്ക് കാളകളെയും കൊണ്ട് പാടത്തുപോയി ഉഴുതുവന്നിട്ട് വൈകിട്ട് ലൈബ്രറിയിൽ പോകുന്ന അമ്മാവനെയും, കാവിമുണ്ടുടുത്ത് രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് വിഷ്ണുസഹസ്രനാമം ചൊല്ലി വൈകിട്ട് അന്പലത്തിൽ പോകുന്ന വല്യച്ചനെയും കണ്ടും ബഹുമാനിച്ചും വളർന്ന മനസ്സാണ് എന്റേത്. ആ അടിസ്ഥാനത്തിൽ നിന്നാണ് എന്റെ ചിന്തകൾ വളർന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഞാൻ ഇടതുപക്ഷമാണോ, അതോ നിയോ ലിബറലാണോ, ദേശീയവാദി ആണോ അന്തർദ്ദേശീയൻ ആണോ എന്നൊന്നും ആലോചിക്കാറില്ല. പാടത്തെ ചെളിപുരണ്ട തോർത്തുമുണ്ടിൽ നിന്നും അന്പലത്തിലെ കർപ്പൂരത്തിന്റെ മണമുള്ള കാവിമുണ്ടിലേക്കും, തിരിച്ചും ഒരു നിമിഷം കൊണ്ട് സംക്രമിക്കാൻ കഴിയുന്ന മനസ്സാണ് എന്റേത്. റിട്ടയർ ചെയ്തു നാട്ടിൽ വരുമ്പോൾ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ വെങ്ങോലയിലെ വായനശാലയാണോ ഇടത്തലയിലെ ക്ഷേത്രമാണോ ആസ്ഥാനമാക്കുക എന്ന് ഞാൻ ഇനിയും തീരുമാനിച്ചിട്ടില്ല.

'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'
എന്ന് വയലാർ.
അത്രയുമേ ഞാനും വിചാരിക്കുന്നുള്ളൂ.

അടുത്ത ലോക സഭ തിരഞ്ഞെടുപ്പ് കേരളത്തിൽ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം നിർണായകം ആകാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇനിയൊരഞ്ചു കൊല്ലം കൂടി ബിജെപി അധികാരത്തിൽ തുടരും എന്നുറപ്പായാൽ ജോസ് മോനെ കേന്ദ്ര മന്ത്രിയാക്കി മാണി കളം മാറ്റി ചവിട്ടും എന്നാണ് എനിക്ക് തോന്നുന്നത്, ബിജെപി കോൺഗ്രസ്സിന്റെ സ്പേസിലേക്കു കേരളത്തിൽ പതിയെ നീങ്ങി തുടങ്ങുന്നതോടെ മുസ്ലിം ലീഗിനും നയം വ്യക്തമാക്കേണ്ടി വരും.

മറിച്ചു മഹാ സഖ്യമെങ്കിൽ മഹാ സഖ്യത്തിന്റെ ഭാഗമായെങ്കിലും കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആടി നിൽക്കുന്ന സഖ്യ കക്ഷികളും സംഘടനകളും വീണ്ടും കോൺഗ്രസ് പക്ഷത്തേക്ക് ചായും. 

വാർത്തകളെയും വാർത്താ മാധ്യമങ്ങളെയും വിശ്വസിക്കാതായി എന്നതാണെന്ന് തോന്നുന്നു വ്യക്തിപരമായി സോഷ്യൽ മീഡിയ കൊണ്ടുണ്ടായ മാറ്റങ്ങളിൽ ഒന്ന്. ഉറുമ്പു പഞ്ചസാരയെ പൊതിയുന്ന പോലെ ആളുകൾ വാർത്തയേ പൊതിയുന്നത് കണ്ടാലുടൻ എവിടെ നിന്നാണ് വാർത്ത ഉത്ഭവിച്ചത് എന്ന് നോക്കൽ ഒരു ശീലമായി വരുന്നു

ഈ ആഴ്ച ഉറവിടം നോക്കിയ ആദ്യ വാർത്ത ദാവൂദിൻറെ സ്വത്ത് കണ്ടു കെട്ടിയ ആഘോഷമാണ് . ഔട്‍ലൂക് കൃത്യമായ സോഴ്സ് വച്ചായിരിക്കും വാർത്ത കൊടുത്തിരിക്കുക എന്ന് കരുതി, ഇല്ല, അവരുടെ സോഴ്സ് ഫിനാൻഷ്യൽ ടൈംസ് ആണത്രേ, ശരി നേരെ ഫിനാൻഷ്യൽ ടൈംസ് വാർത്ത വായിച്ചു നോക്കി, അവർക്കും കൃത്യമായ സോഴ്സ് ഒന്നും ഇല്ല, ABP ന്യൂസ് ഫ്ലാഷ് കണ്ടിട്ടാണത്രെ വാർത്ത എഴുതിയത്. ABP യിൽ ആകട്ടെ ഏതോ ഒരു സോഴ്സ് ഉണ്ട് എന്നല്ലാതെ അങ്ങനെ പ്രത്യേകിച്ചൊരു സോഴ്‌സും ഇല്ല. ഇനിയിപ്പോൾ കുറച്ചു കൂടെ വെയിറ്റ് ചെയ്താൽ ഔട്ടിലൂക്കിനെ സോഴ്സ് ആക്കി അവർ ന്യൂസ് അപ്ഡേറ്റ് ചെയ്യുമായിരിക്കും.

ഇന്ന് രാവിലെ മുതൽ പിന്നെ പശുവിനു ആധാർ കാർഡ് എന്നൊരു വാർത്തയാണ് താരം, ഫേസ്ബുക്കിലെ മാധ്യമ തൊഴിലാളികൾ ( പ്രവർത്തകർ എന്ന വിളിയൊക്കെ ഓവർ അല്ലെ ?. വേണമെങ്കിൽ സായി നാഥിനെ ഒക്കെ വിളിക്കാം) വരെ പശുവിന്റെ ആധാറിന്‌ പിറകെയാണ്. ഈ വാർത്ത കൊടുത്ത പല പത്രങ്ങളും കൃത്യമായി ഇത് മൃഗങ്ങളുടെ ചെവിയിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് എന്നും, വാക്‌സിനേഷൻ, ബ്രീഡിങ് തുടങ്ങിയവക്ക് സഹായകരമാവുന്ന ഒരു വിവര ശേഖരണം ആണിത് എന്ന് വ്യകത്മായി കൊടുത്തിട്ടുണ്ട്. പക്ഷെ പത്രങ്ങൾ മാറി മാറി എഴുതി വന്നപ്പോൾ പശുവിൻറെ ആധാർ എന്നൊക്കെയായി എന്ന് മാത്രം. പിന്നെ അതിന്റെ മുകളിലായി ചർച്ച മുഴുവൻ. പക്ഷെ, ഒരൊറ്റ പത്രത്തിലും ഇത്രയും വലിയ ഒരു പദ്ധതിയുടെ പേരോ, അല്ലെങ്കിൽ ഗവണ്മെന്റ് സൈറ്റിലേക്ക് ഉള്ളോ ഒരു ലിങ്കോ ഇല്ല.

സോഴ്‌സും, സത്യവും ഒക്കെ ചിക്കി ചികയാതെ കാര്യങ്ങൾ അറിയാനാണ് വാർത്ത വായിക്കുന്നത്, അത് ശരിയാണോ എന്നറിയാൻ ഇനിയെന്ത് ചെയ്യും എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

Post has attachment
ക്രിസ്മസ് ട്രീയും സമ്മാനങ്ങളും റെഡി. ഇനി നാളേക്കുള്ള കാത്തിരിപ്പ്...

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ
Photo

എന്തിനു വേണ്ടിയാണ് K T U സമരം?

+Vayujith S​

Post has shared content
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും IFFK പ്രതികരണങ്ങളും താരതമ്യം ചെയ്ത് ഒരു സാമൂഹിക പഠനത്തിന് നല്ല സാദ്ധ്യതയുണ്ട്

ഇടതുപക്ഷം ഭരിക്കുന്ന സമയത്ത്, സ്വന്തം നാട്ടിൽ നടക്കുന്ന, അധികാരത്തിലേക്കും , നിയമത്തിലേക്കും താരതമ്യേന അക്സസ് ഉള്ള ഒരു ക്ലാസ് പങ്കെടുക്കുന്ന പരിപാടിയിൽ സുപ്രീംകോടതി വിധിയുടെ സമയത്തുള്ള പ്രതിഷേധം പോലും ഉയരാത്തത് എന്തായിരിക്കും ?

അറസ്റ്റ് വരിച്ച് ജയിലിൽ പോവുകയൊന്നും വേണ്ട, IFFK പാസ് തിരിച്ചു കൊടുക്കൽ മുതൽ, സംഘാടകർക്കും സർക്കാരിനും മുകളിൽ സമ്മർദം ചെലുത്തുന്നതു പോലുളള ഒരു ശ്രമവും സോഷ്യൽ മീഡിയയിൽ പോലുമില്ല.

ഇതൊന്നും ചെയ്യാനുള്ള ആഹ്വാനമല്ല, ഇതുപോലും ചെയ്യാതെ സോഷ്യൽ മീഡിയയിൽ ഫാസിസത്തെ ചെറുക്കുന്ന, സിനിമയുടെ, ഫെസ്റ്റിവലിന്റെ രാഷ്ട്രീയത്തെ പറ്റിയൊക്കെ പോസ്റ്റുകൾ ഇട്ടു മറിക്കുന്ന നമ്മളെ പറ്റിയുള്ള കൗതുകമാണിത്.

പ്രതികരിക്കുന്നവരോട് ഐക്യദാർഡ്യം.

#iffk2016 നിർത്തി ഇന്നലെ രാത്രി തിരിച്ച്‌ പോന്നു.

ഈ വർഷത്തെ ഫെസ്റ്റ്‌ രണ്ട്‌ പോയന്റിൽ - അടിച്ചമർത്തലിലും ചെറുത്തുനിൽപ്പിലും - ഒതുക്കാമെന്ന് തോന്നുന്നു.

ഇത്രയും കാലം ഒഫീഷ്യൽ മീറ്റിംഗുകളിലും മറ്റും ദേശീയഗാനം വരുമ്പൊ അറ്റൻഷനായി നിന്നതും പലപ്പോഴും ഈ സമയം ചെറുപ്പത്തിൽ‌ അസംബ്ലിയിൽ പാടിപ്പടിച്ച ഓർമ്മയുടെ സന്തോഷം വരുന്നതും ആരും നിർബന്ധിച്ചിട്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ നാല്‌ ദിവസവും അടിച്ചേൽപ്പിക്കുന്ന ദേശീയത കേട്ട്‌ യാതൊരു കുളിരും വന്നില്ല എന്നു മാത്രമല്ല ഓരോ തവണയും കൃത്യമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഒപ്പം iffk പോലൊരു വേദിയിൽ കണ്ട ശുഷ്കമായ പ്രതികരണങ്ങൾ ഒരു തിരിച്ചറിവുമായിരുന്നു.

തെളിഞ്ഞ മുഖത്തോടെ തലയുയർത്തിപ്പിടിച്ച്‌ ഫെസ്റ്റ്‌ വേദികളിൽ കണ്ട ഭിന്നലിംഗക്കാരായിരുന്നു ഇത്തവണ വലിയ സന്തോഷം തന്നത്‌. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഭിന്നലിംഗക്കാരുടെ പോരാട്ടത്തിൽ ഒരു മൈൽസ്റ്റോണായിരിക്കും ഈ കിട്ടിയ സ്വീകാര്യത. വിവേചനങ്ങൾക്കെതിരെയുള്ള ഇത്തരം പോരാട്ടങ്ങൾക്ക്‌ അഭിവാദ്യങ്ങൾ.

ഈവർഷം കണ്ട സിനിമകളിൽ ഡോട്ടർ, തമാര, മാൻഹോൾ, ബ്രൈബ്‌ ഓഫ്‌ ഹെവൻ, രാര, കമ്യൂൺ എന്നിവ പല കാരണങ്ങൾ കൊണ്ട്‌ കാണേണ്ടവയാണ്‌.

ഒരു ദിവസം നീക്കിവയ്‌ക്കാനുണ്ടെങ്കിൽ കന്യാകുമാരി റൂട്ടിൽ തക്കലയിലെ പത്മനാഭപുരം പാലസും, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയും കാണാം. ഫെസ്റ്റിന്റെ ഇടക്ക്‌ കിട്ടുന്ന ഗ്യാപ്പിൽ മ്യൂസിയവും.

തക്കാരത്തിലെയും സംസമിലെയും ഫുഡ്‌ ഉഗ്രനായിരുന്നു.

ഫെസ്റ്റിൽ പരിചയപ്പെട്ട, പരിചയം പുതുക്കിയ, ഒപ്പം നടന്ന എല്ലാർക്കും സ്നേഹം.

ഇതോടെ ഈ വർഷത്തെ ഫെസ്റ്റ്‌ പോസ്റ്റുകൾ അവസാനിക്കുന്നു. 

കഴിഞ്ഞ ഒന്നര മാസത്തിൽ മീഡിയയിലോ, സോഷ്യൽ മീഡിയയിലോ ഒരു വശത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടി മുഖ്യ കക്ഷിയായ ഏതെങ്കിലും ചർച്ച നിങ്ങൾക്കോർമ്മയുണ്ടാ ?. ബിജെപ്പി പതിയെ കോൺഗ്രസിന്റെ ഇടം കയ്യടക്കുന്നു എന്ന് കോൺഗ്രസ്സുകാർക്ക് തോന്നുന്നുണ്ടോ ?

+Mandan Ramu​
Wait while more posts are being loaded