Profile cover photo
Profile photo
ഡോ.മനോജ്‌ വെള്ളനാട്
856 followers -
വെള്ളനാടന്‍
വെള്ളനാടന്‍

856 followers
About
ഡോ.മനോജ്‌'s posts

Post has attachment

Post has attachment
പകല്‍ചൂട് പൊള്ളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ ചൂട് കൂടുതലായിരിക്കും ഇപ്പോഴെന്നും കേള്‍ക്കുന്നു. തുറസായ സ്ഥലങ്ങളിലുള്ള ജോലികള്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു.. സൂര്യാതപവും സൂര്യാഘാതവും അവയുടെ ലക്ഷണങ്ങളും പ്രതിവിധികളും എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌. സ്വയം രക്ഷിക്കാനും ഒരു സഹപാഠിയെ/ സഹപ്രവര്‍ത്തകനെ, അല്ലെങ്കിലൊരു വഴിപോക്കനെ ആപത്തില്‍ സഹായിക്കാന്‍ ആ അറിവ് ഉപകരിച്ചേക്കും.

വായിക്കൂ.. ഷെയര്‍ ചെയ്യൂ.. :)

Post has attachment
കൃത്യം ഒരു വര്‍ഷം മുമ്പ്.. <3

Post has attachment
മതത്തിന്‍റെ മറയ്ക്കുള്ളില്‍ ദിവ്യഗര്‍ഭങ്ങള്‍ ഇപ്പോഴും ന്യായീകരിയ്ക്കപ്പെടുന്നുണ്ട്..

Post has attachment
ഇന്ന് ലോക മാതൃഭാഷാദിനം. പഴയ ശൈലിയില്‍ പണ്ടെഴുതിയ ഒരു കുഞ്ഞുകവിത.. അമ്മ മലയാളത്തിന് കോടി പ്രണാമം..

എന്നമ്മ, നല്ലമ്മ, യെന്‍ മാതൃ ഭാഷ,
എന്നറിവിന്‍റെ മടപ്പുരയിലൊരു നാഴി-
യൊഴിയാതെ കാക്കും, ഞാന്‍ നമിക്കും,
നീ ഒരു കാലവും വിലമതിയാത്ത നീതം.

Post has attachment
പ്രണയം ആദ്യന്തം ജൈവികമായ ഒരു പ്രക്രിയയാണ്‌. ജീവനുള്ളതിലെല്ലാം അതുണ്ട്. ജീവനുള്ളതിനെയെല്ലാം അത് പലവിധ മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ..? എന്തുകൊണ്ടാണ് നമ്മള്‍ പ്രണയിക്കുന്നത്? പ്രണയത്തിനു പിന്നിലെ ആ രസതന്ത്രം എന്താണെന്നറിയണ്ടേ..

Post has attachment
(മൂന്നാലുകൊല്ലം മുമ്പ് ടെക്നോപാര്‍ക്കില്‍ വിസിറ്റിംഗ്‌ ഡോക്ടറായി പോകുമ്പോള്‍ സ്ഥിരം കേള്‍ക്കാറുണ്ടായിരുന്ന അസുഖങ്ങളില്‍ ഒന്നായിരുന്നു ചെറുപ്പക്കാരിലെ നടുവേദന. അക്കാലത്തെഴുതിയ ഒരു ലേഖനം.)

നമ്മള്‍ മിക്കപ്പോഴും നട്ടെല്ലിനു ചാര്‍ത്തിക്കൊടുക്കുന്ന ഒരു ആലങ്കാരികതയാണ് 'ആരുടെ മുന്നിലും വളയാത്ത നട്ടെല്ല്' എന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ എല്ലാവരുടെയും നട്ടെല്ലിനു നാല് വളവുകള്‍ ഉണ്ട്. അതുള്ളത് കൊണ്ടാണ് നമുക്ക് ഇതുപോലെ നടക്കാനും ഇരിക്കാനും കിടക്കാനും ഒക്കെ കഴിയുന്നത്. ചിലര്‍ക്ക് നട്ടെല്ലിന്‍റെ ഏതെങ്കിലും ഭാഗത്ത് കുറച്ചു കശേരുക്കള്‍ ചേര്‍ന്നു വശങ്ങളിലേക്കും വളഞ്ഞിട്ടുണ്ടായിരിക്കും. ഇങ്ങനെ നട്ടെല്ല് വശങ്ങളിലേക്ക് വളയുന്ന അവസ്ഥയ്ക്ക് പറയുന്നത് "സ്കോളിയോസിസ് (SCOLIOSIS)" എന്നാണ്. അതുപോലെ നട്ടെല്ല് അസാധാരണമായി പുറകിലേയ്ക്കും വളയാം. ഇതിനു കൈഫോസിസ് (KYPHOSIS) എന്നും പറയും. ഇങ്ങനെ നട്ടെല്ലിനു ആകൃതിയില്‍ വ്യത്യാസം ഉള്ളവര്‍ നടുവിന് ആയാസം ഉണ്ടാകുന്ന കാര്യങ്ങള്‍ (അധികനേരം തുടര്‍ച്ചയായി ഇരിക്കുക, ദീര്‍ഘദൂര ബൈക്ക് യാത്ര, ഭാരം ഉയര്‍ത്തുക തുടങ്ങിയവ) ചെയ്യുമ്പോള്‍ നടുവേദനയും, നട്ടെല്ലിനു ചുറ്റും കഴപ്പും ഒക്കെ തോന്നാം. നടുവിന്‍റെ ആയാസം കുറക്കാനുള്ള ചില വ്യായാമമുറകള്‍, ഫിസിയോതെറാപ്പി എന്നിവ കൊണ്ട് ഈ ബുദ്ധിമുട്ടുകള്‍ മാറാവുന്നതെ ഉള്ളു. ആ വളവ് അധികമാണെങ്കില്‍ ശസ്ത്രക്രിയതന്നെ വേണ്ടി വരാം

Post has attachment
#WeCanICan
#WorldCancerDay

ഫെബ്രുവരി 4.. ലോകകാന്‍സര്‍ ദിനമാണ്.. വ്യക്തികളിലും സമൂഹത്തിലും കാന്‍സര്‍ എന്ന രോഗത്തെ സംബന്ധിച്ച് ആധികാരികവും സത്യസന്ധവുമായ ധാരണ ഉണ്ടാക്കുന്നതിനും ഈ മഹാരോഗത്തെ പ്രതിരോധിക്കുന്നതിനും കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനു സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമൊക്കെയാണ് ഈ ദിനം ആചരിക്കുന്നത്.

2012 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 10.1 ലക്ഷം പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാകുകയും അതില്‍ 6.8 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. 2020 ആകുമ്പോള്‍ ഇവ യഥാക്രമം 12.4 ലക്ഷവും 8.44 ലക്ഷവും ആകുമെന്നാണ് അനുമാനം. ഒരു സമയം ഇന്ത്യയില്‍ 18 ലക്ഷം പേര്‍ കാന്‍സറുമായി ജീവിക്കുന്നു.. 40 ശതമാനം കാന്‍സറുകളും നമുക്ക് വരാതെ നോക്കാവുന്നതാണ്. മറ്റൊരു നാല്‍പ്പത് ശതമാനം നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കുന്നവയുമാണ്. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പല കാന്‍സറുകളും വൈകിയാണ് കണ്ടെത്തപ്പെടുന്നത് എന്ന് മാത്രം.. വിവിധതരം കാന്‍സറുകളെ പറ്റി അറിയേണ്ട ഏറ്റവും ചെറിയ കാര്യങ്ങള്‍...

Post has attachment
മറക്കരുത്, ജനുവരി 29 ഞായറാഴ്ചയാണ് ഈ വര്‍ഷത്തെ ആദ്യ പോളിയോ വാക്സിനേഷന്‍ ദിനം.. വാക്സിനേഷന്‍ നിങ്ങളുടെ കുട്ടിയുടെ അവകാശമാണ്. നിഷേധിക്കരുത്.

ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്ന മാരകമായ പല രോഗങ്ങളും ഇന്നില്ല. വസൂരി, ഡ്രാകണ്‍കുലോസിസ് തുടങ്ങിയവ ഭൂലോകത്തുനിന്നുതന്നെ തുടച്ചുനീക്കി. പോളിയോ രോഗം 2011-നുശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ആ വര്‍ഷം ആകെ ഒരാള്‍ക്ക് മാത്രമാണ് പോളിയോ വന്നത്. ലോകത്ത് ഇന്ന് മൂന്നുജ്യങ്ങളില്‍ മാത്രമാണ് പുതുതായി പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്- പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ. ഇന്ത്യയിലിത് നിയന്ത്രണവിധേയമാണ്. വാക്സിനേഷന്‍ തുടരുന്നതിലൂടെ ഇന്ത്യയില്‍ നിന്നും പോളിയോ വൈറസിനെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നമുക്ക് ഉടനെ സാധിക്കും. വാക്സിന്‍ എടുക്കുന്ന എല്ലാ രോഗങ്ങളും ഇതുപോലെ നിയന്ത്രണവിധേയമാണ്. അമേരിക്ക 1979ല്‍ പോളിയോ നിര്‍മാര്‍ജ്ജനം ചെയ്തപ്പോള്‍ നമുക്കിപ്പോഴുമത് സാധിക്കാത്തത്, കുറെയധികം തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്

Post has attachment
24th of January... National Girl Child Day (ദേശീയ ബാലികാദിനം)

National girl child day has been started as a national girls development mission by the Government of India. This mission raises the awareness among people all over the country about the importance of girl’s promotion. It enhances the meaningful contribution of the girls in decision making processes through the active support of the parents and other community members.

This powerpoint presentation was prepared to help a school teacher who teaches small girls upto 7th standard in a school near Karnataka-Maharashtra border. Many of the girls became panic after attaining menarche (the first menstruation) in her class and it created a lot of problems inside the class and in the school. Those children were unaware of what is happening in their body and didn know how to takecare of THE PERIODS !! This presentation was created primarily for that little girls and i'm sharing it here because everybody (a parent, a teacher, a friend or anybody) should know the basic things regarding the attainment of puberty and menstruation
Wait while more posts are being loaded