ഫയല്‍ റിനെയിമിങ്ങ് വേഗത്തില്‍ ചെയ്യാം
കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരെ ഫയല്‍ റിനെയിം ചെയ്യാന്‍ പഠിപ്പിക്കേണ്ടതില്ല. ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അവിടെ rename ക്ലിക്ക് ചെയ്ത് പേര് മാറ്റുക എന്നതാണ് സാധാരണ രീതി. എന്നാല്‍ കംപ്യൂട്ടറില്‍
പരമാവധി വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ താലപര്യമുള്ള ആളാണ് നിങ്ങളെങ്കില്‍ മറ്റൊരു മാര്‍ഗ്ഗമുണ്ട്.
ഫയല്‍ മൗസുപയോഗിച്ച സെലക്ട് ചെയ്ത ശേഷം F2 അമര്‍ത്തുക.
അവിടെ പേര് ടൈപ്പ് ചെയ്യാം.
വെബ്സൈറ്റിന് ഷോര്‍ട്ട് കട്ട് ഉണ്ടാക്കാം
ബ്രൗസര്‍ തുറന്ന് വെബ്അഡ്രസ് നല്കി ഓപ്പണ്‍ ചെയ്യുന്നതിന് പകരം സൈറ്റിന് വേണ്ടി ഒരു ഷോര്‍ട്ട് കട്ട് നിര്‍മ്മിച്ചിട്ടാല്‍ അല്പസമയലാഭമുണ്ടാകും. ഇടക്കിടക്ക് ചെക്ക് ചെയ്യാറുള്ള സൈറ്റിന് ഇങ്ങനെ ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കാം.

ആദ്യം ബ്രൗസറില്‍ അഡ്രസ് നല്കി ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് അഡ്രസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ഡെസ്ക്ടോപ്പില്‍ ശൂന്യമായ ഭാഗത്ത് ക്ലിക്ക് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് New എടുത്ത് Shortcut ല്‍ ക്ലിക്ക് ചെയ്യുക.

തുറന്ന് വരുന്ന ബോക്സില്‍ Browse എന്നതിന് ഇടത് ഭാഗത്തെ കോളത്തില്‍ നേരത്തേ കോപ്പി ചെയ്ത് അഡ്രസ് പേസ്റ്റ് ചെയ്യുക.
Next ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന ബോക്സില്‍ ഷോര്‍ട്ട് കട്ടിന് ഒരു പേര് നല്കി Finish ക്ലിക്ക് ചെയ്യുക.
Shared publicly