ഫയര്‍ഫോക്സ് പ്രകടനം മെച്ചപ്പെടുത്താന്‍ Fasterfox
ഫയര്‍ഫോക്സ് ബ്രൗസര്‍ ഏതെങ്കിലും തരത്തില്‍ സ്ലോ ആയ ബ്രൗസറല്ല. എന്നാല്‍ ചില ട്വീക്കുകള്‍ വഴി ഫയര്‍ഫോക്സിനെ കൂടുതല്‍ വേഗമുള്ളതാക്കാം. പേജ് ലോഡ് സമയം കുറയ്ക്കുക, അപ് ലോഡ്, ഡൗണ്‍ലോഡ് വേഗം കൂട്ടുക എന്നിവയൊക്കെ ഇത്തരത്തില്‍ മെച്ചപ്പെടുത്താനാകും. അതേ പോലെ യുട്യൂബ് വീഡിയോകള്‍ തടസമില്ലാതെ കാണാനുമാകും. അതിന് സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Fasterfox.


ഇതില്‍ ചില പ്രിസെറ്റ് ഒപ്ഷനുകള്‍ ലഭ്യമാണ്. ഇവയ ഉപയോഗിച്ച് പല തരത്തിലുള്ള പ്രൊഫൈലുകള്‍ ആക്ടിവാക്കാനാകും. ‘Default/Normal’, ‘Courteous/Light’, ‘Optimized/Medium’, ‘Turbo/Strong എന്നിങ്ങനെ.
നോര്‍മല്‍ സാധാരണ നിലയിലായിരിക്കുമ്പോള്‍, ടര്‍ബോ ചാര്‍ജ്ജ്ഡ് മാക്സിമം പ്രകടനം സാധ്യമാക്കും. കൂടുതല്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് Custom ല്‍ പോയി മാറ്റങ്ങള്‍ വരുത്താനാകും.

Turbo Charged profile എനേബിള്‍ ചെയ്യുക വഴി വീഡിയോ സ്ട്രീമിങ്ങിലൊക്കെ ഗണ്യമായ മാറ്റം അനുഭവപ്പെടും.
DOWNLOAD Link : https://addons.mozilla.org/en-US/firefox/addon/rsccmanfasterfox/
Shared publicly