പല ഓണ്‍ലൈന്‍ സര്‍വ്വീസുകളിലും ഒന്നിലേറെ അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടാകും. ഉദാഹരണത്തിന് പല ആവശ്യങ്ങള്‍ക്കായി നാലും അഞ്ചും ജിമെയില്‍ അക്കൗണ്ടുകള്‍ കാണും. ഇവ ഒരേ സമയം ബ്രൗസറില്‍ ഓപ്പണ്‍ ചെയ്യുക സാധാരണ ഗതിയില്‍ അസാധ്യമാണ്. ഒരു അക്കൗണ്ടില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്തേ മറ്റൊന്നിലേക്ക് ലോഗിന്‍ ചെയ്യാനാവൂ.
എന്നാല്‍ ഒരേ സമയം പല അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്ന ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷനാണ് Multifox . ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ബുക്ക് മാര്‍ക്കില്‍‌ നിന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് Open in New Identity Profile എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതു വഴി മുമ്പ് തുറന്നതിനോടൊപ്പം പുതിയ അക്കൗണ്ടുകളും തുറക്കാനാവും.
നിലവില്‍ ഈ എക്സ്റ്റന്‍ഷന്‍ ഫയര്‍ഫോക്സില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ.
http://br.mozdev.org/multifox/
Photo
Shared publicly