സ്ക്രീന്‍ ഷോട്ടുകളെടുക്കുമ്പോള്‍ ബ്രൗസറില്‍ കാണുന്നത്ര ഭാഗമേ എടുക്കാന്‍ സാധിക്കൂ. ചില സന്ദര്‍ഭങ്ങളില്‍ ഒരു വെബ്പേജ് മുഴുനും സ്ക്രീന്‍ ഷോട്ടായി എടുക്കേണ്ടി വരാം. അപ്പോള്‍ പല സ്ക്രീന്‍ ഷോട്ട് എടുത്ത് എഡിറ്റ് ചെയ്ത് യോജിപ്പിക്കാതെ തന്നെ പേജ് മുഴുവനായും കിട്ടാനുള്ള ചില മാര്‍ഗ്ഗങ്ങളുണ്ട്.
ഇവയില്‍ ആദ്യത്തെ മാര്‍ഗ്ഗം ഫയര്‍ഫോക്സില്‍ പ്രയോഗിച്ച് നോക്കാവുന്നതാണ്. കമാന്‍ഡ് ലൈന്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിന് ആദ്യം ഫയര്‍ഫോക്സില്‍ സ്ക്രീന്‍ ഷോട്ട് എടുക്കേണ്ടുന്ന പേജ് തുറക്കുക. പേജ് തുറന്നാല്‍ SHIFT + F2 എന്ന് അടിക്കുക.ബ്രൗസറിന് താഴെയായി കമാന്‍ഡ് ലൈന്‍ പ്രത്യക്ഷപ്പെടും.
കറുത്ത നിറത്തില്‍ കാണുന്ന അവിടെ screenshot –fullpage എന്ന് ടൈപ്പ് ചെയ്യണം. ( screenshot എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് അടിച്ച് രണ്ട് —
അടിക്കുക.)തുടര്‍ന്ന് എന്‍റര്‍ അടിക്കുക.
ഡൗണ്‍ലോഡ് ഫോള്‍ഡറില്‍ സ്ക്രീന്‍ ഷോട്ട് സേവാകും.
ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന ആഡോണ്‍ വഴിയും സ്ക്രീന്‍ഷോട്ടെടുക്കാം.
Screengrab എന്ന ആഡോണാണ് ഇതിന് ഉപയോഗിക്കാവുന്നത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പേജ് തുറന്ന് വെബ്പേജിലെ എംപ്റ്റിയായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ മെനുവില്‍ Screengrab എന്ന ഒപ്ഷന്‍ കാണാം.
അതില്‍ ക്ലിക്ക് ചെയ്താല്‍ Save and Copy എന്നത് കാണാം. അതില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യാം. PNG ഫോര്‍മാറ്റിലാവും സേവ് ചെയ്യപ്പെടുക.
DOWNLOAD
ഇനി ഒരു പ്രോഗ്രാം തന്നെ സ്ക്രീന്‍ ഷോട്ട് എടുക്കാനായി വേണമെങ്കില്‍ അതിന്
ഉപയോഗിക്കാവുന്നതാണ് Ducklink.
http://www.ducklink.com/p/download/
prepared by sunil george-ghs muttom blog
Shared publicly