സ്വന്തം പ്രിന്‍ററൊക്കെയുണ്ടെങ്കില്‍ ബുക്ക്‍ലെറ്റുകള്‍ തയ്യാറാക്കുന്നത് എളുപ്പമാണ്. ചെറിയ ബിസിനസുകളില്‍ ഇത്തരം ബുക്ക്‍ലെറ്റുകള്‍ ഉപകാരപ്രദമാണല്ലോ. ഓഫിസ് 2013 ല്‍ വേഡ് ഉപയോഗിച്ച് എളുപ്പത്തില്‍ ബുക്ക്‍ലെറ്റ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യം വേഡ് തുറന്ന് File എടുക്കുക.
ഒരു ബുക്ക്‍ലെറ്റ് തയ്യാറാക്കാന്‍ ആദ്യം Print ക്ലിക്ക് ചെയ്യുക.
ഇനി Page Setup ല്‍ പോയി Pages section ല്‍ Book fold സെലക്ട് ചെയ്യുക.
ഇനി Gutter സെറ്റ് ചെയ്യണം.Gutter എന്നത് ഫോള്‍ഡ് ചെയ്യുന്നിടത്ത് വരുന്ന ഗ്യാപ്പാണ്. അത് നിങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ സെറ്റ് ചെയ്യുക.
പേജ് ലാന്‍ഡ്സ്കേപ്പിലാവണം. മാര്‍ജിനും സെറ്റ് ചെയ്യുക.
ഇവ പൂര്‍ത്തിയായാല്‍ OK ക്ലിക്ക് ചെയ്യുക.
ഇനി പേജില്‍ ടൈപ്പ് ചെയ്യുകയും ഡിസൈന്‍ ചെയ്യുകയും ചെയ്യാം. പേജ് വലുപ്പം സെറ്റിങ്ങിനെക്കുറിച്ച് ഇനി ചിന്തിക്കേണ്ടതില്ല.

പണി കഴിഞ്ഞാല്‍ പ്രിന്‍റ് ചെയ്യാം. ഡബിള്‍സൈഡ് പ്രിന്റ് ചെയ്യാവുന്ന പ്രിന്‍റാണെങ്കില്‍ പണി കുറയും. അല്ലെങ്കില്‍ Print menu ല്‍ പോയി Manually Print on Both Sides സെല്ക്ട് ചെയ്യുക.

ഇനി പ്രിന്‍റ് ചെയ്താല്‍ നിങ്ങളുടെ ബുക്ക്‍ലെറ്റ് ലഭിക്കും.
Photo
Shared publicly