ഗവേഷണസ്ഥാപനമായ ഐഡിസി നടത്തിയ പഠനമനുസരിച്ച് ഇന്ത്യന്‍ കമ്പനികള്‍ വിന്‍ഡോസ് 7-ലേയ്ക്കോ വിന്‍ഡോസ് 8-ലേയ്ക്കോ മാറാതെ വിന്‍ഡോസ് എക്സ്പിയില്‍ത്തന്നെ തുടരാന്‍ മൂന്നിരട്ടി ചെലവ് വരും. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേയ്ക്ക് മാറുന്നതിന് 95 അമെരിക്കന്‍ ഡോളര്‍ ചെലവു വരുമ്പോള്‍ എക്സ്പിയില്‍തന്നെ തുടരുന്നതിന് ഒരു സീറ്റിന് അല്ലെങ്കില്‍ യൂസറിന് 300 ഡോളര്‍ ചെലവ് വരും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരട്ടിയാകും ചെലവ്. ഏപ്രില്‍ 2014നു ശേഷം വിന്‍ഡോസ് എക്സ്പിയില്‍തുടരുന്നവര്‍ക്കാണ് ഈ അധിക ചെലവ് വരുന്നത്. സുരക്ഷയില്‍ വരുന്ന കുറവു മൂലമുള്ള ചെലവുകളും ഡേറ്റ നഷ്ടപ്പെടാനുള്ള സാധ്യതകളും ഉത്പാദനക്ഷമതാനഷ്ടവും ഇതിനു പുറമേയാണ്.

നിലവിലുള്ള സാങ്കേതികവിദ്യയേക്കാള്‍ മൂന്നു തലമുറ പിന്നിലായതിനാല്‍ 2014 ഏപ്രില്‍ എട്ടുമുതല്‍ വിന്‍ഡോസ് എക്സ്പിക്കുള്ള പിന്തുണ പിന്‍വലിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേയ്ക്ക് മാറുകയും ചെലവു കുറയ്ക്കുകയും വേണം. പുതിയ യൂസര്‍ അനുഭവത്തിനായി പുതിയ ഒഎസ് പതിപ്പുകളിലേയ്ക്ക് മാറണം. കൂടുതല്‍ ശക്തമായ ഇക്കോസിസ്റ്റം പുതിയ പതിപ്പുകളില്‍ ലഭ്യമാണ്. ക്ലയന്‍റ് ഡിവൈസുകളുടെ മികച്ച മാനേജ്മെന്‍റ് സാധ്യമാകുമെന്നതാണ് മറ്റൊരു മെച്ചം. ഉയര്‍ന്ന സുരക്ഷയും ഡേറ്റ പ്രൊട്ടക്ഷനും പുതുതായി വരുന്ന മൊബിലിറ്റി അഡോപ്ഷനുമായി ഒത്തുപോകുമെന്നതും ഭാവിയില്‍ ടച്ച് ബേസ്ഡ് ആപ്ലിക്കേഷനുകളുമായി ഒത്തുപോകുമെന്നതുമാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഗുണം.

നിലവിലുള്ള പിസികളില്‍ ഏതാണ്ട് 50 മുതല്‍ 60 ശതമാനം വരെ വിന്‍ഡോസ് എക്സ്പിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ബിസിനസുകള്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേയ്ക്ക് മാറിയില്ലെങ്കില്‍ വരുന്ന സുരക്ഷാഭീഷണിയും നഷ്ടവും അധികമായിരുക്കുമെന്നും ഇത് കമ്പനികളുടെ ബ്രാന്‍ഡ് ഇമേജിനെത്തന്നെ ബാധിക്കുമെന്നും മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിന്‍ഡോസ് ബിസിനസ് ഗ്രൂപ്പിലെ ഡയറക്റ്റര്‍ അമരീഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. പുതിയതും മെച്ചപ്പെട്ടതുമായ സാങ്കേതികവിദ്യയിലേയ്ക്ക് മാറുന്നത് കൂടുതല്‍ ലാഭം നേടിത്തരും, അതുവഴി കൂടുതല്‍ പണം ലാഭിക്കാനും കഴിയും, അദ്ദേഹം പറഞ്ഞു.

ഭാരതി എയര്‍ടെല്‍ പോലെയുള്ള കമ്പനികള്‍ വിന്‍ഡോസ് എക്സ്പിയില്‍നിന്ന് വിന്‍ഡോസ് 7-ലേയ്ക്ക് മാറിയതുവഴി ഓരോ പിസിക്കും രണ്ടായിരം രൂപ വരെ ലാഭിക്കുന്നുണ്ട്.
-
Shared publicly