Shared publicly  - 
 
Leave Surrender, HPL/EL എന്നിവ ചേര്‍ക്കുന്നതിനു മുമ്പ് ആവശ്യമുള്ളത്ര ലീവുകള്‍ ജീവനക്കാന്റെ ലീവ് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. സ്പാര്‍ക്കില്‍ ഒരു ജീവനക്കാരന്റെ ലീവ് അക്കൗണ്ട് ചേര്‍ക്കുന്നത് എങ്ങനെയാണെന്നു നോക്കാം. ഗവ സ്കൂളുകള്‍ക്ക് ലീവ് എന്‍ട്രി എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. എന്നാല്‍ എയിഡഡ് സ്കൂളുകള്‍ക്ക് Leave Application / Leave Surrender Order വഴി മാത്രമേ സാധിക്കുകയുള്ളൂ.
HPL (ഗവ: സ്കൂളുകളുടെ കാര്യത്തില്‍)
ഇതിനായി Service Matters -> Leave -> Leave Account എടുക്കുക. Employee യെ സെലക്ട് ചെയ്യുക. തുടര്‍ന്ന് HPL ബട്ടണ്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Enter Opening Balance എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. as on date, No of days ഇവ നല്‍കി Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇടതു വശത്ത് ഇപ്പോള്‍ നല്‍കിയ ലീവ് ക്രഡിറ്റ് ചെയ്യുന്നതു കാണാം. (സര്‍വ്വീസിലെ പഴയ ലീവുകള്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ as on date, ആദ്യം ലീവ് എടുത്ത തിയതിക്ക് മുമ്പുള്ള ഒരു തിയതിയായിരിക്ക​ണം.) Leave Account ല്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റിപ്പോയാല്‍ തെറ്റിയതു മാത്രമായി തിരുത്താന്‍ സാധ്യമല്ല. തെറ്റു വന്നാല്‍ Delete All ഓപ്ഷനിലൂടെ മുഴുവന്‍ ലീവ്  എന്ട്രിയും ഡിലീറ്റ് ചെയ്ത് വീണ്ടും ലീവ് എന്ട്രി നടത്തുകയാണ് വേണ്ടത്. തുടര്‍ന്ന് നേരത്തെ നല്‍കിയ As on date ന് ശേഷമുള്ള ലീവുകള്‍ ക്രമത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇതിനായി Salary Matters -> Leave -> ‍Leave Entry (Leave History) എന്ന പേജാണ് എടുക്കേണ്ടത്. Leave Type, From, To തിയതികള്‍, Purpose തുടങ്ങിയവ നല്‍കി Insert ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.
എയിഡഡ് സ്കൂളുകളുടെ കാര്യത്തില്‍ Leave Application പേജ് വഴി മാത്രമേ Leave History യില്‍ ലീവ് ചേര്‍ക്കാന്‍ കഴിയൂ എന്ന് ഓര്‍ക്കുക. ആദ്യമൊക്കെ Leave Historyയില്‍ നേരിട്ട് എന്‍ട്രി നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ Leave Historyയില്‍ നേരിട്ട് എന്ടി അനുവദിക്കുന്നില്ല. മാത്രവുമല്ല ലോക്കു ചെയ്തിരിക്കുന്നതിനാല്‍  എന്റര്‍ ചെയ്ത ലീവുകള്‍ തിരുത്താനും പ്രയാസമാണ്. തിരുത്തണമെന്നുണ്ടെങ്കില്‍ Unlock ചെയ്തതിനു ശേഷം മാത്രമേ സാധിക്കുകയുള്ളൂ.

EL (ഗവ: സ്കൂളുകളുടെ കാര്യത്തില്‍)
നേരത്തെ പറഞ്ഞതു പോലെ തന്നെയാണ് EL ഉം ചേര്‍ക്കേണ്ടത്. ഇതിനായി Service Matters -> Leave -> Leave Account എടുക്കുക. Employee യെ സെലക്ട് ചെയ്യുക. തുടര്‍ന്ന് EL ബട്ടണ്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Enter Opening Balance എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. as on date, No of days ഇവ നല്‍കി Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇടതു വശത്ത് ഇപ്പോള്‍ നല്‍കിയ ലീവ് ക്രഡിറ്റ് ചെയ്യുന്നതു കാണാം. (സര്‍വ്വീസിലെ പഴയ ലീവുകള്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ as on date, ആദ്യം ലീവ് എടുത്ത തിയതിക്ക് മുമ്പുള്ള ഒരു തിയതിയായിരിക്ക​ണം.) Leave Account ല്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റിപ്പോയാല്‍ തെറ്റിയതു മാത്രമായി തിരുത്താന്‍ സാധ്യമല്ല. തെറ്റു വന്നാല്‍ Delete All ഓപ്ഷനിലൂടെ മുഴുവന്‍ ലീവ്  എന്ട്രിയും ഡിലീറ്റ് ചെയ്ത് വീണ്ടും ലീവ് എന്ട്രി നടത്തുകയാണ് വേണ്ടത്. 
തുടര്‍ന്ന് നേരത്തെ നല്‍കിയ As on date ന് ശേഷമുള്ള Earned Leave കള്‍ ക്രമത്തില്‍ ചേര്‍ക്കാവുന്നതാണ്. Service Matters -> Leave -Leave Entry(Leave History) എന്ന പേജാണ് എടുക്കേണ്ടത്. Leave Type, From, To തിയതികള്‍, Purpose തുടങ്ങിയവ നല്‍കി Insert ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇപ്പോഴത്തെ ലീവ് സറണ്ടര്‍ പ്രോസസ് ചെയ്യുമ്പോള്‍ പ്രസ്തുത ലീവ് Leave Entry പേജിലേക്ക് ഓട്ടോമാറ്റിക്ക് ആയി വരുന്നതാണ്.
എയിഡഡ് സ്കൂളുകളുടെ കാര്യത്തില്‍ Leave Application പേജ് വഴി മാത്രമേ Leave History യില്‍ ലീവ് ചേര്‍ക്കാന്‍ കഴിയൂ എന്ന് ഓര്‍ക്കുക. ആദ്യമൊക്കെ Leave Historyയില്‍ നേരിട്ട് എന്‍ട്രി നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ Leave Historyയില്‍ നേരിട്ട് എന്ടി അനുവദിക്കുന്നില്ല. മാത്രവുമല്ല ലോക്കു ചെയ്തിരിക്കുന്നതിനാല്‍  എന്റര്‍ ചെയ്ത ലീവുകള്‍ തിരുത്താനും പ്രയാസമാണ്. തിരുത്തണമെന്നുണ്ടെങ്കില്‍ Unlock ചെയ്തതിനു ശേഷം മാത്രമേ സാധിക്കുകയുള്ളൂ.

Surrender Bill എടുക്കുന്ന വിധം
അക്കൗണ്ടില്‍ ആവശ്യത്തിന് ലീവ് ഉണ്ടായിരിക്ക​ണം. സറണ്ടറിന് പൂര്‍വ്വ കാല പ്രാബല്യം പാടില്ല. സാമ്പത്തിക വര്‍ഷം ഒരിക്കല്‍ മാത്രമേ സറണ്ടര്‍ പാടുള്ളൂ. ഇവയൊക്കെ സ്പാര്‍ക്കിലും പരിശോധിക്കുന്നുണ്ട്. ജീവനക്കാരന്റെ സര്‍വ്വീസിനനുസരിച്ച് ലീവ് ഓട്ടോമാറ്റിക്കായി കണക്കാക്കുന്ന രീതി സ്പാര്‍ക്കില്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനു പകരമാണ് Enter Opening Balance on Subsequent date എന്ന ഓപ്ഷന്‍ നല്‍കിയിരിരിക്കുന്നത്. സറണ്‍ര്‍ ബില്ലെടുക്കാന്‍ ആദ്യം Service Matters -> Leave -> Leave Account എടുക്കുക. ജീവനക്കാരനെ സെലക്ട് ചെയ്യുക. EL സെലക്ട് ചെയ്യുക. Enter Opening balance വഴിയോ Enter Opening Balance on Subsequent date വഴിയോ Surrender as on date ലോ അതിനു മുമ്പിലുള്ള ഒരു തിയതിയിലോ സര്‍വ്വീസ് ബുക്ക് പ്രകാരമുള്ള ലീവ് ചേര്‍ക്കുക. ഭിന്ന സംഖ്യക്കു പകരം പൂര്‍ണ്ണസംഖ്യ കിട്ടുന്ന വിധത്തിലുള്ള as on date നല്‍കുന്നതാണ് ഉചിതം. ഇങ്ങനെ സറണ്ടര്‍ ചെയ്യുന്നതിനാവശ്യമായ അത്രയും ലീവ് ക്രഡിറ്റ് ചെയ്യപ്പെട്ട ഒരാള്‍ക്ക് മാത്രമേ സറണ്ടര്‍ ഓഡര്‍ പ്രോസസ് ചെയ്യാന്‍ കഴിയു.
Step 1

Fill  Leave Account Page


 
(Steps for Fill Leave Account-  1. Select EL button 2.Select Employee 3.Click Opening Balance 4. Give as on date, which is the date before Leave start.  5. Give number of days, that number of leave in the credit so far.   6. Click Proceed Button)

Step 2
Process Leave Surrender Order
(Steps of Process Leave Surrender Order - 1. Fill , Year,Month,Sanction Number,Sanction Order, Go Number and Date,      2. Select Employee from the List  3.Give application date   4.Give Number of Days, that is number of Leave    5.Give as on date, Leave surrender will be process based on this date   6.Click Insert button)

Step 3
Process Leave Surrender Bill
(Steps of Processing Leave Surrender Bill 1.Select DDO Code   2.Select Bill Type    3.Select Employee those who are eligible for leave Surrender    4.Click Submit Button)

Step 4
Taking Surrender Bill in the PDF Format
(Steps of taking bill    1.Salary Matters- Bills and Schedule - Leave Surrender- Leave Surrender Bill    2.Click 'Select' button of Bill   3.Download PDF file

Notes 
1. If any mistake in the Leave account, 1.Cancel processed Bill    2.Take Leave account Page and click 'Delete all button'   3. Then process the bill again
Translate
1
Add a comment...